നിന്നിലായ്: ഭാഗം 26

ninnilay

എഴുത്തുകാരി: നിഹ

വൈശാഖ് ഡിസ്ചാർജ് ആയതും അവനെ അവന്റെ വീട്ടിൽ കൊണ്ട് വന്നു.. കയ്യിൽ ഒരു യൂറിൻ ബാഗും ആയിട്ട് ആണ് നടപ്പ്.. പ്രത്യേകിച്ച് ആരോടും അവൻ മിണ്ടാർ ഇല്ല.. എന്തിന് പറയുന്നു വൈഗയോട് പോലും.. തിരിച്ചും അങ്ങനെ തന്നെ.. വീട്ടിൽ വന്നു മുറി അടച്ചിട്ടു അകത്തിരിപ്പാണ്.. ഒരാൾക്ക് താമസിക്കാൻ പറ്റിയ ഒരു വീട് ആയിരുന്നു അവന്റേത്.. അതുകൊണ്ട് തന്നെ വൈഗക്ക് അവിടെ താമസിക്കാൻ കഴിയാത്തതിനാൽ കെവിൻ അവളെ നിർബന്ധിച്ചു കൂട്ടി കൊണ്ട് പോന്നു.. അവൾ ഒരുപാടു എതിർത്തു എങ്കിലും കെവിൻ കൂട്ടാക്കിയില്ല.. അവസാനം അവന് മുന്നിൽ അടിയറവു പറഞ്ഞു വൈഗ അവന് കൂടേ പോയി.. വൈശാഖ് എതിർത്തതും ഇല്ല.. അനുകൂലമായി പറഞ്ഞതും ഇല്ല.. _____❤️ ""ഇന്നാ ഇത് ഉടുത്തോ.. "" വൈഗയുടെ മുറിയിലേക്ക് അനുവാദം ഒന്നും ചോദിക്കാതെ തന്നെ കയറി വന്ന കെവിൻ അതും പറഞ്ഞു കൊണ്ട് ഒരു സാരീ നീട്ടി.. ""എന്താ ഇത്.. "" അവൻ പെട്ടന്ന് കയറി വന്ന പകപ്പ് മാറിയതും അവൻ നീട്ടിയതിലേക്ക് കണ്ണും വിടർത്തി വെച്ചു വൈഗ ചോദിച്ചു.. ""കണ്ണ് കണ്ടൂടെ പൊട്ടി നിനക്ക്.. സാരിയാ.."" അവന്റെ പൊട്ടി എന്ന അഭിസംബോധന ഒന്നും ഇഷ്ട്ടപെടാതിരുന്ന വൈഗ കൂർത്ത കണ്ണുകളോടെ അവൻ നീട്ടിയ സാരി വാങ്ങി വെച്ചു.. ""അല്ല.. ഇത് എനിക്ക് എന്തിനാ..""

""അപ്പൊ നിനക്ക് സേറയേ കാണാൻ പോകണ്ടേ.. കാലിൽ പിടിച്ചു മാപ്പ് പറയാൻ.."" അവസാനവാചകം വല്ലാത്തൊരു ഈണത്തിൽ കെവിൻ പറഞ്ഞതും വൈഗയുടെ ശിരസ്സ് താന്നു.. ഉള്ളിൽ കുമിഞ്ഞു കൂടുന്ന കുറ്റബോധം കൊണ്ട് അവളുടെ മിഴികൾ നിമിഷനേരം കൊണ്ട് ഈറൻ അണിഞ്ഞു.. അവളെ ആ നിൽപ്പും ഭാവവും എല്ലാം കണ്ട് വേണ്ടിയിരുന്നില്ല എന്ന് തോന്നി തോന്നി പോയി അവന്.. ""ഇനി ഇപ്പൊ അതിനും കണ്ണ് നിറക്കണ്ടാ.. ആ സാരീ ഒക്കെ ഉടുത്തു സുന്ദരി ആയി നിക്ക് . "" ""അത്.. പിന്നേ കെവിൻ . "'" അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഭാവിച്ചാ കെവി പിന്നിൽ നിന്ന് ഉള്ള അവളെ വിളി കേട്ട് നിന്നു.. തിരിഞ്ഞു നിന്നു കൊണ്ട് എന്താ എന്ന മട്ടിൽ പുരികം പൊക്കി താഴ്ത്തിയതും അവൾ തല കുനിച്ചു.. ""എനിക്ക്.. സാ.. സാരീ ഉടുക്കാൻ അറിഞ്ഞൂടാ.. "" തല ചൊറിഞ്ഞു കൊണ്ട് വൈഗ പറഞ്ഞതും കെവി ചിരി കടിച് പിടിച്ചു നിന്നു.. ""അതിന് എന്താ ഞാൻ ഉടുത്തു തരാലോ.. "" ചുണ്ടിൽ ഊറിയ കുസൃതിയോടെ തന്നെ കെവിൻ പറഞ്ഞതും വൈഗയുടെ കണ്ണ് തള്ളി.. പകപ്പോടെ അവനെ നോക്കിയതും കെവി യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ നോക്കിയതും അവൾ പതിയെ ഉമിനീർ ഇറക്കി ""അ.. അത് വേണ്ടാ.. ""

പകച്ചു പോയ വൈഗ അൽപ്പം പതർച്ചയോടെ തന്നെ പറഞ്ഞു.. ""ഞാൻ മമ്മിയേ വിളിക്കാം.. "" അവളെ മുഖത്തെ ഓരോ ഭാവങ്ങളും ഒപ്പിയെടുത്ത കെവിൻ ഒന്ന് കുലുങ്ങി ചിരിച്ചു കൊണ്ട് അതും പറഞ്ഞു മുറിക്ക് വെളിയിലേക്ക് ഇറങ്ങി.. അവൻ പോയതും നെഞ്ചിൽ കൈ വെച്ചു ആശ്വസിച്ചു കൊണ്ട് വൈഗ സാരിയും പിടിച്ചു ബെഡിലേക്ക് ഇരുന്നു.. ______❤️ ""എന്താ.. കുട്ടി നിനക്ക്.. ഊണും ഇല്ല.. ഉറക്കും ഇല്ല.. ഒന്നും ചോദിച്ചാൽ പറയത്തും ഇല്ല.. ഞാൻ ഇത്രയും ചോദിച്ചിട്ട് എന്താ മീനു നീ ഇങ്ങനെ ഇരിക്കുന്നെ.. നിനക്ക് എന്തേലും വയ്യായ്ക ഉണ്ടോ.. പറ മോളെ.. ആശുപത്രിയിൽ പോവാം.. "" മുന്നിലെ ഭക്ഷണത്തിൽ വിരൽ കൊണ്ട് കളം വരച്ചു എന്തെക്കെയോ ചിന്തിച്ചിരിക്കുന്ന മീനുവിനെ തട്ടി വിളിച്ചു കൊണ്ട് ആ അമ്മ പലതും പറഞ്ഞു കൊണ്ടിരിന്നു.. എന്നാൽ അവൾ ഈ ലോകത്ത് ഒന്നും ആയിരുന്നില്ല..അവരുടെ പറച്ചിൽ സഹിക്കവയ്യാതെ മീനു അവരെ മുഖം ഉയർത്തി നോക്കി.. ""എനിക്ക് ഒന്നും ഇല്ല അമ്മ.. നിങ്ങൾക്ക് വെറുതെ തോന്നുന്നത് ആവും.. എക്സാം ഒക്കെ അല്ലെ.. അതിന്റെ ടെൻഷൻ എനിക്ക് ഇല്ലാതില്ല.. "" അവരുടെ മുഖത്തു നോക്കാതെ തന്നെ സമർത്ഥമായി കള്ളം പറയുമ്പോഴും അവളെ മനസ്സ് ഇവിടെ ആയിരുന്നില്ല.. ""ആണെല്ലോ അല്ലെ.. "

" തിളക്കം ഇല്ലാത്ത ആ മാൻപേട മിഴികളിലെക്ക് ഉറ്റു നോക്കി കൊണ്ട് അമ്മ ചോദിച്ചു..എന്നാൽ അവരുടെ നോട്ടത്തിൽ പതറി പോയ മീനു വേഗം വെള്ളം എടുത്തു കുടിച്ചു.. ഒരു ഒളിച്ചു കളി പോലെ.. ""ആണെന്റെ അമ്മ.. ഇനി അച്ഛനോടും പറഞ്ഞു പുള്ളിയെ പ്രെഷർ ആക്കാൻ നോക്കേണ്ട.. എനിക്ക് ഒന്നും ഇല്ല.."" വെള്ളത്തിന്റെ ഗ്ലാസ്‌ ടേബിളിലിൽ വെച്ചു കൊണ്ട് പാതി കഴിച്ച ഭക്ഷണപാത്രവുമായി അവൾ അടുക്കളയിലേക്ക് വെച്ചു പിടിച്ചു.. കുഴച്ചിട്ട ഭക്ഷണം ഒരു കുഞ്ഞ് പ്ലേറ്റിലേക്ക് നീക്കി വെച്ചു കൊണ്ട് കഴിച്ച പാത്രം കഴുകി തന്റെ മുറിയിലേക്ക് നടന്നു.. മുറിയിൽ എത്തിയ പാടെ വാതിൽ അടച്ചു കുറ്റി ഇട്ടു കൊണ്ട് കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.. കണ്മഷി കറുപ്പ് ഇല്ലാത്ത മങ്ങിയ ആ മിഴികളിലേക്ക് തന്നെ അവൾ ഉറ്റുനോക്കി. ആ മാൻപേട മിഴികൾക്ക് പഴയ തിളക്കം ഇല്ല.. ആരെയും മയക്കുന്ന ആകർഷണവും ഇല്ല.. മൂക്കിലെ പച്ചക്കൽ മൂക്കുത്തി ഒന്ന് തിളങ്ങി എങ്കിലും എന്തോ ഒരു പൂർണത ഇല്ലാത്ത ഒരു തിളക്കം.. ആർക്കോ വേണ്ടി എന്ന പോൽ.. !!! ആ അധരങ്ങളിൽ സദാസമയം ഉണ്ടാവാർ ഉള്ള പുഞ്ചിരിയും ഇല്ല..

*എല്ലാം തനിക്ക് അന്യമായോ.. അതോ തന്നിൽ നിന്ന് അകന്നതോ..എന്താണ് തനിക്ക് സംഭവിക്കുന്നത്.. മിഴികളിൽ തെളിയുന്നത് ഒരേ ഒരു മുഖം മാത്രം.. പ്രണയം ആണോ.. അതോ മറ്റെന്തെങ്കിലും.. ഒന്ന് ഉറപ്പ് ആണ്.. പേര് അറിയാത്ത എന്തോ ഒരു വികാരം.. ഒരു അനുഭൂതി അത് തനിക്ക് അയാളോട് ഉണ്ട്.. അയാൾ പോയപ്പോൾ കൂടേ തന്റെ ഹൃദയവും പോയോ.. അതുകൊണ്ട് ആവില്ലേ സദാസമയം അയാളുടെ ഓർമ്മകൾ തന്നെ അലട്ടുന്നത്.. * ഓരോന്നും മൊഴിഞ്ഞവൾ കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിലേക്ക് ഉറ്റു നോക്കി.. *കടന്നു പോയ വഴികളും വന്നു ചേരുന്ന മനുഷ്യരും.. തന്നു പോയ ഓർമകളും ഇറങ്ങി പോയ സമയങ്ങൾ ഒക്കെ പാഠങ്ങൾ ആണ്.. 🥀* അതെ കുറഞ്ഞ സമയം കൊണ്ട് പോലും തനിക്ക് ജോയൽ സക്കറിയ ഒരുപാടു ഓർമ്മകൾ സമ്മാനിച്ചു.. അത് വഴിവക്കിൽ ആകട്ടെ.. അമ്പലനടയിൽ ആകട്ടെ.. എവിടെ എന്നില്ലാതെ.. ആരെയും കൂസാതെ.. അതിലും ഏറെ ഓർമകൾ തികട്ടി വരാൻ ഈ മൂക്കുത്തി മാത്രം മതി.. മൂക്കിൻ തുമ്പിലെ മൂക്കുത്തിയിൽ അവളുടെ മിഴികൾ തറഞ്ഞു നിന്നു.. ആ മിഴികളിൽ പേര് അറിയാത്തൊരു വികാരം നിറഞ്ഞു.. എന്താണത്? !!! ____❤️

മേരിയുടെ(കെവിനിന്റെ മമ്മ) കൂടേ സ്റ്റെയർ ഇറങ്ങി വരുന്ന വൈഗയേ കണ്ട് ഒരുനിമിഷം കെവിൻ തറഞ്ഞു നിന്നു.. താൻ കൊടുത്ത കടും ചുവപ്പ് സിംപിൾ പ്രിന്റഡ് സാരീ..കഷ്ട്ടിച്ചു തോൾ ഇറങ്ങുന്ന മുടി ഇഴകൾ വിടർത്തി ഇട്ടിരിക്കുന്നു.. അവളെ തട്ടി തഴുകുന്ന കാറ്റിന് അനുസരിച്ചു ആ മുടിയിഴകൾ ചാഞ്ചാടുന്നു.. പതിവ് പോലെ ചുണ്ടിലും മുഖത്തും ചായം ഇല്ല.. എങ്കിലും ആ ഇളം ചുവപ്പ് ചുണ്ടുകൾക്ക് വല്ലാത്തൊരു മനോഹാരിതയുണ്ടായിരുന്നു..വെളുത്തു തുടുത്ത കവിളുകൾക്ക് വല്ലാത്തൊരു ആകർഷണം.. കണ്മഷി എഴുതിയ മിഴികൾക്ക് പേര് അറിയാത്തൊരു ഭംഗി.. പ്രത്യേകിച്ച് ചമയങ്ങൾ ഒന്നും ഇല്ലെങ്കിലും നെറ്റിയിൽ ഒരു കുഞ്ഞ് ചുവന്ന പൊട്ടും ഇരുകൈയിലും ചുവന്ന കുപ്പിവളകളും ഉണ്ട്.. ആദ്യം ആയിട്ട് ആയിരുന്നു വൈഗയേ അങ്ങനെ ഒരു രൂപത്തിൽ കാണുന്നത് .. സാരീ ഉടുത്തതിന്റെ എല്ലാ പൊറുതികേടും അവൾക്ക് ഉണ്ടെങ്കിലും അത് അവൾ പുറത്തേക്ക് പ്രകടിപ്പിക്കാതെ തന്നെ കെവിനേ നോക്കി പുഞ്ചിരിച്ചു.. അവന്റെ വായേം തുറന്നുള്ള വായ്നോട്ടം കണ്ട് ജോർജ് ഒന്ന് ഉറക്കെ മുരടനക്കി.. അത് കേട്ട് ഒന്ന് ഞെട്ടി പോയ കെവിൻ ഇളിച്ചോണ്ട് തല ചൊറിഞ്ഞു..ജോർജ്നെ നോക്കി പല്ലിളിച്ചതും ജോർജ് കണ്ണുരുട്ടി.. ""പോവാം.. ""

വൈഗയേ നോക്കി തന്നെ കെവിൻ ചോദിച്ചതും വൈഗ മേരിയുടെ മുഖത്തേക്ക് നോക്കി.. സമ്മതത്തിന് എന്ന പോൽ.. അവളെ നോട്ടം കണ്ടറിഞ്ഞ മേരി ഒന്ന് പുഞ്ചിരിച്ചു.. ""പോയിട്ട് വാ.. മോൾ പേടിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല..ധൈര്യം ആയിട്ട് ചെല്ല്..നമ്മളുടെ സേറ അല്ലെ.. അവൾക്ക് അങ്ങനെ പകയും ദേഷ്യവും മനസ്സിൽ ഇട്ട് നടക്കാൻ ഒന്നും ഒക്കത്തില്ല.. പാവാ.. "" അവരുടെ ഓരോ വാക്കുകളും വൈഗയുടെ ഉള്ളിൽ തന്നെ വന്നു തറച്ചു.. സ്വന്തം അമ്മയെ തിരിച്ചു കിട്ടിയത് പോലെ തോന്നി അവൾക്ക്.. കൈ നീട്ടി മേരിയേ ഒന്ന് കെട്ടിപ്പിടിച്ചതിന് ശേഷം അവരിൽ നിന്ന് അവൾ അകന്നു നിന്നു.. മേരിക്ക് ഒന്നുടെ പുഞ്ചിരിച്ചു കൊടുത്തു.. കൂടേ ജോർജ്നും.. ശേഷം പുറത്തേക്ക് നടന്നു.. കെവിന് പിറകെ ആയി.. കാറിൽ കയറി യാത്രയിൽ ഉടനീളം വൈഗ ഒന്നും ഉരിയാടിയില്ല.. മൗനത്തെ കൂട്ടുപിടിച്ചു കൊണ്ട് സൈഡിലേ ഗ്ലാസിലേക്ക് കവിൾ ചേർത്തവൾ കണ്ണും അടച്ചു ഇരുന്നു.. കണ്ണും അടച്ചു കിടക്കുന്ന വൈഗയേ ഒന്ന് നോക്കി കൊണ്ട് അവളെ ശല്യം ചെയ്യാതെ തന്നെ കെവിൻ വണ്ടി മുന്നോട്ട് പായിച്ചു... !! ____❤️

കറുപ്പും ചുവപ്പും ആയിട്ട് ഉള്ള ഒരു ദാവണി ഉടുത്തു കൊണ്ട് സേറ കണ്ണാടിക്ക് മുന്നിൽ വന്നു നിന്നു.. കുറച്ചു കാലം ആയി ദാവണി ഉടുത്തിട്ട്.. എങ്കിലും അത് സേറക്ക് നന്നായി ചേരുന്നുണ്ട്.. അരയിലെ പൊന്നരഞ്ഞാണം ഒന്ന് വലിച്ചു ശെരി ആക്കി കൊണ്ട് അവൾ ഒന്ന് വിസ്തരിച്ചു നോക്കി.. ""മ്മ്.. സുന്ദരി ആണ്.. "" സ്വയം ഒന്ന് പറഞ്ഞവൾ മുറിക്ക് പുറത്തേക്ക് നടന്നു. പോവുമ്പോൾ ഒന്ന് ജോയുടെ മുറിയിലേക്ക് പാളി നോക്കാനും മറന്നില്ല.. അവനെ അവിടെ എവിടെയും കാണാത്തത് കൊണ്ട് വാടിയ മുഖത്തോടെ അവൾ മുന്നോട്ടു നടന്നു.. ഗോവണി പടി ഇറങ്ങി ഹാളിലേക്ക് ചെന്ന സേറ മുന്നിൽ ഉള്ളവരെ കണ്ട് ഒന്ന് പകച്ചു.. എന്നാൽ സാരീ ഒക്കെ ഉടുത്തു ഒരു മേക്കപ്പ് ഉം ഇല്ലാതെ പൊട്ടും തൊട്ട് കുപ്പിവളയും ഇട്ട് ഒരു നാടൻ പെണ്ണിനെ പോലെ നിൽക്കുന്ന വൈഗയേ കണ്ട് സേറയുടെ കണ്ണ് തള്ളി.. വൈഗയേ അടിമുടി നോക്കി കൊണ്ട് സേറ അനങ്ങാതെ പകച്ചു നിന്നു.. ""ഇനി ഇപ്പൊ എനിക്ക് ഭ്രാന്ത് ആയത് ആണോ.. അതോ ഇവൾക്ക് ഭ്രാന്ത് ആയത് ആണ്.. "" കണ്ണ് ഒന്നുടെ തിരുമ്മി കൊണ്ട് സേറ കിളി പോയ കണക്കെ സ്വയം ഒന്ന് ചോദിച്ചു..

അവളെ ചോദ്യം കേട്ട് കെവിൻ ചിരി കടിച്ചു പിടിച്ചു നിന്നു.. എന്നാൽ സേറയേ കണ്ട് വൈഗ ഒന്ന് പുഞ്ചിരിക്കാൻ ശ്രമം നടത്തി.. നിഷ്ഫലമായിരുന്നു..മങ്ങിയ മുഖത്തോടെ വൈഗ കെവിനേ നോക്കി.. അവൻ കണ്ണ് ചിമ്മി കാണിച്ചതും പതിയെ ഓരോ ചുവടുകളും സേറയിലേക്ക് അവൾ വെച്ചു..അവളെ വരവ് കണ്ട് സേറ ഒന്ന് പകച്ചു.. കാരണം ഒരു വട്ടം ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഒന്ന് പേടിക്കും എന്ന് ആണെല്ലോ.. അതുകൊണ്ട് തന്നെ സേറ കെവിനേ പതിയെ തല ചെരിച്ചു നോക്കി.. അവൻ നാവ് പുറത്തേക്ക് ഇട്ട് കൊഞ്ഞനം കുത്തിയതും സേറ തിരിഞ്ഞും കൊഞ്ഞനം കുത്തി.. എന്നാൽ വൈഗ സേറയുടെ അടുത്ത് എത്തിയതും ഒരു പൊട്ടിക്കരച്ചിലോടെ വൈഗ സേറയുടെ കാൽക്കലേക്ക് വീണിരുന്നു... !!..... .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story