നിന്നിലായ്: ഭാഗം 27

ninnilay

എഴുത്തുകാരി: നിഹ

എന്നാൽ വൈഗ സേറയുടെ അടുത്ത് എത്തിയതും ഒരു പൊട്ടിക്കരച്ചിലോടെ വൈഗ സേറയുടെ കാൽക്കലേക്ക് വീണിരുന്നു... !! ഒന്ന് ഞെട്ടി പോയ സേറ പിറകിലേക്ക് രണ്ടടി വേച്ചു പോയി.. എങ്കിലും വൈഗ സേറയുടെ കാലിലെ പിടുത്തം വിട്ടില്ല.. പൊട്ടി പൊട്ടി കരയുന്ന വൈഗയേ കണ്ട് സേറ എന്തു ചെയ്യണം എന്ന് അറിയാതെ പകച്ചു.. ""എന്നോട് ക്ഷമിക്ക് സേറ.. പാപിയാ ഞാൻ.. സ്വന്തം സ്വാർത്ഥതക്ക് വേണ്ടി നിന്റെ മാനം പോലും നശിപ്പിക്കാൻ നോക്കിയവൾ.. സ്വന്തം ഏട്ടന് വേണ്ടി കൂട്ട് നിന്നവൾ..ഇനി ക്ഷമിച്ചില്ലേലും എനിക്ക് ഒരു പ്രശ്നവും ഇല്ല.. ജീവിതകാലം മുഴുവനും കുറ്റബോധം കൊണ്ട് നീറി നീറി കഴിഞ്ഞോളം ഞാൻ.. !!"" സേറയുടെ കാലിൽ മുഖം ചേർത്തവൾ ഓരോന്നും പുലമ്പി. എന്നാൽ ആദ്യത്തെ പകപ്പ് വിട്ടു മാറിയ സേറ അവളുടെ ഓരോ വാക്കുകളിലും കുരുങ്ങി കിടന്നു.. അന്ന് വൈശാഖ്നെയും തന്നെയും മുറിയിൽ ഇട്ടു പൂട്ടുമ്പോൾ ഉള്ള ക്രൂരമുഖഭാവം അല്ല.. മറിച് കുറ്റബോധം കൊണ്ട് ശിരസ്സ് താന്നിരിക്കുന്നു..ഏതൊരു പുരുഷനെയും വശീകരിക്കുന്ന വസ്ത്രം അല്ല.. മറിച് മാന്യമായി.. !!

കണ്ണുകളിൽ പഴയ അഹങ്കാരം ഇല്ല.. മറിച് നിർവികാരത മാത്രം.. എന്താണ് ഇതിനൊക്കെ അർത്ഥം.. അന്ന് വൈശാഖ്ന്റെ കരുത്തറ്റ ശരീരത്തിന് മുന്നിൽ അടിയറവ് ഒരു നിമിഷം പറയേണ്ടി വന്നേനെ.. ജോയിച്ചായൻ വന്നില്ലായിരുന്നുവെങ്കിൽ.. !!അതിന് കൂട്ട് നിന്ന വൈഗയാണോ മുന്നിൽ തന്റെ കാൽക്കൽ വീണു പൊട്ടികരയുന്നത് എന്ന് കാര്യത്തിൽ സേറയിൽ അത്ഭുതവും അമ്പരപ്പും നിറഞ്ഞു.. ""എന്നേ ഒന്ന് അടിക്ക് എങ്കിലും ചെയ്യ് സേറ.. ഈ പാപിയേ ഒന്ന് കൈ വീശി അടിക്കുകയെങ്കിലും ചെയ്യ്.. "" വീണ്ടും ഭ്രാന്തമായി പുലമ്പുന്ന വൈഗയേ കണ്ട് സേറയുടെ ഉളളം പിടഞ്ഞു.. അവൾക്ക് തന്നെ പേടി തോന്നി.. കാരണം ഈ വീട്ടിൽ ഒരു ഈച്ചക്കുഞ്ഞു പോലും അറിഞ്ഞിട്ട് ഇല്ല അന്നത്തെ സംഭവവങ്ങൾ ഒന്നും.. അനുഭവിച്ച താനും ജോയുടെ ഒഴികെ.. അറിഞ്ഞാൽ പല പ്രശ്നങ്ങൾക്കും വഴിത്തിരിവ് ആവും എന്ന് ഉളളം മൊഴിഞ്ഞതും തിടുക്കപ്പെട്ടു കൊണ്ട് വൈഗയേ സേറ എഴുന്നേൽപ്പിച്ചു നിർത്തി.. "'ഹേയ് എന്തൊക്കെയാ ഈ പറയണേ.. കഴിഞ്ഞത് ഒക്കെ കഴിഞ്ഞില്ലേ.. ഞാൻ ഒന്നും മനസ്സിൽ വെച്ചിട്ട് ഇല്ല.. ഇനി അതോർത്തു മനസ്സ് നീറേണ്ടതില്ല.. "" അവളെ ഒഴുകിയിറങ്ങിയ കണ്ണുനീർ തുടച്ചു കൊടുത്തു കൊണ്ട് സേറ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു..

ഇത്രയൊക്കെ താൻ അനുഭവിപ്പിച്ചിട്ടും അതിന്റെ തരി പക പോലും ഇല്ലാതെ തനിക്ക് പൊറുത്തു തന്ന സേറയേ കണ്ട് വൈഗ സ്വയം അറപ്പ് തോന്നി.. ഇങ്ങനെ ഒരു ശപിച്ച ജന്മം ആണെല്ലോ തന്റേത് എന്ന് അവൾ ഓർത്തു .. ""ഇവിടെ ആർക്കും ഒന്നും അറിഞ്ഞൂടാ.. ഇനി ഞാൻ ആയിട്ട് അറിയിക്കാനും നിൽക്കുന്നില്ല.. കഴിഞ്ഞത് ഓർത്ത് വിലപിക്കരുത് എന്ന് അല്ലെ.. അന്ന് ഭാഗ്യം കൊണ്ട് ഞാൻ രക്ഷപ്പെട്ടു.. ഇതെല്ലാം കർത്താവിന്റെ നിയോഗം ആയിരിക്കും.. "" ചുണ്ടിൽ തത്തിയ കുഞ്ഞ് ചിരിയോടെ സേറ പറഞ്ഞു നിർത്തിയതും വൈഗ മുന്നോട്ട് ആഞ്ഞു കൊണ്ട് സേറയേ കെട്ടിപ്പിടിച്ചു.. അവളെ ആ നീക്കത്തിൽ ഒന്ന് ഞെട്ടി പോയ സേറ കവിനെ മിഴികൾ ഉയർത്തി നോക്കിയതും അവൻ പിന്നേം കണ്ണ് ചിമ്മി കാണിച്ചു.. അത് കണ്ട് ഒന്ന് ചിരിച്ചു കൊണ്ട് സേറയും വൈഗയേ തിരിച്ചു പുൽകി.. ഈ കാഴ്ച്ച കണ്ട് കൊണ്ട് ആണ് പുറത്ത് നിന്നും ജോ കയറി വന്നത്.. പരസ്പരം പുണർന്നു നിൽക്കുന്ന സേറയെയും വൈഗയെയും കണ്ട് അവന്റെ ചൊടികൾ ഒന്ന് വിടർന്നു.. ശേഷം കെവിനേ നോക്കിയതും പുള്ളി വൈഗയേ കാര്യമായി വായനോക്കുന്ന തിരക്കിൽ ആണ്.. അത് കണ്ട് ദീർഘമായി ശ്വസിച്ചു കൊണ്ട് ജോ പതിയെ ശബ്ദം ഉണ്ടാക്കാതെ കെവിന്റെ തലക്ക് ഇട്ട് കൊട്ടി..

കൊട്ട് കിട്ടിയതും അലറി കൊണ്ട് തിരിഞ്ഞ കെവിൻ കാണുന്നത് നെഞ്ചിൽ കൈകൾ പിണച്ചു വെച്ചു ഗൗരവത്തോടെ നോക്കുന്ന ജോയേ.. കെവിൻ ജോയേ നോക്കി പല്ലിളിച്ചതും ജോ ഒന്ന് അമർത്തി നോക്കി അവനെ.. ""മതിയെടാ അവളെ ചോര ഊറ്റിയത്.. "" അതിനും കെവി ഇളിച്ചു.. ___❤️ ജോയുടെയും കെവിനിന്റെയും ശബ്ദം കേട്ട് വൈഗ സേറയിൽ നിന്ന് അകന്നു നിന്നു.. വൈഗയുടെ നിറഞ്ഞു തൂവിയ മിഴികൾ ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് സേറ പുഞ്ചിരിച്ചതും വിതുമ്പുന്ന ചുണ്ടുകളോടെ വൈഗയും ചിരിച്ചു.. ശേഷം ജോയിലേക്ക് തിരിഞ്ഞു.. പോക്കറ്റിൽ കൈ കടത്തി ഒരു ഭാവവ്യത്യാസവും ഇല്ലാതെ നിൽക്കുന്ന ജോയേ കാണെ വൈഗ തല താഴ്ത്തി പിടിച്ചു.. ""സോറി.. "" പതിഞ്ഞ സ്വരത്തിൽ വൈഗ പറഞ്ഞതും ജോ അവളെ തോളിൽ ഒന്ന് തട്ടി.. ""It's ok.. ഞാൻ അതൊക്കെ എപ്പഴേ വിട്ടു.. നീ അതോർത്തു ഇനി വിഷമിക്കേണ്ട.. "" അത്രയും പറഞ്ഞു കൊണ്ട് ജോ സേറയേ നോക്കി.. അവളെ മിഴികളിലെ അമ്പരപ്പ് ഇപ്പോഴും മാറിയിട്ട് ഇല്ല.. ഒരു മനുഷ്യന് പൊറുത്തു കൊണ്ട് ഒരു അവസരം കൊടുത്താൽ മതിയാകും അയാളുടെ ഉള്ളിലെ കറ നീങ്ങാൻ..ആ അവസരം ആരും നല്കുന്നില്ലെന്ന് ആണ് വാസ്തവം.. !! സേറയേ അടിമുടി നോക്കിയ ജോയുടെ മിഴികൾ ഒന്ന് തിളങ്ങി.. തന്റെ ഇഷ്ട്ടവസ്ത്രദാരണ.. ഇടുപ്പിലേക്ക് വളർന്നു വരുന്ന മുടിഇഴകൾ കുളി പിന്നൽ ഇട്ട് പരത്തി ഇട്ടേക്കുന്നു.. അവസാനം അവന്റെ മിഴികൾ യാഥാർച്ഛികമായി നീണ്ടു..

ദാവണിക്ക് ഇടയിലൂടെ അനാവൃതമായ ആലില വയറും ആ വയറിൽ കെട്ടി പിണഞ്ഞു കിടക്കുന്ന പൊന്നരിഞ്ഞാണവും. അവിടെ നിന്നും വേർപ്പെടുത്താൻ ആവാത്ത വിധം അവന്റെ മിഴികൾ അവിടം കുരുങ്ങി കിടന്നു.. എന്നാൽ അവന്റെ പ്രണയത്തോടെ ഉള്ള നോട്ടം സേറയുടെ കണ്ണിൽ പതിഞ്ഞു.. അവന്റെ നോട്ടം മുഴുവനും തന്റെ അരയിൽ ആണെന്ന് കാണെ ഒരു തരം പരവേശത്തോടെ ദാവണി ഷീല കൊണ്ട് അവിടം മറച്ചു പിടിച്ചു... അത് കണ്ട് ജോയുടെ മിഴികൾ ഒന്ന് ഇടുങ്ങി.. മുഖം ഉയർത്തി സേറയേ നോക്കി കണ്ണുരുട്ടിയതും സേറ അവനേം പുച്ഛിച്ചു തള്ളി അകത്തേക്ക് വൈഗയെയും കൊണ്ട് നടന്നു.. '"സാരില്ല അളിയാ.. "" സേറയുടെ പോക്ക് അണ്ടി പോയ അണ്ണാനെ പോലെ നോക്കി നിൽക്കുന്ന ജോയുടെ തോളിൽ തട്ടി കൊണ്ട് കെവിൻ പറഞ്ഞു.. അവന് ചിരി ഇങ്ങ് എത്തിയിരുന്നു.. ""ഡാ പട്ടി.. എല്ലാം ഒളിഞ്ഞു നോക്കുവായിരുന്നു അല്ലെ.. "" ""ഓ പിന്നേ.. നീ വല്യ പുണ്യാളൻ.. കെട്ട് പോലും കഴിയാതെ എന്റെ കൊച്ചിനെ ഈ മഹാൻ എത്ര വട്ടം ഉമ്മിച്ചിട്ട് ഉണ്ടെടാ.. അത്രക്ക് ഒന്നും ഇല്ലാലോ ഞാൻ.. 😏"" ചുണ്ട് ഒന്ന് കോട്ടി കൊണ്ട് കെവിൻ വലിയ വായിൽ ഉള്ള നഗ്നസത്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞതും ജോ കെവിനിന്റെ വായ പൊത്തി പിടിച്ചു.. ""മിണ്ടാതെ ഇരിക്കടാ ഊളെ.. ""

കൂർപ്പിച്ചു നോക്കി കൊണ്ട് കെവിനിന്റെ വായയിൽ നിന്നും കൈ എടുത്തതും കെവിൻ പല്ലിളിച്ചു കാട്ടി.. ""അല്ല എന്നാ പറയുന്നേ.. "" ""എന്ത്..? "" ജോയുടെ കള്ളച്ചിരിയോടെ ഉള്ള ചോദ്യം കേട്ട് ഒന്ന് പരുങ്ങി കൊണ്ട് കെവിൻ ചോദിച്ചു.. ""അയ്യാ മോൻക്ക് ഒന്നും അറിഞ്ഞൂടാ അല്ലെ.. ഞാൻ കാണുന്നതല്ലേ ഈ വായേം പൊളിച്ചുള്ള നോട്ടം..എന്നാ വൈഗയോട് ഇഷ്ട്ടം പറയുന്നേ എന്ന്"" ""ഈ😁.. കണ്ടല്ലേ.. പറയണം.. അതിന് മുന്പേ കുറച്ചൂടെ പണി ഉണ്ട്.. "" ""ഓ.. ഇമ്പ്രെസ്സ് ചെയ്യിക്കാൻ ആയിരിക്കും അല്ലെ.. "" ചുണ്ട് ഒന്ന് കോട്ടി കൊണ്ട് ജോ പറഞ്ഞതും കെവിന്റെ കണ്ണ് മിഴിഞ്ഞു.. ""സത്യം പറയടാ..നിനക്ക് അകക്കണ്ണ് ഇല്ലേ.. എല്ലാ രഹസ്യങ്ങളും വിളിച്ചു പറയുന്നു.. തെണ്ടി..🤧"" മൂക്ക് ഒന്ന് ചീറ്റി കൊണ്ട് അതും പറഞ്ഞു കെവിൻ അകത്തോട്ടു കയറി പോയതും ചിരിയോടെ തന്നെ തല ഒന്ന് കുടഞ്ഞു കൊണ്ട് ജോയും പിറകെ വെച്ചു പിടിച്ചു.. ____❤️ വിഭവസമൃദ്ധമായ ഭക്ഷണം ഒരുങ്ങിയതും സേറ ഓരോന്ന് ആയി ടേബിളിൽ കൊണ്ട് വന്നു വെച്ചു..

വൈഗ വന്നത് അറിഞ്ഞു അൽപ്പനിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ ട്രീസയും ലീനയും പല തരത്തിൽ ഉള്ള വിഭവങ്ങൾ ഉണ്ടാക്കിയിട്ട് ഉണ്ട്..വൈഗയുടെ കോലം കണ്ട് ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നേ അവർ അത്ര കാര്യം ആക്കിയില്ല.. സേറ ഒന്നിലേക്കും സഹായിക്കാൻ പോയിട്ട് ഇല്ലേലും തിന്നു കൊടുത്തു സഹായിക്കുന്നുണ്ട്.. ടേബിളിൽ വെച്ചേക്കുന്ന ആവി പറക്കുന്ന കള്ളപ്പവും ബീഫും അവളെ മാടി വിളിക്കുന്നത് പോലെ തോന്നി അവൾക്ക് .. എങ്കിലും അഥിതികൾ വന്ന സ്ഥിതിക്ക് മര്യാദ കാണിക്കണം എന്ന് ആണെല്ലോ.. അതുകൊണ്ട് മാത്രം ഉള്ളിൽ കുമിഞ്ഞു കൂടുന്ന കൊതിയെ അടക്കി കൊണ്ട് അവൾ ഒരു ഓരത്തേക്ക് മാറി നിന്നു.. കെവിനും വൈഗയും കഴിക്കാൻ ഇരുന്നു.. സേറയെ വിളിച്ചെങ്കിലും അവൾ കൂട്ടാക്കിയില്ലാ.. ഭക്ഷണം കഴിച്ച് കുറച്ചു നേരം കൂടേ അവിടെ ചിലവഴിച്ചു കൊണ്ട് കെവിനും വൈഗയും യാത്ര പറഞ്ഞിറങ്ങി.. അവര് പോയ പാടെ തന്നെ വീട്ടിലെ എല്ലാവരും കഴിച്ചെഴുനേൽറ്റു.. കഴിപ്പ് ഒക്കെ കഴിഞ്ഞു പണികൾ എല്ലാം കഴിച്ചു ലിവിങ് റൂമിൽ എല്ലാവരും ഒത്തു കൂടി.. കൊച്ച് കൊച്ച് വർത്തമാനം പറയാൻ... എല്ലാവരും സെറ്റിയിൽ ആണേൽ സേറയും ജോയും നിലത്ത് ചമ്രം പടിഞ്ഞിരിപ്പാണ്.. ജോയലിന്റെ കുറവ് അവിടെ നല്ലോണം കാണിക്കുന്നുണ്ട്..

എല്ലാവരെയും ഇട്ട് ചൊറിയാനും വട്ട് കളിപ്പിക്കാനും കളിയാക്കാനും ബെസ്റ്റ് ആണെല്ലോ ജോയൽ.. സേറക്ക് അവനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട്.. ജോയുടെ മിഴികൾ ആണേൽ അനുസരണ ഇല്ലാതെ സേറയിലേക്ക് പാളി വീഴുന്നുണ്ട്.. ""കാര്യങ്ങൾ ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ഇവരെ മിന്നു കെട്ട് നടത്തണ്ടേ.. അല്ലേൽ കെട്ടിന് സേറയുടെ ഒക്കൊത്തൊരു കൊച്ച് ഉണ്ടാവും.. എന്റെ മോൻ ആയതോണ്ട് പറയല്ലാ.. "" സക്കറിയയുടെ പറച്ചിൽ കേട്ട് എല്ലാവരും കുലുങ്ങി ചിരിച്ചു..ഒന്ന് ഞെട്ടി പോയ സേറ പതിയെ ഇടംകണ്ണിട്ട് ജോയേ പാളി നോക്കി.. പുള്ളി ആണേൽ ആകെ നാണം കെട്ട് നാറി കണ്ണ് ഇറുക്കി പിടിച്ചു ഇളിക്കുന്നു.. .. ""അപ്പാ.. !!"" അവിടെ ആകമാനം പ്രകമ്പനം കൊള്ളിച്ചു കൊണ്ട് ജോ അലറിയതും സക്കറിയ പൊട്ടിച്ചിരിച്ചു.. ""എന്നതാടാ.. എന്നേ കൊണ്ട് കൂടുതൽ പറയിപ്പിക്കരുത്.. നിന്റെ പൊറുതി പോലും ഇപ്പൊ അവക്കടെ മുറിയിലാ..അപ്പൊ പേടിക്കേണ്ടത് ഉണ്ട്.. ""സക്കറിയ ""ഓ പിന്നേ അത്രക്ക് കണ്ട്രോൾ ഇല്ലാത്തവൻ ഒന്നും അല്ല ഈ ജോൺ.. ഇനി ഇപ്പൊ ഒക്കത്തൊരു കൊച്ചുണ്ടായാൽ തന്നെ എന്നതാ.. എന്റെ കൊച്ചല്ലേ ഞാൻ നോക്കി കൊണ്ട്. "" ചുണ്ട് ഒന്ന് കോട്ടി കൊണ്ട് വീറോടെ പറയുന്ന ജോയേ സേറ കണ്ണും മിഴിച്ചൊന്ന് നോക്കി.. അവന്റെ മറുപടി കേട്ട് എല്ലാവരും ഒന്ന് അമ്പരന്നു..

""കന്നം തിരിവ് പറയാതെ പോടാ കുരുത്തം കെട്ടവനെ. .. ഇക്കണക്കിനു പോയാൽ കെട്ട് കഴിയുന്നത് വരെ ഇവനെ ഇവുടുന്നു മാറ്റി താമസിപ്പിക്കേണ്ടി വരും.. "" അവന്റെ കയ്യിൽ ഒന്ന് അടിച്ചു കൊണ്ട് ലീന പറഞ്ഞതും എല്ലാവരും ശെരിയാണെന്ന മട്ടിൽ തല കുലുക്കി.. സേറ മാത്രം ഒന്നും പറഞ്ഞില്ല.. അല്ലേലും അവൾ എന്തു പറയാൻ.. നാണം കേട്ട് തൊലി ഉരിഞ്ഞു ഇരിക്കുമ്പോൾ ആണോ അഭിപ്രായം പറയുന്നത്🤭 എന്നാൽ ലീനയുടെ പറച്ചിൽ കേട്ട് ചുണ്ടും കൂർപ്പിച്ചു വെച്ചു ജോ അടി കിട്ടിയ കൈ തിരുമ്മി കൊണ്ട് ഇരുന്നു.. ""ഞാൻ പോവൂല.. "" ചുണ്ട് പിളർത്തി വെച്ചു കൊച്ച് കുഞ്ഞിന്റെ പോലെ പറയുന്ന ജോയേ കാണെ എല്ലാവരും പരിസരം മറന്നു ചിരിച്ചു.. സേറ ആദ്യം ആയിട്ട് ആയിരുന്നു ജോയിൽ അങ്ങനെ ഒരു ഭാവം കാണുന്നത്.. അവനെ തന്നെ കണ്ണും വിടർത്തി നോക്കുന്ന സേറയേ കണ്ട് ജോ കുസൃതിയോടെ കണ്ണ് ഇറുക്കി കാണിച്ചു..

അത്രമേൽ പ്രണയത്തോടെ .... ❤️ _____🍁 കെവിനിന്റെ വീട്ടിൽ എത്തിയതും വൈഗ ഡോർ തുറന്നു ചാടി ഇറങ്ങി.. അവളെ ചാട്ടം കണ്ട് പകച്ച കെവിൻ അവളെ കണ്ണും മിഴിച്ചു നോക്കുന്നത് കണ്ട് വൈഗ ഇളിച്ചു കൊണ്ട് സാരിയും പൊക്കി പിടിച്ചു അകത്തേക്ക് പാഞ്ഞു.. മേരിയോട് ഇന്ന് നടന്നത് ഒക്കെയും പറഞ്ഞു കേൾപ്പിക്കാൻ ഉണ്ട്.. അതിന്റെ ആവേശം ആണ് ഇത്.. ചെരുപ്പ് ഒക്കെ വലിച്ചെറിഞ്ഞു സാരിയും പൊക്കി പിടിച്ചു പടികൾ ഓടി കയറിയ വൈഗ ഒരു നിമിഷം ആരോ പിടിച്ചു വെച്ച പോലെ തറഞ്ഞു നിന്നു.. മുന്നിലെ കാഴ്ച കണ്ട് അവളെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല... വിടർന്ന കണ്ണുകളോടെ മുന്നിൽ നിൽക്കുന്നവരെ അവൾ നോക്കി. ഞൊടി ഇട കൊണ്ട് ആ മിഴികളിൽ നിന്ന് മിഴിനീർ ഒലിച്ചിറങ്ങി..ചുണ്ടുകൾ വിതുമ്പി.. ഒരടി കാൽ മുന്നോട്ട് വെക്കാൻ പോലും അവൾക്ക് ആയില്ല.. ""അമ്മ.. "" പതിയെ വൈഗയുടെ ചൊടികൾ മന്ത്രിച്ചു.. ""മോളെ അമ്മു... !!!""..... .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story