നിന്നിലായ്: ഭാഗം 28

ninnilay

എഴുത്തുകാരി: നിഹ

കെവിനിന്റെ വീട്ടിൽ എത്തിയതും വൈഗ ഡോർ തുറന്നു ചാടി ഇറങ്ങി.. അവളെ ചാട്ടം കണ്ട് പകച്ച കെവിൻ അവളെ കണ്ണും മിഴിച്ചു നോക്കുന്നത് കണ്ട് വൈഗ ഇളിച്ചു കൊണ്ട് സാരിയും പൊക്കി പിടിച്ചു അകത്തേക്ക് പാഞ്ഞു.. മേരിയോട് ഇന്ന് നടന്നത് ഒക്കെയും പറഞ്ഞു കേൾപ്പിക്കാൻ ഉണ്ട്.. അതിന്റെ ആവേശം ആണ് ഇത്.. ചെരുപ്പ് ഒക്കെ വലിച്ചെറിഞ്ഞു സാരിയും പൊക്കി പിടിച്ചു പടികൾ ഓടി കയറിയ വൈഗ ഒരു നിമിഷം ആരോ പിടിച്ചു വെച്ച പോലെ തറഞ്ഞു നിന്നു.. മുന്നിലെ കാഴ്ച കണ്ട് അവളെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല... വിടർന്ന കണ്ണുകളോടെ മുന്നിൽ നിൽക്കുന്നവരെ അവൾ നോക്കി. ഞൊടി ഇട കൊണ്ട് ആ മിഴികളിൽ നിന്ന് മിഴിനീർ ഒലിച്ചിറങ്ങി..ചുണ്ടുകൾ വിതുമ്പി.. ഒരടി കാൽ മുന്നോട്ട് വെക്കാൻ പോലും അവൾക്ക് ആയില്ല.. ""അമ്മ.. "" പതിയെ വൈഗയുടെ ചൊടികൾ മന്ത്രിച്ചു.. ""മോളെ അമ്മു... !!!"" ആ വിളിയിൽ വാത്സല്യവും സങ്കടവും നിറഞ്ഞിരുന്നു.. സാരി തലപ്പ് കൊണ്ട് കണ്ണീർ ഒപ്പി ആ അമ്മ തന്റെ മകളെ എത്ര നേരം എന്ന് ഇല്ലാതെ നോക്കി നിന്നു.. അത്രമേൽ കൗതുകത്തോടെ.. വൈഗക്ക് പേര് അറിയാത്തൊരു സന്തോഷം തോന്നി..

ഓടി ചെന്നു തന്റെ അമ്മയെ വാരി പുണരണം എന്ന് ഉണ്ട്. പക്ഷെ കാലുകൾ ഒരടി പോലും മുന്നോട്ട് വെക്കുന്നില്ല.. അമ്മ ഒന്ന് പോയി തരാവോ.. എനിക്ക് നിങ്ങളെ കാണുന്നതേ വെറുപ്പ് ആണ്.. കാതുകളിൽ പണ്ട് എങ്ങോ തന്റെ ഈ ശാപം പിടിച്ച നാക്ക് കൊണ്ട് പറഞ്ഞു പോയ വാക്കുകൾ.. അന്ന് തന്നെ കണ്ണീരോടെ നോക്കുന്ന അമ്മയേ താൻ പാടെ അവഗണിക്കുകയായിരുന്നു.. അന്ന് മനസ്സിൽ ഒരിക്കൽ പോലും കുറ്റബോധം തോന്നിയിരുന്നില്ല..കൂട്ടിനു ഏട്ടൻ കൂടേ ഉണ്ടായപ്പോൾ ഹരം ഒന്നുടെ ഏറി.. നേർവഴി പറഞ്ഞു തന്ന് നന്മയുടെ പാതയിലേക്ക് കൈ പിടിച്ചു നടത്തിയപ്പോൾ ആ കൈകൾ കുടഞ്ഞെറിഞ്ഞവൾ ആണ് താൻ.. തന്നെ എന്തിനു കൊള്ളാം.. സ്വന്തം പെറ്റമ്മയെ ശല്യമായി കണ്ടവൾ ആണ്..തന്നെ ഒക്കെ എറിഞ്ഞു കൊല്ലണം.. ഏത് നദിയിൽ പോയി കുളിച്ചാൽ ആണ് തന്റെ മനസ്സും ശരീരവും ശുദ്ധി ആവുക.. ഇല്ല ഒരു നദിയിലും താൻ പോയി മുങ്ങി നിവർന്നാലും തന്റെ അകം ശുദ്ധം ആകാൻ പോകുന്നില്ല.. അത്രക്ക് ഉണ്ടെല്ലോ പ്രവർത്തി..

അവൾക്ക് സ്വയം പുച്ഛം തോന്നി..സ്വയം അറപ്പ് തോന്നി.. എങ്കിലും ആ അമ്മയുടെ അലിവും സ്നേഹവും വാത്സല്യവും നിറഞ്ഞ നോട്ടം താങ്ങാൻ ആവതെ വൈഗയുടെ ശിരസ്സ് താന്നു.. താൻ ഇതിനൊന്നും അർഹ അല്ലെന്ന പോൽ.. !! അവളെ നിൽപ്പ് നോക്കി നിന്ന ആ അമ്മയിൽ പുഞ്ചിരി വിടർന്നു.. പതിയെ ചുവട് വേച്ചു കൊണ്ട് അവർ വൈഗയുടെ അടുക്കലേക്ക് നടന്നു.. അവളെ അടുത്ത് എത്തിയതും തല കുനിച്ചു നിൽക്കുന്ന വൈഗയുടെ താടയിൽ പിടിച്ചു അവളെ മുഖം ഉയർത്തി.. അവളെ കലങ്ങിയ കണ്ണുകൾ കാണെ ആ അമ്മയുടെ ഉളളം ഒന്ന് പിടിച്ചു.. വൈഗയുടെ തുടുത്ത കവിളിൽ ഇരുകൈകളും ചേർത്തു വെച്ചു കൊണ്ട് അമ്മ പതിയെ അവളുടെ വിരിനെറ്റിയിലേക്ക് ചുണ്ട് ചേർത്തു.. ""സുഖമാണോ അമ്മു.. "" ആ ചോദ്യത്തിൽ ഒരു അമ്മയുടെ കരുതലും ആധിയും നിറഞ്ഞിരുന്നു.. അവരുടെ ചോദ്യം കേട്ട് വൈഗ നിറകണ്ണുകളോടെ തല കുലുക്കി.. ""അ.. അമ്മക്കോ.. "" പതറി പോയിരുന്നു അവൾ..ആദ്യം ആയി അവൾ നിറഞ്ഞ കണ്ണുകളോടെ തന്റെ അമ്മയെ നോക്കി..

അവളെ ചോദ്യം കേൾക്കെ അമ്മ പുഞ്ചിരിച്ചു.. ശേഷം കണ്ണ് ചിമ്മി കാണിച്ചതും വൈഗ ചെറുതായി ഒന്ന് പുഞ്ചിരിച്ചു.. ശേഷം അമ്മയിലേക്ക് ചേർന്നു നിന്നു കൊണ്ട് ഇരുകൈകളും അവരെ ചുറ്റി പിടിച്ചു അവരുടെ തോളിൽ തല ചായ്ച്ചു നിന്നു.. ഇതെല്ലാം നോക്കി നിന്ന ജോർജും മേരിയും പരസ്പരം മുഖത്തു നോക്കി പുഞ്ചിരിച്ചു.. ഈ കാഴ്ച്ച കണ്ട് കൊണ്ട് ആണ് കെവിൻ അകത്തേക്ക് കയറി വന്നത്.. പരസപരം ചുറ്റിപിടിച്ചു നിൽക്കുന്ന ആ അമ്മയെയും മോളെയും കെവിൻ ചെറുചിരിയോടെ നോക്കി.. കവിനെ കണ്ട് ആ അമ്മ നന്ദിയോടെ നോക്കി പുഞ്ചിരിച്ചു.. _____❤️ ""ഒളിഞ്ഞു നോക്കാതെ ഇങ്ങോട്ട് വാടി മൂതേവി.. "" ജോയുടെ മുറിക്ക് പുറത്തു നിന്നു കൊണ്ട് പാതി തുറന്ന വാതിൽ കൂടേ ഒളിഞ്ഞു നോക്കുന്ന സേറ ഒന്ന് ഞെട്ടി പിടഞ്ഞു.. ബെഡിൽ വെച്ച ലാപ്പിൽ ആണ് കണ്ണ് എങ്കിലും ചുണ്ടിൽ കപട ഗൗരവവുമായി കണ്ണിൽ കുസൃതി ഒളിപ്പിച്ചു വെച്ച് ഇരിക്കുന്ന ജോയേ നോക്കി പല്ലിളിച്ചു കൊണ്ട് സേറ അകത്തേക്ക് കയറി.. ""ഇച്ചായന്‌ എന്നാ പരിവാടി.. ""

ജോയേ നോക്കി എന്തേലും ഒക്കെ ചോദിക്കണ്ടേ എന്ന പോലെ അലക്ഷ്യമായി എല്ലായിടത്തും നോക്കി കൊണ്ട് സേറ ചോദ്യം ഉന്നയിച്ചു.. ""കണ്ണ് കണ്ടൂടെ പൊട്ടി നിനക്ക്.. "" ലാപ്പിൽ നിന്ന് ഉള്ള നോട്ടം വിടാതെ തന്നെ കണ്ണും കൂർപ്പിച്ചു വെച്ചു ജോ ചോദിച്ചതും സേറയുടെ ചുണ്ട് പുച്ഛത്തോടെ ഒരു സൈഡിലേക്ക് കോടി പോയി.. ലാപ്പിൽ കുത്തി ഇരുന്നു വർക്ക്‌ ചെയ്യുന്നവനെ നോക്കി പുറകിൽ നിന്ന് കൊഞ്ഞനം കുത്തി കൊണ്ട് പതിയെ പാളി നോക്കി.. അതിൽ കാണുന്നത് ഒന്നും തനിക്ക് ബാധകം ഉള്ളത് അല്ലെന്ന മട്ടിൽ തല വെട്ടിച്ചു കൊണ്ട് തിരിഞ്ഞു നടക്കാൻ ഭാവിച്ചതും ജോ അവളെ കൈകളിൽ പിടുത്തം ഇട്ടു കൊണ്ട് തന്റെ മടിയിലേക്ക് വലിച്ചിട്ടു.. ജോയുടെ മടിയിൽ പോയി വീണ സേറ ഞെട്ടി കൊണ്ട് കണ്ണും മിഴിച്ചു ജോയേ നോക്കി.. ""പുറകീന്ന് കൊഞ്ഞനം കുത്തുന്നോടി പുല്ലേ.. "" മടിയിൽ ഇരുന്നു കണ്ണും മിഴിച്ചു നോക്കുന്നവളുടെ കവിളിൽ ഒന്ന് കുത്തി കൊണ്ട് ജോ ചോദിച്ചതും സേറ പല്ല് കടിച്ചു.. "കടുവ അതും കണ്ടോ.." പതിയെ പിറുപിറുത്തു കൊണ്ട് ജോയേ നോക്കി പല്ലിളിച്ചു..അവളെ ഇളി കണ്ട് ജോ സേറയുടെ അനാവൃതമായ വയറിൽ കൂടേ കൈ ഇഴച്ചു കൊണ്ട് നാഭിച്ചുഴിയുടെ ഭാഗത്തായി അമർത്തി പിച്ചി..

നുള്ള് കിട്ടിയതും ഒന്ന് പൊള്ളി പിടഞ്ഞു പോയ സേറ ജോയേ കണ്ണും മിഴിച്ചു നോക്കി.. ജോയുടെ ചുണ്ടിലെ കള്ളച്ചിരിയും കണ്ണിലെ കുസൃതിയും കണ്ട് താൻ പെട്ടു എന്ന മട്ടിൽ ഇരുന്നു.. അരയിലെ പിടുത്തം ഒന്ന് മുറുക്കി കൊണ്ട് ജോ സേറയിലേക്ക് മുഖം അടുപ്പിച്ചതും സേറയുടെ മിഴികൾ താനെ കൂമ്പിയടഞ്ഞു.. ഉച്ചത്തിൽ മിടിക്കുന്ന ഹൃദയതാളം.. 🥀എന്തിനോ വിറ പൂണ്ടുന്ന ചെഞ്ചുണ്ടുകൾ..മാടി അടഞ്ഞ പിടക്കുന്ന മിഴികൾ.. ജോയുടെ മിഴികൾ അവളെ മുഖത്തു ആകമാനം ഓടി നടന്നു.. കണ്ണും അടച്ചു പിടിച്ചു ഇരിക്കുന്ന സേറയുടെ മൂക്കിൻ തുമ്പിൽ തട്ടി കൊണ്ട് ജോ ചിരിയോടെ അവളെ നോക്കി.. കൂടുതൽ എന്തെക്കെയോ പ്രതീക്ഷിച്ചു നിന്ന സേറ മൂക്കിന്‌ തട്ട് കിട്ടിയതും മിഴികൾ വലിച്ചു തുറന്നു.. ""കെട്ട് കഴിയുന്നത് വരെ നിന്റെ പരിസരത്തു എങ്ങാനും കാണരുത് എന്നാണ് മുകളിൽ നിന്ന് ഉള്ള ഓർഡർ.. "" അത്രയും പറഞ്ഞു മുന്നിൽ ഒരു ആക്കിയ ചിരിയോടെ നിൽക്കുന്ന ജോയേ കാണെ ചമ്മിയ സേറ നാണം കൊണ്ട് ജോയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി വെച്ചു ഇരുകൈകളും കഴുത്തിലൂടെ ചുറ്റി കൊണ്ട് കിടന്നു..

അവളെ പുറത്തു ഒന്ന് കൈ ചേർത്തു വെച്ചു കൊണ്ട് അവനും തന്റെ ജോലിയിലേക്ക് ഊളിയിട്ടു... ___❤️ ""എന്നാ ഞാൻ ഇവളെ കൊണ്ടു പോവാ.."" ഹാളിലായി കൂടിയ മേരിയോടും ജോർജ്നോടും അത്ര പറഞ്ഞു കൊണ്ട് വൈഗയുടെ അമ്മ എഴുനേൽറ്റു.. സെറ്റിയിൽ ഒരു അരികത്തു ആയി ഇരുന്ന വൈഗ അത് കേട്ട് ഒന്ന് പുഞ്ചിരിച്ചു.. അവൾക്ക് പറഞ്ഞറിയിക്കാൻ ആവാത്ത സന്തോഷം തോന്നി.. എന്നാൽ വൈഗയുടെ അമ്മയുടെ പറച്ചിൽ കേട്ട് അത് വരെ ചിരിയോടെ നിന്ന കെവിനിന്റെ മുഖം മങ്ങി.. അവൻ പതിയെ മേരിയെ തല ചെരിച്ചു നോക്കി.. അവർ അവൻക്ക് ഒന്ന് കണ്ണ് ചിമ്മി കാണിച്ചു.. എന്നാൽ കെവിനിന്റെ അടുത്തേക്ക് വരുന്ന വൈഗയുടെ അമ്മയെ കാണെ കെവിൻ ഇരിപ്പിടത്തിൽ നിന്നും എഴുനേൽറ്റു.. കെവിനിന്റെ അടുത്തേക്ക് വന്ന വൈഗയുടെ അമ്മ അവന്റെ കൈകൾ കൂട്ടിപ്പിടിച്ചു.. ""എങ്ങനെ പറയണം എന്ന് അറിയില്ല.. ഒത്തിരി.. ഒത്തിരി നന്ദി ഉണ്ട്..എന്റെ മോളെ നേർവഴിലെക്ക് കൈ പിടിച്ചു കൊണ്ട് വന്നതിന്..

അവളെ മനസ്സിലെ കറ നീക്കി അവളെ നല്ല ഒരു കുട്ടി ആക്കിയതിന്.. എല്ലാത്തിനും.. ഞാൻ.. ഞാൻ എങ്ങനെയാ പറയാ.. എനിക്ക് ഒന്നും അറിഞ്ഞൂടാ മോനെ..ഞാൻ.. "" ""ഹേയ്.. എന്തൊക്കയാ അമ്മ ഈ പറയുന്നേ.. നന്ദി ഒക്കെ എന്നാത്തിനാ.. നന്ദി പറയേണ്ടത് എന്നോട് അല്ല.. ജോയോടും സേറയോടും ആണ്. അല്ലാതെ നിങ്ങളുടെ നന്ദി പറച്ചിലിനൊന്നും ഞാൻ അർഹൻ അല്ല.. പക്ഷെ !!"" വൈഗയുടെ അമ്മ കൂട്ടിപിടിച്ച കൈകളിൽ ഒന്ന് പിടി മുറുക്കി കൊണ്ട് കെവിൻ അത്രയും പറഞ്ഞു നിർത്തി.. ""പകരം !!!"' കുറച്ചു ഉയർന്ന ശബ്ദത്തോടെ തന്നെ കെവിൻ പറഞ്ഞു നിർത്തി.. അവന്റെ പറച്ചിൽ കേട്ട് വൈഗയും അമ്മയും നെറ്റി ചുളിച്ചു.. മേരിയും ജോർജും ചിരിയോടെ നിന്നു.. ''എനിക്ക്.. എനിക്ക് നിങ്ങളെ ഈ മോളെ ഇഷ്ടവാ.. ഈ അഹങ്കാരി പെണ്ണ് എന്നോ മനസ്സിൽ പതിഞ്ഞു പോയി.. ഇനി മായ്ച്ചു കളയാൻ ഒന്നും എന്നേ കൊണ്ട് ഒക്കുവേല.. അപ്പൊ പറഞ്ഞു വരുന്നത്.. നന്ദി ഒന്നും വേണ്ടാ..എനിക്ക് നിങ്ങളെ മോളെ കെട്ടിച്ചു തരാവോ.. മിന്നു കെട്ടി കൂടേ കൂട്ടിക്കോളം.. ""

ചെറിയ ഒരു വിറയലോടെ ആണേലും കെവിൻ അത്രയും പറഞ്ഞൊപ്പിച്ചു.. ഇതെല്ലാം കേട്ട് വൈഗ പകപ്പോടെ നിന്നു. അവന്റെ ഓരോ വാക്കിലും കുരുങ്ങി കിടന്നു.. കെവിനിന്റെ ആവിശ്യം കേട്ട് വൈഗയുടെ അമ്മ ഒന്ന് പുഞ്ചിരിച്ചു.. ശേഷം അൽപ്പം അകലെയായി നിൽക്കുന്ന വൈഗയേ വലിച്ചു നിർത്തി കൊണ്ട് അമ്മ പിടിച്ച കെവിൻറ്റെ കൈകളിലേക്ക് വൈഗയുടെ കൈ ചേർത്തു വെച്ചു.. വൈഗയും കെവിനും ഒരു പോലെ ഞെട്ടി തരിച്ചു.. ഇത്ര പെട്ടന്ന് സമ്മതിക്കും എന്ന് കെവിൻ ഒരിക്കലും കരുതിയില്ലായിരുന്നു.. എന്നാൽ വൈഗ ആണേൽ ആകെ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു.... ""മോൾക്ക് ഇഷ്ട്ടക്കേട് ഒന്നും ഇല്ലാലോ..ഞങളുടെ മരുമോൾ ആയി ഈ വീട്ടിലേക്ക് കയറി വരുന്നതിൽ "" മുന്നോട്ട് വന്ന മേരി അത്രയും ചോദിച്ചതും വൈഗ എന്തു പറയണം എന്ന് അറിയാതെ കുഴങ്ങി.. താൻ എന്തു പറയും.. ഇഷ്ട്ടം അല്ലെന്നോ..അങ്ങനെ പറഞ്ഞാൽ അമ്മ വിഷമിക്കില്ലേ..അങ്കിളും ആന്റിയും വിഷമിക്കില്ലേ.. കെവിനിനോട് പ്രത്യേകിച്ചു ഇഷ്ട്ടക്കേട് ഒന്നും ഇല്ല.. എന്നാലും.. !!

എങ്കിലും രണ്ടും കല്പ്പിച്ചു കൊണ്ട് വൈഗ മുഖം ഉയർത്തി അമ്മയെ നോക്കി പതിയെ സമ്മതം എന്ന അർത്ഥത്തിൽ തല കുലുക്കി.. അത് കണ്ട് മേരിയിലും ജോർജ്ലും അമ്മയിലും പുഞ്ചിരി വിടർത്തി.. കെവിൻ ആണേൽ അവളെ കണ്ണും വിടർത്തി കൗതുകത്തോടെ നോക്കി.. അവന്റെ നോട്ടം താങ്ങാൻ വയ്യാതെ വൈഗ തല താഴ്ത്തി തന്നെ പിടിച്ചു.. "'ഇനി പെണ്ണ്കാണൽ എന്ന ചടങ്ങ് വേണ്ടല്ലോ..അത് കൊണ്ട് ഇവളെ ഞാൻ അങ്ങ് കൊണ്ട് പോകുവാ..കെട്ട് കഴിഞ്ഞു മോൻ ഇവളെ കൊണ്ട് പൊക്കോ.. "" ചുണ്ടിൽ ഊറിയ ചിരിയോടെ തന്നെ അമ്മ അത്ര പറഞ്ഞു നിർത്തിയതും കെവിനിൽ കുസൃതി നിറഞ്ഞു.. തന്റെ കയ്യിൽ മുറുക്കി പിടിച്ചിരിക്കുന്ന വൈഗയുടെ കൈ ഒന്നുടെ മുറുക്കി കൊണ്ട് അവൻ അവളെ ചിരിയോടെ നോക്കി... ___❤️ ""ഒന്ന് വിളിച്ചാൽ എന്താ..ഇഷ്ട്ടം ആണെന്ന് പറഞു പിറകെ നടന്നു പറ്റിച്ചത് ആയിരുന്നു അല്ലെ.. നമ്പർ ഇല്ലാഞ്ഞിട്ട് അല്ലല്ലോ.. ബാംഗ്ലൂരിൽ ഏതേലും പെണ്ണിനെ കണ്ട് വെച്ചിട്ട് ഉണ്ടാവും.. അതാ ന്നേ ഒന്ന് അന്വേഷിക്കാത്തത് പോലും.. ദുഷ്ടൻ.. ''

കയ്യിലെ തലയണയേ ജോയൽ ആക്കി കണ്ട് വഴക്കു പറയുകയാണ് മീനു.. അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വരുന്നുണ്ടായിരുന്നു.. നിറഞ്ഞു വരുന്ന കണ്ണുകളെ അമർത്തി തുടച്ചു കൊണ്ട് തലയാണ ബെഡിലേക്ക് വലിച്ചെറിഞ്ഞു.. ""പോടാ പട്ടി.. "" എറിയലോടൊപ്പം അവൾ പിറുപിറുത്തു.. ""നോക്കിക്കോ.. നാട്ടിൽ തിരിച്ചു വരുമ്പോൾ ഞാൻ മൈൻഡ് ചെയ്യത്തില്ല.. ഹും.. '' ചുണ്ട് ഒന്നും അങ്ങോട്ടും ഇങ്ങോട്ടും കോട്ടി കൊണ്ട് അവൾ മുറുമുറുത്തു.. *അപ്രതീക്ഷിതമായി കണ്ട് മുട്ടുന്ന ചില ഹൃദയങ്ങൾക്ക് സൂര്യോദയത്തേക്കാൾ ഭംഗിയാ.. !! ഇനി ഒരിക്കലും കാണുമെന്നു പ്രതീക്ഷ ഇല്ലാഞ്ഞിട്ടും ഹൃദയത്തിൽ പതിപ്പിച്ചു പോയതാ ആ മുഖത്തെ .. !!പക്ഷെ ആ മുഖത്തെ പതിപ്പിച്ച തന്റെ തന്റെ ഹൃദയം തന്റെ കൂടേ ഇല്ല.. എന്നെങ്ങോ അനുവാദം പോലും ചോദിക്കാതെ തൻ ഹൃദയത്തെ അയാൾ കൊണ്ട് പോയതാ.. ❤️* .... .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story