നിന്നിലായ്: ഭാഗം 29

ninnilay

എഴുത്തുകാരി: നിഹ

തുറന്നിട്ട ജാലകത്തിലൂടെ കൺകളിലേക്ക് തുളച്ചു കയറിയ സൂര്യരശ്മിയുടെ സ്വർണവെളിച്ചത്താൽ മുഖം ഒന്ന് ചുളിച്ചു കൊണ്ട് സേറ മിഴികൾ വലിച്ചു തുറന്നു.. മുകളിൽ കറങ്ങുന്ന ഫാനിലേക്ക് കുറച്ച് നേരം നോക്കി നിന്ന അവൾ പതിയെ എഴുനേൽറ്റു ഇരുന്നു.. ശേഷം പതിയെ എഴുനേൽറ്റു നടന്നു കൊണ്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി.. ഗോവണിപടി ഇറങ്ങി ചെന്ന സേറ കാണുന്നത് എന്തോ പരിവാടിക്ക് ഒരുങ്ങുന്ന വീട്ടുകാരെ ആയിരുന്നു.. അങ്ങോട്ടും ഇങ്ങോട്ടും ഓടി പാഞ്ഞു നടക്കുന്ന അമ്മമാരെ കാണെ അവൾ അന്താളിച്ചു പോയി.. വീടിന്റെ അകവും ഗോവണിപടിയും ആകെ കുഞ്ഞ് കുഞ്ഞു ബൾബ്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.. വീട് ആകമാനം ഒരു ഉണർവ് കൈ വരിച്ച പോലെ.. എന്നാൽ എല്ലാം കണ്ട് സേറയുടെ കിളി ഒക്കെ കാറ്റിൽ പറന്നു.. തേക്കാത്ത വായയും തുറന്നു വെച്ചു സേറ ഉമ്മറത്തേക്ക് നടന്നു.. മുറ്റത്തു ആകമാനം പന്തലും വിശാലമായ മുറ്റത്തിന് ഒത്ത നടുക്ക് ആയി വലിയ സ്റ്റേജും.. മിന്നിതിളങ്ങുന്ന കുഞ്ഞ് കുഞ്ഞു ബൾബ്കളും തോരണങ്ങളും ആയി മുറ്റവും ഭംഗിയാക്കിയിരിക്കുന്നു.. ""ഇവിടെ എന്നതാ പരിവാടി അപ്പച്ചാ.. "" എതിരെ വന്ന ഡേവിഡ്നെ പിടിച്ചു നിർത്തി കൊണ്ട് അവൾ ചോദിച്ചു..

അവളെ ചോദ്യം കേട്ട് ഡേവിഡ് കുലുങ്ങി ചിരിച്ചു.. ""സക്കറിയോ.. ഈ പൊട്ടി പെണ്ണിനെ തന്നെ വേണോ തന്റെ മോന്.."" പിറകെ തന്നെ കയറി വന്ന സക്കറിയയോട് ആയി ഡേവിഡ് പൊട്ടിചിരിച്ചു കൊണ്ട് ചോദിച്ചു.. അവരുടെ പറച്ചിൽ കേട്ട സേറ ചുണ്ട് പിളർത്തി കൊണ്ട് പരിഭവം നടിച്ചതും സക്കറിയ ഒന്ന് സേറയുടെ തലയിൽ തലോടി.. "'എന്റെ കൊച്ചിനെ നീ അങ്ങനെ അങ്ങ് പൊട്ടി ഒന്നും ആക്കല്ലേ.. അവൾക്ക് അറിയാത്തത് കൊണ്ട് അല്ലെ..അല്ലെ മോളെ.. "" ""അങ്ങനെ പറഞ്ഞു കൊടുക്ക്.. അല്ല സത്യത്തിൽ ഇവിടെ എന്താ പരിവാടി.. "" സക്കറിയയുടെ പക്ഷം കൂടി കൊണ്ട് ഡേവിഡ്നെ നോക്കി വീറോടെ സേറ പറഞ്ഞു..ശേഷം സ്വകാര്യമായി സേറ ഡേവിഡ്ന്റെ ചെവിയിൽ കുശുകുശുത്തു കൊണ്ട് ചോദിച്ചു.. ""ഓഹ് ഇങ്ങനെ ഒരു മണ്ടി.. എടി നിന്റെയും ജോയും മിന്ന് കെട്ട് ആണ്.. ഒന്നും ഓർമ ഇല്ലേ ന്റെ കൊച്ചിന്.."" അവളെ രഹസ്യം പറച്ചിൽ അൽപ്പം ഉറക്കെ ആയതു കൊണ്ട് മാത്രം അത് കേട്ട ഡേവിഡ് പൊട്ടിചിരിച്ചു..

ഡേവിഡ്ന്റെ വാക്കുകൾ അവളിൽ വല്ലാത്തൊരു നടുക്കം സൃഷ്ട്ടിച്ചു.. ദിവസങ്ങൾക്കുള്ളിൽ താൻ ഏതെൻ ജോണിന്റെ പെണ്ണ് ആവും.. ജീവിതത്തിൽ ആദ്യം ആയി കൊതിച്ചത് നിറവേറാൻ പോകുന്നു.. ആ ചെഞ്ചുണ്ടിൽ നാണം കലർന്ന പുഞ്ചിരി വിടർന്നു.. അതിന്റെ ഫലമായി ആ കവിളിണകളിൽ ചുവപ്പ് രാശി പടർന്നു.. അത് പതിയെ മൂക്കിൻ തുമ്പിലേക്കും.. ____❤️ മുന്നിലെ കള്ളക്കണ്ണനെ നോക്കി മിഴികൾ അടച്ചു പിടിച്ചവൾ കൈ കൂപ്പി.. മനസ്സിന് വല്ലാത്തൊരു സന്തോഷം തോന്നിയതും എത്ര നേരം എന്ന് ഇല്ലാതെ അവൾ ആ നിൽപ്പ് തുടർന്നു.. അമ്പലത്തിലെ സ്വാമി നീട്ടിയ പ്രസാദവും കയ്യിൽ പിടിച്ചു കൊണ്ട് അമ്പലനട ഓരോന്നായി ഇറങ്ങി.. മിഴികളിൽ പ്രത്യേകമായൊരു തിളക്കം.. ചായം തേക്കാത്ത ഇളം ചുവപ്പ് ചുണ്ടുകളിൽ ആരെയും മയക്കുന്ന പുഞ്ചിരി.. തുടുത്ത കവിളിണകൾക്ക് വല്ലാത്തൊരു ആകർഷണം.. തോളിൽ നിന്ന് ഇറങ്ങി നിൽക്കുന്ന മുടി ഇഴകൾ നടത്തിനനുസരിച്ചു ചാഞ്ചാടുന്നു..എല്ലാം കൊണ്ട് വല്ലാത്തൊരു ഐശ്വര്യം.. ഒരു കയ്യിൽ പ്രസാദവും മറുകൈ സാരിയുടെ പ്ലീറ്റ് ഒന്ന് കൂട്ടി പിടിച്ചു കൊണ്ട് അവൾ പടികൾ ഓരോന്നായി ഇറങ്ങി..

മുന്നിൽ തന്നെയും കാത്തു നിൽക്കുന്ന അമ്മയെ നോക്കി അവൾ പുഞ്ചിരിച്ചു.. ""പോവാം അമ്മേ.. "" അവളെ ചോദ്യത്തിന് മറുപടി എന്നോണം തല കുലുക്കി കൊണ്ട് അവർ നടന്നു.. ഒപ്പം വൈഗയും.. അമ്മയുടെ കൂടേ ഓരോ ചുവടുകളും വെക്കുമ്പോഴും അവൾക്ക് പേര് അറിയാത്തൊരു ആഹ്ലാദം ഉടൽ എടുത്തു.. കുഞ്ഞിലേ വന്നത് മാത്രേ ഓർമ ഒള്ളു.. വലുതായപ്പോൾ ദൈവത്തെ അങ്ങ് മറന്നു പോയി.. അല്ല മറവിക്ക് വിട്ടു കൊടുത്തു.. അമ്പലത്തിൽ പോകുന്നത് തൊഴുന്നതും എല്ലാം സ്റ്റാറ്റസ്ന് നിരക്കാത്തത് ആയി.. അവൾക്ക് സ്വയം പുച്ഛം തോന്നി.. അത് പോലെ സന്തോഷവും.. ""മോൾ നടക്ക്. അമ്മ ഇപ്പൊ വരാം.. "" നടത്തിനിടയിൽ നിന്നു കൊണ്ട് അമ്മ അത്രയും പറഞ്ഞതും ഒന്ന് തല കുലുക്കി സമ്മതിച്ചു കൊണ്ട് അവൾ പുറത്തേക്ക് നടന്നു.. പുറത്ത് എത്തി ചെരുപ്പ് അണിഞ്ഞു അമ്പലത്തിനു പുറത്ത് ഉള്ള ആൽമരത്തിന്റെ അടുത്ത് എത്തിയതും ആൽത്തറയിലായി സ്ഥാനം ഉറപ്പിച്ചിരിക്കുന്ന കെവിനേ കണ്ട് വൈഗ തറഞ്ഞു നിന്നു..

കറുത്ത ഷർട്ടും കറുപ്പ് കരയുള്ള മുണ്ടും ആണ് വേഷം.. മുട്ടോളം തൊരുത്തു വെച്ച ഷർട്ടും പാതി തുറന്നിട്ട ബട്ടൺസും.. തുറന്നിട്ട ഷർട്ട്‌നിടയിലൂടെ അനാവൃതമാകുന്ന നെഞ്ചും അതിലെ രോമങ്ങൾക്ക് ഇടയിൽ കെട്ടിപിണഞ്ഞു കിടക്കുന്ന കുരിശ് മാലയും.. ഏതൊരു സ്ത്രീയും ഒന്ന് നോക്കിപ്പോവും.. അമ്പലത്തിൽ വരുന്ന പെൺകുട്ടികളുടെ നോട്ടം മുഴുവൻ അവനിൽ ആണെന്ന് കാണെ അവൾക്ക് നേരിയ കുശുമ്പ് തോന്നി.. തന്റേത് ആണെന്ന് പറയാൻ ഉളളം തുടിച്ചു.. എങ്കിലും അവനെ കണ്ട പകപ്പ് അവളിൽ നിന്ന് വിട്ടുമാറിയിരുന്നില്ല..മിഴികളിൽ വല്ലാത്തൊരു വെപ്രാളം നിറഞ്ഞു.. കൈ കാലുകൾ വിറക്കുന്നത് പോലെ.. മിഴികളിൽ പരവേശം നിറച്ചു തറഞ്ഞു നിൽക്കുന്ന വൈഗയേ കാണെ കെവിൻ കൈ മാടി വിളിച്ചു... അവന്റെ വിളി കാണെ വൈഗ പതിയെ അവനിലേക്ക് ആയി നടന്നടുത്തു.. കയ്യിലെ പ്രസാദം ഒന്ന് മുറുക്കി പിടിച്ചു കൊണ്ട് അവൾ അവന്റെ ഓരത്ത് ആയി ചെന്നു നിന്നതും കെവിൻ അവളെ കൈ വലിച്ചു കൊണ്ട് തറയിലേക്ക് പിടിച്ചിരുത്തി..

അവന്റെ പ്രവർത്തിയിൽ ആകെ പകച്ചു പോയ വൈഗ കെവിനേ കണ്ണും മിഴിച്ചു നോക്കി.. എന്നാൽ തന്നെ പകപ്പോടെ നോക്കുന്ന വൈഗയേ നോക്കി കെവിൻ കണ്ണ് ഇറുക്കി കാണിച്ചു.. ""സുഖം അല്ലെ അമ്മു ? "" അവന്റെ വിളിയിൽ ഒന്ന് അമ്പരന്നു.പിന്നേ അവൾ പതിയെ തല കുലുക്കി.. ""ഇ.. ഇച്ചായനോ.. "" വിറഞ്ഞു പോയിരുന്നു അവൾ.. അങ്ങനെ വിളിക്കാൻ ആണ് തോന്നിയത്.. ഉള്ളിലൂടെ എന്തോ ഒന്ന് പാഞ്ഞു പോകുന്നു.. എന്നാൽ വൈഗയുടെ ചോദ്യം കേട്ട് കെവിൻ ഒന്ന് അമ്പരന്നു.. കെവിൻ അവളെ കണ്ണും വിടർത്തി വെച്ചു നോക്കി.. കെട്ടത് സത്യം ആണോ എന്ന നിലക്ക്.. തല താഴ്ത്തി പിടിച്ചു നിൽക്കുന്ന വൈഗയേ കാണെ കെവിൻ ഒന്ന് മന്ദഹസിച്ചു.. ശേഷം അവളെ കൈകളിൽ തന്റെ കൈ കോർത്തു പിടിച്ചു പിടിത്തം ഇട്ടു കൊണ്ട് ചുണ്ടിൽ ഊറിയ കുസൃതിയോടെ തന്നെ അവൻ ഇരുന്നു.. അവൻ പിടിച്ച കൈകളിലേക്ക് വിടർന്ന മിഴികളോടെ വൈഗയും.. ____❤️ തുറന്നിട്ട കിളിവാതിലിൽ പിടി മുറുക്കി കൊണ്ട് അവൾ നിന്നു..വിണ്ണിലെ താരകത്തേക്കാൾ മിന്നി തിളങ്ങുന്ന കുഞ്ഞ് കുഞ്ഞ് ബൾബുകൾ അവിടെ ഒന്നാകെ നിറമേകി.. അതിന്റെ സ്വർണവെളിച്ചം അവളെ മുഖത്തു തട്ടി പ്രതിഫലിച്ചു..

വീട് ആകമാനം അലങ്കരിച്ച ബൾബുകൾ കിളിവാതിലിനു മുന്നിലും ഉണ്ട്.. അതിൽ നിന്ന് ഉദിക്കുന്ന പ്രകാശത്തെ അവൾ ഒത്തിരി ഇഷ്ടത്തോടെ നോക്കി നിന്നു.. വീട്ടുകാർ എല്ലാം കല്യാണത്തിന് ഉള്ള തിരക്കിൽ ആണ്..ദിവസങ്ങൾ എത്രയോ ബാക്കി ഉണ്ട്.. എങ്കിലും വീട്ടിൽ ആദ്യം ആയോരു കല്യാണം നടക്കുന്നതിന്റെ എല്ലാ ടെൻഷനും കാണുന്നുണ്ട്.. കുറച്ചു ദിവസം ആയിട്ട് ജോയെയും കണ്ട് കിട്ടാറില്ല..അതിൽ അവൾക്ക് നേരിയ പരിഭവം തോന്നി.. രാത്രിയുടെ യാമത്തിൽ അടിച്ചു വീശുന്ന തണുത്ത കാറ്റിനെ വരവേൽക്കാൻ എന്ന വണ്ണം സേറ ഇരുകൈകളും നീട്ടിപിടിച്ചു.. അവളെ പൊതിയുന്ന തണുത്ത ഇളം കാറ്റിന് വല്ലാത്തൊരു കുളിർ.. അവളിൽ നിന്ന് വമിക്കുന്ന പേര് അറിയാത്ത സുഗന്ധം അവിടെ ആകമാനം പരന്നു.. അവളെ തട്ടി തടഞ്ഞു പോകുന്ന കാറ്റിൽ അനുസരണ ഇല്ലാതെ കുസൃതി കാണിക്കുന്ന മുടിഇഴികളെ ചെവി ഇടുക്കിലേക്ക് തിരുകി.. എങ്കിലും അവ വീണ്ടും കുസൃതി കാണിച്ചു കൊണ്ട് മുന്നിലേക്ക് തൂങ്ങിയാടി.. പിറകിൽ തനിക്ക് പ്രിയപ്പെട്ടവന്റെ സാന്നിധ്യം അറിഞ്ഞ സേറയിൽ ചെറു ചിരി വിടർന്നു.. എങ്കിലും അവൾ തിരിയാൻ ഒന്നും തുനിഞ്ഞില്ല.. പതിയെ കഴുത്തു ചെരിച്ചൊന്ന് നോക്കി..

ജോ മുന്നിലെ വെളിച്ചത്തിലേക്ക് ഉറ്റു നോക്കി നിൽക്കുകയാണ്.. ചുണ്ടിൽ തന്നെ പലപ്പോഴും മയക്കിയ പുഞ്ചിരി.. കണ്ണുകളിൽ കുസൃതി.. സേറക്ക് ഇരുസൈഡിലും കൈകൾ കുത്തിയാണ് നിർത്തം..കുളിച്ചുള്ള വരവ് ആണെന്ന് നനഞ്ഞ മുടിയിൽ നിന്ന് ഇറ്റിറ്റു വീഴുന്ന വെള്ളത്തുള്ളികൾ കാണെ മനസ്സിൽ ആക്കാം.. ഇപ്പോഴായിരിക്കും ഒന്ന് ഒഴിവ് കിട്ടിയത് എന്ന് സേറ ഓർത്തു.. ""എന്താണ് എന്റെ പെണ്ണ് ഇങ്ങനെ മാനവും നോക്കി നിൽക്കുന്നെ.. മ്മ്?"" പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് അവളെ തോളിൽ താടി കുത്തി വെച്ചവൻ ചോദിച്ചു.. അവന്റെ താടി രോമങ്ങൾ ഇക്കിളി കൂട്ടിയതിന്റെ ഫലമായി ഒന്ന് പുളഞ്ഞു പോയ സേറ കഴുത്തൊന്ന് വെട്ടിച്ചു.. അവന്റെ ചോദ്യത്തിനു അവൾ മറുപടി ഒന്നും പറഞ്ഞില്ല.. ചൊടികളിലെ പുഞ്ചിരി വിടാതെ തന്നെ അവൾ നിന്നു.. അവളെ നിശബ്ദത അറിഞ്ഞ ജോ സേറയുടെ കഴുത്തിലായി ചുണ്ട് അമർത്തി.. അവന്റെ അധരത്തിന്റെ തണുപ്പ് ശരീരത്തിൽ ഒന്നാകെ കുളിർ കയറിയതും സ്വയം നിയന്ത്രിച്ചവൾ അനങ്ങാതെ നിന്നു..

എന്നാൽ അവൾ അനങ്ങുന്നില്ലെന്ന് കാണെ ജോയുടെ കണ്ണ് ഇടുങ്ങി.. ഇരുകൈകളും സേറയുടെ ഇടുപ്പിൽ ആയി അമർത്തി കൊണ്ട് തന്നിലേക്ക് തിരിച്ചു നിർത്തി.. ഒന്ന് പകച്ചു പോയ സേറ ആ ഭാവം ഒന്നും പുറത്ത് കാണിക്കാതെ തന്നെ മാറിൽ കൈ കെട്ടി അവനെ ഉറ്റു നോക്കി.. മുഖത്തു അവൾക്ക് അന്യമായ ഗൗരവം നടിച്ചു.. ""മ്മ്? എന്താ? "" പുരികം ഒന്ന് പൊക്കി താഴ്ത്തി കൊണ്ട് ഗൗരവം വിടാതെ സേറ ചോദിച്ചു.. അവളെ ഓരോ ഭാവവ്യത്യാസങ്ങളും നോക്കി നിന്ന ജോയുടെ മിഴികൾ ചുവന്നു.. ദേഷ്യം കൊണ്ട് ഒന്ന് വിറച്ചു.. ""എന്താടോ? കെട്ടിന് മുന്നേ എന്റെ പരിസരത്തു എങ്ങാനും കണ്ടു പോകരുത് എന്നല്ലേ മുകളിന്ന് ഉള്ള ഓർഡർ..? "" അവൻ ചോദിച്ച അതെ ചോദ്യം അവൾ ഉന്നയിച്ചു..അവന്റെ ദേഷ്യവും അതിന്റെ ഫലം എന്നോണം കഴുത്തിലെ ഞെരബ് തെളിഞ്ഞു കാണുന്നതും എല്ലാം കാണെ അവൾക്ക് ഒരേ സമയം പേടിയും ചിരിയും വരുത്തി.. എങ്കിലും അവൾ പിടിച്ചു നിന്നു.. ഇടുങ്ങിയ മിഴികളോടെ തന്നെ ജോ ഇരുകൈകളും അവൾക്ക് രണ്ട് സൈഡിലും കുത്തി നിർത്തി അവളിലേക്ക് ചാഞ്ഞു.. അവന്റെ വരവ് കണ്ട സേറ അൽപ്പം പേടിയോടെ ആണേലും പിന്നിലെ കിളിവാതിലിലേക്ക് ചാഞ്ഞു..

വീണ്ടും ജോ ഒന്നുടെ അവളിലേക്ക് ചാഞ്ഞതും സേറ ഒന്നുടെ പിന്നിലേക്ക് ആഞ്ഞു.. എന്നാൽ ആ ചായലിൽ പിന്നിലേക്ക് ആഞ്ഞു വീഴാൻ പോയ സേറ ജോയുടെ ഷർട്ട്‌ന്റെ കോളറിൽ പിടുത്തം ഇട്ടു കൊണ്ട് മുന്നോട്ട് ആഞ്ഞതും ആഞ്ഞതിന്റെ ഫലം എന്നോണം ജോയിലേക്ക് തന്നെ ചെന്ന സേറയുടെ അധരം ജോയുടെ അധരത്തിലായി പതിഞ്ഞു.. ജോയുടെയും സേറയുടെയും മിഴികൾ ഞെട്ടലോടെ വിടർന്നു.. ഉള്ളിൽ നിന്ന് എന്തോ പാഞ്ഞു കയറുന്നത് ഇരുവരും ഉള്ളാലെ അറിഞ്ഞു.. നിമിഷനേരം കൊണ്ട് ജോയിൽ കുസൃതി നിറഞ്ഞെങ്കിൽ സേറയിൽ വല്ലാത്തൊരു പരവേശം നിറഞ്ഞു.. പിടക്കുന്ന മിഴികളോടെ അവൾ അവന്റെ ചുണ്ടിൽ നിന്ന് വേർപ്പെടാതെ അവനെ നോക്കി.. അവന്റെ മിഴികളിലെ കുസൃതി കണ്ട് അവനിൽ നിന്ന് അടർന്നു മാറാൻ നിന്നതും ഒരു കുതിപ്പോടെ ജോ അവളിൽ പിടി മുറുക്കി കൊണ്ട് അവളെ അധരത്തിലെക്ക് ആയി ആഴ്ന്നിറങ്ങി..

കാലിന്റെ തള്ളവിരലിൽ ഒന്ന് ഊന്നിയ സേറ ജോയുടെ ഷർട്ടിലായി പിടി മുറുക്കി..അടിവയറ്റിൽ എന്തോ ഒരു അനുഭൂതി.. പേര് അറിയില്ല.. എങ്കിലും പ്രണയം ആണെന്ന് അറിയാം.. അതെ തന്റെ പ്രാണനോട് ഉള്ള അടങ്ങാത്ത പ്രണയം💞 ഇരു ഇതളുകളിലും ഒരു തേൻ നുകരുന്ന പോൽ നേരമായി അവൻ നുകർന്നു .. അത്രമേൽ പ്രണയത്തോടെ.. ദീർഘചുംബനത്തിനു ശേഷം അവളിൽ നിന്ന് അകന്നു നിന്ന ജോ സേറയേ കള്ളച്ചിരിയോടെ നോക്കി.. അവന്റെ പ്രണയം നിറഞ്ഞ നോട്ടം താങ്ങാൻ ആവാതെ സേറയുടെ മിഴികൾ വെപ്രാളം കൊണ്ടു.. അവളുടെ പരവേശവും വെപ്രാളവും അത്രമേൽ ഇഷ്ട്ടത്തോടെ നോക്കി നിന്ന അവന്റെ ചൊടികളിൽ നിന്ന് പ്രണയം നിറഞ്ഞ വാക്കുകൾ അടർന്നു വീണു.. ""നിന്നിലായ് അലിഞ്ഞു ചേരണം പെണ്ണെ... ❤️"" .... .(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story