നിന്നിലായ്: ഭാഗം 3

ninnilay

എഴുത്തുകാരി: നിഹ

"എന്നതാടി.. നിന്റെ കപ്പല് മുങ്ങിയോ.. " ചുണ്ടും കൂർപ്പിച്ചു വെച്ചു പിറുപിറുത്തു കൊണ്ട് വരുന്ന സേറയേ ഒന്ന് തട്ടി കൊണ്ട് ട്രീസ ചോദിച്ചതും സേറ ഒരു നോട്ടം ആയിരുന്നു. "എന്നാടി.. ഞാൻ നിന്നെ വല്ലൊം ചെയ്തോ.. ഇങ്ങനെ നോക്കാൻ.. " "ദേ അമ്മച്ചി.. എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ.. സേറ കൂതറ ആണെന്ന് പറഞ്ഞാൽ തനി കൂതറയാ.. " "അത് നിന്നെ പ്രസവിച്ചു കഴിഞ്ഞപ്പഴേ എനിക്ക് മനസ്സിൽ ആയിരുന്നു.. " "ദേ.. എന്നേ കൊണ്ട് പറയിപ്പിക്കരുത്.. നിങ്ങളെ ഒരു മോൻ ഉണ്ടെല്ലോ ജോമോൻ... അവൻ ഓരോന്ന് എന്നോട് പറയുമ്പോൾ.. അപ്പൻ ഉണ്ടോ അകത്ത്‌.. " അത് വരെ അലറിയ അവൾ ശബ്ദം താഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.. "ഇല്ല.. വെളിയിൽ പോയതാ.. "

"വെറുതെ ഇരിക്കുന്നത് ഞാൻ വെറും ഉണ്ണാക്കത്തി ആയതു കൊണ്ട് അല്ല..ലീനമ്മക്ക് മകൻ വേണം എന്ന് വെച്ചിട്ട.. " ട്രീസയുടെ മറുപടി കേൾക്കെ അലറി കൊണ്ട് അവൾ ഉറക്കെ വായിട്ടലച്ചു.. "അല്ലാതെ എന്റെ പൊന്നു മോൾക്ക് അവനെ പേടി ഉണ്ടായിട്ട് അല്ല.. " അവളെ പറച്ചിൽ കേട്ട് പുച്ഛത്തോടെ ട്രീസ ചോദിച്ചതും സേറ അവരെ കണ്ണുരുട്ടി.. "ലീനമ്മേ.. സത്യം പറ.. അത് നിങ്ങടെ മോൻ തന്ന്യാണോ? " "എന്തെ.. എന്റെ സാറ കുട്ടിക്ക് സംശയം ആന്നോ..? " പൊട്ടി വരുന്ന ചിരിയേ അടക്കി കൊണ്ട് ലീന ചോദിച്ചു.. "അല്ല.. ഇവിടുന്ന് പോവുമ്പോൾ എന്തു നല്ല പയ്യൻ ആയിരുന്നു.. ഇപ്പൊ നോക്കിയേ എന്നേ കണ്ണിനു നേരെ പിടിക്കുന്നില്ല. അത് മാത്രം ആന്നോ.. അമ്മച്ചി തന്നു വിട്ട വെള്ളം കൊടുക്കാൻ ഞാൻ മുറിയിൽ കയറിയതിനു വഴക്ക് പറഞ്ഞു..

ഞാൻ ഇനി മേലാൽ ദാവണി ഉടുക്കരുത് എന്നും പറഞ്ഞു.. അവൻ ആര്.. ഹിറ്റ്ലറോ.. ഇനി ഇപ്പൊ അങ്ങോട്ട്‌ പോയ ഇച്ചായനെ ആരേലും കൂടോത്രം ചെയ്തു വളച്ചത് ആവോ.. " താടയിൽ കൈ ഊന്നി കൊണ്ട് വല്യ കാര്യം കണക്കെ ആലോചിക്കാൻ തുടങ്ങിയതും ലീന ചിരിയോടെ അവളെ തലക്ക് കൊട്ടി.. ********** "അപ്പൊ നീ പറഞ്ഞു വരുന്നത് ജോ എട്ടായി പഴയ പോലെ അല്ലന്ന്.. ഒരു മാതിരി എയർ പിടിച്ചാണ് നടപ്പ് എന്നും..എനിക്ക് വിശ്വാസം വരുന്നില്ല..കാരണം ജോ എട്ടായി പണ്ടേ വളരെ ഫ്രണ്ട്ലി ആണ് എന്ന് ഉള്ളത് ആണ് .. ഇതിന് എന്തു തെളിവ് ആണ് ഉള്ളത്.. " പാടവരമ്പത്ത് കൂടേ പതിയെ നടക്കുന്ന സേറയോട് ആയി അവളെ ഉറ്റ കൂട്ടുകാരി മീനാക്ഷി ചോദിച്ചു

"ദാ തെളിവ്.. നിനക്ക് അറിയോ മീനു ആ നാറി എന്റെ കയ്യിൽ പിടിച്ചു നഖം കൊണ്ട് മുറിവ് ഉണ്ടാക്കിയത ഇത് .. അതും വെള്ളം കൊടുക്കാൻ ചെന്നതിന്.. " കയ്യിലെ മുറിവ് നീട്ടി കൊണ്ട് ചുണ്ടും പിളർത്തി കൊച്ചു കുഞ്ഞിനെ പോലെ പറയുന്നത് കേട്ട് മീനുവിനു ചിരി പൊട്ടി.. "നീ കരഞ്ഞോ..? " "മ്മ്.. കുറച്ച് 😁" ഇളിയോടെ സേറ പറഞ്ഞു.. "ഇനിപ്പോ ഏതേലും മാതാമ്മ പെണ്ണുങ്ങൾ വളച്ചത് ആവോ..? " മാനത്തേക്ക് നോക്കി കൊണ്ട് മീനു പറഞ്ഞതും സേറയുടെ കണ്ണ് മിഴിഞ്ഞു.. "ഏയ്‌.. ഇച്ചായൻ അത്തരക്കാരൻ നെഹി ഹേ.. പിന്നേ മുറപ്പെണ്ണ് ആയിട്ട് ഞാൻ ഒക്കെ ഇവിടെ ഉള്ളപ്പോ ഇച്ചായൻ വേറെ ആരെ നോക്കാനാ😌" അവളെ പറച്ചിൽ കേട്ട് മീനു പല്ല് കടിച്ചു.. "എന്നാ പിന്നേ എട്ടായിയേ മാറ്റി എട്ടായിയേ പോലെ ഉള്ള ഒരുത്തനെ അയച്ചത് ആണെങ്കിലോ.. അല്ല പോയിട്ട് അഞ്ചേട്ട് വർഷം ആയീലെ " പിന്നേം മീനു സംശയത്തോടെ ചോദിച്ചു.. "അങ്ങന ഒക്കെ ഉണ്ടാവോ.. . "

വിശാലമായ പാട വരമ്പത്തെ നെൽ കതിരിൽ നിന്ന് ഒന്ന് പറിച്ചു കൊണ്ട് വായയിൽ ഇട്ട് കടിച് കൊണ്ട് സേറ ചോദിച്ചു.. "ആയിക്കൂടായി ഇല്ല.. ഇന്നത്തെ കാലത്തു എന്തിനെല്ലാം സൗകര്യങ്ങൾ ഉണ്ട്.. നീ ഒരു നാട്ടിൻ പുറത്തകാരി ആയി ലോകവിവരം ഇല്ലാതെ നടക്കുന്നുണ്ട്ന്ന് വെച്ച്.. ചെലപ്പോ എട്ടായിയുടെ മുഖം മൂടി ഇട്ടതോ അല്ലേൽ പ്ലാസ്റ്റിക് സെർജറി ചെയ്തതോ ആവാമെല്ലോ.. അല്ലാതെ എനിക്ക് തോന്നുന്നില്ല എട്ടായി നിന്നോട് ഇങ്ങനെ കാണിക്കും എന്ന്.. നിന്നെ എന്തു മാത്രം ഇഷ്ട്ടം ആയിരുന്നു.. " മീനു തന്നേ അഭാമാനിച്ചത് ഒട്ടും ഇഷ്ട്ടപ്പെടാത്ത സേറ മീനുവിനെ മനസ്സിൽ നന്നായി സ്മരിച്ചു കൊണ്ട് അവളെ നോക്കി പല്ല് കടിച്ചു 😬 "ഇനി ഇച്ചായൻ അല്യോന്ന് അറിയാൻ എന്തോ ചെയ്യും..? " കൊന്നോളം ഉള്ള സംശയത്തെ ഒന്ന് അടക്കി കൊണ്ട് സേറ ചോദിച്ചു.. "വഴി ഉണ്ട്.. എട്ടായിയുടെ ശരീരത്തിൽ ഉള്ള എന്തേലും നിനക്ക് ഓർമ ഉണ്ടോ.. i mean മറുക്, പൊള്ളിയ പാട്.. അങ്ങനെ വല്ലതും..? "

മീനുവിന്റെ ചോദ്യം കേട്ട് സേറ നന്നായിട്ട് ഒന്ന് ആലോചിച്ചു..എന്തോ കത്തിയ കണക്ക് അവളെ മുഖം പ്രകാശിച്ചതും മീനു അവളെ ആകാംഷയോടെ ഉറ്റു നോക്കി "അതിപ്പോ.. ഹ ഉണ്ട്.. ഇച്ചായന്റെ നെഞ്ചിടുക്കിൽ ഒരു കറുത്ത കുഞ്ഞ് മറുക് ഉണ്ട്.. " സേറയുടെ പറച്ചിൽ കേട്ട് മീനുവിൽ ഒരു കള്ള ചിരി വിടർന്നു.. "കൊച്ചു കള്ളി.. അതെല്ലാം നോക്കി വെച്ചേക്കുവാണെല്ലേ.. " അത് കേട്ട് സേറ അമളി പറ്റിയ കണക്കെ നാക്ക് കടിച്ചു.. 'പുല്ല് വേറെ വല്ലതും പറഞ്ഞാൽ മതിയായിരുന്നു 'എന്നും ആത്മ അടിച്ചോണ്ട് അവളെ നോക്കി പല്ലിന്റെ സെറ്റ് അടക്കം കാണിച്ചു... "അത് പിന്നേ പണ്ട് എങ്ങോ നോക്കിയപ്പോൾ കണ്ടതാ 😁.. നീ നോക്കേണ്ട.. കർത്താവ് ആണേ സത്യം.." "മ്മ് മ്മ്മ്മ്.. ഏതായാലും നീ ചെക്ക് ചെയ്ത് നോക്ക്.." അവളെ ഒന്ന് ആക്കി മൂളി കൊണ്ട് മീനു പറഞ്ഞു. "പക്ഷെ എങ്ങനെ നോക്കും.. അങ്ങേരെ റൂമിൽ കയറാൻ പറ്റത്തില്ലല്ലോ അപ്പഴേക്കും കടിച്ചു കീറാൻ വരുവല്ലേ കടുവ 😬"

"വഴി ഉണ്ട്.. രാത്രി ഉറങ്ങുമ്പോൾ നോക്കിയാൽ പോരെ. ഒത്ത സമയം കിട്ടുമ്പോൾ എങ്ങനെ എങ്കിലും റൂമിൽ വലിഞ്ഞു കേറണം.. " "ശെരി ആണെല്ലോ.. നിനക്ക് എന്റെ അത്ര ഇല്ലേലും നല്ല ബുദ്ധി ഉണ്ട്.. " അവളെ പറച്ചിൽ കേട്ട് മീനു പല്ല് കടിച്ചു.. "അതെ. നിന്റെ കുബുദ്ധി ഇല്ലെന്ന് പറ..😏" മീനു പുച്ഛത്തോടെ പറഞ്ഞതും സേറയ ചുണ്ട് സൈഡിലേക്ക് ഒന്ന് കോട്ടി. "വോ😏. അപ്പൊ ശെരിയെന്നാൽ. പ്ലാൻ വർക്ക്‌ ഔട്ട്‌ ആവോന്ന് നോക്കട്ടെ .അആയാൽ Lub you മീനുട്ടി.. " ദാവണിയും പൊക്കി പിടിച്ചു കാലിലെ കൊലുസ്സ് ഒരു കിലുക്കാം പെട്ടി പോൽ കുലുക്കി കൊണ്ട് പാടവരമ്പത്തൂടെ അതും പറഞ്ഞു ഓടി പോവുന്ന സേറയേ മീനു ചിരിയോടെ നോക്കി നിന്നു.. പൊട്ടിപെണ്ണ്🤦‍♀️ •••••••••••••••••••••••••••••••••••••••

"ഇവുടുത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടോ ജോ? " "വലിയ കുഴപ്പം ഒന്നും ഇല്ല അപ്പച്ചാ.. എല്ലാവരോടും ഒന്ന് ക്ലോസ് ആയി വരുകയായിരുന്നു.. ചില കീടങ്ങൾ ഒഴിച്ച്... " അപ്പന്റെ ചോദ്യത്തിനു മറുപടി പറയുമ്പോൾ ഭക്ഷണം കഴിക്കുന്നതിനിടയിലും അവന്റെ മിഴികൾ സേറയിലേക്ക് പാറി വീണിരുന്നു.. അത് കേട്ട് ഡേവിഡ് (സേറയുടെ അപ്പച്ചൻ) ഒഴിച്ച് എല്ലാവരും അടക്കി ചിരിച്ചു.. പ്രതേകിച്ചു ജോയലിന് ചിരി അടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. 'ഇതെന്നെ ഉദേശിച്ചത്‌ ആണ് എന്നേ മാത്രം ഉദേശിച്ചത്‌ ആണ്.. വിടമാട്ടെ.. ' എന്നും ആത്മ അടിച്ചോണ്ട് ജോയേ നോക്കി കണ്ണുരുട്ടി.. "ഞാ... ഞാ... " അവനെ ഒന്ന് കൊഞ്ഞനം കുത്തി സംതൃപ്തി അടക്കി കൊണ്ട് അവൾ കഴിപ്പ് തുടർന്നു.. അവളെ തുറിച്ചു നോക്കി കൊണ്ട് ജോയും.. അവളെ കൊഞ്ഞനം കുത്തൽ കണ്ട് ഡേവിഡിൽ ചിരി വരുത്തി.. എല്ലാവരും കൂടേ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതിൽ അവരിൽ വല്ലാത്ത ഒരു സന്തോഷം ഉടൽ എടുത്തു..

ജോ ഉണ്ടാവാറില്ലല്ലോ അതു കൊണ്ട് തന്നേ വർഷങ്ങൾ ആയി ഇങ്ങനെ ഒരു മിച്ചു ഇരുന്നിട്ട് പോരാത്തതിന് ഉച്ചക്ക് എല്ലാവരും പല വഴിക്ക് ആയത് കാരണം രാത്രിയെ ഇങ്ങനെ ഇരിക്കാന് കഴിഞ്ഞൊള്ളു എന്ന് സക്കറിയ ചിരിയോടെ ഓർത്തു.. ******* "I will call you later.. vaigha.. " കയ്യിലെ ഫോൺ ബെഡിലേക്ക് ഇട്ടു കൊണ്ട് അവൻ പതിയെ ബെഡിലേക്ക് ഇരുന്നു.. കുരിശ് വരച്ച ശേഷം പതിയെ കിടന്നു കൊണ്ട് സീലിംഗ്ലേക്ക് നോക്കി കിടന്ന അവൻ പതിയെ പതിയെ മയക്കത്തിലേക്ക് വീണു... അവൻ ഉറങ്ങി എന്ന് ഉറപ്പ് ആയതും അത് വരെ കർട്ടണിനു പിറകിലായി പതിഞ്ഞു നിന്ന സേറ പതിയെ തല പുറത്തേക്ക് ഇട്ടു.. ശേഷം ഉടലും.. ശ്വാസം പോലും പുറത്തേക്ക് വിടാതേ പമ്മി പമ്മി നടന്നു കൊണ്ട് അവൾ അവന്റെ ബെഡിനു ഓരത്ത് എത്തി.. ശേഷം ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.. എങ്കിലും ശബ്ദം താഴ്ത്തി.. പതിയെ ബെഡിലേക്ക് ഇരുന്നതും അവളെ കൊലുസ്സ് ഒന്ന് കുലുങ്ങി..

പെട്ടന്ന് ചെരിഞ്ഞു കിടന്ന അവൻ മലർന്നു കിടന്നതും ഞെട്ടി കൊണ്ട് അവൾ അനങ്ങാതെ തന്നേ നിന്നു.. ഒന്ന് കുറുകിയ അവൻ ഉറക്കത്തിലേക്ക് തന്നേ ആണ്ടു പോയതും ഒരാശ്വാസത്തോടെ അവൾ നെഞ്ചിൽ കൈ വെച്ച്.. 'കാലമാടൻ.. ഉറക്കത്തിലും പേടിപ്പിച്ചോളും.. ' ആ നിശബ്ദതമായ മുറിയിൽ അവളെ നിശ്വാസം പോലും ഉറക്കെ ആയി തോന്നി അവൾക്ക്.. "അല്ല ഇപ്പൊ വിളിച്ചത് ഒരു പെണ്ണിന് അല്ലെ.. എന്നതാ പേര്. ഹ വൈഗ.. കണ്ട പെണ്ണുങ്ങൾക്ക് ഒക്കെ വിളിച്ചിരിക്കൽ ആണ് അല്ലെ പണി.. കാല.. ഇനി ഇപ്പൊ ഇവർ പ്രേമത്തിൽ ആവോ.. അങ്ങനെ ആണേൽ കൊല്ലും ഞാൻ രണ്ടിനെയും.." അവൾ അവനെ നോക്കി ഇടിക്കുന്ന ആക്ഷൻ ഇട്ട് കൊണ്ട് പിറുപിറുത്തു.. വന്ന ധൗത്യം പൂർത്തിയാക്കാൻ ഉള്ളതിനാൽ തല ഒന്ന് കുടഞ്ഞു കൊണ്ട് അവൾ പതിയെ കൈകൾ അവന്റെ നെഞ്ചിലേക്ക് നീട്ടി.. ക്രമം ഇല്ലാതെ കുതിച്ചുയരുന്ന അവളെ ഹൃദയസ്പന്ദനത്തിനു അനുസരിച്ചു ചെന്നിയിലൂടെ വിയർപ്പ് ഒഴുകി..

നീട്ടിയ കൈകൾ പിൻവലിക്കാതെ തന്നേ അവന്റെ ഷർട്ട്‌ൽ അവൾ പിടിച്ചു.. പേടി തോന്നുന്നുണ്ട് എങ്കിലും തന്റെ ആവിശ്യം ആയതു കാരണം അവൾ പിൻമാറിയില്ല.. അവനിലേക്ക് ഒന്നുടെ അടുത്തു കൊണ്ട് അവൾ അവന്റെ ഒരു ബട്ടൺ അഴിച്ചു.. തെളിഞ്ഞു കാണുന്ന ഒട്ടും രോമം ഇല്ലാതെ നെഞ്ച് കാണെ അവൾ പതിയെ ഉമിനീർ ഇറക്കി.. പതിയെ രണ്ടാമത്തെ ബട്ടൺ അഴിച്ചതും അവൻ ശ്വാസം വലിക്കുന്നതിന് അനുസരിച്ചു ഉയർന്നു താഴുന്ന നെഞ്ച് കാണെ അവൾ വീണ്ടും പാട് പെട്ടു ഉമിനീർ ഇറക്കി.. 'കർത്താവെ..ന്നേ കാത്തോളണേ.. ഇച്ചായന്റെ കോലം കണ്ടിട്ട് കണ്ട്രോൾ തരണേ.. പിന്നേ പീഡനകേസിൽ പ്രതി ആവും.. വെറുതെ എന്തിനാ ഞാൻ കാരണം ഇച്ചായന്റെ ചാരിത്യം നഷ്ടപ്പെടണത്.. 😁' അതും പറഞ്ഞു പ്രാർത്ഥിച്ച ശേഷം ശേഷം കുരിശ് വരച്ചു അവൾ മൂന്നാമത്തെ ബട്ടണും അഴിക്കാൻ വേണ്ടി ബട്ടണിൽ കൈ വെച്ചതും അവളെ കൈകളിൽ ജോയുടെ പിടി വീണിരുന്നു !!!!!! .......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story