നിന്നിലായ്: ഭാഗം 4

ninnilay

എഴുത്തുകാരി: നിഹ

മൂന്നാമത്തെ ബട്ടണും അഴിക്കാൻ വേണ്ടി ബട്ടണിൽ കൈ വെച്ചതും അവളെ കൈകളിൽ ജോയുടെ പിടി വീണിരുന്നു !!!!!! ഞെട്ടി കൊണ്ട് അവൾ തല ഉയർത്തിയതും കണ്ണ് തുറന്നു കിടക്കുന്ന ജോയേ കണ്ട് അവളെ വയറ്റിലൂടെ ഒരു മിസൈൽ പാഞ്ഞു.. അവനെ നോക്കി വെളുക്കനെ ഇളിച്ചു കൊണ്ട് പതിയെ എഴുനേൽറ്റു പോരാൻ നോക്കിയതും അത് മുൻകൂട്ടി കണ്ട ജോ അവളെ കൈ മുട്ടിൽ പിടുത്തം ഇട്ടു കൊണ്ട് ഒരു വലി ആയിരുന്നു.. ജോ ന്റെ നെഞ്ചിൽ നേരെ പോയി ലാൻഡ് ചെയ്ത സേറ കിളി പോയ കണക്ക് അവൾ അവന്റെ നെഞ്ചിൽ തന്നേ കിടന്നു.. പാതി അഴിച്ചു വെച്ച ഷിർട്ടിനുള്ളിലൂടെ തെളിഞ്ഞു കാണുന്ന ഒട്ടും രോമം ഇല്ലാത്ത നെഞ്ചിൽ തന്നേ ആയിരുന്നു അവൾ കറക്റ്റ് ആയി കവിൾ വെച്ചത്.. അത് വരെ കിളി പോയ പോലെ കിടന്നവൾ പകപ്പോടെ തല ഉയർത്തി നോക്കിയതും അവന്റെ രൂക്ഷമായ നോട്ടത്തിൽ അവളെ അടി പതറി..

വീണ്ടും കൊട്ടി പിടഞ്ഞു എഴുനേൽക്കാൻ നിന്ന അവളെ പിടിച്ചു കൊണ്ട് ജോ തിരിഞ്ഞതും ഞൊടി ഇട കൊണ്ട് ജോ അവളെ മുകളിൽ ആയി സ്ഥാനം പിടിച്ചിരുന്നു.. 'കർത്താവെ എന്നാ ഒരു കനം ആണ് ഇങ്ങേർ.. എന്റെ നടു.. ' എന്നും ആത്മ പറഞ്ഞു കൊണ്ട് തന്റെ ഇരു സൈഡിലും കൈ കുത്തി തനിക്ക് മുകളിലായി അമർന്നു കിടക്കുന്നവനെ കാണെ അവളെ ഉണ്ടകണ്ണ് ഒന്നുടെ മിഴിഞ്ഞു.. "ഇ.. ഇച്ചായാ.. " പതറി പോയിരുന്നു അവൾ.. തനിക്ക് തൊട്ടു മുകളിൽ ശ്വാസം പോലും കടക്കാൻ ആകാത്ത വിധം കിടക്കുന്നവനെ കാണെ പേടി കൊണ്ടോ അതോ പേര് അറിയാത്ത ഒരു വികാരം കൊണ്ടോ അവളെ കൈകൾ ധാവണിയിൽ കൊരുത്തു വലിച്ചു . അവളെ വിളി കേട്ട് അവൻ അവളെ കണ്ണിലേക്കു തന്നേ ഉറ്റു നോക്കി.. പിടക്കുന്ന ഉണ്ടക്കണ്ണുകൾ കാണെ അവൻ കൺ ചിമ്മി തുറന്നു.. "ഇ.. ഇച്ചായാ.. നോവുന്നു.."

അവളെ ഇടറിയുള്ള വിളി കേട്ട് ആണ് അവൻ അവളെ മിഴികളിൽ നിന്ന് ഉള്ള നോട്ടം മാറ്റിയത് പോലും.. അവൻ അമർന്ന കാരണം വേദന കൊണ്ട് അവളെ മുഖം ചുളിഞ്ഞു.. അവളെ മുഖത്തെ ഭാവം മനസ്സിൽ ആയ അവൻ പതിയെ അവളിൽ നിന്ന് വിട്ടകന്നു കൊണ്ട് മലർന്നു കിടന്നതും ആശ്വാസത്തോടെ അവൾ ശ്വാസം ആഞ്ഞു വലിച്ചു... ഇത്രയും നേരം മര്യാദക്ക് ശ്വാസം പോലും അവൾ വിട്ടിരുന്നില്ല എന്നത് ആണ് പരമാർത്ഥം.. ******** "നിന്നോട് ഞാൻ പറഞ്ഞിട്ട് ഇല്ലേ സേറ എന്റെ മുറിയിൽ കയരുത് എന്ന്.. എന്നിട്ടും എന്തിനാ കയറിയെ.. " അവന്റെ ചോദ്യം കേട്ട് അത് വരെ കണ്ണ് അടച്ചു കിടന്ന സേറ കൊട്ടി പിടഞ്ഞു എഴുനേൽറ്റു. "ഇത് വഴി പോയപ്പോൾ ചുമ്മാ കേറിയതാ.. " "വഴിയേ പോവുമ്പോൾ ചുമ്മാ കയറാൻ ഇത് നിന്റെ മറ്റവൻ കിടക്കുന്ന പള്ളി സെമിത്തേരി ഒന്നും അല്ലല്ലോ.. " 'ഏത് മറ്റവൻ..? ' എന്ന് മെല്ലെ അവൾ പിറുപിറുത്തു.. "ഞാൻ പൊട്ടെ.. ഉറക്കം വരുന്നു.." ഇല്ലാത്ത കോട്ടു വാ ഇട്ടു കൊണ്ട് പതിയെ നിലത്തു കാൽ ഊന്നി മുന്നോട്ട് നടക്കാൻ എഴുനേൽറ്റതും ജോ അവളെ അരയിലൂടെ കൈ കൊണ്ട് വട്ടം പിടിച്ചു ബെഡിലേക്ക് തന്നേ ഇട്ടു..

ആ പ്ലാനും ഫ്ലോപ്പ് ആയ നിർവൃതിയിൽ അവൾ പല്ല് കടിച്ചു.. പക്ഷെ ജോ മുമ്പത്തെ പോലെ അവളെ മേലെ കേറി കിടന്നില്ല.. അതിൽ അവൾക്ക് തന്നേ ആശ്വാസം നൽകി. പക്ഷെ അവളെ ഇരു കൈകളും അവളെ ലോക്ക് ആക്കും വിധം കൂട്ടി പിടിച്ചു.. "ഇനി പറ.. എന്തിനാ വന്നേ നീ ? " ശാന്തം ആയിരുന്നു അവന്റെ സ്വരം.. പക്ഷെ അവന്റെ നോട്ടം രൂക്ഷമായിരുന്നു.. "ഞാൻ പറഞ്ഞില്ലേ ഇച്ചാ... " പറഞ്ഞു മുഴുവൻ ആക്കും മുന്നേ അവന്റെ ചൂണ്ടു വിരൽ അവളെ പനിനീർ പോൽ ചുവന്ന അധരത്തിൽ അമർന്നു.. അവൾ ഒന്ന് പകച്ചു.. അവന്റെ വിരലിലേക്ക് അവൾ പിടക്കുന്ന മിഴികളോടെ നോക്കി.. "സത്യം പറഞ്ഞാൽ നിനക്ക് പോവാം.. അല്ലേൽ മോൾ കുറച്ച് കഷ്ടപ്പെടും. ഏത് വേണം എന്ന് നിനക്ക് തന്നേ തിരഞ്ഞെടുക്കാം.. " അവളെ ചുണ്ടിൽ നിന്ന് കൈ എടുത്തു കൊണ്ട് അവൻ അവളെ കൈകളിൽ തന്നേ പിടി മുറുക്കി.. വേദന കൊണ്ട് അവൾ ഞെരി പിരി കൊണ്ടു.. 'കാലമാടൻ.. എന്നേ ഇവിടുന്ന് രക്ഷിക്കാൻ ആരും ഇല്ലേ കർത്താവെ..

എന്തു പറഞ്ഞു മുങ്ങും.. ഇനി ഇപ്പൊ സത്യം പറയന്നെ.. അല്ലാതെ എന്നാ ചെയ്യാനാ ' "ഞാൻ പറയാം ഇച്ചായാ.. പക്ഷെ ന്നേ വേഗം വിട്ടേക്കണം.. " "നോക്കാം.. " "അതു പിന്നേ. ഈ ഇച്ചായൻ എന്റെ പണ്ടത്തെ ഇച്ചായൻ തന്ന്യാണോന്ന് എനിക്ക് സംശയം.. അത് തീർക്കാൻ കയറിയത... " "അതിനാണോടി മൂതേവി എന്റെ ഷർട്ട്‌ അഴിച്ചത്... " 'മൂതേവി നിങ്ങടെ മറ്റവൾ വൈഗ.. ഹും.'. എന്ന് ആത്മ പറഞ്ഞോണ്ട് ജോയേ നോക്കി ഇളിച്ചു.. "എന്നിട്ട് മോളെ സംശയം തീർന്നോ? " "അതിന് നോക്കാൻ ഇച്ചായൻ സമ്മതിച്ചില്ലല്ലോ.. " "അല്ല നീ എന്നതാ നോക്കാൻ വന്നേ.." "അത് ഞാൻ പറയുവേല 🙈" കണ്ണ് പൊത്തി ഇല്ലാത്ത നാണം കാണിച്ചതും ജോ ക്ക് എവിടുന്നൊക്കെയോ എരിഞ്ഞു കയറി.. "മര്യാദക്ക് പറയടി പുല്ലേ.. " അവളെ തലക്ക് ഇട്ട് കൊട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് ഞെട്ടി. "അ.. അത് ഇച്ചായാ.. നിങ്ങളുടെ നെഞ്ചിടുക്കിൽ ഒരു മറുക് ഇല്യോ.. അത് നോക്കാൻ.. " അവന്റെ മുഖത്തു നോക്കാതിരിക്കാൻ അവൾ പാട് പെട്ടു..

ചമ്മൽ കൊണ്ടോ എന്തോ അവൾ മുഖം തിരിച്ചാണ് മറുപടി കൊടുത്തത് പോലും അവളെ മറുപടി കേട്ട് അവൻ തറഞ്ഞു നിന്നു.. അവളെ കൈകളിൽ മുറുക്കിയിരിക്കുന്ന പിടി അയച്ചു.. അവളിൽ നിന്ന് തല വെട്ടിച്ചു കൊണ്ട് അവൻ നേരെ ഇരുന്നു.. അവൻ പതിയെ അവളെ ഇടംകണ്ണിട്ട് നോക്കി. തന്റെ അതെ അവസ്ഥയിൽ ഇരിക്കുന്ന അവളെ കാണെ അവൻ മിഴികൾ വലിച്ചു തുറന്നു.. "!!!!ഇറങ്ങി പോടീ റൂമീന്ന് !!!!!" സർവ്വ ശക്തിയും എടുത്തു അവൻ അലറിയതും സേറ ഞെട്ടി കൊണ്ട് ദാവണിയും പൊക്കി പിടിച്ചു ഒരു ഓട്ടം ആയിരുന്നു വെളിയിലേക്ക്😂.. ••••••••••••••••••••••••••••••••••••••••••• "ഹോ കാലൻ. മനുഷ്യനെ പേടിപ്പിച്ചോളും.. " തന്റെ മുറിയിൽ എത്തിയ സേറ നെഞ്ചിൽ കൈ വെച്ച് ശ്വാസം ആഞ്ഞു വലിച്ചു കൊണ്ട് പിറുപിറുത്തു.. "എന്നാലും കടുവ ഉറങ്ങിയത് ആയിരുന്നെല്ലോ.. പിന്നേ എങ്ങനെ ഉണർന്നു.. ഇനി ഇപ്പൊ എന്റെ കൊലുസ്സ് കുലുങ്ങിയപ്പോൾ എങ്ങാനും ഉണർന്നത് ആവോ..

അങ്ങനെ ആവാൻ ആണ് ചാൻസ്.. അവക്കടെ നോട്ടം കണ്ടാൽ തന്നേ ഉടുത്തതിൽ മുള്ളി പോവും.. പാവം ഞാൻ " പലതും പിച്ചും പേയും പറഞ്ഞു കൊണ്ട് സേറ കിടന്നു.. 🔹🔹🔹🔹🔹🔹 "സാറമ്മോയ്.. " ഇരു കൈകളും പിറകിലേക്ക് വെച്ച് എന്തോ കള്ളത്തരം ഒപ്പിച്ച കണക്കെ ഉള്ള ജോയുടെ വരവ് കണ്ട് സേറ ചിരിയോടെ നോക്കി.. "എന്നാ ജോയിച്ച.. " അവനെ നോക്കി അതെ ചിരിയോടെ തന്നേ അവൾ ചോദിച്ചു.. "കണ്ണ് അടക്ക് കൊച്ചേ.. ഒരു കൂട്ടം കാണിച്ചേച്ചു തരാം.. " "എന്നതാന്ന് പറ ഇച്ചായാ.." പതിമൂന്ന് കാരിയായ സേറ ചിണുങ്ങി കൊണ്ട് ചോദിച്ചതും ജോ കണ്ണിറുക്കി കാണിച്ചു.. "കണ്ണടച്ചാൽ പറയാം.. " കുസൃതിയോടെ ഉള്ള ജോയുടെ നോട്ടം കണ്ട് സേറ പതിയെ മിഴികൾ അടച്ചു.. "കണ്ണ് തുറക്കല്ലേ.. തുറന്നാൽ ഞാൻ കാണിച്ചു തരത്തില്ല.. " "ഇല്ല ഇച്ചായാ.. ഞാൻ തുറക്കുവേല.. ഈശോ ആണേ സത്യം.." ആ കുഞ്ഞി പെണ്ണിന്റെ സത്യം പറച്ചിൽ കേട്ട് അവൻ പുഞ്ചിരിച്ചു.. അത് പതിയെ കുസൃതിയിലേക്ക് വഴി മാറി..

അവളിലേക്ക് ഒന്നുടെ ചേർന്നു നിന്നു കൊണ്ട് അവളെ കുഞ്ഞു മൂക്കിൽ അമർത്തി മുത്തി കൊണ്ട് ഓടിയതും മിഴികൾ വലിച്ചു തുറന്ന അവൾ അവന്റെ ഓട്ടം കണ്ട് തറഞ്ഞു നിന്നു.. അവളെ മിഴികളിൽ പഴയ ഓരോന്നും തെളിഞ്ഞു കാണെ ഉറക്കത്തിലും അസ്വസ്ഥതയോടെ അവൾ തിരിഞ്ഞു കിടന്നു 🔹🔹🔹🔹🔹🔹🔹 "സേറ.. പെണ്ണെ എഴുനേൽറ്റോട്ടോ.. അല്ലേൽ ഞാൻ വന്നു ബാക്കിനിട്ട് സീൽ വെക്കുവേ... " "ഞാൻ ദേ വരുന്നു അമ്മച്ചി.. കിടന്നു കാറാതെ.. " അടുക്കളയിൽ നിന്ന് ഉള്ള ട്രീസയുടെ വിളിക്ക് ഗോവണി പടിയുടെ ലാൻഡിംഗ് ഏരിയയിൽ നിന്ന് സേറയുടെ മറുപടി വന്നിരുന്നു.. അത് കേട്ട് അതു വരെ ന്യൂസ്‌ പേപ്പറിൽ കണ്ണ് നട്ടിരുന്നു ജോ പതിയെ തല ഉയർത്തി നോക്കി.. മഞ്ഞ നിറത്തിൽ ഉള്ള ദാവണിയും ധരിച്ചു തോളിലെ ബാഗ് ഒന്നൂടെ കയറ്റി കൊണ്ട് ഇറങ്ങി വരുന്ന സേറയേ കാണെ അവന്റെ കണ്ണ് മിഴിഞ്ഞു. ചെറുതായി തെളിഞ്ഞു കാണുന്ന വെളുത്തു ചുവന്ന വയറും വയറിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന അരഞ്ഞാണവും..

കുളി പിന്നൽ ഇട്ട് വിടർത്തിയിട്ടേക്കുന്ന ഇടുപ്പോളം ഉള്ള മുടി ഇഴകൾ അവളെ നടത്തത്തിനു അനുസരിച്ചു തുള്ളി കളിക്കുന്നുണ്ട്.. ഒരു കുഞ്ഞ് കറുത്ത പോട്ട് അല്ലാതെ മുഖത്തു പ്രത്യേകിച്ച് ചമയങ്ങൾ ഒന്നും തന്നേ ഇല്ലെങ്കിലും അവളെ മുഖത്തു വല്ലാത്തൊരു ഐശ്വര്യം നിറഞ്ഞു തുളുമ്പുന്നുണ്ട്.. അവളിലേക്ക് നോട്ടം പായിച്ച അവന്റെ മിഴികൾ ഓരോന്നിലായ് പതിഞ്ഞു കൊണ്ടിരുന്നു.. അതെ സമയം ഇന്നലെ രാത്രിയിൽ അവൾ പറഞ്ഞത് അവനിൽ ഒരു അവജ്ഞയും രൂപപ്പെട്ടു.. പെട്ടന്ന് തന്നേ പേപ്പറിലേക്ക് അവൻ ഒന്നുടെ കുനിഞ്ഞിരുന്നു.. അതിനോടകം അവളെ തെളിഞ്ഞു കാണുന്ന വയർ കൂടേ കാണെ അവൻക്ക് ദേഷ്യം തലയിൽ കയറി.. അവളെ അവൻ കലിയോടെ നോക്കി.. -------------- അതെ സമയം ഇറങ്ങി വന്ന സേറ തന്നേ രൂക്ഷമായി നോക്കുന്ന അവനെ കാണെ ഒന്ന് നിന്നു.. പിന്നേ ചുണ്ട് കോട്ടി കൊണ്ട് വേഗത്തിൽ ചെരുപ്പ് അണിഞ്ഞു കൊണ്ട് പുറത്തേക്ക് നടന്നു.. "അമ്മച്ചി ഞാൻ പോയിട്ട് വരാവേ.. "

പിറകിലേക്ക് നോക്കി വിളിച്ചു കൂവി കൊണ്ട് വേഗത്തിൽ നടന്നു.. ....... "നിനക്ക് എന്താടി ഒന്ന് തിടുക്കപ്പെട്ടു വന്നാൽ.. മനുഷ്യൻ എത്ര നേരം വെയിറ്റ് ചെയ്തേന്ന് അറിയോ? " അകലെ നിന്ന് ഓടി വന്ന സേറയേ പല്ല് കടിച്ചോണ്ടു നോക്കി മീനു പറഞ്ഞതും സേറ ഇളിച്ചു കാട്ടി.. "😁😁" "വാ.. നിന്റെ ഇളി നോക്കി നിന്നാൽ ബസ് പോവും.. കവലയിൽ എത്തിയിട്ട് വേണ്ടേ ബസ് പിടിക്കണം എങ്കിൽ.. " എന്നും പറഞ്ഞു ഇളിച്ചോണ്ട് നിൽക്കുന്ന സേറയുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് മീനു അവളേം വലിച്ചോണ്ട് നടന്നു.. ******* "നസ്രാണി കൊച്ച് ആയിട്ടും നീ എന്തിനാ പെണ്ണെ ദാവണി ഉടുത്തു നടക്കുന്നെ.. പക്ഷെ നിന്റെ ഈ ആലില വയറും പൊന്നരിഞ്ഞാണവും കാണിച്ചുള്ള വരവ്.. ഉഫ്.. എന്റെ കണ്ട്രോൾ പോവുന്നു.. "

മുന്നിൽ നിൽക്കുന്നവന്റെ അശ്ലീലചുവയോടെ ഉള്ള നോട്ടവും പറച്ചിലും സേറയിൽ വല്ലാത്ത വെറുപ്പ് ഉണ്ടാക്കി.. അവൾ കൈ കൾ എത്തിച്ചു തന്റെ വയർ മറച്ചു.. "ച്ചി... " അമർഷത്തോടെ അവനെ നോക്കിയ അവൾ അവനെ മറി കടന്നു പോവാൻ നിന്നതും അവന്റെ കൈകൾ അവളെ കൈയ്യിൽ പിടി വീണു.. "ഹ.. എങ്ങോട്ടാ സാറ കുട്ടി .. ഞാൻ നിന്നെ ഒന്ന് വിസ്തരിച്ചു കണ്ടോട്ടെ.. എത്ര കാലം ആയെന്ന് അറിയോ.. നിന്നെ ഒന്ന് കണ്ടു കിട്ടിയിട്ട്.. " വശ്യതയോടെ താടി ഒന്ന് ഉഴിഞ്ഞു അവളിലേക്ക് മുഖം അടുപ്പിച്ചതും അവളെ ഉണ്ടകണ്ണുകൾ കോളേജ് കോംബൗണ്ട്‌ മൊത്തം അലഞ്ഞു.. . അവന്റെ മുഖം കാണെ അവൾ വെറുപ്പോടെ മുഖം ചെരിച്ചു.. അത് കണ്ട അവൻ വാശിയോടെ അവളിലേക്ക് ഒന്നുടെ മുഖം അടുപ്പിച്ചു.. അവളിൽ നിന്ന് വമിക്കുന്ന പേര് അറിയാത്ത ഒരു ഗന്ധത്തെ അവൻ വശ്യതയോടെ ആസ്വദിച്ചു.. അതെ ചിരിയോടെ തന്നേ അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ മുഖം അടുപ്പിച്ചതും ആരുടെയോ ചവിട്ട് കൊണ്ട് അവൻ വാനിൽ ഉയർന്നിരുന്നു... !!!!!.......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story