നിന്നിലായ്: ഭാഗം 5

ninnilay

എഴുത്തുകാരി: നിഹ

അതെ ചിരിയോടെ തന്നേ അവളെ കഴുത്തിലേക്ക് മുഖം പൂഴ്ത്താൻ മുഖം അടുപ്പിച്ചതും ആരുടെയോ ചവിട്ട് കൊണ്ട് അവൻ വാനിൽ ഉയർന്നിരുന്നു... !!!!! കണ്ണ് ഇറുക്കി പേടിയോടെ നിന്ന സേറ തന്റെ അരികിലൂടെ ഒരു കാറ്റ് അടിച്ച പോലെ തോന്നിയതും അവൾ പതിയെ മിഴികൾ തുറന്നു.. കുറച്ച് അകലെ ആയി വേദന കൊണ്ട് പുളഞ്ഞു നിലത്തെ മണ്ണിൽ കിടന്നു നിരങ്ങുന്നവനെ അവൾ കണ്ണും വിടർത്തി നോക്കി.. പിന്നേ പതിയെ പുറകിലേക്ക് തല ചെരിച്ചു നോക്കിയതും തന്റെ തൊട്ടു പിറകിൽ ഷർട്ട്‌ന്റെ സ്ലീവ്‌ മടക്കി മുണ്ട് മടക്കി കുത്തുന്ന ജോയലിനെ കണ്ട് അവളെ ഉണ്ടക്കണ്ണുകൾ പുറത്തേക്ക് തെറിച്ചു.. "ജോയൽ.. " അവളെ ചൊടികൾ പതിയെ ഞെട്ടലോടെ അതിലുപരി അത്ഭുതത്തോടെ മൊഴിഞ്ഞു.. സേറയേ മറികടന്നു കൊണ്ട് ജോയൽ മുന്നോട്ട് തന്നേ നടന്നു.. നിലത്ത് കിടക്കുന്നവന്റെ കോളർ പിടിച്ചു ഉയർത്തി കൊണ്ട് അവന്റെ മൂക്കിനിട്ട് ഇടിച്ചു..

മൂക്കിന്റെ പാലം പൊട്ടി ചോര വരാൻ തുടങ്ങിയതും സേറ അറിയാതെ തന്റെ മൂക്കിൽ കൈ വെച്ച് പോയി.. "മോനെ വൈശാഖ്.. നിന്റെ ഈ പെണ്ണുങ്ങളെ കാണുമ്പോൾ ഉള്ള ഇളക്കം ഉണ്ടെല്ലോ അതെന്റെ പെങ്ങളെ അടുത്ത് വേണ്ടാ.. പിന്നേ നിനക്ക് ഇവളെ വിസ്തരിച്ചു കാണണം എങ്കിൽ.. " "കാണണം എങ്കിൽ.. " ആകാംഷയോടെ സേറ പതിയെ ചോദിച്ചു.. "എങ്കിൽ പോയി നിന്റെ തള്ളയോട് പറയടാ മൈ *#%**"""" അവന്റെ പുളിച്ച തെറി കേട്ട് സേറ വായയും തുറന്നു നോക്കി നിന്നു.. വൈശാഖ്നെ പിടിച്ചു പിറകിലേക്ക് ഉന്തി.. "സേറ നീ ക്ലാസിലേക്ക് പോ.. " അതും പറഞ്ഞു അവൻ വന്ന സ്ഥലത്തേക്ക് തന്നേ പോയതും സേറ അവന്റെ പോക്ക് നോക്കി ഒരു നിമിഷം നിന്നു.. പിന്നീട് അവളെ ചൊടികൾ മനോഹരം ആയി വിടർന്നു.. *******

"അവൾ നിന്റെ പെങ്ങളോ.. അതോ വെപ്പാട്ടിയോ.. " സേറ പോയ ഉടനെ അവളെ ആകാരവടിവിലേക്ക് ചൂഴ്ന്ന് നോക്കി കൊണ്ട് വൈശാഖ് നിലത്ത് നിന്ന് എഴുനേൽറ്റു കൊണ്ട് ജോയലിനോടായി ചോദിച്ചു.. അവന്റെ കന്നം തിരിഞ്ഞ പറച്ചിൽ കേട്ട് ജോയലിന് അടിമുടി വിറച്ചു.. കൈ വീശി അവന്റെ കരണത്തിട്ടു ഒന്ന് കൊടുക്കുമ്പോഴും അവൻ വിറക്കുകയായിരുന്നു.. എന്നാൽ വൈശാഖ് അടി കിട്ടിയ കാരണം പൊട്ടിയ ചുണ്ടിലെ രക്തം തുടച്ചു കൊണ്ട് ചുണ്ട് കോട്ടി ചിരിച്ചു.. "അല്ലേലും നിന്നെ കൊണ്ടേ കഴിയൂ.. അത്ര നല്ല ചരക്ക് വീട്ടിൽ ഉണ്ടായിട്ടും പിടിച്ചു നിൽക്കാൻ കഴിയുന്നത്.. ഞാൻ ഒക്കെ ആണേൽ കാണാമായിരുന്നു.. " "അതിന് ഞാൻ തന്തക്ക് പിറന്നവൻ ആണെടാ.. പന്ന #$%& മോനെ.. "" അവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി കൊണ്ട് ജോയലിൽ നിന്ന് മറുപടി വീണിരുന്നു.. °°°°°°°°°°°°°°°°°°°°°° "ആ കാമപ്രാന്തൻ ചോദിച്ച പോലെ നസ്രാണിയായ നീ എന്തിനാടി ദാവണിയും ഉടുത്തു വരുന്നേ.. "

ക്ലാസ്സിലേക്ക് നടക്കും വഴി മുന്നിലേക്ക് കയറി നിന്ന് ഇടുപ്പിൽ ഇരു കൈകളും കുത്തി കണ്ണും കൂർപ്പിച്ചു ചോദിക്കുന്ന മീനുവിനെ കാണെ സേറ ഒന്ന് നിന്നു.. ശേഷം അവളെ നോക്കി കണ്ണ് ചിമ്മിയതും മീനുവിനു കലി കയറി.. "ദേ പെണ്ണെ മര്യാദക്ക് പറഞ്ഞോ.. അല്ലേൽ നിന്നെ ഈ ചുവരിൽ വെച്ച് തേക്കും ഞാൻ .. ഞാൻ ഈ ചോദ്യം ചോദിക്കാൻ തുടങ്ങിട്ട് വർഷങ്ങൾ ആയി.. എന്നിട്ടും നീ കണ്ണ് ചിമ്മും എന്ന് അല്ലാതെ.. " ഉറഞ്ഞു തുള്ളി കൊണ്ട് അമർഷത്തോടെ മീനു പറഞ്ഞു നിർത്തിയതും സേറ പൊട്ടി ചിരിച്ചു.. "നിനക്ക് ഇപ്പൊ എന്താ അറിയണ്ടേ.. ഞാൻ എന്തിനാ നസ്രാണി ആയിട്ടും ദാവണി ഉടുക്കുന്നെ എന്ന്.. അല്ലെ.. അതിനുള്ള വ്യക്തമായ ഉത്തരം സമയം ആവുമ്പോൾ പറഞ്ഞു തന്നേക്കാം.. അത് വരെ ഒന്ന് ക്ഷമിക്ക് എന്റെ മീനുട്ടി.." മീനുവിന്റെ താടി തുമ്പിൽ ഒന്ന് നുള്ളി കൊണ്ട് കൊഞ്ചലോടെ സേറ പറഞ്ഞതും മീനു അവളെ കയ്യിനിട്ടു ഒരു തട്ട് കൊടുത്തു.. "നിന്നോട് ഒന്നും ചോദിച്ചിട്ട് ഒരു കാര്യവും ഇല്ല..

അല്ല അത് ചോദിക്കാൻ വിട്ടു.. ഇന്നലെ നീ എട്ടായീടെ മറുക് നോക്കിയോ.. " മുന്നോട്ട് നടന്ന സേറ പിറകിൽ നിന്ന് ചോദിക്കുന്നത് കേട്ട് നിന്നിടത്തു തന്നേ നിന്നു.. ഇന്നലെ നടന്ന ഓരോ സംഭവവികാസങ്ങളും ഓർമയിൽ വന്നതും അവൾ പാട് പെട്ടു ഉമിനീർ ഇറക്കി.. "ഓർമിപ്പിക്കല്ലേ ന്റെ പൊന്നോ.. " "അതിനു മാത്രം എന്തുണ്ടായി...? " ആകാംഷയോടെ ഉള്ള മീനുവിന്റെ പറച്ചിൽ കേട്ട് സേറ പല്ല് കടിച്ചു.. ശേഷം വള്ളി, പുള്ളി, കോമ, കുത്ത് വിടാതെ മീനു വിനു പറഞ്ഞു കൊടുത്തു.. എല്ലാം പറഞ്ഞു ചിരിക്കണോ കരയണോ എന്ന ഭാവത്തിൽ നിൽക്കുന്ന സേറയേ നോക്കി മീനു ചിരി കടിച്ചു പിടിച്ചു . ചിരിച്ചാൽ തന്റെ പല്ലും നഖവും മാത്രേ കിട്ടൂ എന്ന് അറിയുന്നത് കൊണ്ട് അവൾക്ക് മതിപ്പുളവാകാൻ വേണ്ടി ചുണ്ടും പിളർത്തി നോക്കി.. "അപ്പൊ നീ പറഞ്ഞു വരുന്നത് നിനക്ക് അത് നോക്കാൻ പറ്റിയില്ല എന്ന്..അപ്പൊ mission is not completed, right? " "മ്മ്.. " നിരാശയോടെ തല കുലുക്കി കൊണ്ട് സേറ മുന്നോട്ട് നടന്നു.. ************

"സേറകുഞ്ഞേ.. " കവലയിൽ ബസ് ഇറങ്ങി പതിയെ നടന്നു നീങ്ങുന്ന സേറയുടെയും മീനുവിന്റെയും പിറകിൽ നിന്ന് വിളി ഉയർന്നത് കേൾക്കെ രണ്ടു പേരും തിരിഞ്ഞു.. "ഹ.. രാമേട്ടനോ.. എന്താ രാമേട്ടാ.. " തങ്ങളിലേക്ക് വേഗത്തിൽ വരുന്ന രാമനെ കാണെ സേറ പുഞ്ചിരിയോടെ ചോദിച്ചു.. "കുഞ്ഞേ. നീ ഏതായാലും വീട്ടിലേക്ക് അല്ലെ.. ഇതൊന്ന് ജോമോന്റെ അടുക്കൽ കൊടുത്തേക്കണേ.. " കയ്യിലെ കവർ നീട്ടി കൊണ്ട് രാമൻ പറഞ്ഞതും ചെറിയ ഒരു ഉത്കണ്ഠയോടെ അവൾ വാങ്ങി.. "ഇത് എന്താ രാമേട്ടാ.. " കയ്യിൽ ഉള്ളത് തിരിച്ചും മറിച്ചും നോക്കി കൊണ്ട് അവൾ അവരോട് ചോദിച്ചു.. " എന്തോ കത്ത് ആണെന്ന് തോന്നുന്നു..പുറത്ത് അഡ്രെസ്സ് അല്ലാതെ മറ്റൊന്നും എഴുതിയിട്ട് ഇല്ല.. ആ തപാൽക്കാരൻ ഏൽപ്പിച്ചത് ആണ്." അവരെ മറുപടി കേട്ട് അവൾക്ക് അവൾക്ക് ചിരിയാണ് വന്നത്.. "ഇന്നത്തെ കാലത്തു കത്തോ.. ഹ്.. " ചെറു ചിരിയോടെ തന്നേ അവരെ നോക്കി അവൾ ചോദിച്ചു..

അതിന് മറുപടി ആയി അവരും പുഞ്ചിരിച്ചു.. "സേറ ഞാൻ അച്ഛന്റെ കൂടേ പോവാണേ.. നീ തനിയെ പൊക്കോ.." രാമേട്ടന്റെ കൈ പിടിച്ചു മീനു അതും വിളിച്ചു പറഞ്ഞു മുന്നോട്ട് നടന്നു.. അവരെ പോക്ക് ഒന്ന് നോക്കി നിന്ന ശേഷം അവൾ മറുപടി കൊടുത്തു.. "ശെരി.." ********* "സേറ അതിങ് താ.. . " മുകളിലെ സെറ്റിയിൽ ഇരുന്നു കയ്യിലെ കവർ തിരിച്ചും മറിച്ചും നോക്കുന്ന സേറയേ കണ്ട് ജോ അലറി കൊണ്ട് പറഞ്ഞു.. അവന്റെ അലറൽ കേട്ട് ഞെട്ടി പിടഞ്ഞ സേറ വാതിൽക്കൽ നിൽക്കുന്ന ജോയേ കണ്ട് പുച്ഛിച്ചു തള്ളി "ഞാൻ തരത്തില്ലന്ന് പറഞ്ഞില്ലേ.. " ചുണ്ടും കൊട്ടി അവൾ പറഞ്ഞു.. "ദേ പെണ്ണെ അതിങ് തരുന്നതാ നിനക്ക് നല്ലത്." അവളിലേക് നടന്നു കൊണ്ട് ജോ പിന്നെയും കടുപ്പിച്ചു പറഞ്ഞു. അവന്റെ *പെണ്ണെ *എന്നുള്ള വിളിയിൽ അവളിൽ കുളിര് അണിയിച്ചു എങ്കിലും അതവൾ പുറത്തു പ്രകിടിപ്പിച്ചില്ല.. "തന്നില്ലെങ്കിൽ താൻ എന്നേ പിടിച്ചു മൂക്കിൽ ഒന്നും കയറ്റില്ലലോ.. "

കണ്ണും കൂർപ്പിച്ചു അവനെ നോക്കി കൊണ്ട് അവൾ ചോദിച്ചു.. "നിനക്ക് എന്താടി മൂതേവി വേണ്ടത്..? "' ""മൂതേവി നിങ്ങടെ മറ്റവൾ വൈഗ.. "" അവളെ ഉരുളയ്ക്ക് ഉപ്പേരി കണക്കെ ഉള്ള മറുപടി കേട്ട് ജോക്ക് എവിടുന്നൊക്കെയോ എരിഞ്ഞു കയറി . ""ഡി.. !!!!"" ഒരു അലർച്ചയായിരുന്നു അവൻ ""എന്താടോ.. അവളെ പറഞ്ഞപ്പോൾ പൊള്ളി അല്ലേ.. എങ്കിൽ കേട്ടോ ഞാൻ ഇനിം വിളിക്കും.. പിന്നേ ഇത് തരത്തില്ലന്ന് പറഞ്ഞാൽ തരത്തില്ല.. "" അവന്റെ അലർച്ച കേട്ടിട്ടും ഒരു കൂസലും ഇല്ലാതെ അവനെ പുച്ഛിച്ചു തള്ളി കൊണ്ട് അവൾ പറഞ്ഞു.. സെറ്റിയിൽ ഇരുന്നു കവർ ഉള്ള കൈ പിറകിലേക്ക് ഉയർത്തി പിടിച്ചു കൊണ്ട് സേറ അവനെ കളിയാക്കി ചിരിച്ചു.. അവളെ ഇരുത്തം കണ്ട് പല്ല് കടിച്ചോണ്ടു അവളിലേക്ക് നീങ്ങി നിന്ന് അത് എത്തി പിടിക്കാൻ നോക്കിയതും അവൾ വീണ്ടും കൈ പിറകിലേക്ക് ആക്കി.. അത് കണ്ട് അവൻ വീണ്ടും പല്ല് കടിച്ചു..

ഒന്നുടെ അവളിലേക്ക് നീങ്ങി നിന്ന് അത് എത്തിപ്പിടിക്കാൻ നിന്നതും കാലിലെ സ്ലിപ്പേഴ്‌സ് വഴുക്കി അവളെ മുകളിലേക്ക് ആയി അമർന്നിരുന്നു.. അവനും അവളും ഒരു നിമിഷം പകച്ചു നിന്നു പോയി.. തനിക്ക് തൊട്ടു മുകളിൽ ആയി ഒരിഞ്ചു വെത്യാസം ഇല്ലാതെ നിൽക്കുന്നവന്റെ നിശ്വാസം മുഖത്തു തട്ടുന്നതിന് അനുസരിച്ചു അവളെ ഹാർട്ട്‌ ബീറ്റ് ഹൈ ലെവൽ ആയി.. അവന്റെ കാന്തകണ്ണുകൾ കാണെ ഒരു നിമിഷം അവൾ തറഞ്ഞു നിന്നു.. അവന്റെ അവസ്ഥയും മറിച് അല്ലായിരുന്നു.. അവളെ പിടക്കുന്ന ഉണ്ടകണ്ണുകളിലേക്കും വിറ പൂണ്ട ചെഞ്ചുണ്ടിലേക്കും അവന്റെ മിഴികൾ ഒരു നിമിഷം സഞ്ചരിച്ചു.. ""അയ്യേ... "" പെട്ടന്ന് ആരുടെയോ അലർച്ച കേട്ടതും രണ്ടു പേരും ഒരു പോലെ തിരിഞ്ഞു.. കണ്ണ് പൊത്തി നിൽക്കുന്ന ജോയലിനെ കാണെ ജോ കൊട്ടി പിടഞ്ഞു അവളിൽ നിന്ന് അകന്നു നിന്നു.. എന്നിട്ട് പതിയെ ഇടം കണ്ണിട്ട് സേറയെ അവൻ നോക്കി.. പുള്ളിക്കാരി ഒരു കൂസലും ഇല്ലാതെ ഇരിക്കുന്നത് കാണെ അവൻ പല്ല് കടിച്ചു.. "മൂതേവി.. " സ്വയം പിറുപിറുത്ത് കൊണ്ട് അവൻ നിന്നു. "എന്നതായിരുന്നു ഇവിടെ രണ്ടു പേർക്കും പരിവാടി.. മ്മ്? ""

അവരിലേക്ക് നടന്നടുത്ത ജോയൽ കളിയാലേ പറഞ്ഞു ""ജസ്റ്റ്‌ ആക്‌സിഡന്റ്.. "" ഒരു കൂസലും ഇല്ലാതെ പറയുന്ന സേറയേ ജോ കണ്ണും മിഴിച്ചു നോക്കി.. ""അത് ഒന്നുല്ലടാ.. ഇവൾ ഇത് തരുന്നില്ല.. അപ്പൊ ഞാൻ തട്ടി പറിക്കാൻ നോക്കിയതാ.. "" കയ്യിലെ കവർ ഉയർത്തി കൊണ്ട് ജോ പറഞ്ഞു.. ശേഷം അതെടുത്തു പാന്റിന്റെ പോക്കറ്റിൽ തിരുകി.. ജോയലിന്റെ അലർച്ച കേട്ടപ്പോൾ തന്നേ അവളിൽ നിന്ന് അവൻ അത് കയ്യിൽ ആക്കിയിരുന്നു.. "അതിനു മാത്രം എന്തു തേങ്ങയാ അതിൽ ഒള്ളെ..? "" അവന്റെ തിരുകൽ കണ്ട് അതിലേക്ക് തന്നേ ഉറ്റു നോക്കി കൊണ്ട് സേറ പ ചോദിച്ചതും ജോയുടെ അടുത്ത് നിന്ന് അതിനുള്ള മറുപടി കിട്ടിയിരുന്നു.. ""കൊടികളോളം വിലയുള്ള മുതൽ ആണിത്.. അത് നിന്നെ പോലുള്ള അലവലാതികൾക്ക് ഒന്നും മനസ്സിൽ ആവത്തില്ല.. "" അവളേം പുച്ഛിച്ചു തള്ളി അവൻ ചവിട്ടി തുള്ളി പോയതും അവളെ ചുണ്ട് സൈഡിലേക്ക് ഒന്ന് കോട്ടി.. ••••••••••••••••••••••••••••••••••

""കൊടികളോളം വില മതിക്കാൻ മാത്രം എന്നതാ അതിൽ ജോയലേ.. "" അവളെ അടുത്തു വന്നിരുന്ന ജോയലിനെ നോക്കി അവൾ സംശയത്തോടെ ആരാഞ്ഞു.. ""വല്ല ക്യാഷ് ചെക്കും ആവും.. "" അവന്റെ പറച്ചിൽ കേട്ട് അവളെ കണ്ണ് ഒന്ന് മിഴിഞ്ഞു.. ""ഇങ്ങനെ ഒക്കെ ചെക്ക് കിട്ടാൻ മാത്രം ഇവൻ ആരാപ്പാ .. "" അവളെ വീണ്ടും ഉള്ള ചോദ്യം കേട്ട് ജോയൽ ഒന്ന് ചിരിച്ചു.. ""അപ്പൊ നിനക്ക് ഒന്നും അറിഞ്ഞൂടെ? ജോ പണ്ടത്തെ പോലെ ഒന്നും അല്ല ലണ്ടൻ കണ്ട വെൽ ബിസ്സിനെസ്സ് മാൻ ആണ്.. അതല്ലേ ഏഴ്, എട്ട് വർഷം വരാഞ്ഞത് പോലും.. "" ജോയലിന്റെ പറച്ചിൽ കേട്ട് അവൾ ഒന്ന് ചുണ്ട് കോട്ടി . ' അറിയിച്ചിട്ട് വേണ്ടേ അറിയാൻ .. ' വേദനയോടെ സ്വയം അവൾ ഉള്ളിൽ മൊഴിഞ്ഞു.. "ഓ.. വെറുതെ അല്ല ഈയുള്ളവളെ ഒന്നും പിടിക്കാത്തത്.. " അവളെ പുച്ഛത്തോടെ ഉള്ള വർത്തമാനം കേട്ടതും ജോയൽ കുലുങ്ങി ചിരിച്ചു കൊണ്ട് അവളെ മടിയിൽ തല വെച്ച് കിടന്നു.. "നിനക്ക് എന്നാൽ ഇനന്ന ഗോഡ്നോട്‌ പറഞ്ഞൂടെ.. "

"ആര്.. "" അവളെ കണ്ണും തള്ളി പിടിച്ചുള്ള ചോദ്യം കേട്ട് ജോയൽ പിന്നേം ഇളിച്ചു കാട്ടി.. ""ഇനന്ന.. നിനക്ക് അറിഞ്ഞൂടാ? അതൊരു മെസോപൊട്ടോമിയൻ ഗോഡ് ആണ്.. "" അവളെ താടി തുമ്പിൽ ഒന്ന് നുള്ളി കൊണ്ട് ജോയൽ മറുപടി കൊടുത്തു.. ""എന്നിട്ട് ഞാൻ കേട്ടില്ലല്ലോ.. 🤧"" മൂക്ക് ഒന്ന് ചീറ്റി സങ്കടത്തോടെ സേറ പറഞ്ഞു.. അവളെ മൂക്കിൻ തുമ്പ് ഒന്ന് വലിച്ചു ജോയൽ തുടർന്നു.. ""നീ എങ്ങനെ കേൾക്കാൻ.. എടി നിനക്ക് ഈ കശ്മീർ മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന അതിവിശാലം ആയ ഇന്ത്യയിലെ സംസ്ഥാനങ്ങൾ മുഴുവൻ അറിയാവോ.. "" അവന്റെ കളിയാക്കി ഉള്ള പറച്ചിൽ കേട്ട് സേറ അവന്റെ മുഖത്തിന് ഇട്ട് ഒരു തട്ട് കൊടുത്തു . ""ഡേയ്.. ഡേയ്.. don't underestimate power of sera devid . അതൊക്ക എനിക്ക് അറിയാടാ പട്ടി.. ഇനന്ന അത് പറ.. "" ആദ്യം വല്യ കാര്യത്തോടെ പറഞ്ഞ അവൾക്ക് അത് പിന്നീട് ആകാംഷയായി മാറി.. """Inanna.. the *god of war, beauty, and Love *... "" ""അല്ല ഇവരെ എനിക്ക് എന്നാതിനാ.. "" അവളെ വായേം പൊളിച്ചുള്ള ചോദ്യം കേട്ട് ജോയൽ സേറയുടെ തലക്ക് ഇട്ട് കൊട്ടി.. """""അപ്പൊ നിനക്ക് ജോയോട് Love അല്ലെ !!!!!"""......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story