നിന്നിലായ്: ഭാഗം 6

ninnilay

എഴുത്തുകാരി: നിഹ

""""അപ്പൊ നിനക്ക് ജോയോട് Love അല്ലെ !!!!!""" ജോയലിന്റെ കള്ളചിരിയോടെയുള്ള ചോദ്യം കേട്ട് അവൾ തറഞ്ഞു നിന്നു.. "ആ.. ആര് പറഞ്ഞു.. " പകച്ചു പോയ സേറ ചെറിയൊരു വിക്കലോടെ അവന്റെ മുഖത്തു നോക്കാതെ പറഞ്ഞു.. അവളെ മുഖത്തെ വെപ്രാളവും പകപ്പും എല്ലാം കണ്ട് ജോയലിന്റെ ചൊടികൾ മനോഹരം ആയി വിടർന്നു.. "ഞാൻ പറയുന്നു.. എടി ജോ പോവുമ്പോൾ നിനക്ക് എന്താ തോന്നിയത്.. " അവന്റെ പുരികം പൊക്കി താഴ്ത്തിയുള്ള ചോദ്യം കേട്ട് എന്തു പറയണം എന്ന് അറിയാതെ അവൾ പകച്ചു. "അ.. അത്... ഹൃദയം പറിഞ്ഞു പോരുന്ന വേദന.. " പറയുമ്പോൾ തന്നേ അവളെ മുഖം കാർമേഘം പോൽ ഇരുണ്ടു.. ഒത്തിരി വേദന തോന്നി അവൾക്ക്.. "അപ്പൊ അവൻ നിന്നെ വിളിക്കാതെ ഒരു കോൺടാക്റ്റും ഇല്ലാതെ ഏഴ്, എട്ട് വർഷം നിനക്ക് എങ്ങനെ ആയിരുന്നു? "" അവന്റെ ചോദ്യം കേട്ട് അവളെ കണ്ണ് തുറപ്പിച്ചു.. 'അവൻ ചോദിച്ച പോലെ താൻ എങ്ങനെ ആയിരുന്നു ജീവിതം തള്ളി നീക്കിയത് എന്ന് പോലും തനിക്ക് ഓർമ്മിക്കാൻ വയ്യ.. കാത്തിരിപ്പിന്റെ വേദന അറിയിച്ചു തന്നില്ലേ..

തന്നേ തേടി ഒരു ഫോൺ കാൾ എങ്കിലും വന്നോ.. ഇല്ലാ... ' ചെറു വേദനയോടെ അവൾ ഓർത്തു.. ""ഒച്ച് ഇഴയും പോലെ.. "" പറയുമ്പോൾ അവളെ ചൊടികൾ വിതുമ്പി..പക്ഷെ ജോയലിൽ നിന്ന് അവൾ സമർത്ഥമായി മറച്ചു വെച്ച് എങ്കിലും ജോയൽ കൃത്യമായി കാണേം ചെയ്തു.. ""ആഹാ.. പിന്നേ ജോ വന്നപ്പോൾ എന്താ നിനക്ക് തോന്നിയത്.. "" ചെറു കള്ളചിരിയോടെ തന്നേ അവളെ താടി തുമ്പിൽ ഒന്ന് തട്ടി കൊണ്ട് അവൻ ചോദിച്ചതും അവളെ മിഴികൾ ഒന്ന് തിളങ്ങി.. ""ലോകം വെട്ടി പിടിച്ച പ്രതീതി.. "" പറയുമ്പോൾ അവളെ ചൊടിളിൽ പുഞ്ചിരി വിരിഞ്ഞിരുന്നു.. "ങ്ഹാ.. അത് മാത്രം ആണോ. ജോ നിന്നെ അവോയ്ഡ് ചെയ്യുമ്പോൾ നീ നേരത്തെ പറഞ്ഞ പോലെ ഹൃദയം നുറുങ്ങുന്ന വേദന തോന്നുന്നില്ലേ.. അതാലോചിച്ചു നീ ഒത്തിരി ഒത്തിരി കരഞ്ഞിട്ട് ഇല്ലേ.. " അത് വരെ ഉണ്ടായിരുന്ന ചിരി എങ്ങോ മാഞ്ഞു.. മറുപടി ആയി അവൾ ചെറുതായിട്ട് തല കുലുക്കി..

"പിന്നേ വൈഗ എന്നുള്ള പേര് കേൾക്കുമ്പോൾ തന്നേ നിനക്ക് എവിടുന്നൊക്കെയോ ദേഷ്യം കയറുന്നില്ലേ.. " ഒരാക്കി ചിരിയോടെ തന്നേ അവളെ മടിയിൽ തല ഒന്നുടെ കയറ്റി വെച്ച് അവൻ ചോദിച്ചതും അവൾ ഈർഷ്യയോടെ പല്ല് ഇറുമ്പി... ""ഉണ്ട് 😬😬.. "" ""ഹ അപ്പൊ നിനക്ക് സ്വാർത്ഥതയുണ്ടെന്ന് അർത്ഥം.. ജോ നിന്റേത് ആണെന്ന് ഉള്ള സ്വാർത്ഥത .. അവനെ മറ്റുള്ളവർ തട്ടി എടുക്കരുത് എന്നാ വ്യാമോഹം.. ഇതൊക്കെ തന്നേ ആണെടി പോത്തേ പ്രേമം.. കാതൽ.. ലവ്.. മുഹബത്.. പ്യാർ.."" പിന്നെയും അവന്റെ കള്ളച്ചിരിയോടെ ഉള്ള പറച്ചിൽ കേട്ട് അവൾ അവനെ ഉറ്റു നോക്കി.. ശേഷം അവനെ ആണോ എന്ന മട്ടിൽ മുഖം ചുളിച്ചു.. ""ആണ് കൊച്ചേ.. നിനക്ക് അവനോട് പേര് അറിയാത്ത ഒരു വികാരം ആണ്.. ആ വികാരത്തിന്റെ പേര് ആണ് പ്രണയം..പക്ഷെ നീ അറിഞ്ഞില്ലെന്നു മാത്രം.. നീ പോലും അറിയാതെ നീ അവനെ പ്രണയിച്ചിരുന്നു കൊച്ചേ.. മനസ്സിൽ ആയോ സാറാമ്മേ.. അയ്യോ.. സാറക്ക് നാണം.. ഇത് എന്തുവാ ബ്ലെഷോ.. "" അവന്റെ സാഹിത്യം കേട്ട് അവളെ കവിൾ ചുവന്നു.. നാണം കലർന്ന ഒരു പുഞ്ചിരി അവളെ ചൊടികളിൽ വിരിഞ്ഞു..

""പോടാ പട്ടി.. "" അവനെ ചെറുതായിട്ട് ഒന്ന് അടിച്ചു കൊണ്ട് അവൾ പറയുമ്പോഴും മിഴികളിൽ അവളെ ഇച്ചായനെ തെളിഞ്ഞിരുന്നു... ""അതാ പറയുന്നേ ഇനന്ന ഗോഡ്നോട്‌ പറയാൻ.. നിന്റെ പ്രേമം success ആവാനും ജോ നിന്നെ സ്നേഹിക്കാനും ഒക്കെ അവർ നിന്നെ സഹായിക്കും .."" അവളെ മടിയിൽ ഞെളിഞ്ഞു കിടന്ന് ജോയൽ പറഞ്ഞു നിർത്തി.. അത് കേട്ട് പല്ല് കടിച്ചോണ്ട് നോക്കി.. ""ഒന്ന് പോടാ.. അവന്റെ ഒരു ഇനന്ന "" ••••••••••••••••••••••••••••••• ദിവസങ്ങൾ ആരെയും കാത്ത് നിൽക്കാതെ അതിന്റെ വഴിക്ക് അങ്ങനെ നീങ്ങി.. സേറയും ജോയും പഴയ പോലെ തന്നേ.. കണ്ടാൽ കീരിയും പാമ്പും ആയി നടക്കുന്നു... ജോയേ കാണുമ്പോൾ തന്നേ അവനെ ഇട്ട് ചൊറിയാൻ സേറ പോവും എങ്കിലും അവന്റെ വായിൽ ഇരിക്കുന്ന കുറച്ച് ഇംഗ്ലീഷ് തെറികൾ കേൾക്കുമ്പോൾ അതിൽ സംതൃപ്തി അടങ്ങി അവളിങ് ഇളിച്ചേച്ചു വരും.. ഇവരെ ഒന്നിപ്പിക്കാൻ ജോയൽ കഴിയുന്ന ശ്രമങ്ങൾ ഒക്കെ നടത്തി എങ്കിലും രണ്ടിന്റേം നല്ല സ്വഭാവം കൊണ്ട് എല്ലാം എട്ടു നിലയിൽ പൊട്ടി എന്ന് വേണം പറയാൻ..അതോടെ അവൻ ആ ശ്രമവും ഉപേക്ഷിച്ചു 🥴.

(രണ്ടാഴ്ചക്ക് ശേഷം) "തെരുവിതു പ്രണയം... മ്മ്.. മ്മ്.. " "അഴിയുന്നു ഇരുളിൽ.. മ്മ്.. മ്മ്. " "അലഴുന്നോരഴകെ.. മ്മ്.. മ്മ്.. " നാവിൽ ഉതിർന്നു വരികൾ മനോഹരം ആയി മൂളി കൊണ്ട് സേറ അടുക്കളയിലേക്ക് നടന്നു.. ""ഇച്ചായൻ എവിടെ പോയി ലീനാമ്മേ . "" അടുക്കളയിൽ തിടുക്കപ്പെട്ടു പണി എടുക്കുന്ന ലീനയിലേക്കും ട്രീസയിലേക്കും നടന്നു കൊണ്ട് അടുക്കളയിലെ സ്ലാബിൽ കയറി കൊണ്ട് അവൾ ചോദിച്ചു.. ""ആഹാ.. കടുവ മാറി ഇപ്പൊ ഇച്ചായൻ ആയോ.. "" അടുത്തു നിൽക്കുന്ന ട്രീസ അവളെ ഇരുത്തി നോക്കി കൊണ്ട് ചോദിച്ചതും അവൾ ഇളിച്ചു കാട്ടി.. ""അത് പിന്നേ ഞാൻ പറഞ്ഞില്ലേ സാഹചര്യം കൊണ്ട് പലതും പറയും.. അതൊന്നും ഓർമ വെക്കരുത്.. wokey.."" അരിഞ്ഞു കൊണ്ടിരിക്കുന്ന ക്യാരറ്റ് എടുത്തു വായയിൽ ഇട്ടു കൊണ്ട് അവൾ പറഞ്ഞു.. പിന്നെയും കൈ നീട്ടാൻ തുനിഞ്ഞതും ട്രീസ അവളെ കയ്യിനിട്ട് ഒരു തട്ട് കൊടുത്തു.. ""അടങ്ങി നിൽക്കടി കുരുത്തം കെട്ടതെ."" ""വോ.. 😏""

""അല്ലേലും നിന്നെ പറഞ്ഞാൽ മതി.. നല്ലപോൽ നടക്കുന്ന ചെക്കനെ ഇട്ട് മക്കാർ ആക്കാൻ നിന്നെ കഴിഞ്ഞിട്ടേ ഒള്ളു ആരും.നിനക്ക് ഒന്ന് അടങ്ങി നിന്നൂടെ "" അരിഞ്ഞു വെച്ച ക്യാരറ്റ് എടുത്തു കഴുകാൻ വെള്ളത്തിൽ ഇട്ടു കൊണ്ട് അവർ പറഞ്ഞു.. ""ആഹാ.. അവൻ നല്ല മോൻ.. ഞാൻ ചീത്ത മോളും അല്ലെ.. സത്യം പറഞ്ഞോ അമ്മച്ചി ഞാൻ നിങ്ങൾക്ക് ഉണ്ടായത് തന്നേ ആണോ.. "" കണ്ണും കൂർപ്പിച്ചു വെച്ച് ചോദിക്കുന്ന സേറയേ കണ്ട് ലീനയും ട്രീസയും ഒരുപോലെ ചിരിച്ചു.. ""അല്ലേടി നിന്നെ തെരുവോരത്ത് നിന്ന് കിട്ടിയതാ.. അവിടെ കിടന്നു വാവിട്ട് കരയുന്നത് കണ്ടപ്പോൾ ഇച്ചായനു (ഡേവിഡ്) പാവം തോന്നി എടുത്തോണ്ട് പോന്നതാ.. "" പൊട്ടി വരുന്ന ചിരിയേ മറച്ചു വെച്ച് കൊണ്ട് അവർ പറഞ്ഞു നിർത്തി.. ""അമ്മച്ചി.. !!!!!"" അവരെ പറച്ചിൽ കേട്ട് പല്ല് ഇറുമ്പി കൊണ്ട് അവൾ അലറി . ""എന്തിനാ ട്രീസെ ആ പെണ്ണിനെ ദേഷ്യം പിടിപ്പിക്കുന്നെ.. പാവല്ലേ അവൾ.. ""

അതെല്ലാം ചെറു ചിരിയോടെ നോക്കി നിന്ന ലീന അത് പറഞ്ഞതും അവളെ മുഖം വെട്ടി തിളങ്ങി . ""അങ്ങനെ പറഞ്ഞു കൊടുക്ക് ലീനാമ്മേ.."" അവരെ തോളിലൂടെ കൈ ഇട്ട് ട്രീസയേ പുച്ഛിക്കും വിധം അവൾ പറഞ്ഞു.. ""അയ്യാ ഒരു പാവം.. പോടീ അവിടുന്ന്.. ഏതായാലും ഒരു ഉപകാരവും ഇല്ലാ.. എന്നാ പിന്നേ ശല്യം ചെയ്യാതെ ഉപകാരം ചെയ്തു തന്നൂടെ.. "" ""ഞാൻ ചോദിച്ചതിന് മറുപടി താ.. ഇച്ചായൻ എവിടെ പോയി.. "" സേറയുടെ ചോദ്യത്തിനു ലീന മറുപടി പറഞ്ഞിരുന്നു.. ""അവന്റെ ഏതോ ഫ്രണ്ട് വരുന്നുണ്ടെന്ന് പറഞ്ഞു.. കൂട്ടികൊണ്ട് വരാൻ പോയതാ.. "" °°°°°°°°°°°°°°°°°°°°°°°°°°°°° ""ജോ.. "" അകലെ നിന്ന് ഉള്ള വിളി കേട്ട് അവൻ ഫോണിൽ നിന്ന് തലയുയർത്തി.. തന്നിലേക്ക് ഓടി അടുക്കുന്ന പെൺകുട്ടിയേ നോക്കി ചിരിച് കൊണ്ട് ഇരുകൈകളും നീട്ടി പിടിച്ചു.. ""what's up mahn? "" ഓടി വന്ന അവൾ അവന്റെ കരവലയത്തിൽ ഒതുങ്ങി നിന്ന് കൊണ്ട് അവന്റെ നെഞ്ചിൽ താടാ കുത്തി കൊണ്ട് ചോദിച്ചു . ""Fine yaar..""

അവളെ ഒന്ന് ചേർത്തു പിടിച്ചു കൊണ്ട് അവൻ മറുപടി പറഞ്ഞു.. ""രണ്ട് മൂന്ന് ആഴ്ച ആണേൽ പോലും തള്ളിനീക്കിയത് എങ്ങനെ ആണെന്ന് പോലും അറിഞ്ഞൂടാ ജോ.. അത്രക്കും മിസ്സിംഗ്‌ ആയിരുന്നു.. "" അവളെ പറച്ചിൽ കേട്ട് അവൻ ചിരിച്ചു.. "'സാരില്ല ഇപ്പൊ കണ്ടില്ലേ. അപ്പൊ എങ്ങനെ പോവാം.. "" ""Sure.. "" ""നീ എന്നതാടി . ലണ്ടൻ മൊത്തം കൊണ്ടു വന്നിട്ട് ഉണ്ടോ... "" അവളെ ലഗേജ് നോക്കി കൊണ്ട് കണ്ണും തള്ളിപിടിച്ചു ചോദിച്ചതും അവൾ ഇളിച്ചു കാണിച്ചു ""ഇവിടെ ജീവിക്കണ്ടേ മാൻ.. "" ""ഹ ഹ.. "" ഒന്ന് തലയാട്ടി ചിരിച് കൊണ്ട് അവൻ അവളെ ബാഗ് ഒക്കെ ഡിക്കി തുറന്നു എടുത്തു വെച്ചു.. ഡ്രൈവർ സീറ്റിൽ ജോ കയറി ഇരുന്നതും അവൾ കോ ഡ്രൈവർ സീറ്റിലും കയറി ഇരുന്നു.. എയർ പോർട്ട്‌ കഴിഞ്ഞു അവരെ വാഹനം മെയിൻ റോഡിലേക്ക് പ്രവേശിച്ചു.. ""വീട്ടിൽ ആരൊക്ക ഉണ്ട് ജോ? "" ******** ""ഞാനെ ഉള്ളു.. ഞാൻ മാത്രേ ഒള്ളു.. ""

""നീ ചോദിച്ച പോലെ സുന്ദരിയും സുശീലയും സൽഗുണ സമ്പന്നയും ആയ പെൺകുട്ടി ഉണ്ടെങ്കിൽ അത് ഈ ഞാൻ മാത്രം ആണ്.. "" അവളെ വീമ്പു പറച്ചിൽ കേട്ട് ജോയൽ ഓക്കാനിക്കുന്ന പോലെ കാണിച്ചു.. ""പോടാ പട്ടി . നിനക്ക് ഒക്കെ അസൂയ ആണ്.. മുഴുത്ത അസൂയ.. അല്ല.. ഒരു ഫ്രണ്ട് വരുന്നതിന് ഇത്ര ഒക്കെ ഒരുക്കണോ.. "" ടേബിളിൽ ഒരുക്കിയിരിക്കുന്ന പല തരം ഭക്ഷണ സാധനത്തിലേക്ക് നോക്കി കൊണ്ട് സേറ ചോദിച്ചു.. ""വരുന്നത് ആരാണെന്ന് അറിയോ കൊച്ചേ നിനക്ക്.. "" ""ഇല്ല.. "" ""എന്നാൽ കേട്ടോ.. "" കേൾക്കാൻ ഉള്ള ആകാംഷ മൂത്ത് അവനെ തന്നേ നോക്കി നിന്നു.. ""സാക്ഷാൽ വൈഗ.. വൈഗ പരമേശ്വരൻ.. '' അവന്റെ മറുപടി കേട്ട് അവൾ ഞെട്ടി തരിച്ചു . "'ഞെട്ടി അല്ലെ.. ഞെട്ടും.. ഞെട്ടും.. ചുരുക്കി പറഞ്ഞാൽ നിന്റെ കഥയിലെ വില്ലത്തി ആവാൻ ഉള്ള റോൾ അവൾക്ക് ഉണ്ടെല്ലോ.. നീ സൂക്ഷിച്ചോ മോളെ. അവൾ വരുന്നത് വെറുതെ ഒന്നും അല്ല.. ജോയേയും കൊണ്ടേ പോകൂ.. "" തന്നേ കളിയാക്കി ചിരിക്കുന്നവനെ അവൾ പല്ല് ഇറുമ്പി കൊണ്ട് നോക്കി.. ""അവൾ എന്റെ കയ്യിന്ന് തല്ല് കൊണ്ടേ പോകൂ.. "" ""ഹ.. ദാ വന്നെല്ലോ.. ""

അവൻ നോക്കുന്ന ഉമ്മറത്തേക്ക് അവളും നോക്കി.. മുറ്റത്തു ജോന്റെ കാർ വന്നു നിന്നിട്ട് ഉണ്ട്.. ഡോർ തുറന്നു ചിരിയോടെ ജോ ഇറങ്ങി.. 'തനിക്ക് പോലും ഇങ്ങനെ മനസ്സ് അറിഞ്ഞു ചിരിച്ചു തന്നിട്ട് ഇല്ലെ'ന്ന് വേദനയോടെ അവൾ ഓർത്തു.. ശേഷം മറ്റേ ഡോറും തുറന്നതും അവൾ അങ്ങോട്ടേക്ക് തന്നേ നോട്ടം ഇട്ട് നിന്നു.. ഡോർ തുറന്നു ഹീൽസ് ഇട്ട ഒരു കാൽ ഇറങ്ങി.. അതിനു ശേഷം ഉടലും.. ഇറങ്ങി വന്നവളുടെ കോലം കണ്ട് അവളെ വാ പൊളിഞ്ഞു പോയി.. പേരിന് രണ്ടു തുണി കഷ്ണം ചുറ്റിയ പോലത്തെ ഷോർട് ഫ്രോക്ക്.. അതാണേൽ മറക്കേണ്ടത് എല്ലാം വെളിയിൽ കാണിക്കുന്ന ഒരു ഐറ്റം ഡ്രെസ്സ്.. അതിലേക്ക് സ്റ്റൂൾ പോലത്തെ ഒരു ഹീൽസും.. മുടിയുടെ അറ്റം കളർ ചെയ്തിരിക്കുന്നു..

ചുണ്ടിൽ ബ്രൗൺ ഷെയ്ഡ് ലിപ്സ്റ്റിക്കും മുഖത്തു കൃത്രിമമായി പിടിപ്പിച്ചു വെച്ചേക്കുന്ന മേക്കപ്പ് പ്രോഡക്റ്റ്സും.. ആകപ്പാടെ ഒരു പുട്ടി ഭൂതം.. അവളെ ആകമാനം നോക്കിയ സേറക്ക് അറപ്പ് തോന്നി.. ""പെണ്ണുങ്ങളെ വില കളയാൻ..ഇവൾ ഒക്കെ പിന്നേ ഉടുക്കണോ ""അവൾ പിറു പിറുത്തു... ""ഇമ്മാതിരി വസ്ത്രം ഇട്ടിട്ട് ഈ വീട്ടിൽ കയറാൻ പറ്റില്ലെന്ന് പറയടാ ജോയലെ.."" അവന്റെ കാതോരം ചെന്ന് സ്വകാര്യം പറയും പോലെ പതിഞ്ഞ സ്വരത്തിൽ സേറ പറഞ്ഞു... ""ഒഞ്ഞു പോയെടി.. മനുഷ്യന് ഒന്ന് സീൻ പിടിക്കാൻ അവസരം കിട്ടിപ്പഴാ അവളെ അമ്മുമ്മേടെ.. "" വൈഗയിൽ നിന്ന് നോട്ടം വിടാതെ വെള്ളം ഇറക്കി കൊണ്ട് ജോയൽ പറഞ്ഞതും സേറയുടെ വാ പൊളിഞ്ഞു പോയി.........(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story