നിന്നിലായ്: ഭാഗം 8

ninnilay

എഴുത്തുകാരി: നിഹ

പറഞ്ഞു തീർക്കും മുന്നേ അവന്റെ കൈ അവളെ കവിളത്തു പതിഞ്ഞിരുന്നു.. !!!!! അടി കിട്ടിയതും അവളെ കവിൾ ഒരു ഭാഗത്തേക്ക് ചെരിഞ്ഞു.. അവൻ അടിച്ച ഇടം പൊള്ളി പിടയ്ക്കുന്ന പോലെ തോന്നി അവൾക്ക്.. പതിയെ അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.. രോഷം കൊണ്ട് വിറയ്ക്കുന്ന ജോയലിനെ മീനു പേടിയോടെ നോക്കി.. ""കാരുണ്യമോ.. ആരുടെ കാരുണ്യം.. ഞങ്ങൾ സ്നേഹത്തോടെ ചെയ്തു തരുന്ന ഓരോന്നും കാരുണ്യമായിട്ട് തോന്നിയോ നിനക്ക്.. ഹേ.. നീ ഉടുത്തിരിക്കുന്ന വസ്ത്രം പോലും ഞങ്ങളെ കാരുണ്യമായി തോന്നിയോ നിനക്ക്.. നിങ്ങൾക്ക് നൽകുന്ന ഓരോന്നും അത് ഞങളുടെ ആരുടെയും ഔദാര്യവും ഓശാരവും അല്ല.. നിന്റെ അച്ഛന്റെ വിയർപ്പ്ന് ഉള്ള പ്രതിഫലം ആണ്.. പിന്നേ ഞങ്ങൾ വല്യ ആൾകാർ ആണെന്ന് പറഞ്ഞെല്ലോ.. എന്റെ അപ്പച്ചനെ പടച്ചു കർത്താവ് ഭൂമിയിലേക്ക് വിടുമ്പോൾ കക്ഷത്ത് പണചാക്ക് കെട്ടി വെച്ചു കൊടുത്തിട്ട് അല്ല പറഞ്ഞു വിട്ടത്..

ഭൂമിയിൽ എത്തിയതിനു ശേഷം ആണ് ഈ കണ്ട സ്വത്തുക്കൾ ഒക്കെ സമ്പാദിച്ചു കൂട്ടിയത്.. അത് കൊണ്ട് കഷ്ട്ടപ്പാട് എന്ന കൈപ്പിന്റെ രുചി അറിഞ്ഞിട്ട് തന്നെ ആണ് ഞാൻ വളർന്നത്.. കേട്ടോ. പിന്നേ ഒന്നുടെ കേട്ടോ.. കയറ്റി വെച്ചതാ നിന്നെ ഈ നെഞ്ചിൽ. ഇനി ഇറക്കി വെക്കാൻ മാത്രം പുണ്യാളൻ ഒന്നും അല്ല ജോയൽ സക്കറിയ.. കേട്ടോടി മീനാക്ഷി... "" തന്റെ മുന്നിൽ നിന്ന് കണ്ണ് പൊട്ടുന്ന സൗണ്ടിൽ അലറി പറയുന്നവനെ അവൾ പകപ്പോടെ നോക്കി.. അവൻ പറഞ്ഞ ഓരോ വാക്കിലും അവൾ കുരുങ്ങി കിടന്നു.. അവളെ മറി കടന്നു പോയ അവനെ അവൾ മിഴിച്ചു നോക്കി.. ശേഷം അവൻ അടിച്ച കവിളത്തു കൈ വെച്ചു കൊണ്ട് ചുണ്ടും കൂർപ്പിച്ചു അവനെ നോക്കി നിന്നു.. ""കാലമാടൻ.. പൂ പോലത്തെ മുഖം അടിച്ചു കരിമീൻ പൊള്ളിച്ച പോലെ ആക്കിയതും പോരാ ഡയലോഗ് അടിക്കുന്നു.. "" സ്വയം പിറുപിറുത്തവൾ തിരികെ തന്നേ നടന്നു..

അവന്റെ മുഖത്തു നോക്കണമെല്ലോ എന്ന പേടിയിൽ സേറയേ കാണാൻ നിൽക്കാതെ അവൾ വേഗത്തിൽ തന്റെ വീട്ടിലേക്ക് ഓടി.. *******-- ""സേറ നീ എഴുനേൽറ്റോ.. "" അടഞ്ഞു കിടക്കുന്ന സേറയുടെ മുറിയുടെ വാതിൽ മുട്ടി കൊണ്ട് ട്രീസ വിളിച്ചു... ""ഹ.. "" കട്ടിലിൽ നിർജീവമായി കിടന്ന സേറ പതിയെ മൂളി... ""ഇന്ന് ഞായർ അല്ലെ. പള്ളിയിൽ വരുന്നില്ലേ നീ? .."" അവളെ മൂളൽ കേൾക്കെ അവളോട് ട്രീസ ചോദിച്ചു . ""ഞാൻ വരാം.. "" അലസമായി പറഞ്ഞു കൊണ്ട് അവൾ മുഖം തിരിച്ചു.. ""എന്നാലേ ഞങ്ങൾ നടക്കുന്നുണ്ട്.. നീ ജോയലിന്റെ കൂടേ പൊന്നോ.. "" ഒന്നുടെ ശബ്ദം കൂട്ടി കൊണ്ട് അവർ വിളിച്ചു പറഞ്ഞതും അവൾ മുഷിലോടെ നോക്കി.. ""ഹ.. ശെരി . "" എന്നും പറഞ്ഞു കൊണ്ട് അവൾ എഴുനേൽറ്റ് കൊണ്ട് കാൽ നിലത്ത് ഊന്നി വെച്ചു അവൾ മുന്നോട്ട് നടന്നു.. ജനലിന്റെ കൊളുത്തു അഴിച്ചു ജനൽ പരക്കെ തുറന്നു വെച്ചു.. അത് വരെ കാറ്റും വെളിച്ചവും ഇല്ലാത്ത ഇരുട്ട് മൂടിയ മുറിയിൽ പെട്ടന്ന് വെളിച്ചം പരന്നു..

അങ്ങ് അകലെ കാണുന്ന കുരിശ് പള്ളിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ ജനൽ കമ്പികളിൽ കൈ മുറുക്കി .. "നീയായിട്ട് മാറണം സേറ.. ആരുടെയും ജീവിതത്തിൽ ഒരു ശല്യം ആകാതെ.. ഒത്തിരി ആശിച്ചത് ആണ് ആ ഹൃദയത്തിൽ അലിഞ്ഞു ചേരാൻ.. പക്ഷെ ഇന്നവിടം മൊറ്റൊരാൾക്ക് സ്വന്തം ആണെന്ന് അറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ നോവുന്നു.. ഇമകളിൽ നിന്ന് ഒഴുകുന്ന മിഴിനീർ കവിളിണകളെ നനയിച്ചുകൊണ്ടിരിക്കുന്നു.. എങ്കിലും ആ ചൊടികളിൽ ഒരു പുഞ്ചിരി ഉണ്ട്.. നോവാർന്ന പുഞ്ചിരി🙂.. " *********** വാർഡ്രോബ് തുറന്ന് എന്തോ പരതി കൊണ്ടിരിക്കുകയാണ് സേറ.. വാശിയോടെ.. വാർഡ്രോബിൽ ഉള്ള ഒരു വിധം വസ്ത്രങ്ങൾ മൊത്തം നിലത്ത് വാരി ഇട്ടിട്ട് ഉണ്ട്..പക്ഷെ ഉദേശിച്ചത്‌ എന്തോ മിഴികളിൽ തടഞ്ഞില്ല.. ഒത്തിരി നേരത്തെ തിരച്ചിലിനൊടുവിൽ അവൾ ആശിച്ചത് കയ്യിൽ തടഞ്ഞു.. അവളെ ഉണ്ട കണ്ണുകൾ ഒന്ന് വിടർന്നു.. ചൊടികളിൽ കുഞ്ഞു പുഞ്ചിരി സ്ഥാനം പിടിച്ചു..

കയ്യിൽ പിടിച്ച സൽവാർ വലിച്ചെടുത്തു.. ഉപയോഗിക്കാത്ത വസ്ത്രം ആയതു കൊണ്ട് പുതുമണം വിട്ടു പോയിട്ട് ഇല്ല.. അതിന്റെ ഗന്ധം നാസികയിലേക്ക് ആവാഹിച്ചെടുത്തു കൊണ്ട് അവൾ ഡോർ അടച്ചു.. ഷെൽഫ് തുറന്നു കത്രികയും എടുത്ത് അവൾ ബാത്‌റൂമിൽ കയറി.. ഡ്രെസ്സ് എടുത്ത് ഹാങ്ങ്‌ ചെയ്ത് കയ്യിലെ കത്രിക നീട്ടി പിടിച്ചു . ദാവണി ഷീല പിടിച്ചു വലിച്ചെടുത്തു എങ്ങോ ചുരുട്ടി എറിഞ്ഞു.. "ഏതെൻ ജോണിന് വേണ്ടിയാ സേറ മുടി ഇടുപ്പോളം വളർത്തിയത്.. ഇനി അത് വേണ്ടാ.. ജോൺ തന്ന ഒരു ഓർമകളും എനിക്ക് വേണ്ടാ.. " മുന്നിലെ കണ്ണാടിയിലേക്ക് നോക്കി കൊണ്ട് അവൾ ചിരിയോടെ പറഞ്ഞു നിർത്തി.. കണ്ണ് ഇറുക്കി അടച്ചു കൊണ്ട് അവൾ തന്റെ ഇടുപ്പ് തട്ടുന്ന കാർക്കൂന്തലിൽ കത്രിക വെച്ചു.. ഉള്ളിൽ നിന്ന് "അരുതെന്ന് "ആരോ പറയുന്നു.. അതിനെ ഒന്നും വക വെക്കാതെ കണ്ണ് ഇറുക്കി അടച്ചു കൊണ്ട് അവൾ മുടി പകുതിയിലേറെ വെട്ടി...

നിലത്തേക്ക് കത്രിക എറിഞ്ഞു കൊണ്ട് അവൾ കിതപ്പോടെ മിഴികൾ വലിച്ചു തുറന്നു.. കണ്ണാടിയിൽ തെളിഞ്ഞു കാണുന്ന തന്റെ പ്രതിബിംബത്തെ അവൾ ഉറ്റു നോക്കി.. മിഴികളിൽ കണ്ണുനീരിന്റെ നീർതിളക്കം.. തന്റെ മുഖത്തു നോക്കിയിട്ട് എന്തോ ഒരു കുറവ്.. അത് തന്റെ മുടിയാണെന്ന് അവൾ ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഓർത്തു.. തോളിൽ നിന്ന് അൽപ്പം താഴെ ആയി തട്ടി കിടക്കുന്ന മുടിഇഴകളെ വകഞ്ഞു കൊണ്ട് മുന്നിലേക്ക് ഇട്ടു.. നിലത്ത് ചിന്നി ചിതറി കിടക്കുന്ന മുടിയേ എടുത്ത് ചുരുട്ടി കൊണ്ട് വേസ്റ്റ് ബിന്നിൽ ഇട്ട് കൊണ്ട് ഷവർ തുറന്നിട്ടു.. തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകി ഇറങ്ങിയതും അവൾക്ക് തന്നേ ആശ്വാസം തോന്നി... ********** ""ജോ.. നിന്നോട് നിന്റെ മമ്മ പള്ളിയിലേക്ക് വരാൻ പറഞ്ഞിട്ട് ഉണ്ട്.. ടാ.. എഴുനേൽക്കേടാ.."" അവനെ ഒന്ന് കുലുക്കി വിളിച്ചു കൊണ്ട് വൈഗ അവന്റെ അടുത്തായിട്ട് ഇരുന്നു.. .. *എന്തോരു ക്യൂട്ട് ആണ് ജോ നിന്നെ കാണാൻ.. ഏതൊരു സ്ത്രീയും കൊതിച്ചു പോവുന്ന സൗന്ദര്യം ഉണ്ട് നിനക്ക്.. നിന്റെ ഈ handsome ലുക്കിൽ തന്നേ ആണ് ഞാനും മൂക്കും കുത്തി വീണത്.. *

ഫാനിന്റെ കാറ്റിന് അനുസരിച്ചു അനുസരണ ഇല്ലാതെ പാറി പറക്കുന്ന നീണ്ട നെറ്റിയിലേക്ക് വീഴാൻ വെമ്പുന്ന മുടിഇഴകളെ ഒതുക്കി കൊടുത്തു കൊണ്ട് വൈഗ ഉള്ളിൽ മൊഴിഞ്ഞു.. ""ഇച്ചായൻ കുറച്ച് കൂടേ ഉറങ്ങട്ടെ സാറാമ്മേ.. വേണേൽ നീ ഇവിടെ കിടന്നോ കൊച്ചേ.. "" ബെഡിൽ ജോന്റെ അരികത്തു ആയി കൈ ഇട്ട് അടിച്ചു കൊണ്ടുള്ള അവന്റെ മറുപടി കേട്ട് വൈഗ തറഞ്ഞു നിന്നു.. അവൻ ഉറക്കത്തിൽ ആണെങ്കിലും അവളെ പേര് പറഞ്ഞത് വൈഗക്ക് ഒട്ടും ഇഷ്ട്ടമായില്ല.. അവന്റെ പ്രവൃത്തി കൊണ്ട് വൈഗക്ക് മനസ്സിൽ ആയിരുന്നു സേറയേ അവനു ഇഷ്ട്ടം അല്ലെന്ന്.. ഉറക്കത്തിൽ ആണേൽ പോലും അവന്റെ ചൊടികളിലെ കുസൃതി കണ്ട് അവൾ പല്ല് ഇറുമ്പി.. ""ഷിറ്റ്."" സ്വന്തം തുടയിൽ ഒന്ന് അടിച്ചു കൊണ്ട് അവൾ ദേഷ്യം പ്രകടിപ്പിച്ചു... ""ആ പീറപെണ്ണ് കാരണം എവിടെ പോയാലും മനസ്സമാധാനം ഇല്ലല്ലോ ഗോഡ്.. "" അവൾ ദേഷ്യം കൊണ്ട് അടിമുടി വിറച്ച വൈഗ പല്ല് ഇറുമ്പി കൊണ്ട് പിറുപിറുത്തു... ""ടാ.. ജോ എഴുന്നേൽക്ക്.. ""

എങ്കിലും ആ ദേഷ്യം ഒന്നും പുറത്തു കാണിക്കാതെ അവനെ കുലുക്കി വിളിച്ചു.. അവളെ തുടർച്ചയായ വിളി കേട്ട് ജോ മുഷിച്ചിലോടെ കണ്ണ് തുറന്നു.. മുന്നിൽ കണ്ട വൈഗയേ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവൻ എഴുനേൽറ്റു ഇരുന്നു.. ""Good morning vaiga"" ""Very very good morning jo"" അവനെ നോക്കി പേടിപ്പിച്ചു കൊണ്ട് പറയുന്ന വൈഗയേ കണ്ട് അവന്റെ നെറ്റി ചുളിഞ്ഞു... ""എന്താടി..? "" ""ഞാൻ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട് എത്ര നേരം ആയെന്ന് അറിയോ നിനക്ക്.. "" മൂക്കും വീർപ്പിച്ചു മാറിൽ കൈ കെട്ടി പിണങ്ങി കൊണ്ട് അവൾ മുഖം തിരിച്ചു.... ""ഓഹ് സോറി ഡിയർ.. "" അവളെ താടി തുമ്പിൽ ഒന്ന് കുത്തി കൊണ്ട് അവൻ നിഷ്കളങ്കമായി സോറി പറഞ്ഞു.. അവന്റെ സോറി പറച്ചിലിൽ മതിപ്പ് ആയ വൈഗ ഒന്ന് ഊറി ചിരിച്ചു.. ""മ്മ്.. നിന്റെ മമ്മ നിന്നോട് പള്ളിയിലേക്ക് വരാൻ പറഞ്ഞിട്ട് ഉണ്ട്.. "" ""ഓ ഇന്ന് ഞായറാഴ്ച ആണല്ലേ.. "" എന്നും പറഞ്ഞു കൊണ്ട് അവൻ വേഗത്തിൽ ബാത്‌റൂമിലേക്ക് നടന്നു.. •••••••••

വൈറ്റ് സൽവാർ അണിഞ്ഞു കൊണ്ട് സേറ മുറിയിലെ കണ്ണാടിക്കു മുന്നിൽ വന്നു നിന്നു.. four plait സ്റ്റൈലിൽ പിന്നിക്കെട്ടിയിരിക്കുന്ന നീളം കുറഞ്ഞ മുടിയെ എടുത്തു മുന്നിലേക്ക് ഇട്ടു.. ദുപ്പട്ട എടുത്ത് തലയിൽ ഇട്ടതിനു ശേഷം അവൾ അവളെ തന്നേ ഒന്ന് വിസ്തരിച്ചു നോക്കി.. മുഴുവൻ ആയും വെള്ള നിറഞ്ഞ വസ്ത്രത്തിൽ സേറ ഒരു മാലാഖയേ പോലെ തിളങ്ങി..മുന്നിലേക്ക് തൂങ്ങി അനുസരണ ഇല്ലാതെ കുസൃതി കാട്ടുന്ന കുറുനരികൾ അവളെ ഒന്നുടെ സുന്ദരിയാക്കി... ചൊടികളിലെ പുഞ്ചിരി വിടാതെ തന്നേ ദുപ്പട്ട ഒന്നുടെ ശെരി ആക്കി കൊണ്ട് അവൾ വേഗത്തിൽ പുറത്തേക്ക് നടന്നു.. മുറി തുറന്നു ഗോവണി പടി ഇറങ്ങാൻ വേണ്ടി മുന്നോട്ട് നടന്നതും എതിരെ വരുന്ന വൈഗയേ കണ്ട് ഒരു നിമിഷം അവൾ ചലനം ഇല്ലാതെ നിന്നു..

പിന്നേ പുച്ഛത്തോടെ ചുണ്ട് കോട്ടി കൊണ്ട് സേറ വൈഗയേ വകവെക്കാതെ മറി കടന്നു പോയി.. എന്നാൽ സേറയുടെ മാറ്റം കണ്ട് വൈഗയുടെ വായ പൊളിഞ്ഞു എന്ന് വേണേൽ പറയാം.. ഒരു കൃത്രിമചായങ്ങളും ഉപയോഗിക്കാതെ തന്നേ അവൾ സുന്ദരിയാണ്.. ഇട തൂർന്ന പീലികൾ ഉള്ള ഉണ്ടമിഴികളും.. നീണ്ടു മെലിഞ്ഞ ചുവന്ന മൂക്കും പനിനീർ പോൽ ചുവന്നു തുടുത്ത ചെഞ്ചുണ്ടുകളും.. ചുവപ്പ് രാശി പടർന്ന കവിളിണകളും... എല്ലാം കൊണ്ടും ആരും നോക്കി പോവുന്ന ഭംഗി.. ......................... ""പോവാം ജോയലേ.. "" ഉമ്മറതിണ്ണയിൽ കൈ ഊന്നി നിൽക്കുന്ന ജോയലിന്റെ പുറത്ത് അടിച്ചു കൊണ്ട് സേറ ചിരിയോടെ ചോദിച്ചു.. അവളിലേക്ക് തിരിഞ്ഞ ജോയലിന്റെ കണ്ണുകൾ ഞെട്ടലോടെ വിടർന്നു... ""നീ.. നീ മുടി മുറിച്ചോ സേറ... ""......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story