നിന്നിലായ്: ഭാഗം 9

ninnilay

എഴുത്തുകാരി: നിഹ

""നീ.. നീ മുടി മുറിച്ചോ സേറ... "" അവളെ മുടിയുടെ കോലം കണ്ട് ഞെട്ടി കൊണ്ട് ജോയൽ ചോദിച്ചു.. ""മ്മ്.. മുറിച്ചു. "" അവളെ ഒരു കൂസലും ഇല്ലാത്ത മറുപടി കേട്ട് അവൻ കണ്ണും തള്ളി പിടിച്ചു ചോദിച്ചു.. ""എന്നാതിന്? "" ""ചുമ്മാ ഒരു രസം.. "" അവളെ ഇളിയോടെ ഉള്ള പറച്ചിൽ ജോയൽ പല്ല് കടിച്ചു.. ""നിന്റെ തലക്ക് വെളിവ് ഇല്ലേ.. നല്ലൊരു മുടി മുറിക്കുക എന്ന് വെച്ചാൽ.. അല്ലേൽ മുടിയിൽ തൊട്ട് കളിക്കാത്ത പെണ്ണാ.. ഇതിപ്പോ എന്നാ പറ്റി? "" അവളെ തലക്ക് ഇട്ട് കൊട്ടി കൊണ്ട് അവൻ കണ്ണും കൂർപ്പിച്ചു ചോദിച്ചു.. ""ഇനി എന്തോന്ന് പറ്റാൻ ജോയലേ.."" പറയുമ്പോൾ അവളെ സ്വരം നേർത്തിരുന്നു.. അവനൊരു മങ്ങിയ പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ ഇറങ്ങി നടന്നു... അവളെ പോക്ക് കണ്ട് ഒന്നും ഉരിയാടാതെ പകച്ചു നിന്നു.. പതിവായി ദാവണി ഉടുത്തു നടന്ന പെണ്ണ് പെട്ടന്ന് സൽവാർ ഉടുത്തപ്പോൾ കണ്ണിന് തന്നേ ഒരു പൊറുതികേട്.. ഇടുപ്പോളം തട്ടുന്ന കുളിപ്പിന്നൽ ഇട്ട കാർകൂന്തൽ ഉള്ളിടത്ത് ശൂന്യം...

കഷ്ട്ടിച്ചു തോൾ ഇറങ്ങുന്നേ ഉള്ളൂ.. പോരാത്തതിന് ദുപ്പട്ട കൊണ്ട് മുഴുവൻ മറച്ചിട്ടും ഉണ്ട്.. ""ഇനി ഇപ്പൊ എനിക്ക് ഭ്രാന്ത് ആയതോ? അതോ അവൾക്കൊ? ഓ പുല്ല്.. 😬"" എന്നും പതിയെ പറഞ്ഞു കൊണ്ട് അവൻ മുന്നിൽ തിടുക്കത്തിൽ നടക്കുന്ന സേറയിലേക്ക് ഓടി.. •••••••••••••••••••••••••••••••••••••• വിശുദ്ധ കന്യാമറിയം മാതാവിന്റെ രൂപകൂടിനു മുന്നിൽ മുട്ട് കുത്തി ഇരിക്കുന്ന സേറയേ അടുത്തിരിക്കുന്ന ജോയൽ ഉറ്റു നോക്കി.. അവളെ മിഴികളിൽ നിന്ന് ഒഴുകുന്ന നീർത്തുള്ളി കണ്ട് അവനു മനസ്സിൽ ആയി ഇതിന്റെ കാരണം തന്റെ ഏട്ടൻ ജോ ആണെന്ന്.. ""എടാ തെണ്ടി ജോ.. എന്റെ കൊച്ചിനെ കരയിപ്പിച്ചിട്ട് മതി വരുന്നില്ലേ നിനക്ക്.. എങ്ങനെ തോന്നുന്നു ഈ പാവത്തിനോട് ഇങ്ങനെ ഒക്കെ ചെയ്യാൻ.. നിന്നോട് ഒന്നും ഈശോ പൊറുക്കുവേല ജോ.. ഒരു പെണ്ണിന്റെ ശാപം തട്ടിയാൽ അതോടെ തീർന്നു എല്ലാം.. എല്ലാം.. "" അവളെ നോക്കി നിന്ന അവൻ ഈർഷ്യയോടെ മൊഴിഞ്ഞു..

എന്നാൽ സേറ കണ്ണടച്ച് പുഞ്ചിരിയോടെ ഇരിക്കുകയാണ്.. ""ഞാനായിട്ട് ആരുടെയും ശല്യം ആകില്ല മാതാവേ.. ജോണിനെ കാണുമ്പോൾ പിടിച്ചു നിൽക്കാൻ ഉള്ള മനക്കരുത്തു എനിക്ക് തന്നാൽ മാത്രം മതി.. അർഹത ഇല്ലാത്തിടത്തു വലിഞ്ഞു കയറയുത് എന്ന് ആണെല്ലോ.. അതിനി ഉറ്റവർ ആയാലും ശത്രുക്കൾ ആയാലും.. " മനസ്സിൽ പല ദൃഢനിശ്ചയങ്ങളും എടുക്കുമ്പോൾ നോവായി അവളെ ഉള്ളിൽ ജോ തെളിഞ്ഞു വന്നു.. ""ഇങ്ങനെ മോങ്ങാൻ മാത്രം നിന്റെ മറ്റവൻ ചത്തോടി.. "" ജോയലിന്റെ അലർച്ച കേട്ട് സേറ ഞെട്ടി മിഴികൾ തുറന്നു.. . തന്നേ നോക്കി പേടിപ്പിക്കുന്ന ജോയലിനെ കണ്ട് അവൾ വിളറിയ ചിരി നൽകി.. ""ദേ.. സത്യം ആയിട്ടും എനിക്ക് ഭ്രാന്ത് കയറുന്നുണ്ട്.. എനിക്ക് എന്റെ പഴയ സേറ കൊച്ചിനെ വേണം.. കണ്ണീർ സീരിയൽ നായികമാരെ പോലെ അവളെ അടുപ്പിലെ കരച്ചിൽ... "" അവന്റെ പിന്നേയും ദേഷ്യത്തോടെ പറഞ്ഞതും അവൾ കവിൾ അമർത്തി തുടച്ചു.. ""ഇല്ല.. ഇനി കരയൂല.. ""

""ആര് തൊട്ട് സത്യം.. "" ""നിന്റെ തല തൊട്ട് സത്യം.. "" അവന്റെ തലയിൽ തൊട്ട് ഇളിയോടെ പറഞ്ഞു.. ""ഹ.. ഹ.. അത് വേണ്ടാ എന്നിട്ട് എന്റെ തല പൊട്ടിതെറിക്കാൻ അല്ലെ.. എനിക്ക് അറിയാടി..😏"" ""😁😁😁''" ഇളിയോടെ നോക്കി കൊണ്ട് അവൾ എഴുന്നേറ്റു നടന്നു.. പിറകെ തന്നേ ജോയലും... ""ദേ നമ്മളുടെ അമ്മച്ചിമാർ.. വാ.. "" ജോയലിനെയും വലിച്ചു കൊണ്ട് സേറ അവരെ അടുത്തേക്ക് നടന്നു.. ••••••••••••••••••••••••••••••• "'സേറ. "" പിന്നിൽ നിന്ന് ഉള്ള വിളി കേൾക്കെ മുന്നോട്ട് നടന്നു കൊണ്ടിരുന്ന രണ്ടു പേരും ഒരു പോലെ തിരിഞ്ഞു നോക്കി.. തന്നിലേക്ക് നടന്നടുക്കുന്നവനെ കാണെ അവൾ ഒന്ന് ചിരിച്ചു.. "'ഹ.. ആരിത്.. കെവിച്ചായനോ.. "" അവനെ കണ്ട മാത്രയിൽ അവളെ മിഴികൾ ഒന്ന് വിടർന്നു.. ""ഹാഡോ.. എന്നതൊക്കെ ഉണ്ട് വിശേഷം.. "" അവരെ അടുത്ത് എത്തിയ കെവിൻ ചോദിച്ചു.. "'സുഖം തന്നേ.. "" ചെറു ചിരിയോടെ തന്നേ സേറ മറുപടി പറഞ്ഞു.. ജോയൽ അവനെ കണ്ട് ചെറുതായിട്ട് ഒന്ന് ചിരിച്ചതേ ഒള്ളു "

"ജോ.. ജോ നാട്ടിൽ വന്നിട്ട് ഉണ്ടല്ലേ.. ഞാൻ തിരക്കി എന്ന് പറഞ്ഞേരെ . "" ""മ്മ്. ശെരി.. "" പതിയെ മൂളി കൊണ്ട് അവൾ തല കുലുക്കി.. അതും പറഞ്ഞു തിരിഞ്ഞു സേറ . "'സേറ. എനിക്ക് അൽപ്പം സംസാരിക്കാൻ ഉണ്ടായിരുന്നു.. ഒന്ന് മാറി നിൽക്കാം.. "" കെവിന്റെ ചോദ്യം കേട്ട് അവൾ നെറ്റി ചുളിച്ചു.. പതിയെ ജോയലിനെ നോക്കി.. അവൻ കണ്ണ് കൊണ്ട് സമ്മതം അറിയിച്ചതും അവൾ കെവിനെയും വിളിച്ചു കൊണ്ട് അൽപ്പം മാറി നിന്നു സംസാരിക്കാൻ തുടങ്ങി.. ******** അത് കണ്ട് കൊണ്ട് ആണ് ജോ വന്നത്.. അൽപ്പം മാറി നിന്നു സംസാരിക്കുന്ന സേറയെയും കെവിനെയും കണ്ട് അവന്റെ മിഴികൾ ഒന്ന് ഇടുങ്ങി.. തന്റെ അടുത്തു നിൽക്കുന്ന ജോയലിനെ പിടിച്ചു തനിക്ക് നേരെ തിരിച്ചു കൊണ്ട് രൂക്ഷമായി നോക്കി.. ''എന്താടാ പട്ടി.. "" ജോന്റെ കലിപ്പിച്ചുള്ള നോട്ടം കണ്ട് ജോയൽ കണ്ണുരുട്ടി കൊണ്ട് ചോദിച്ചു.. ""അത് ആരാ..? "" സേറയോട് സംസാരിക്കുന്ന കെവിനേ ചൂണ്ടി കൊണ്ട് ജോ ചോദിച്ചു.. "ആര്..? ""

ജോയലിന് കാര്യം കത്തി എങ്കിലും ഒന്നും അറിയാത്ത പോലെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി അവൻ നിഷ്കളങ്കമായി ചോദിച്ചു.. ""സേറയോട് സംസാരിക്കുന്നത് ആരാന്ന്?😬"" ജോയലിന്റെ ഒന്നും അറിയാത്ത ഭാവം കണ്ട് പല്ല് കടിച്ചു ജോയലിന്റെ കോളറിൽ പിടി മുറുക്കി ചോദിച്ചു.. ""ഓ അതോ.. നിനക്ക് അറിഞ്ഞൂടെ കെവിയേ..? "" ""ഏത് കെവി.. ''" അങ്ങനെ ഒരാളെ ഓർമ ഇല്ലാത്തത് കൊണ്ട് അവന്റെ മിഴികൾ സംശയത്തോടെ ഇടുങ്ങി... ""എടാ.. കെവിനെ അറിയില്ലേ നിനക്ക്. കെവിൻ കൊട്ടാരക്കൽ.. "" ജോയലിന്റെ വല്യ കാര്യം കണക്കെ ഉള്ള മറുപടി കേട്ട് അറിയാം എന്ന മട്ടിൽ പുരികം പൊക്കി താഴ്ത്തി.. ""ഓ ആ ഊളയായിരുന്നു.. അല്ല സേറയോട് ആ തെണ്ടി എന്തിനാ സംസാരിക്കുന്നെ..? "" അവന്റെ അനിഷ്ടം നിറഞ്ഞ പറച്ചിൽ കേട്ട് ജോയൽ അടക്കി ചിരിച്ചു . ""എനിക്ക് എങ്ങനെ അറിയാനാ.."" ജോയലിന്റെ പുച്ഛത്തോടെ ഉള്ള പറച്ചിൽ കേട്ട് ജോ അവന്റെ മുഖത്തിന് ഇട്ട് ഒരു തട്ട് കൊടുത്തു..

""നിനക്ക് അറിയില്ലെങ്കിൽ പിന്നേ ആർക്കടാ പുല്ലേ അറിയാ..? "" ""അതിന് നീ എന്തിനാ ദേഷ്യപ്പെടുന്നെ? അല്ല സേറ ആരോടെങ്കിലും സംസാരിക്കേ.. സംസാരിക്കാതിരിക്കേ ആയിക്കോട്ടെ.. നീ എന്തിനാ ഹീറ്റ് ആവുന്നേ.."" അവനെ നോക്കി പുരികം പൊക്കി കൊണ്ട് ജോയൽ ചോദിച്ചു.. "'അങ്ങനെ അവൾ കണ്ട ഊളകളോട് സംസാരിക്കണ്ട.. "" വീറോടെ ഉള്ള ജോന്റെ മറുപടി കേട്ട് ജോയൽ അവനെ ഒന്ന് ചെറഞ്ഞു നോക്കി.. ""എന്നിട്ട് നിനക്ക് എന്നതിനാ? .. ഒത്തിരി കരയിപ്പിച്ചില്ലേ. ഇനിയും വേദനിപ്പിക്കണോ ആ പെണ്ണിനെ.. പാവാ ജോ.. ഇനിയും വേദനിപ്പിക്കരുത്. എന്റെ അപേക്ഷയാ.. "" ജോയേ നോക്കി അപേക്ഷയുടെ സ്വരത്തിൽ ജോ പറഞ്ഞു നിർത്തി.. ""അതിന് ഞാൻ എന്നാ ചെയ്തു? "" ""പിന്നേ നിനക്ക് ആ പെണ്ണിനെ ഇഷ്ട്ടം അല്ലല്ലോ.. "" ജോയേ നോക്കി കൊണ്ട് ജോയൽ ദേഷ്യത്തോടെ ചോദിച്ചു.. ""എന്ന് ഞാൻ പറഞ്ഞോ? ""

നെഞ്ചിൽ കൈ കെട്ടി ചോദിക്കുന്ന ജോയേ കണ്ട് ജോയൽ വിശ്വാസം വരാതെ കണ്ണും തിരുമ്മി നോക്കി. പതിയേ ചൊടികളിൽ ഒരു പുഞ്ചിരി തത്തി.. ! ""അപ്പൊ ഏതെൻ ജോണിന് സേറ ഡേവിഡ്നോട്‌ പ്രണയം ആണോ? "" ചുണ്ടിൽ ഊറിയ കള്ളചിരിയോടെ തന്നേ ജോയേ നോക്കി പുരികം പൊക്കി ചോദിച്ചതും ജോ ഒന്ന് പതറി.. ''ആ.. ആര് പറഞ്ഞു..എനിക്ക് ആ മൂതേവിയേ ഇഷ്ട്ടം അല്ല.. "" പരുങ്ങി കൊണ്ടുള്ള ജോയുടെ മറുപടി കേട്ട് ജോയൽ തലയാട്ടി ചിരിച്ചു.. ""ഒന്നിൽ ഉറച്ചു നിക്കട പൊട്ടാ.. "" ഒരു പൊട്ടിചിരിയോടെ തന്നേ ജോയുടെ തലയിൽ കൊട്ടി കൊണ്ട് ജോയൽ പറഞ്ഞു.. അവൻ തന്റെ തലയിൽ കൊട്ടിയത് ഒട്ടും ഇഷ്ട്ടപ്പെടാത്താ ജോ അവനെ നോക്കി കണ്ണുരുട്ടി.. അങ്ങ് അകലെയായി നിൽക്കുന്നവളെ കാണെ അവന്റെ മിഴികൾ ഞെട്ടലോടെ വിടർന്നു.. പതിവ് ദാവണി അല്ല.. മുടി ഇടുപ്പോളം ഇല്ല.. എല്ലാ ദിവസവും കാണുന്ന പോലെ അല്ല.. അവന്റെ mizhikal.അവളെ അടിമുടി ഉഴിഞ്ഞു..

വെള്ള ചുരിദാർ ഇട്ട അവളെ പ്രത്യേക ഭംഗി തോന്നിച്ചു.. തലയിൽ ഇട്ടിരിക്കുന്ന ദുപ്പട്ടയുടെ ഇടയിൽ കൂടേ കുസൃതി കാണിക്കുന്ന കുഞ്ഞു കുറുനരികൾ തന്നേ നോക്കി ചിരിക്കുന്ന പോലെ തോന്നി അവന്.. എല്ലാം കൊണ്ടും എന്തെക്കെയോ വശപിശക് തോന്നി..എന്നാൽ അവൻ അവളെ വേഷം കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു.. •••••••••••••••••••••••••••••••••••••••••••••••• ""കെവിച്ചായൻ ഒന്നും പറഞ്ഞില്ല.. "' ഏറെ നേരം ആയിട്ടും ഒന്നും ഉരിയാടാതെ നിൽക്കുന്ന കെവിനേ നോക്കി സേറ alp.മടിച്ചാണെലും പറഞ്ഞു.. . ""അത് പിന്നേ.. ചോദിക്കുന്നത് ശെരി ആണോന്ന് അറിഞ്ഞൂടാ. നിന്നോട് ആദ്യം ചോദിക്കാൻ ആണ് തോന്നിയത്.. നിന്റെ അഭിപ്രായത്തിനു അനുസരിച്ചു ഒരു തീരുമാനം എടുക്കാം എന്ന് കരുതി.. "" ""എനിക്ക് ഒന്നും മനസ്സിൽ ആയില്ല.. "" അവന്റെ തലയും വാലും ഇല്ലാത്ത പറച്ചിൽ കേട്ട് അവൾ സംശയത്തോടെ നോക്കി.. ""അത്.. കുഞ്ഞു നാളെ തൊട്ടു കാണുന്നതാ നിന്നെ..

പക്ഷെ ഇടക്കപ്പെഴോ ഹൃദയത്തിൽ കേറി പോയി നിന്റെ മുഖം.. ചോദിക്കുന്നത് ശെരി ആണോന്ന് അറിഞ്ഞൂടാ.. മിന്നു കെട്ടി കൂടേ കൂട്ടാൻ വല്ലാത്ത ഒരു മോഹം .. സേറക്ക് സമ്മതം ആണേൽ.. "" അവന്റെ മടിയോടെ ഉള്ള സംസാരം കേട്ട് അവൾ തറഞ്ഞു തിന്നു.. ഒരു മാത്രേ അവളെ മിഴികൾ അകലെയായി നിൽക്കുന്ന ജോയിൽ പതിഞ്ഞു.. അവളെ ഉള്ളിൽ നിന്ന് ഒരു തേങ്ങൽ ഉയർന്നു.. ജോയിൽ നിന്നുള്ള നോട്ടം തെറ്റിച്ചു കൊണ്ട് അവൾ തല കുടഞ്ഞു.. "'സമയം എടുത്ത് ആലോചിച്ചിട്ട് മതി.. പെട്ടന്ന് തീരുമാനം എടുക്കണം എന്നില്ല.. "" അവളെ ഭാവങ്ങൾ ഒക്കെ നോക്കി കണ്ട കെവിൻ ചെറിയ ഒരു ചമ്മലോടെ അവളോട് ആയി പറഞ്ഞു.. ""ഞാൻ ഒന്ന് ആലോചിക്കട്ടെ കെവിച്ചായാ.."" ""മതി.. തീരുമാനം എന്താണേലും പറഞ്ഞേക്കണേ..""

""ശെരി... "" ************ കുറേ സമയം കഴിഞ്ഞിട്ടും അവരെ സംസാരം തീരുന്നില്ലന്ന് കാണെ ജോക്ക് ക്ഷമ നശിച്ചു.. മൂട്ടിൽ തീ പിടിച്ച കണക്ക് കൈകൾ കൂട്ടിതിരുമ്മിയും വിരലുകൾ പൊട്ടിച്ചും അവൻ അക്ഷമയോടെ അവരെ തന്നേ സൂക്ഷ്മമായി നോക്കി നിന്നു.. ""ജോ.. നിന്റെ ഭാര്യ എങ്ങാനും പ്രസവിക്കാൻ പോയിട്ടുണ്ടോ? "" അവന്റെ നിൽപ്പും ഭാവവും കണ്ട് പൊട്ടി വരുന്ന ചിരിയേ അടക്കി ജോയൽ ചോദിച്ചു.. അവന്റെ ചോദ്യം കേട്ട് ജോ ഒരു നോട്ടം ആയിരുന്നു.. ജോയൽ ഉരുകി പോയില്ലന്നേ ഒള്ളു.. ജോക്ക് ജോയൽ ഒന്ന് ഇളിച്ചു കൊടുത്തു.. ""അല്ല.. നിന്റെ നിൽപ്പും ഭാവവും കണ്ട് ഭാര്യ ലേബർറൂമിൽ കയറിയ ഭർത്താക്കന്മാരെ പോലെ ഉണ്ട്.. അതാ ഞാൻ ചോദിച്ചെ..?😁"" ""പോടാ പട്ടി.. 😬"" ജോയലിനെ നോക്കി ജോ പല്ല് കടിച്ചു.. ""എന്റെ ഒരൂഹം ശെരി ആണേൽ അതൊരു പ്രൊപോസൽ ആയിരിക്കും.. i know.. '"......(തുടരും...)

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story