നിന്നിലൂടെ പെണ്ണെ: ഭാഗം 1

ninniloode penne

എഴുത്തുകാരി: സജന സാജു

എയർപോർട്ടിൽ നിന്നും വളരെ വേഗത്തിൽ ഞാൻ പുറത്തേക്ക് നടന്നു. ഇപ്പോ തന്നെ ഒരുപാട് ഇരുട്ടി.. ഇനി ഇല്ലത്ത് എത്തുമ്പോഴേക്കും ഒരു നേരമാകും. ഞാൻ എനിക്ക് പോകാൻ ഉള്ള പ്രീപൈഡ് ടാക്സിയിൽ കയറി ഇരുന്നു. " ചേട്ടാ.. പോകാം " ഞാൻ അദ്ദേഹത്തോട് ചോദിച്ചു. " ഓക്കേ സർ " അദ്ദേഹം വണ്ടി മുന്നോട്ടെടുത്തു. 2 മണിക്കൂർ ഉണ്ട് ഇവിടുന്ന് നിന്നും ഇല്ലത്തേയ്ക്ക്... ഫ്ലൈറ്റിൽ ഇരുന്ന് ഉറങ്ങിയത് കൊണ്ടാകാം നിദ്ര ദേവിയെന്നേ കനിയാഞ്ഞത്. എന്തോ ഒന്നും മിണ്ടാതെ ഇരിക്കാൻ തോന്നീലാ... ആ ഡ്രൈവർ ചേട്ടനോട് സംസാരിക്കാം എന്ന് വെച്ചാൽ എന്റെ ചോദ്യങ്ങളെല്ലാം ഓരോ മൂളലിൽ അങ് ഒതുക്കും. ഞാൻ കുറച്ച് നേരം വെളിയിലേക്ക് നോക്കി . നല്ല തണുത്ത കാറ്റ് എന്നെ പുണർന്നുകൊണ്ടിരുന്നു. സിറ്റിയിൽ നിന്നും വണ്ടി തിരിഞ്ഞ് ബൈപസ്സിലേക്ക് കയറി.. തിരക്കൊഴിഞ്ഞ റോഡ്...... ഇതിനു മുമ്പ് ഇല്ലത്തേക്ക് വരുമ്പോഴൊക്കെ ഞാൻ ഈ കാഴ്ചകൾ ഒരുപാട് ആസ്വദിച്ചിരുന്നു...

എന്നാൽ ഇപ്പോ എനിക്കിതൊക്കെ എന്റെ നെഞ്ചിനെ കീറിമുറിക്കുന്ന ഓർമകളാണ്. എന്ത് ഓർക്കരുതെന്ന് ഞാൻ ആലോചിച്ചോ എന്തിൽ നിന്നും ഞാൻ ഒളിച്ചോടുവാൻ ശ്രമിച്ചോ ആ ഓർമകളെല്ലാം എന്നിൽ വന്നു നിറയുന്നപോലെ... പതിയേ കണ്ണുകൾ എന്റെ അനുവാദം പോലും ചോദിക്കാതെ ഒഴുകികൊണ്ടിരുന്നു. " സർ എന്ത് പറ്റി... കരയുകയാണോ. " അയാൾ മിററിൽ കൂടി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. " ഹേയ്.. നല്ല കാറ്റ്.. അത് കണ്ണിൽ തട്ടി... " ഞാൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. അയാൾക്ക് മനസിലായിക്കാണും ഞാൻ കള്ളം പറയുകയാണെന്ന്. പിന്നെ ചോദ്യവും ഉണ്ടായില്ല. ഞാൻ പതിയെ കണ്ണുകൾ അടച്ചു. എന്നെ കൊല്ലുന്ന കാഴ്ചകളിൽ നിന്നുമൊരു ഒളിച്ചോട്ടം. " സർ ഇവിടെ നിന്നും പോകാൻ വഴിയില്ലലോ " പടത്തിന്റെ വക്കിൽ കാർ നിർത്തിയിട്ടിട്ട് അയാൾ എന്റെ മുഖത്തെക് നോക്കി ചോദിച്ചു. " ഹാ ഇവിടെ മതി ഞാൻ ഇവിടെ ഇറങ്ങാം " " ഇവിടൊ..... സർ.. ഒരു പൂച്ചക്കുട്ടി പോലും ഇല്ലാത്ത ഈ വഴിയിൽ ഞാൻ എങ്ങനാ സർ നേ കളഞ്ഞിട്ട് പോകുന്നെ. സർന്റെ വീട്ടിലേക്ക് പോകാൻ വേറെ വഴിയൊന്നും ഇല്ലേ. " അയാളുടെ ആ കരുതൽ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്. "

കൊഴപ്പമില്ല ചേട്ടാ... ഞാൻ കളിച്ചു വളർന്ന സ്ഥലമാണ്. ഞാൻ തനിയെ പൊക്കൊള്ളാം. " ഞാൻ അതും പറഞ്ഞ് എന്റെ ട്രാവെല്ലിങ് ബാഗ് എടുത്ത് തോളത്തിട്ടു. " എന്നാലും സർ " അയാൾക്കെന്നെ തനിയെ ആ ഇരുട്ട് പടർന്ന പാടത്തുകൂടി വിടാൻ താല്പര്യമില്ലാത്തോണ്ട് ഒന്നുടെ എന്നെ നോക്കി. " ചേട്ടാ..,. എനിക്കിപ്പോ തനിച്ചു നടക്കാനാണ് ഇഷ്ടം. പിന്നേ ലെഗേജോന്നും ഇല്ലാലോ. " ഞാൻ അത്രയും പറഞ്ഞു എന്റെ ട്രാവെല്ലിങ് ബാഗും തൂക്കി ആ പാടത്തുകൂടി നടന്നു. ഇതിനുമുമ്പ് ഞാൻ ഈ പാടത്തുകൂടി നടക്കുമ്പോ ഹരിയേട്ടാ എന്ന് വിളിച്ചുകൊണ്ടു ഒരു പാവാടകാരി പെണ്ണെന്റെ വിരൽ തുമ്പിൽ തൂങ്ങുമായിരുന്നു. എന്റെ ഏല്ലാം എല്ലാം ആയ കാത്തു. അവളെ കാണുവാനായിരുന്നു ഞാൻ നാട്ടിലേക്ക് ഓടി എത്തുന്നത് തന്നെ... എന്നെ കാണുമ്പോൾ ഉള്ള സന്തോഷവും പരിഭവങ്ങളും പറഞ്ഞ് തറവാട്ടിലേക്ക് എത്തുന്നതിനു മുമ്പ് അവളുടെ വക ഒരു സമ്മാനമുണ്ട്... കവിളിൽ.............എത്ര പെട്ടെന്നാണ് എന്റെ ജീവിതം മാറിയത്. ജീവിതം മാത്രമല്ല.. ഞാൻ എന്നാ വ്യക്തിയും. മുമ്പൊക്കെ മുത്തശ്ശി പാടുന്ന നാമജപം എപ്പോഴും മനസ്സിൽ കാണുമായിരുന്നു.. കൂടെ എന്റെ കാത്തുവിന്റെ ഓർമ്മകളും.. ഇപ്പൊ എല്ലാo മാറി മറഞ്ഞിരിക്കുന്നു......

ഇപ്പൊ ആരും വെറുക്കുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഞാൻ...... മദ്യo...... ലഹരി..... പെണ്ണ്.... ഓരോന്നോർത്ത് നടന്നതുകൊണ്ട് ഇല്ലം എത്തിയത് അറിഞ്ഞതെ ഇല്ല....... പഴയൊരു 16 കെട്ടാണ് ഇത്... മച്ചും വലിയ പത്തായപുരയും കുളവും സർപ്പക്കാവും പിന്നേ ഒരാപാട് അന്ത വിശ്വാസവും നിറഞ്ഞ എന്റെ ഇല്ലം. " മോനെ ഹരി നീ എന്താ ഈ നോക്കണത് കുട്ടി.... നിന്നെ എത്ര നേരമായി മുത്തശ്ശി കാത്തിരിക്കുവാണെന്നു നിനക്കറിയാമോ " ശങ്കരേട്ടൻ ആണ്... ഇവിടുത്തെ കാര്യസ്ഥൻ. എന്നെ കാത്ത് നിൽക്കുകയാണ്. " ഫ്ലൈറ്റ് കുറച്ച് വൈകി ശങ്കരേട്ടാ... അതാ താമസിച്ചത്.. അല്ല മുത്തശ്ശി എവിടെ " ഞാൻ അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു " മുത്തശ്ശി മുറിയിൽ ഉണ്ട് കുട്ടി അങ്ങട് ചെല്ല്.... ഈ ബാഗൊക്കേ ഇങ് താ " ഞാൻ ബാഗ് ശങ്കരേട്ടന്റെ കൈയിൽ കൊടുത്തിട്ട് മുത്തശ്ശിയെ കാണാനായി പോയി. " മുത്തശ്ശി... " " എന്റെ കുട്ടി വന്നോ.. ഞാൻ വിചാരിച്ചു ഇനി നീ എന്നെ ഒരിക്കലും കാണാൻ വരില്ലെന്ന്. ഇങ്ങോട്ടേക്കു വന്നിട്ട് ഇപ്പൊ എത്ര വർഷമായി എന്ന് വല്ല നിച്ഛയം ഉണ്ടോ..

എന്തായാലും മരിക്കുന്നതിന് മുമ്പ് കാണാൻ പറ്റിയല്ലോ അത് മതി " " ആഹാ ഈ ചെറു പ്രായത്തിലെ മുത്തശ്ശി മരിക്കാൻ പോവാ? ഞാൻ ഒന്നാക്കിയതും മുത്തശ്ശി എന്നെ അടിക്കാനായി കൈ ഊങ്ങി. " അല്ല.. മുത്തശ്ശിക്ക് ഒട്ടും വയ്യ എന്നൊക്കെ പറഞ്ഞണല്ലോ എന്നെ ഇങ്ങോട്ടേക്കു വരുത്തിയത്.. എന്നിട്ടിപ്പോ ഇവിടെയിരുന്നു കൂളായി മുറുക്കാൻ ഇടിക്കുന്നു അല്ലെ... കള്ളി പാറു... " ഞാൻ മുത്തശ്ശിയുടെ കവിളിലൊന്ന് പിടിച്ചു. " പോടാ എനിക്ക് നിന്നെ കാണാൻ കൊതിയായിട്ടൊന്നും അല്ല... നിനക്ക് ഞാൻ ഒരു സമ്മാനം കൊണ്ട് വെച്ചിട്ടുണ്ട് നിന്റെ മുറിയിൽ പോയി നോക്കിക്കേ.... " ഞാൻ മുത്തശ്ശിയെ സംശയത്തോടെ ഒന്ന് നോക്കി. " കണ്ണും മിഴിച്ചിരിക്കാതെ പോയി നോക്കെടാ ചെക്കാ " " ഓക്കേ എന്നാൽ.. " ഞാൻ മുകളിലേക്ക് പോയി. വെളിയിൽ ചിരിക്കുന്നുണ്ടേലും ഉള്ള് കിടന്ന് വിങ്ങുവാണ്‌ .. ഈ വീട്ടിലെ ഓരോ മുക്കും മൂലയും കാണുമ്പോ എനിക്ക് കാത്തുവിനെ ഓർമ വരും. ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾക്ക് സാക്ഷി ആണിവ. അവളുടെ കുണുങ്ങി ചിരിയും തേങ്ങലുകളും ചില നേരത്ത് ചിന്തകൾക്ക് തീപിടിക്കുമ്പോ ഉള്ള അവളുടെ വികാര നിശ്വാസവും എല്ലാം ഇവിടെ നിറഞ്ഞു നിപ്പുണ്ട്.

പതിയെ കാത്തു എന്റെ ഉള്ളിലേക്ക് നിറഞ്ഞു വന്നുകൊണ്ടിരിക്കുമ്പോഴാണ് പുറകിൽ നിന്നും ഒരു ഇടി എനിക്ക് കിട്ടിയത്. ഞാൻ പെട്ടെന്ന് പുറകിലേക്ക് നോക്കി. ഒരു പെണ്ണ് കണ്ണ് കെട്ടി വെച്ചിട്ടുണ്ട്.. ഓ കണ്ണ് പൊത്തി കളിക്കുവാണ്‌. കാള പോലെ വളർന്നു. എന്നിട്ടും. " ഡി... എന്തിടിയ ഈ ഇടിച്ചത് എന്റെ മുതുക് പോയി " ഞാൻ പുറം തടവിക്കൊണ്ട് ചോദിച്ചു. " ആരാ.... ആരാടോ താൻ " അവൾ കൈകൾ ഇടുപ്പിൽ കുത്തി എന്നോട് ചോദിച്ചു " നിനക്ക് കണ്ണ് കാണില്ലേ... പുല്ല് " " ആഹാ എന്റെ വീട്ടിൽ വന്നു എന്നെ തെറി വിളിക്കുന്നു.. തനിക് ഞാൻ കാണിച്ചു തരാം." അതും പറഞ്ഞവൾ കണ്ണുകളിൽ കെട്ടിയിരിക്കുന്ന തുണി അഴിക്കാൻ തുനിഞ്ഞു. " ചേച്ചി... കളി കഴിയാതേ കണ്ണിലെ കെട്ടഴിച്ച അടുത്ത വട്ടവും ചേച്ചി തന്നെ കണ്ണു കെട്ടണം " ഇതെവിടുന്നാ ഇ ശബ്ദം ഞാൻ പുറകിലേക്ക് നോക്കിയപ്പോ അവിടെ വെച്ചിരിക്കുന്ന വലിയ ഭരണികൾക്കിടയിൽ നിന്നാണ് ശബ്ദം. " "ഓഹോ വേറെയും വാനരന്മാർ ഉണ്ടോ ഇവിടെ " ഞാൻ തിരിഞ്ഞു നോക്കി ചോദിച്ചു " വാനരന്മാരോ.....

താൻ ആരാ " അവൾ കൈ എത്തിച്ചു എന്നെ തൊടാൻ ആഞ്ഞു " നീ ആരാ " അല്പം ദേഷ്യത്തോടെ ഞാൻ ചോദിച്ചു. " ഞനെ ഇവിടുത്തെ കാര്യസ്ഥന്റെ ബന്ധുവാ " " ആണോ..... നിനക്ക് എന്താ അകത്തു കാര്യം " " ഹും... താൻ ആ എലെക്ട്രിഷൻ അല്ലെ.. മുകളിലത്തെ റൂമിലെ ഫാൻ ശെരിയാക്കാതെ ഇവിടെ കിടന്നു കറങ്ങുവാ അല്ലെ... ഞാൻ ഇപ്പൊ മുത്തശ്ശിയോട് പറയും " അവൾ എന്റെ നേർക്കാണ് സംസാരിക്കുന്നതെന്നു വിചാരിച്ചു എങ്ങോട്ടാ നോക്കിയാണ് നിൽപ്പ്. " പോയി പറയെടി പുല്ലേ " ഞാൻ അത്രയും പറഞ്ഞിട്ട് എന്റെ റൂമിലേക്ക് നടന്നു.... ഓരോ മരണങ്ങൾ വന്നു കേറിക്കൊള്ളും. ഞാൻ റൂമിന്റെ വാതിൽ തുറന്നതും അകത്തിരിക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടിതരിച്ചു നിന്നു... " കാത്തു.. " അറിയാതെ എന്റെ തൊണ്ടകുഴിയിൽ നിന്നും അവളുടെ പേര് പുറത്ത് വന്നു ( തുടരും )

Share this story