നിന്നിലൂടെ പെണ്ണെ: ഭാഗം 10

ninniloode penne

എഴുത്തുകാരി: സജന സാജു

" ഹരി... നീ എന്തൊക്കെയാ ഈ പറയുന്നത്... ആരാ കാണിക്കണ്ടവൾ ഇപ്പോ ഇവിടുന്നു പോയ കാത്തു ആണോ... ഒരുകാലത്ത് അവളായിരുന്നു നിനക്ക് എല്ലാം അത് നീ മറക്കണ്ട. " മുത്തശ്ശി അതും പറഞ്ഞ് ആഹാരo കഴിക്കാതെ എണീറ്റു പോയി. രമണി മാമി എന്ത്‌ പറയണം എന്നറിയാതെ ഇരിക്കുകയായിരുന്നു. " എന്റെ മോള് ഇതുവരെ കരച്ചിൽ നിർത്തിട്ടില്ല....... ഇവിടെ വന്ന കുറച്ച് സമാധാനം കിട്ടുമെന്ന് മുത്തശ്ശി പറഞ്ഞോണ്ട് മാത്രമ എന്റെ മോള് ഇങ്ങോട്ടേക്കു വന്നത്... പക്ഷെ...... നിനക്കെന്താ ഹരി അവളോടിത്ര ദേഷ്യം " രമണി മാമിയുടെ ചോദ്യം ഞാൻ കെട്ടില്ലെന്ന് നടിച്ചു... ആർക്കും ആഹാരം വേണ്ടെങ്കിലും ഞാൻ തനിയെ ആഹാരം എടുത്ത് കഴിച്ചു... " ഈ ഗൗരി ഇതെവിടെ പോയി കിടക്കുന്നോ ആവോ.... അടുക്കളയിൽ കാണുമായിരിക്കും " ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോ കണ്ട കാഴ്ച........ ഗൗരി പിന്നാമ്പുറത്തെ വരാന്തയിൽ ഇരുന്ന് ആഹാരം കഴിക്കുന്നു. " ഗൗരി..... " ഞാൻ വിളിച്ചതും അവൾ ഒരു ഞെട്ടലോടെ എന്നെ നോക്കി. " നീ എന്താ ഗൗരി ഇവിടെ ഇരുന്ന് കഴിക്കുന്നത് "

" അത്..... അത് ഞാൻ പണ്ടുതൊട്ടെ ഇവിടെയിരുന്നു തമിനെയാണല്ലോ ആഹാരം കഴിക്കുന്നത്" " അത് പണ്ടല്ലേ... ഇപ്പോ നീ എന്റെ ഭാര്യയാണ്....... ഞങ്ങൾക്കൊപ്പം വന്നിരുന്നു കഴിക്കണം... മനസ്സിലായോ.. " അവൾ അതിനൊന്നു തലകുലുക്കി... അവളുടെ കണ്ണുകൾ പതിയെ നിറയുന്നത് ഞാൻ കണ്ടു. " എന്തിനാ കരയുന്നത് " " ഒന്നുല......... " അവൾ ഒന്നൂല്ലെന്ന് പറഞ്ഞാലും അവൾ കരഞ്ഞത് ഞാൻ അവളെന്റെ ഭാര്യ ആണെന്ന് പറഞ്ഞതിനാലാവം... കാരണം കുറച്ച് മുൻപ് വരെ അവളെ ജീവിതത്തിൽ നിന്നും ഒഴിവാക്കണമ് എന്ന് പറഞ്ഞുനടന്നിരുന്ന ഞാൻ പെട്ടെന്ന് ഭാര്യഎന്ന് പറഞ്ഞപ്പോ മങ്ങിയ പ്രതീക്ഷകൾ അവളുടെ മനസ്സിൽ പുതിയ നമ്പുകൾ ഇട്ടതായിരിക്കും...... ഇനി അങ്ങോട്ട് ഗൗരിയെ എന്റെ ഭാര്യ ആയി കാണാൻ തന്നെ ഞാൻ തീരുമാനിച്ചു... അതവളോടുള്ള സഹതാപം കൊണ്ട് മാത്രമല്ല.......... അവളുടെ കഴുത്തിലെ ആ താലി.. അത് ഞാൻ കെട്ടിയതാണെന്ന ബോധം എനിക്ക് ഇപ്പൊ വന്നത്കൊണ്ടാണ്. " ഹരിയേട്ടന് എന്തേലും വേണോ.. " അവളുടെ ചോദ്യമാണ് ചിന്തകളിൽ നിന്നും എന്നെ ഉണർത്തിയത്....

" എന്താ അങ്ങനെ ചോദിച്ചേ.. " " അല്ല..... ഇവിടെ വന്ന് നിക്കുന്നു.. അതോണ്ടാ.... " " ഹും.... കഴിച്ചു കഴിഞ്ഞെങ്കിൽ വ....... ഉറങ്ങണ്ടേ.. " ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞപ്പോൾ ഫ്യൂസ് പോയപോലെ കണ്ണ് മിഴിച്ചിരിക്കുകയാണ് അവൾ... " എന്താടോ പറഞ്ഞത് കേട്ടില്ലേ.. " അവൾ അതിനൊന്ന് തലകുലുക്കി... ഞാൻ ഞങ്ങളുടെ മുറിയിലേക്ക് നടന്നു. ഞാൻ പോയി കിടന്നിട്ടും ഏറെ വൈകിയാണ് ഗൗരി മുറിയിലേക്കെത്തുന്നത്... അപ്പോഴേക്കും എന്റെ കണ്ണുകളിൽ ഉറക്കം പിടിച്ചിരുന്നു. " നിന്നോട് പെട്ടെന്ന് വരനല്ലേ ഞാൻ പറഞ്ഞത്... ഇതിപ്പോ സമയം എത്രയായി " ഞാൻ അൽപ്പം ഈർഷ്യയോടെ ചോദിച്ചു. " അതിന് ഞാൻ എന്നും വരുന്ന സമയത്താണല്ലോ വന്നത്...... പിന്നേ കുറച്ച് ജോലി കൂടി ഉണ്ടായിരുന്നു. " " എന്ത്‌ ജോലി.... താനാണോ ഇവിടുത്തെ ജോലിയൊക്കെ ചെയ്യുന്നത് " " അത്..... അതിന്ന് ജാനു ചേച്ചി ഇന്ന് ഇല്ലായിരുന്നു. അതുകൊണ്ട് ഞാൻ ചെയ്തു... "

" മ്മ്........... സമയം ഒരുപാടായി... എന്നാ പിന്നേ കിടന്നോ.... " ഞാൻ അതും പറഞ്ഞു കട്ടിലിലേക്ക് കിടന്നു... കുറച്ച് നേരം കഴിഞ്ഞിട്ടും ആളെ കാണാൻ ഇല്ല.... ഞാൻ തിരിഞ്ഞുനോക്കിയപ്പോ തറയിൽ കിടക്കുന്നു ഗൗരി. " ഗൗരി....... " എന്റെ വിളികേട്ടതും അവൾ പെട്ടെന്ന് എഴുന്നേറ്റു... " എന്നെ വിളിച്ചോ " " മ്മ്... നീ എന്താ ഉറങ്ങുന്നില്ലേ " ഞാൻ മുഖത്ത് പരമാവധി ഗൗരവം വരുത്തി. " ഞാൻ ഉറങ്ങാൻ വേണ്ടി കിടന്നത.. " " ആണോ... ഞങ്ങൾ സാദാരണ കട്ടിലിൽ കിടന്നാണ് ഉറങ്ങാറ്....... ഈ കട്ടിലിൽ ഒരുപാട് സ്ഥലം ഉണ്ടല്ലോ പിന്നെന്തിനാ താൻ തറയിൽ കിടക്കുന്നത്..... " ഞാൻ എന്താണ് പറയുന്നതെന്ന് മനസിലാകാതെ ഗൗരി എന്നെത്തന്നെ നോക്കി ഇരിക്കുവാണ്. " നീ എന്താ ഇങ്ങനെ നോക്കി ഇരിക്കുന്നെ... വന്ന് കട്ടിലിൽ കിടക്കെടി..... " അവളുടെ മുഖത്തെ മടി കണ്ട് ഞാൻ കട്ടിലിൽ നിന്നുമിറങ്ങി.. അവളുടെ അടുത്തേക്ക് ചെന്നു. " എന്റെ കൂടെ കിടക്കാൻ പേടിയാണെങ്കിൽ താൻ കട്ടിലിൽ കിടന്നോ.. ഞാൻ തറയിൽ കിടക്കാം... " ഞാൻ അവളുടെ തലയിണ എന്റെ കൈയിൽ എടുത്തു. "

ഏട്ടൻ തറയിൽ കിടക്കേണ്ട... ഞാൻ കിടന്നോളാം...... അല്ലെങ്കിലും ഞാൻ തറയിലാണ് കിടക്കാറ് " " ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ.. പണ്ടത്തെ പോലെ അല്ല ഇപ്പൊ നീ എന്റെ ഭാര്യ ആണ്.. അത്കൊണ്ട് ഇപ്പൊ മോള് വന്ന് കിടക്കാൻ നോക്ക്. " ഞാൻ തിരികെ കട്ടിലിലേക്ക് വന്നു എന്റെ കൂടെ അവളും വന്ന് കിടന്നു.... ഇനിക്കവളെ ഭാര്യയായി കണ്ട് സ്നേഹിക്കാൻ പറ്റുമോ എന്നറിയില്ല കാരണം ഇപ്പോഴും മനസ്സിന്റെ ഏതോ ഒരു കോണിൽ കാത്തുവാണ്..... എന്നാലും ഗൗരിയെ സ്നേഹിക്കാൻ ഇനി മുതൽ എനിക്ക് സാധിക്കണം... ഞാൻ പതിയെ കണ്ണുകലടച്ചു ഉറക്കത്തിലേക്ക് വീണു. ###############₹₹₹₹₹₹₹####₹₹₹ വെളുപ്പിന് തന്നെ ഗൗരി എണീറ്റ് അവളുടെ ജോലികളിൽ മുഴുകി...... ഇപ്പൊ അടുക്കളയിലെയും പുറം ജോലികളും എല്ലാo അവള് തന്നെ നോക്കണം..... മുമ്പൊക്കെ എല്ലാത്തിനും മുത്തശ്ശി അവൾക്ക് കൂട്ട് ഉണ്ടായിരുന്നു... ഇപ്പൊ എല്ലാരും അവളെ വെറുക്കുകയാണ്. " അതെ ഇന്ന് കുറച്ച് പായസം വെക്കണം " രമണി പറഞ്ഞത് കേട്ടപ്പോ അവൾ രമണിയെ സൂക്ഷിച്ചു നോക്കി... കാരണം എന്തെങ്കിലും വിശേഷദിവസം അല്ലാതെ പായസം അങ്ങനെ വെക്കാറില്ല. "

എന്താടി നോക്കുന്നെ... " " മ്മ്.. വെക്കാം " " പാൽപായസം തന്നെ ആയിക്കോട്ടെ... കാത്തുവിനതാ ഇഷ്ടം..... ഇനി മുതൽ അവളുടെ ഇഷ്ടങ്ങളാണല്ലോ ഇവിടെ നടക്കേണ്ടത്. " ഒന്നും മനസ്സിലാവാതെ ഗൗരി രമണിയെ ചോദ്യഭാവത്തിൽ നോക്കി. " എന്താ.. മനസിലായില്ലേ...... ഇന്നലെ നിന്നോട് മുത്തശ്ശി എല്ലാം പറഞ്ഞല്ലോ.. അല്ലെ" അത് കേട്ടപ്പോ ഗൗരിക്കൊരു ഞെട്ടലുണ്ടായി... താൻ ഒരിക്കലും ഹരിയുടെ ഭാര്യ അല്ലെന്നും കാത്തുവിനെ എല്ലാരും കൂടി ഹരിയെ കൊണ്ട് കെട്ടിക്കും എന്നൊക്കെയായിരുന്നു മുത്തശ്ശി പറഞ്ഞിരുന്നത്.. ഗൗരി നിരകണ്ണുകളാലെ രമണിയെ നോക്കി. " നോക്കുകയൊന്നും വേണ്ട.... ഞങ്ങൾ പറയുമ്പോ ഇവിടുന്ന് ഇറങ്ങിക്കോണം... ഇപ്പോഴേ വേണ്ട ഹരിയുടെയും കാത്തുവിന്റെയും കല്യാണം കഴിഞ്ഞ് മതി... " ഒരു പുച്ഛച്ചിരിയോടെ രമണി പോയി.... " ശെരിയായിരിക്കും.... ഹരിയേട്ടന് എന്തായാലും പെട്ടെന്ന് കത്തുവിനെ മറക്കാൻ പറ്റില്ല...

അവര് തന്നെ ഒരുമിക്കട്ടെ... ഞാൻ അതിനിടയിൽ ഇങ്ങനെ കിടന്ന് കോമാളി കളിക്കണ്ട കാര്യം ഇല്ല. " അവൾ കണ്ണീർ തുടച്ചുകൊണ്ട് അവളുടെ ജോലികളിലേക്ക് തിരികെ പോയി. രാവിലെ ഉറക്കം എണീറ്റ് ഹരി ജീവനെ കാണാൻ പോയി... കാരണം ഇതുവരെ മുന്നോട്ടുള്ള ജീവിതം എങ്ങനെ ആയിരിക്കും എന്നവനറിയില്ലായിരുന്നു... ഇന്നലെ ജീവനെ കണ്ടതോടെയാണ് ഇനി തന്റെ ജീവിതം ഗൗരി ആണെന്ന് മനസിലാക്കിയത്. അതുകൊണ്ട് അവനെ ഒന്ന് കാണണം പിന്നേ അവന്റെയൊപ്പം കുറച്ചു നേരം ഇരിക്കണം. യാത്രയൊക്കെ കഴിഞ്ഞു ഏകദേശം ഉച്ചയൊക്കെ ആയപ്പോ ഹരി വീട്ടിലെത്തി..... അവന്റെ അവിടമാകെ ഗൗരിയെ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. നേരെ റൂമിൽ ചെന്ന് നോക്കി... മ്മ്ഹും... അവിടെയും ഇല്ല..... " ഈ പെണ്ണിതെവിടെ പോയി കിടക്കുന്നു.... മുത്തശ്ശിയോട് ചോദിക്കാം " അവൻ നേരെ മുത്തശ്ശി യുടെ മുറിയിലെത്തി... അവിടെ മുത്തശ്ശിയോട് സംസാരിച്ചിരിക്കുന്ന കാത്തുവിനെ ഞാൻ ശ്രദ്ധിക്കാൻ പോയില്ല.. " മുത്തശ്ശി.. ഗൗരിയെ കണ്ടോ..? ആ ചോദ്യം കേട്ടതും കാത്തുവിന്റെ മുഖം ഇരുണ്ട് കൂടുന്നുണ്ടായിരുന്നു.......... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story