നിന്നിലൂടെ പെണ്ണെ: ഭാഗം 11

ninniloode penne

എഴുത്തുകാരി: സജന സാജു

എന്നാൽ ഞാൻ കാത്തുവിന്റെ ഭവമാറ്റങ്ങൾ ഒന്നും ശ്രദ്ധിക്കാൻ നിന്നില്ല. " മുത്തശ്ശി... ഞാൻ ചോദിച്ചത് കേട്ടില്ലേ " " അവൾ ആ പിന്നാമ്പുറത്തെങ്ങാനും കാണുo " ഞാൻ നേരെ പിന്നാമ്പുറത്തേക്ക് പോയി.... ഗൗരി അവിടെ ഇരിപ്പുണ്ട്... " ഗൗരി....." ഞാൻ അവളുടെ മുഖത്തെക്ക് നോക്കിയപ്പോൾ അവൾ കരയുകയാണെന്നു എനിക്ക് മനസിലായി.. " നീ പറയുവാണോ.. " " അല്ല " " പിന്നേ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ കാരണം എന്താ... " " എനിക്കെന്താ കരയാൻ പാടില്ലേ...." അവളുടെ ആ ചോദ്യം എന്നിൽ ഒരു ഞെട്ടലുണ്ടാക്കി... കാരണം ഇതുവരെ ഒരു മിണ്ടപൂച്ചയെ പോലേ നിന്നവൾ ആയിരുന്നു... പെട്ടെന്നാണ് അവൾ എനിക്ക് നേരെ ചീറും പോലെ അങ്ങനെ ചോദിച്ചത്... " നീ എന്തിനാ കരയുന്നെന്നല്ലേ ഞാൻ ചോദിച്ചുള്ളൂ... പറയാൻ പറ്റാത്ത കാര്യമാണെൽ പറയണ്ട... അതിന് നീ ദേഷ്യപ്പെടുന്നതെന്തിനാ.. " " ഹരിയേട്ടനോടെനിക്കൊന്നും സംസാരിക്കാനില്ല..... എനിക്ക് കുറച്ച് ജോലിയുണ്ട്.. " അവൾ എന്റെ അടുത്ത് നിന്ന് നടന്നകന്നപ്പോൾ എന്താണ് സംഭവം എന്നറിയാതെ ഞാൻ അവളെത്തന്നെ നോക്കി നിന്നു.

രാത്രി റൂമിലേക്ക് വന്നിട്ടും അവളുടെ ഭാഗത്തുനിന്നും ഒരു നോട്ടം പോലും ഉണ്ടായില്ല... പക്ഷെ ഞാൻ അവളെ ഇടക്ക് ഇടക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു...... അവൾ കട്ടിലിൽ നിന്നും തലയിണയും പുതപ്പും എടുത്തു തറയിലേക്കിട്ടൂ. " നീ എന്താ ചെയ്യാൻ പോണേ.. " അവൾ ഒന്നും മിണ്ടീല... " നിന്നോടാ ഗൗരി ചോദിച്ചത്... നീ എന്താ ഈ കാണിക്കുന്നെന്ന്.. "? " ഞാൻ ഇന്നുമുതൽ ഇവിടെ കിടക്കാൻ പോകുവാ...... " " കാരണം " " കാരണം ഏട്ടൻ പറഞ്ഞത് തന്നെ.. " ഞാൻ മനസിലാവാതെ അവളെ നോക്കി. " ഈ താലി വെറുമൊരു തമാശ അല്ലായിരുന്നോ ഹരിയേട്ടന്... കാത്തുവിന്റെയും ഏട്ടന്റെയും വഴക്കിനിടയിൽ ഏട്ടന് ജയിക്കാൻ വേണ്ടി ഏട്ടൻ ഉപയോഗിച്ച വില ഇല്ലാത്ത ഒന്ന്........ ഇതിനെ വിലയില്ല.. അപ്പൊ.. അപ്പോ പിന്നേ ഞാൻ ഞാനും ഏട്ടന് ആരുമല്ല. " അവൾ അതും പറഞ്ഞ് കിടന്നു.... ഞാനും പിന്നെയൊന്നും പറയാൻ നിന്നില്ല... അവൾ പറഞ്ഞത് സത്യം ആയിരുന്നു കുറച്ച് നാൾ മുമ്പ് വരെ പക്ഷെ ഇപ്പൊ അവളെ ഞാൻ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു...

അതിനാലാവം അവൾ പറഞ്ഞാ ആ വാക്കുകൾക്ക് എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുക്കുവാനുള്ള ശക്തി ഉണ്ടായിരുന്നത്..... പിന്നീടാങ്ങോട്ടുള്ള ഓരോ ദിവസങ്ങളിലും അവൾ എന്റെ കണ്മുന്നിൽ പെടാതെ നടന്നു... ഞാൻ ഉറങ്ങിയതിനു ശേഷം മാത്രമായിരുന്നു അവൾ കിടക്കാൻ പോലും വരാറ്.... പിന്നെയും ജീവിതത്തിൽ ഞാൻ തോറ്റുകൊണ്ടിരുന്നു....... " ഗൗരി... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കണം.. " അവൾ എന്നും താമസിച്ചാണ് റൂമിൽ വരുന്നതെന്നറിഞ്ഞിട്ട് ഞാൻ അവൾക്കായി നോക്കി ഇരുന്നു. " എന്താ ഏട്ടന് സംസാരിക്കാനുള്ളത്...... വേഗം പറഞ്ഞോളു... എനിക്ക് നന്നായിട്ട് ഉറക്കം വരുന്നുണ്ട്... " " ഇങ്ങനെ മുന്നോട്ട് പോകുന്നത് നിനക്കൊരു ബുദ്ധിമുട്ടാണ് അല്ലെ ഗൗരി...... ഞാൻ നിന്നെ എന്റെ വാശിപ്പുറത്ത് എന്റെ ഭാര്യ ആക്കാൻ പാടില്ലായിരുന്നു..... " ഞാനും പതിയെ അവളോടൊപ്പം തറയിൽ ഇരുന്നു... '" നിന്റെ ജീവിതം നശിപ്പിച്ചതിനു എത്ര ക്ഷമ പറഞ്ഞാലും മതിയാകില്ല എന്നെനിക്കറിയാം...... ഞാനായിട്ട് ചെയ്ത തെറ്റുകളെല്ലാം ശെരിയാക്കണമെന്ന് തോന്നുന്നു... " ഞാൻ ഗൗരിയുടെ മുഖത്തെക്ക് നോക്കി... ഞാൻ പറയുന്നതൊന്നും അവൾക്ക് മനസിലാകുന്നില്ലെന്ന് അവളുടെ നോട്ടത്തിൽ നിന്നുതന്നെ എനിക്ക് മനസിലായി.

" നിന്റെ ആഗ്രഹം നടക്കട്ടെ ഗൗരി.... ഇ താലി അതല്ലേ നീ എപ്പോഴും കരയാനിപ്പോ കാരണം...... ഇ ഒരു രാത്രി കൂടെ അതിന് ആയുസ്സ് കാണു... നാളെ... നാളെ ഞാൻ തന്നെ അത് നിന്റെ കഴുത്തിൽ നിന്നും മുറിച് മാറ്റിക്കൊള്ളാം.... " എന്തോ അത് പറഞ്ഞപ്പോ എന്റെ തൊണ്ട ഇടറി.... " നിനക്ക് സന്തോഷമായില്ലേ... അത് മതി എനിക്ക്... ഇടക്ക് എപ്പോഴോ ഞാൻ.... നിന്നെ... " എന്റെ വാക്കുകൾ എന്റെ തൊണ്ടക്കുഴിയിൽ കുടുങ്ങി....... അവളെ ചേർത്ത് പിടിച്ച് നീ ഇല്ലാതെ പറ്റില്ല പെണ്ണെ എന്ന് പറയണമെന്നുണ്ട്... പക്ഷെ.. ആരെയും ഇഷ്ടമില്ലാത്ത ജീവിതത്തിൽ തളച്ചിടുന്നത് ശെരിയല്ലല്ലോ...... ഞാൻ ഗൗരിയുടെ കണ്ണിലേക്കു നോക്കി... ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്... " എന്തിനാ നീ ഇനി കരയുന്നെ.... നീ ചിരിച്ചു കാണാൻ വേണ്ടിയാണ്... ഞാൻ ഇ തീരുമാനം എടുത്തത്..... ഇനി കരയരുത്..... പ്ലീസ്... നീ കരയുന്നത് എനിക്ക് സഹിക്കില്ല...... നാളെ... നാളെ മുതൽ ഞാൻ നിനക്ക് ആരുമല്ലാതെ ആകും. " ഞാൻ അവൾക്കരികിൽ നിന്നുമെണീറ്റ് കട്ടിലിൽ വന്ന് കിടന്നു..... നെഞ്ചോക്കെ നീറി പുകയുന്നു....... സാരമില്ല..

അവളുടെ സങ്കടങ്ങളൊക്കെ ആ താലി കഴുത്തിൽ നിന്നുമിറങ്ങുമ്പോ മാറിക്കൊള്ളും...... എത്രയൊക്കെ ഉറങ്ങാൻ നോക്കിയിട്ടും ആ രാത്രി എനിക്ക് ഉറക്കം വന്നില്ല.... ഞാൻ തിരിഞ്ഞ് ഗൗരിയെ നോക്കി... അവൾ അവിടെ ഇല്ല.. ഞാൻ പെട്ടെന്ന് കട്ടിലിൽ നിന്നും ചാടി എണീറ്റു.... മുറിയിലും ബാത്‌റൂമിലുമൊക്കെ നോക്കി അവളെ അവിടെയെങ്ങും കണ്ടില്ല... പെട്ടെന്ന് താഴെക്കിറങ്ങി അവിടെയും നോക്കി... ഇല്ല ഇവിടെയെങ്ങും അവളില്ല... എന്റെയുള്ളിലെ ഭയം മുളച്ചു തുടങ്ങി.... തറവാട്ടിലെങ്ങും അവളെ കാണുന്നില്ല... മുത്തശ്ശിയോട് ചോദിച്ചാലോ..... അല്ലെങ്കിൽ വേണ്ട... ഞാൻ മുറ്റത്തേക്കിറങ്ങി...... അപ്പോഴേക്കും എന്റെ മനസ്സിൽ പലതരത്തിലുള്ള ചിന്തകൾ വന്നുകൊണ്ടേയിരുന്നു... " ദൈവമേ... അപ്പോഴത്തെ വിഷമത്തിന ഞാൻ അവളോട് എന്തൊക്കെയോ പറഞ്ഞത്... ഇപ്പൊ.. ഒന്നും പറയണ്ടായിരുന്നു..... " ഞാൻ നേരെ കുളപ്പടവിലേക്കോടി ......... നിലാവത്ത് ഒരു രൂപം ആ പടവിൽ ഇരിക്കുന്നതായി എനിക്ക് തോന്നി..... ഞാൻ അടുത്തെക്ക് ചെന്നു... അത്.. ഗൗരി ആയിരുന്നു.... " ഗൗരി.. നീ എന്താ ഇവിടെ.... "

എന്റെ ശബ്ദത്തിലെ പതർച്ച ഞാൻ പരമാവധി മറച്ചു പിടിച്ചു... അവൾ ഒന്നും മിണ്ടാതെ ഇരുന്ന് കരയുക തന്നെയാണ്..... ഞാൻ അവളുടെ അടുത്തിരുന്നു... " നിനക്ക് എന്താ ഗൗരി.. നീ ഇങ്ങനെ കരയാതിരിക്കാനല്ലേ ഞാൻ ഇങ്ങനെ തീരുമാനം എടുത്തത് എന്നിട്ടിപ്പോ... " ഞാൻ പറഞ്ഞുതീരുo മുന്നേ അവൾ എന്റെ മാറിലേക്ക് വീണ് പൊട്ടിക്കരഞ്ഞു. ആദ്യം ഞാൻ ഒന്ന് പകച്ചുനിന്നെങ്കിലും ഞാൻ പതിയെ അവളുടെ മുടിയിഴയിൽ തഴുകി... " ഹരിയേട്ടാ... എനിക്ക്... ഞാൻ... " അവൾ എന്തൊക്കെയോ വിക്കി വിക്കി പറയാൻ ശ്രമിച്ചു... " ആദ്യം നീ ഒന്ന് റിലേക്സ് ആകു ഗൗരി...... അത് കഴിഞ്ഞു സംസാരിക്കാം.... " അവൾ കുറച്ചുനേരം കൂടി അങ്ങനെ ഇരുന്നിട്ട് എന്നിൽ നിന്നും അകന്നു മാറി... " ഹരിയേട്ടാ... എന്തിനാ അങ്ങനൊക്കെ പറഞ്ഞത്... ഞാൻ എന്ത്‌ തെറ്റാ ചെയ്തത്... " " ആഹാ ഇപ്പൊ അങ്ങനയോ കാര്യങ്ങൾ... നീയല്ലേ എന്നെ ഇഷ്ടമല്ലാത്ത രീതിയിൽ സംസാരിച്ചത്... ഞാൻ വിചാരിച്ചു ഇഷ്ടമില്ലാത്തിടത്ത് നിന്നെ ഇങ്ങനെ തളച്ചിടണ്ടന്ന്... " ഞാൻ ഗൗരിയെ നോക്കി അവൾ പിന്നെയും കരഞ്ഞുകൊണ്ടിരിക്കുവാണ്. " നീ ഇങ്ങനെ കരയാതെ ഗൗരി... നിനക്ക് കരയാൻ മാത്രെ അറിയൂ... ഞനൊന്ന് ചോദിക്കട്ടെ... നിനക്ക് എന്നെ ഇഷ്ടാണോ... "? " അതുനുത്തരം പറയുന്നതിനുമുമ്പ് ഞാൻ ഹരിയേട്ടനോടൊന്നു ചോദിക്കട്ടെ "

" മ്മ് " " ഞാൻ ഏട്ടനെ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഏട്ടൻ കാത്തുവിനെ കെട്ടുമോ.... " അവളുടെ ആ ചോദ്യം എന്നിൽ നോവുന്നർത്തുന്ന ഒരു ചിരിയുണ്ടാക്കി.... " പറഞ്ഞു ഹരിയേട്ടാ... " " ഇല്ല.. " " അതെന്താ... നിങ്ങൾ തമ്മിൽ സ്നേഹത്തിലായിരുന്നുന്നാണല്ലോ എല്ലാരും പറയുന്നേ... സ്നേഹിക്കുന്ന ആളെ വഞ്ചിക്കുന്നത് തെറ്റല്ലേ... " അവളുടെ ആ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോ എനിക്ക് ചിരിയാണ് വന്നത്... " സ്നേഹിക്കുന്ന ആളെ വഞ്ചിക്കുന്നത് തെറ്റാണു ഗൗരി... അതുകൊണ്ട് തന്നെയാണ് ഞാൻ കാത്തുവിനെ എന്റെ ജീവിതത്തിൽ നിന്നും പറിച്ചെറിഞ്ഞതും... ഇഷ്ടമില്ലാതിരുന്നിട്ട് കൂടി നിന്നെ വിവാഹം കഴിച്ചതും... " " അപ്പൊ ഹരിയേട്ടന് എന്നെ ഇഷ്ടമല്ലേ.... " " അല്ലെന്ന് പറഞ്ഞാൽ അത് നുണയാകും....... ഇപ്പൊ എന്റെ ജീവനെക്കാലേറെ നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്... " ഞാൻ അവളുടെ കൈകളിൽ മുറുകെ പിടിച്ചു.. " ഇനി ഞാൻ ചോദിച്ചതിന് ഉത്തരം താ ഗൗരി.. നിനക്ക്... നിനക്ക് എന്നെ ഇഷ്ടാണോ... "? അവൾ പതുക്കെ എന്റെ അരികിൽ നിന്നുമെണീറ്റ് നടന്നു................ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story