നിന്നിലൂടെ പെണ്ണെ: ഭാഗം 12

ninniloode penne

എഴുത്തുകാരി: സജന സാജു

അവൾ എന്റെ അരികിൽ നിന്നും എണീറ്റു നടന്നു.... " ഗൗരി.... ഞാൻ ചോദിച്ചതിന് ഉത്തരം.. അതെനിക്ക് ഇപ്പോ വേണം... " അവളുടെ മുന്നിൽ കയറിനിന്നുകൊണ്ട് ഞാൻ പറഞ്ഞു.... " എനിക്ക്... എനിക്ക് ഒരുപാടിഷ്ടമാ ഹരിയേട്ടനെ... പക്ഷെ ഏട്ടന്റെ പെണ്ണാവാനുള്ള ഒരു യോഗ്യതയും എനിക്കില്ല.... പഠിപ്പില്ല... പണമില്ല.. എന്തിനേറെ പറയുന്നു സ്വന്തം എന്ന് പറയാൻ പോലും ആരുമില്ല.... ഇ തറവാട്ടിലെ വെറുമൊരു വേലക്കാരി മാത്രമാണ് ഞാൻ..... ആരും സഹായിക്കാനില്ലാത്തപ്പോ മരിക്കാനാണ് തോന്നിയത്... എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു സ്വന്തo മോളേ പോലെ സ്നേഹിച്ചയാള ഇവിടുത്തെ മുത്തശ്ശി.. പക്ഷെ ഞാൻ കാരണം ഇപ്പൊ എല്ലാരും വേദനിക്കുവാ ഹരിയേട്ടാ... ഞാൻ.. ഞാൻ പൊക്കോളാം.. ഹരിയേട്ടന് കാത്തുനെ അല്ലെങ്കിൽ വേറെ നല്ല പെൺകുട്ടികളെ കിട്ടും... ഞാൻ ഏട്ടന് കുറച്ചിലാ.. പിന്നേ ഇ താലി.. അത് തിരിച്ചു ചോദിക്കരുത്.. മരണം വരെ അതെന്റെ കൈയിൽ തന്നെ ഇരുന്നോട്ടെ... " കൈകൾ കൊണ്ട് മുഖം പൊത്തിക്കരയുന്ന ഗൗരിയെ കണ്ടപ്പോ സന്തോഷം കൊണ്ട് തുള്ളിച്ചടാനാണ് തോന്നിയത്.....

ഞാൻ അവളെ എന്നിലേക്ക് ചേർത്തു നിർത്തി... " ഇനി നിന്നെ കരയാൻ സമ്മതിക്കില്ല പെണ്ണെ...... എന്തൊക്കെ കുറവുകൾ നിനക്ക് ഉണ്ടെന്ന് പറഞ്ഞാലും ഏതോ ഭാഗ്യത്തിന്റെ പുറത്താണ് നിന്നെ എനിക്ക് കിട്ടിയതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം....... ഇനി നമ്മൾ എല്ലാരും കൊതിക്കുന്ന പോലെ ജീവിക്കാൻ തുടങ്ങുവാണു... " ഞാൻ എന്റെ അധരങ്ങൾ അവളുടെ നെറ്റിയിൽ മുട്ടിച്ചു... ഞാൻ എന്റെ ഭാര്യക്ക് നൽകുന്ന ആദ്യ ചുംബനം... അവൾ കണ്ണുകൾ അടച്ചത് ഏറ്റുവാങ്ങി.... പതിയെ ഞാൻ എന്റെ അധരങ്ങൾ കൊണ്ട് അവളുടെ അധരങ്ങളെ പൂട്ടാനായി മുന്നോട്ടാഞ്ഞതും അവൾ എന്നിൽ നിന്നും അകന്ന് മാറി... " എനിക്കൊരു കാര്യം പറയാനുണ്ട്... " " എന്ത്‌ കാര്യം " " നമ്മൾക്കിടയിലുള്ളത് ഇപ്പോ ആരും അറിയണ്ട.... " അവളുടെ ആ സംസാരം കേട്ടപ്പോ എനിക്ക് ചിരിവന്നു... " അതിന് നമ്മൾക്കിടയിൽ എന്താ ഉള്ളത്... " " ഏഹ്... അപ്പോ നമ്മൾക്കിടയിൽ ഒന്നും ഇല്ലേ... " ഗൗരി ചിറി കൊട്ടിക്കൊണ്ട് ചോദിച്ചു..... " നമ്മൾക്കിടയിൽ ഇല്ല... എനിക്ക് നിന്നോട് പ്രണയം ഉണ്ട്... അത് നിനക്കില്ലലോ... "

" ആര് പറഞ്ഞു... എനിക്കും ഹരിയേട്ടനെ ഒരുപാടിഷ്ടമാണല്ലോ... " " എനിക്ക് തോന്നുന്നില്ല.... നിനക്ക് എന്നോട് നീ പറഞ്ഞാ ആ സാധനം ഉണ്ടായിരുന്നെങ്കിൽ ഞാൻ നിന്നെ ഒന്ന് ഉമ്മ വെക്കാൻ വന്നപ്പോൾ നീ എന്തിനാ മാറി കളഞ്ഞത്... " ഞാൻ അൽപ്പം സീരിയസ് ആയി ചോദിച്ചു.... പെട്ടെന്നവൾ കണ്ണുകൾ നിറച്ചുകൊണ്ട് എന്നോട് ചേർന്ന് നിന്നു.. " ഹരിയേട്ടൻ എന്തുവേണേലും ചെയ്തോ എന്നെ.... എനിക്ക് കുഴപ്പമില്ല... പക്ഷെ... എനിക്ക് ഏട്ടനോട് ഇഷ്ടമില്ലെന്ന് പറയല്ലേ... " " അച്ചോടാ..... ഞാൻ ചുമ്മാ പറഞ്ഞതല്ലേ പൊന്നെ.... നിന്റെ സമ്മതമില്ലാതെ ഞാൻ ദെ ഇ വിരലിൽ പോലും തൊടില്ല..... എനിക്ക് നിന്റെ സ്നേഹം മാത്രം മതി... " അവസാന വാക്ക് പറയുമ്പോൾ എന്റെ തൊണ്ട ഇടറിയിരുന്നു...... ഇ പൊട്ടിപെണ്ണിനെ ഒരിക്കലും കൈവിടില്ലെന്ന പോലെ ഞാൻ അവളെ ഒന്നുടെ പുണർന്നു... " അതെ കുറച്ച് നേരമായി നമ്മൾ ഇവിടെ നിക്കാൻ തുടങ്ങിയിട്ട് നമുക്ക് പോണ്ടേ.... " " മ്മ്..... " അവൾ ഒന്ന് മൂളിയ ശേഷം പെട്ടെന്ന് തിരിഞ്ഞ് എന്റടുത്തേക്ക് വന്നു. " ഹരിയേട്ടാ... നമുക്ക് ഒന്നിച്ചു പോണ്ട... ഞാൻ ആദ്യo പോകാം പിറകെ ഏട്ടൻ വന്നാൽ മതി.. കേട്ടോ.. " " അതെന്തിനാ അങ്ങനെ പോകുന്നെ... നമുക്കൊരുമിച്ചു പോകാം.. നീ വന്നേ.. "

" വേണ്ട ഹരിയേട്ടാ...... നമ്മൾ ഒരുമിച്ച് പോകുന്നത് തറവാട്ടിൽ ആരേലും കണ്ട പിന്നേ.... " " കണ്ടാൽ എന്താ കുഴപ്പം.... ഞാൻ കണ്ണിക്കണ്ട പെണ്ണുങ്ങളുടെ കൂടെ അല്ലാലോ എന്റെ ഭാര്യയുടെ കൂടെയല്ലേ നടക്കുന്നത്...... " " എന്നാലും വേണ്ട....... കഷ്ടമുണ്ട്... " " മ്മ്മ് നീ പറയുന്ന പോലെ.... എന്നാൽ നീ നടന്നോ ഞാൻ പുറകിൽ വരാം... " അങ്ങനെ മുന്നും പിറകുമായി ഞങ്ങൾ തറവാട്ടിൽ എത്തി... " അതെ.. " " മ്മ്മ് " " കട്ടിലിൽ വന്ന് കിടക്കെടി..... കല്യാണം കഴിഞ്ഞിട്ടും തനിച് കിടക്കുവാ എന്നൊക്കെ പറയുമ്പോ... " ഞാൻ ഒരു കള്ളചിരിയോടെ അവളെ നോക്കി... അവൾ എണീറ്റ് വന്ന് കട്ടിലിൽ കിടന്നു.... ഞാൻ പതിയെ അവളുടെ അടുത്തേക്ക് നിങ്ങിയപ്പോ അവൾ പെട്ടെന്ന് ചാടി എണീറ്റു. " എന്ത്‌ പറ്റിയെടി.. " അവളൊന്നും മിണ്ടാതെ തലയിണകൊണ്ട് എനിക്കും അവൾക്കും ഇടയിൽ ഒരു മതിൽ തീർത്തു. " എന്തോന്നടി ഇത്..... വന്മതിലോ " " എനിക്ക് ഏട്ടനെ അത്ര വിശ്വാസം ഇല്ല അതോണ്ടാ... കൊറച്ചു ദിവസം കഴിയട്ടെ അപ്പോ നമുക്കി മതില് പൊളിക്കട്ടോ.... " " ഇതൊക്കെ കുറച്ച് ഓവറാണ് ഗൗരി..... " ഞാൻ ഗൗരവം നടിച്ചു തിരിഞ്ഞു കിടന്നു... " അതെ കൂടുതൽ അഭിനയിക്കണ്ടാട്ടോ.... ഇ മതില് എന്തായാലും ഇപ്പൊ പൊളിക്കുല..... " അവൾ എന്നെ ഒന്ന് ആക്കി ചിരിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്തില്ല.... "

ഹരിയേട്ടൻ പിണക്കമാണോ " കൊറേ നേരത്തെ നിശബ്‍ദധക്ക് ശേഷം അവൾ എന്നോട് ചോദിച്ചു. ഞാൻ ഗൗരിയുടെ നേർക്ക് തിരിഞ്ഞു കിടന്നു.... " നിനക്ക് എന്നെ പറ്റി എന്തറിയാം..... ഒരാളെക്കുറിച്ച് ഒന്നും അറിയാതെ സ്നേഹിക്കാൻ പറ്റുവോ..? " ഞാൻ അവളുടെ കണ്ണിലേക്കു നോക്കി ചോദിച്ചു.... " എനിക്ക് ഹരിയേട്ടനെക്കുറിച് എല്ലാം അറിയാം... " " എന്നാ കേക്കട്ടെ നിനക്ക് അറിയാവുന്ന കാര്യങ്ങൾ... " " പേര് ഹരി... വയസ് 29... അമ്മ അച്ഛൻ പിന്നേ ഒരു അനിയത്തി... കുറച്ച് നാൾ ഇവിടെ ഉണ്ടായിരുന്നു... പിന്നേ അമേരിക്കയിൽ പോയി.. പിന്നീട് ഇങ്ങോട്ടേക്കു തിരികെ വന്ന് ഒരു സുന്ദരി പെണ്ണിനെ കെട്ടി ദാ ഇവിടെ കിടക്കുന്നു.... അല്ലെ.... " " ഹ്മ്മ്.. ശെരിയൊക്കെ തന്നെ... അല്ല ആരാ ഇ സുന്ദരി പെണ്ണ്.. അതെനിക്ക് മനസിലായില്ല..... " ഞാൻ അവളെ ഏറു കണ്ണെറിഞ്ഞു നോക്കി.... " കഷ്ടം ഇണ്ട് ഹരിയേട്ടാ... " അവൾ ചിനുങ്ങിക്കൊണ്ട് പറഞ്ഞു. " ഇതൊന്നും അല്ല... നിനക്കറിയാത്ത ഒരു പാസ്റ്റ് ഉണ്ട് ഇ ഹരിക്ക്... അവിടെ... അവിടെ ആരും വെറുക്കുന്ന... ഒരു പെണ്ണും ഇഷ്ടപ്പെടാത്ത ഒരുപാട് കാര്യങ്ങളും.... " ഞാൻ പറയുന്നത് എന്താണെന്ന് മനസിലാവാതെ ഗൗരി എന്നെ നോക്കി.. " ഞാൻ പറയുന്നത് സത്യമാണ് ഗൗരി..... നീ എല്ലാം അറിയണം.... എല്ലാം അറിഞ്ഞാശേഷം മാത്രം നീ എന്നെ സ്നേഹിച്ചാൽ മതി ഇല്ലെങ്കിൽ ഞാൻ അത് നിന്നോട് ചെയുന്ന ഏറ്റവും വലിയ ചതി ആയിരിക്കും... " ഗൗരി കട്ടിലിൽ നിന്നുമെണീറ്റ് ചമ്രo പടിഞ്ഞിരുന്നു.

" ഹരിയേട്ടൻ കാത്തുവിന്റെ കാര്യമാണോ ഉദ്ദേശിച്ചത്... അതെനിക്കറിയാം നിങ്ങൾ തമ്മിൽ ഇഷ്ടമായിരുന്നുവെന്നു.... ഇപ്പോ ഏട്ടന് കാത്തുവിനോടൊന്നുo ഇല്ലെന്നും അറിയാം... " " അത് മാത്രം നീ അറിഞ്ഞാൽ പോരാ... ആ ബന്ധത്തിന്റെ ആഴം നീ മനസിലാക്കണം...... ഞനും അവളും തമ്മിൽ വെറുമൊരു പ്രണയം മാത്രം ആയിരുന്നില്ല....... അതിനും അപ്പുറം... പല നിമിഷങ്ങളിലും ഞങ്ങൾ..... പലനിമിഷങ്ങളിലും ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചത്..... " " ഏട്ടൻ പറയുന്നത് എനിക്ക് മനസിലായില്ല... " " ഇതിലും തെളിച് എനിക്ക് നിന്നോട് പറയാൻ കഴിയില്ല.... ഞാൻ അവളുടെ കഴുത്തിൽ താലി കെട്ടിയില്ലെന്നേ ഉള്ളു... എല്ലാ അർത്ഥത്തിലും അവൾ എന്റെ ഭാര്യ ആയിരുന്നു.... എന്തിനേറെ പറയണം... ഇ മുറിയിൽ പോലും ഞങ്ങൾ അങ്ങനെ കഴിഞ്ഞിട്ടുണ്ട്.... " ഞാൻ അവളുടെ മുഖത്തെക്ക് നോക്കി.... ഒരു പെരുമഴക്കുള്ള കാർമേഘങ്ങൾ അവളുടെ മുഖത്ത് എനിക്ക് കാണാമായിരുന്നു... " ഏട്ടൻ എന്നെ പറ്റിക്കാൻ വേണ്ടിയല്ലേ.... പ... പറയണത്..... " അവൾ ചിരിക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു.. " അല്ല "............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story