നിന്നിലൂടെ പെണ്ണെ: ഭാഗം 13

ninniloode penne

എഴുത്തുകാരി: സജന സാജു

" ഞാൻ നിന്നോട് കള്ളം പറഞ്ഞതല്ല...... സത്യമാണ്........ നിന്നോട് എല്ലാം തുറന്നു പറയണമെന്ന് എനിക്ക് തോന്നി..... " ഗൗരി മുഖം പൊത്തി കചേർതങ്ങി..... അവളുടെ മനസ്സ് നീറി പുകഞ്ഞുകൊണ്ടിരുന്നു..... ഒരിക്കലും ഹരിയിൽ നിന്നും അങ്ങനെയുള്ള വാക്കുകൾ വരുമെന്ന് സ്വപ്നത്തിൽ പോലും അവൾ കരുതിയില്ല... " ഗൗരി.... നീ എന്നെ ഇഷ്ടപ്പെടണം എന്ന് ഞാൻ പറയില്ല കാരണം നിന്റെ സ്നേഹത്തിനു ഞാൻ അർഹനല്ല.. എന്നാലും നീ എന്നെക്കുറിച്ച് എല്ലാം അറിയണം എന്നെനിക്ക് തോന്നി..... " " മതി ഹരിയേട്ടാ... എനിക്കിനി ഒന്നും കേൾക്കണ്ട,...... ഞാൻ ഏട്ടനെ... ദൈവമേ എനിക്ക് സഹിക്കാൻ വയ്യ... " അവളുടെ കരച്ചിൽ കണ്ട് ഹരിക്ക് അവളെ ആശ്വസിപ്പിക്കണം എന്നുണ്ടായിരുന്നു... പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും എന്ന് അവൻ ഭയന്നു... " ഗൗരി.... കാത്തുവിൽ തുടങ്ങി കാത്തുവിൽ തന്നെ തീരുന്നതല്ല എന്റെ കഴിഞ്ഞ കാലം... അവിടെ വേറെയും പെണ്ണുങ്ങൾ ഉണ്ടായിരുന്നു... ഒരുപക്ഷെ കാത്തുവീനോടുള്ള വെറുപ്പായിരിക്കാം എന്നെ അവരിലേക്ക് കൊണ്ടെത്തിച്ചത്.....

പക്ഷെ ആ കൂട്ടത്തിൽ കാത്തുവിനെ അല്ലാതെ വേറെ ഒരു പെണ്ണിനേയും ഞാൻ മനസ്സുകൊണ്ട് പ്രണയിച്ചിട്ടില്ല ഞാൻ...... " ഗൗരി എല്ലാം കേട്ട് മിണ്ടാതെ ഇരിക്കുവാണ്... അവളുടെ കണ്ണീർ ഒഴുകിയിറങ്ങിയ ആ കവിൾത്തടങ്ങളിൽ ആ കണ്ണീരിന്റെ അവശേഷിപ്പെന്ന പോലെ കണ്ണീർ തുള്ളികൾ വരണ്ട് ഇരിക്കുന്നു.... " ഗൗരി... " അവൻ പതിയെ അവളുടെ കൈത്തടത്തിൽ കൈവെച്ചു..... " ക്ഷെമിക്കണം എന്ന് ഞാൻ പറയുന്നില്ല... ഈ നിമിഷം നീ എന്നെ വേണ്ടന്ന് പറഞ്ഞാലും എനിക്ക്.... എനിക്ക്..... സന്തോഷം മാത്രെ ഉള്ളു... " പക്ഷെ ഹരിയുടെ മനസ്സാകെ ഭയം കൊണ്ട് മൂടിയിരുന്നു... കാരണം ഗൗരി അവനെ വേണ്ട എന്ന് പറയുമോ എന്നാ ആശങ്ക അവന്റെ മുഖത്ത് നിഴലിച്ചു. " ഞാൻ ഏട്ടനെ വേണ്ട എന്ന് പറഞ്ഞാ ഏട്ടന് സതോഷമാകുമോ...? " മിഴികൾ താഴ്ത്തിയിരിക്കുന്ന ഹരിയോട് ഗൗരി ചോദിച്ചു... ഹരി ഒന്നും മിണ്ടാതെ അങ്ങനെ തന്നെ ഇരിക്കുവാണ്. " പറ ഹരിയേട്ടാ.... ഏട്ടന് സന്തോഷം ആകുമോന്.... " അവൾ അവനെ കുലുക്കിക്കൊണ്ട് ചോദിച്ച്... " ഇല്ല... നീയും കൂടി ഇനി എന്നെ വിട്ട് പോയാൽ പിന്നേ... "

അവന്റെ കണ്ണുനീർ അവളുടെ കൈകളെ തഴുകി..... " ഏട്ടൻ കരയുകയാണോ " അവൾ അവന്റെ മുഖം കൈയാലേ ഉയർത്തി ചോദിച്ചു.. അവന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് അവൾക്ക് സഹിക്കാനായില്ല.... " താലികെട്ടിയ അന്ന് മുതൽ ഈ നിമിഷം വരെ ഞാൻ ഹരിയേട്ടനെ മാത്രമേ പ്രണയിച്ചിട്ടുള്ളു...... കാത്തിരുന്നു ഏട്ടൻ എന്നെ പ്രണയിക്കാൻ പക്ഷെ ആ ആഗ്രഹം എനിക്ക് സഭലമായപ്പോൾ..... " അവൾ സ്വയം ഓരോന്ന് പറഞ്ഞുകൊണ്ട് തേങ്ങികരഞ്ഞു...... " ഏട്ടാ..... " "മ്മ്..." " സാരമില്ല.. എ... ഏട്ടൻ കരയേണ്ട... അതൊക്കെ കഴിഞ്ഞ കാര്യമല്ലേ...... ഇനി... ഇനി.. അങ്ങനൊന്നും.. ഉണ്ടാവാതിരുന്ന മതി.... " അവൾ തെങ്ങൽ കഴിവതും മറച്ചുപിടിച്ചത് കൊണ്ടാവാം അവൾക്ക് വാക്കുകൾ വിട്ടുപോയത്.... എന്നാൽ ഹരി അതെ ഇരുപ്പ് തന്നെയിരിന്നു..... ഗൗരി അവനെ പതിയെ കെട്ടിപിടിച് ആാാ നെറ്റിയിൽ അവൾ അധരങ്ങൾ ചേർത്തു.... " മതിയേട്ടാ... സാരമില്ല... " അവൾ അവനോട് ചേർന്നിരുന്നു അവന്റെ തോളിൽ ചാഞ്ഞുകൊണ്ട് പറഞ്ഞു...... " ഏട്ടൻ എന്നെ ചതിച്ചില്ലല്ലോ.... ഇതൊക്കെ കല്യാണത്തിന് മുമ്പല്ലേ...... ഇനി.... ഇനി അങ്ങനൊന്നും സംഭവിക്കല്ലേ...

സംഭവിച്ചാൽ പിന്നേ ഈ ഗൗരിയെ കാണില്ല.... " അവളുടെ ആ ഉറച്ച വാക്കുകൾ കേട്ടതും അവൻ അവളുടെ കൈകൾ ചേർത്തു പിടിച്ച്.... " ഇനി അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ല....... സത്യം........ ആദ്യമൊക്കെ നിന്നെ ഉൾക്കൊള്ളാൻ എനിക്ക് സാധിച്ചില്ല എന്നത് സത്യം തന്നെയാണ്... എന്നാൽ ഇപ്പൊ... എന്നിലെ ശ്വാസത്തിൽ പോലും നീയാണ് പെണ്ണെ.... " അവൻ അവളെ ഇറുക്കെ പുണർന്നു.... അവളും....... അങ്ങനെ ആ രാത്രി അവർ പരസ്പരം മനസിലാക്കി സ്നേഹം പങ്കുവെച്ചപ്പോഴേക്കും നേരം വെളുത്തിരുന്നു...... " എന്റെ ദൈവമേ.... സമയം 8 ആകുന്നു.... " അവൾ കട്ടിലിൽ നിന്നും ചാടി എണീറ്റു അഴിഞ്ഞ മുടി കെട്ടിവെക്കുമ്പോ ഹരി അവളുടെ കൈയിൽ പിടിച്ച് അവന്റെ നെഞ്ചിലേക്കാവളെ വലിച്ചിട്ടു..... " ഹരിയേട്ടാ.. വിട്ടേ..... സമയം ഒരുപാടായി..... " " കുറച്ചു നേരം കൂടി കഴിഞ്ഞു പോകാം.... പ്ലീസ്... " അവൻ കണ്ണ് തുറക്കാതെ പറഞ്ഞു... " അയ്യാ.... എനിക്ക് ഒരുപാട് ജോലിയുണ്ട്..... മറിക്കെ " അവൾ അവനെ തള്ളി മാറ്റി. " നിനക്ക് എന്തോന്ന് പണി..... ഇവിടെ അടുക്കള പണിക്കും പുറം പണിക്കും ഒരുപാട് പേരില്ലേ... പിന്നേ എന്താടാ.. "

പാവം ഹരിയേട്ടൻ... കല്യാണം കഴിഞ്ഞെങ്കിലും ഇപ്പോഴും തന്നെ ഇവിടുത്തെ വേലക്കാരിയായിട്ടാണ് എല്ലാരും കണ്ടിരിക്കുന്നതെന്നു ഹരിയേട്ടനറിയില്ലലോ... " അത് കൊള്ളാം... പെട്ടെന്ന് പോണം എന്നൊക്കെ പറഞ്ഞിട്ട് എന്റെ വാവ ഇവിടെയിരുന്നു സ്വപനം കാണുവാണോ " ഹരിയുടെ വാക്കുകളാണ് അവളെ ആലോചനയിൽ നിന്നും ഉണർത്തിയത്.. " വാവയോ " " അതെ... എന്താ.. എനിക്ക് എന്റെ ഭാര്യയെ ഇഷ്ടമുള്ളതെന്തും വിളിക്കാം.... " " മ്മ്.... എന്നാലേ.. എന്റെ മോൻ ഉറങ്ങിക്കോ... ഞാൻ കഴിക്കാൻ നേരം വിളിക്കാം.. " " ഓകെ " അവൾ അവന്റെ നെറുകയിൽ ഒന്ന് മുത്തി വേഗം എണീറ്റ് കുളിക്കാൻ പോയി.... അടുക്കള വാതിലിൽ എന്തിയപ്പോഴേ രമണി മാമിയുടെ സംസാരം കേട്ടു... " ഈശ്വരാ... ഇന്ന് മാമിയുടെ വായിൽ ഉള്ളതൊക്കെ കേക്കേണ്ടി വരും...... അതെങ്ങനാ താമസിച്ചല്ലേ ഉറങ്ങിയത്... ഇപ്പോഴും ഉറക്കം വരുന്നു... " ഗൗരി അടുക്കളയിൽ കേറിയപ്പോ രമണി വേലക്കാരി ജനുവിനോട് സംസാരിക്കുകയായിരുന്നു... ഗൗരി അവരെയൊന്നും ശ്രദ്ധക്കാതെ അരി കഴുകാനായി എടുത്തു. " ആഹാ വന്നോ തമ്പുരാട്ടി... എന്ത് പറ്റി നേരത്തെ... "

തലകുനിച്ചു നിക്കുന്ന ഗൗരിയുടെ കൈയിൽ പിടിച്ചു കൊണ്ട് അവർ ഒന്നുടെ ചോദിച്ചു. " എന്താ മിണ്ടാതെ നിക്കുന്നെ..... ചോദിച്ചത് കേട്ടില്ലേ " " അത് ഇന്നലെ തലവേദന ആയിരുന്നു.... അതോണ്ട് താമസിച്ചു ഉറങ്ങാൻ... " " ഓഹോ... അവളുടെ തലവേദന... കൂടെ ഡോക്ടർ ഉണ്ടായിരുന്നല്ലോ..... അവൻ മരുന്നൊന്നും തന്നില്ലേ.... " രമണിയുടെ മുഖത്തെ ആക്കിയ ചിരികണ്ടപ്പോ അവളുടെ കണ്ണുകൾ നിറഞ്ഞു.... " ഇനി നിന്ന് മോങ്ങാതെ പോയി ജോലി ചെയ് അസത്തെ.... ഇവിടെ മനുഷ്യൻ ചായ പോലും കുടിച്ചില്ല... " ഗൗരി അതിനൊന്നു തലയാട്ടി വേഗം ചായക്കുള്ള വെള്ളം വെച്ചു... " അമ്മേ " " കാത്തു.... നീ എന്തിനാ ഇപ്പോഴേ എണീറ്റത് മോളേ.. " അടുക്കളയിലേക്ക് വന്ന കാത്തുവിനെ നോക്കി രമണി ചോദിച്ച്... " ചുമ്മാ ഇരുന്ന് ബോറടിക്കുന്നു... അതാ... " " ആഹാ... ബോറടിക്കുന്നോ...... ഡി ഗൗരി ഹരി എണീറ്റോ.... " ഗൗരി കാത്തുവിനെ തന്നെ നോക്കി നിക്കുവാണ്. " ഡി പൊട്ടി നിന്നോടാ ചോദിച്ചത്... ഹരി എണീറ്റില്ലേ... " " ഇല്ല ഉറങ്ങുവാണു " " മ്മ്മ്... മോളേ കാത്തു... നീ ഈ ചായ അവനു കൊണ്ടുപോയി കൊടുത്ത് എണീപ്പിക്ക്... നീ ഇവിടെ എന്തിനാ വന്നത്... ഹരിയുടെ പിണക്കം മാറ്റാനല്ലേ.... എപ്പോ നോക്കിയാലും ഒരു ഫോണും എടുത്ത് പിടിച്ചോണ്ട് നടക്കും.... ഹും ഇന്ന കൊണ്ട് പോയി കൊടുക്ക്.. " കാത്തു രമണിയുടെ കൈയിൽ നിന്നും സന്തോഷത്തോടെ ചായ വാങ്ങി ഹരിയുടെ മുറിയിലേക്ക് നടന്നു.... അത് കണ്ട് ഒന്ന് തടയാൻ പോലും ആകാതെ കണ്ണ് നിറഞ്ഞു ഗൗരി നിന്നു. "

എന്ത്‌ നോക്കി നിക്കുവടി.. വേഗം പണിയൊക്കെ തീർത്തു അടുക്കള കഴുകി ഇറക്ക് " ഗൗരി അതിന് യന്ത്രികമായി തല കുലുക്കി... " കേട്ടോ ജാനു... വേലക്കാരികളുടെ ഒക്കെ മനസിലെ പൂതി നോക്കിയേ.... " " എന്താ കൊച്ചമ്മേ... " " നിനക്ക് മനസിലായില്ലെടി മണ്ടി..... ഇവളുണ്ടല്ലോ സ്കൂളിന്റെ പാടി പോലും കണ്ടിട്ടില്ല.. ഹരിയുടെ സ്വാത്തും പഠിപ്പും കണ്ടപ്പോ ഇവളങ് മയങ്ങിപ്പോയി...... അല്ലേങ്കിൽ ഏതേലും അന്തസ്സുള്ള പെണ്ണ് അറിയാത്ത ഒരുത്തനെ കേട്ടുവോ...... ഡോക്ടർ ചെക്കനല്ലേ... വളച്ചെടുക്കാം എന്ന് കരുതിക്കാണും " രമണി പറയുന്നതൊക്കെ അവളുടെ മനസ്സിൽ കത്തി കൊണ്ട് മുറിക്കുന്ന പോലേ തോന്നി അവൾക്ക്..... " കൊറച്ചു നാൾ ഇവളെ അവൻ കൊണ്ട് നടക്കും ആഗ്രഹം കഴിഞ്ഞ പിന്നെ ഇവളുടെ സ്ഥാനം തെരുവില..... ഓ ഇവക്കൊക്കെ എന്ത്‌ തെരുവ് അവിടെയും ആരെയെങ്കിലും ഇവളൊക്കെ കണ്ടെത്തി പൊറുത്തോളും...... " രമണിയുടെ വാക്കുകൾ അവളിൽ വിഷമത്തിന്റ മുഖപടം കീറിഎറിഞ്ഞു... അവളിലേ ദേഷ്യം പുറത്തേക്ക് ചാടി.... " നിർത്ത്... ഇനി ഒരക്ഷരം പറഞ്ഞാലുണ്ടലോ... " ദേഷ്യം കൊണ്ട് വിറക്കുന്ന ഗൗരിയെ രമണിയുo ജനുവും ഞെട്ടലോടെ നോക്കി.... ഈ സമയം ഹരിക്കുള്ള ചായയുമായി ഗൗരി അവന്റെ മുറിയിലെത്തിയിരുന്നു............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story