നിന്നിലൂടെ പെണ്ണെ: ഭാഗം 14

ninniloode penne

എഴുത്തുകാരി: സജന സാജു

കാത്തു പതിയെ ചെറിയിരുന്ന വാതിൽ തുറന്ന് അകത്തേക്ക് കയറി..... നിഷ്കളങ്കമായി കണ്ണുകൾ അടച്ചു കിടക്കുന്ന ഹരിയെ കണ്ടപ്പോൾ ഒരു നിമിഷം അവളുടെ മനസ്സിൽ കുറ്റബോധം തോന്നി..... കൈയിൽ ഇരുന്ന ചായ ടേബിളിൽ വെച്ചിട്ട് അവൾ പതിയെ ഹരിയുടെ അടുത്തിരുന്നു... ആദ്യം ഒന്ന് മടിച്ചെങ്കിലും അവൾ അവളുടെ വിരലുകളാൽ അവന്റെ മുടിയിഴകളെ തഴുകി..... " ഗൗരി... കുറച്ച് നേരം കൂടി ഞാൻ കിടന്നോട്ടെ.... പ്ലീസ് " അവൻ തന്റെ അരികിലിരിക്കുന്നത് ഗൗരിയാണെന്ന് കരുതി ഉറക്കത്തിൽ പറഞ്ഞു... അവന്റെ വായിൽ നിന്നും ഗൗരിയുടെ പേര് കേട്ടതും കാത്തുവിന്റെ മുഖം ദേഷ്യത്താൽ ചുവന്നു... " ഹരിയേട്ടാ..... ഹരിയേട്ടാ... " കാത്തു പതുക്കെ അവനെ വിളിച്ചുണർത്താൻ നോക്കി..... അവൻ കണ്ണുകൾ തുറാക്കുമ്പോ കാണുന്നത് കാത്തുവിന്റെ മുഖമാണ്...

" നീ എന്താ ഇവിടെ.... നിന്നോടാരാ ഇങ്ങോട്ടേക്കു വരാൻ പറഞ്ഞത്... ഇറങ്ങി പൊ... " അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു.... " ഞാൻ ഏട്ടന് ചായ കൊണ്ട് വന്നതാണ്... " " ഹും... നീയതിൽ വല്ല വിഷവും കലക്കിയിട്ടുണ്ടോന്ന് ആർക്കറിയാം... " " ഏട്ടാ... അങ്ങനൊന്നും..... " ദൃഷ്ടി തറയിലെക്കൂന്നി ഇരിക്കുന്ന ഹരിയെ കണ്ടപ്പോ അവളുടെ നഷ്ടബോധം കൂടി വന്നു. " ഏട്ടാ... എന്റെ മുഖത്തെക്ക് ഒന്ന് നോക്കിയേ.. എന്നിട്ട് എനിക്ക്... " " നിന്റെ മുഖത്ത് പോലും നോക്കാൻ എനിക്ക് അറപ്പ് തോന്നുന്നു.... " അവൻ വേഗം കട്ടിലിൽ നിന്നുമെണീറ്റ് ബാത്‌റൂമിലേക്ക് നടന്നു... " അതെ പോകുമ്പോ കൊണ്ട് വന്ന ആ സാധനം തിരിച്ചു കൊണ്ട് പോണം... എന്റെ കാര്യം നോക്കാൻ എനിക്ക് ഭാര്യയുണ്ട്... " അവൻ അതും പറഞ്ഞു ബാത്‌റൂമിലേക്ക് പോയി... അവൻ തന്നോടൊന്നു സംസാരിക്കാൻ കൂട്ടക്കാത്തതിനേക്കാൾ വിഷമം അവൻ അവസാനം പറഞ്ഞാ

" ഭാര്യ ഉണ്ട് " എന്നാ വാക്കിനാണെന്ന് അവൾക്ക് മനസിലായി... അതോടെ ഗൗരിയോടുള്ള വെറുപ്പ് അവളിൽ ആളിക്കത്തി... ഇതേ സമയo അടുക്കളയിൽ തന്നെ അനാവശ്യo പറഞ്ഞാ രമണിയെ ദേഷ്യത്തോടെ നോക്കുകയാണ് ഗൗരി. " നീ എന്താടി അസത്തെ പറഞ്ഞെ.. നിന്നെ കുറിച് അനാവശ്യം പറഞ്ഞാൽ നീ എന്ത്‌ ചെയ്യുന്ന..... " തികട്ടി വന്ന ദേഷ്യം ഉള്ളിലൊതുക്കി ഗൗരി അവളുടെ ജോലിയിലേക്ക് തിരിഞ്ഞു..... രമണി വേഗം വന്നു അവളുടെ കൈയിലിരുന്ന പത്രമെടുത്ത് നിലത്തേക്കെറിഞ്ഞു... " എന്റെ കാത്തുമോളുടെ ജീവിതം നീ ഒറ്റ ഒരുത്തിയ നശിപ്പിച്ചത്.. എന്നിട്ട് നീ.... നീ എന്നെ എന്ത്‌ ചെയ്യുമെന്ന... " " ഞാൻ നിങ്ങൾക്ക് ഒരു ദ്രോഹവും ചെയ്തട്ടില്ല... എന്റെ കഴുത്തിൽ ഈ താലി കെട്ടിയത് ഹരിയേട്ടനാണ്... അല്ലാതെ ഞാൻ പോയി കെട്ടിച്ചതല്ല.. " അത്രയും പറഞ്ഞു അവൾ തിരിയാൻ നേരം രമണി അവളുടെ താലിയിൽ പിടിത്തമ്മിട്ടു...

" ഈ താലിയുടെ ബലത്തിൽ തുള്ളണത് എനിക്കൊന്ന് കാണണം " രമണി താലി ശക്തിയിൽ പൊട്ടിക്കാൻ ശ്രമിച്ചതും ഗൗരിയുടെ കൈ അവരുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.... എന്നാൽ അതിന് ശേഷമാണു അങ്ങനെ ചെയ്യേണ്ടിയിരുന്നില്ല എന്ന് ഗൗരിക്ക് തോന്നിയത്.. അടികൊണ്ട് പിന്നിലേക്ക് വേച്ചു നിന്ന രമണിയെ കണ്ടതും ഇനി എന്തൊക്കെ സംഭവിൾക്കും എന്നാ ഭയം ഗൗരിയിൽ നിറഞ്ഞു. " ഡി നീയെന്നെ തല്ലി അല്ലെ.... " " എന്താ ഇവിടെ. " ഗൗരിയുടെ അടുത്തെക്ക് പായ്ഞ്ഞ രമണി ആ ശബ്‍ദം കേട്ട് പെട്ടെന്ന് നിന്നു. " ചോദിച്ചത് കേട്ടില്ലേ എന്താ ഇവിടെന്ന് " മുത്തശ്ശി ആയിരുന്നു അത്... മുത്തശ്ശിയെ കണ്ടതും രമണി അവർക്കരികിലേക്ക് ഓടി ചെന്നു. " അമ്മേ കണ്ടില്ലേ.. ഇവൾ എന്നെ അടിച്ചു " അത് കേട്ടതും മുറ്റത്തശ്ശിയുടെ മുഖത്ത് അമ്പരപ്പ് ഉണ്ടായി. മുത്തശ്ശി ഗൗരിയെയും രമണിയെയും മാറി മാറി നോക്കി.. "

നീ അവളെ തല്ലിയെന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കും പക്ഷെ ഗൗരി ഒരിക്കലും അത് ചെയ്യില്ല എന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.. " മുത്തശ്ശി ഒരു പുച്ഛത്തോടെ രമണിയോട് പറഞ്ഞു.. ആ സമയം ഗൗരി ഭയം കൊണ്ട് വിറക്കുകയായിരുന്നു.. " അമ്മയ്ക്ക് എന്നെ വിശ്വാസം ഇല്ലെങ്കിൽ ജനുവിനോട് ചോദിച്ച് നോക്ക് " രമണി ജനുവിന് നേരെ കൈചൂണ്ടി പറഞ്ഞു. മുത്തശ്ശി ജനുവിനേ നോക്കിയതും അവൾ അതെ എന്നാ അർത്ഥട്ടിൽ തല കുലുക്കി... മുത്തശ്ശി നേരെ ഗൗരിയുടെ അടുത്തേക്ക് വന്നു. " ഞാൻ കേട്ടത് സത്യമാണോ " ഗൗരിക് അതിന് മറുപടി പറയാൻ കഴിഞ്ഞില്ല അവൾ മുഖം കുനിച്ചു നിന്നു.... അതിൽ നിന്നും തന്നെ മുത്തശിക്ക് കാര്യങ്ങൾ മനസിലായി... " മുത്തശ്ശി ഞാൻ.... " ഗൗരി പറയാൻ തുടങ്ങിയതും അവർ വേണ്ട എന്നാ അർത്ഥത്തിൽ കൈകൾ ഉയർത്തികാണിച്ചു.. " നീ എന്റെ മുറിയിലേക്ക് വ " മുത്തശ്ശിയുടെ പുറകെ ഗൗരിയും പോയപ്പോ രമണി ഒന്ന് ചിരിച്ചു....

ഒരു വിജയിയെ പോലെ.... മുറിയിൽ കയറി കതകടച്ചശേഷം.. " നിനക്കാരാ രമണിയെ അടിക്കാനുള്ള അവകാശം തന്നത്... ഏഹ്.. " മുത്തശിയുടെ ചോദ്യത്തിനു മുമ്പിൽ അവൾ കണ്ണുകൾ നിറച്ചു കൊണ്ട് നിന്നു. " അവൻ നിന്റെ കഴുത്തിൽ ഒരു താലി കെട്ടിയെന്നും പറഞ്ഞു ഇവിടെ ഉള്ളവരുടെ ശരീരത്തിൽ കൈ വെക്കാൻ എന്ത്‌ അധികാരമാണ് നിനക്ക് ഉള്ളത്..... പാമ്പിനാണ് പാല് കൊടുത്താതെന്ന് അറിയാൻ ഞാൻ വൈകി... " " മുത്തശ്ശി.. അങ്ങനെയൊന്നും അല്ല... രമണി മാമി എന്റെ താലിയിൽ കേറി പിടിച്ചപ്പോ.... " " താലിയിൽ കേറി പിടിച്ചാൽ നീ തല്ലുമോ... നിന്നോട് ഞാൻ നേരത്തെ ഒരു കാര്യം പാഞ്ഞിരുന്നു.. ഈ താലി അത് നിനക്ക് ഒരു അലങ്കാരം മാത്രമാണെന്ന്... ഞങ്ങളുടെ മനസ്സിൽ ഇതിന് ഒരു അവകാശിയെ ഉള്ളു.. അത് ഞങ്ങടെ കാത്തുവാണ്.... " അത് കേട്ടതും അവൾക്ക് ഭൂമി രണ്ടായി പിളരും പോലെ തോന്നി....... " നിന്നോട് ഞാൻ ചെയ്യുന്നത് ക്രൂരത ആണെന്ന് നിനക്ക് തോന്നാം പക്ഷെ വാശിപ്പുറത്ത് കെട്ടിയ ഈ താലിയേക്കാൾ വില കാത്തുവിന്റെ പ്രണയത്തിന് തന്നെയാണ്.......

" ഗൗരിക്ക് എല്ലാം കേട്ട് കണ്ണീർ ഒഴുക്കാനെ സാധിച്ചുള്ളൂ... അവളുടെ വിതുമ്പാലൊന്നും തന്നെ മുത്തശ്ശി ചെവിക്കൊണ്ടില്ല... " ആരോരും ഇല്ലാതെ നീ ഇവിടെ കേറി വന്നപ്പോ സ്വന്തം മകളെ പോലെയാണ് ഞാൻ സ്നേഹിച്ചത്... ആ സ്നേഹത്തിനു പകരം ഞാൻ ഒരു കാര്യം ചോദിച്ച എന്റെ കുട്ടി എനിക്ക് തരുവോ " അവൾ ചോദ്യഭാവനെ മുത്തശ്ശിയെ നോക്കി... " പറ ഗൗരി... തരുമോ "? " എന്റെ കൈയിൽ മുത്തശ്ശിക്ക് തരാൻ ഒന്നുമില്ല.. " " ഉണ്ട്...... നിന്റെ കൈയ്യിൽ ഉണ്ട് ഗൗരി... " "മുത്തശ്ശി എന്താ പറഞ്ഞു വരുന്നത്..." " നീ എനിക്ക് എന്റെ ഹരിയേ തിരികെ തരുമോ...... ഒരു പെണ്ണിനോട് അവളുടെ താലി ചോദിക്കുന്നത് പൊറുക്കാനാവാത്ത തെറ്റ് ആണെന്ന് എനിക്കറിയാം... പക്ഷെ... പറ തരുവോ നീ... " മുത്തശ്ശിയുടെ ആ ചോദ്യം കേട്ടതും അവൾ അവളുടെ താലിയിൽ കൈചേർത്ത് പിടിച്ച് കൊണ്ട് താഴെക്ക് ഊർന്നിരുന്നു.... അവൾക്ക് തലച്ചുറ്റും പോലെ തോന്നി........... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story