നിന്നിലൂടെ പെണ്ണെ: ഭാഗം 15

ninniloode penne

എഴുത്തുകാരി: സജന സാജു

" മുത്തശ്ശി ഞാൻ...... " ഗൗരി വാക്കുകൾക്കായി പരതി " ഇന്ന് തന്നെ അതിനൊരു മറുപടി വേണം എന്ന് ഞാൻ പറയുന്നില്ല പക്ഷെ നിന്നിൽ നിന്നും ഒരു നല്ല തീരുമാനം ഉണ്ടാകണം..... " ഗൗരി ഒന്നും മിണ്ടാതെ മുത്തശ്ശിയുടെ റൂമിൽ നിന്നും വെളിയിലേക്ക് ഇറങ്ങി..... " ദൈവമേ ഞാൻ എന്താ തീരുമാനിക്കേണ്ടത് ഹരിയേട്ടനേ വേണ്ടെന്ന് വെക്കാൻ എനിക്ക് കഴിയില്ല... മുത്തശ്ശിയുടെ വാക്ക് തള്ളിക്കളയാനും കഴിയുന്നില്ല... ഞാൻ എന്ത്‌ ചെയ്യും.. " " ഗൗരി " സ്വയo പിറുപിറുത്തുകൊണ്ട് നിന്ന ഗൗരി തിരിഞ്ഞു നോക്കി.... തന്നെ നോക്കികൊണ്ട് നിക്കുന്ന കാത്തു.. " ഗൗരി മുത്തശ്ശി പറഞ്ഞതൊക്കെ ഞാൻ കേട്ടു.... എന്റെ ആഗ്രഹം....... അല്ല എന്റെ ആവശ്യം ആണ് മുത്തശ്ശി നിന്നോട് പറഞ്ഞത്..... " തന്നോട് സൗമ്യമായി സംസാരിക്കുന്ന കാത്തുവിനെ കണ്ടപ്പോ ഗൗരിയുടെ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു..... കാത്തുവിൽ നിന്നുമൊരു പൊട്ടിട്തെറിയായിരുന്നു ഗൗരി പ്രതീക്ഷിച്ചത്.... " ഗൗരി... നിനക്കെല്ലാം അറിയാം... നിങ്ങളുടെ കല്യാണം കഴിഞ്ഞതിൽ പിന്നേ ഞാൻ ഹരിയേട്ടനെ എന്റെ മനസ്സിൽ നിന്നും എന്നെന്നേക്കുമായി പിഴുതെറിയാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു......പക്ഷെ.... പക്ഷെ എനിക്കതിനു സാധിക്കില്ല ഗൗരി കാരണം.... "

" കാരണം...... " ഗൗരി നിരകണ്ണുകളോടെ കാത്തുവിനോട് ചോദിച്ചു... " കാരണം ഹരിയേട്ടന്റെ കുഞ്ഞു എന്റെ വയറ്റിൽ വളരുന്നുണ്ട് " കാത്തു അവളുടെ ഉദരത്തിൽ തഴുകികൊണ്ട് പറഞ്ഞതും ഗൗരിയുടെ ഹൃദയം നിന്നതുപോലെ അവൾക് തോന്നി... " കാത്തു... നീ..... എനിക്ക്.... " ഗൗരി വാക്കുകൾ കിട്ടാതെ തിരയുന്നത് കണ്ടപ്പോ കാത്തു അവളുടെ കൈകളിൽ പിടിച്ചു. " സത്യമാണ് ഗൗരി ഞാൻ പറഞ്ഞത്.... നിങ്ങളുടെ വിവാഹശേഷമാണ് ഞാൻ ഇത് അറിയുന്നത്...... ഇത് സത്യമല്ലായിരുന്നു എങ്കിൽ നിങ്ങളുടെ കല്യാണം കഴിഞ്ഞു ഇത്രയും നാളുകൾക്കു ശേഷം ഞാൻ ഇങ്ങോട്ട് വരിലായിരുന്നു.... ഹരിയേട്ടനെ കണ്ടു സംസാരിക്കാനായിരുന്നേൽ അന്ന് ഞാൻ തറവാട്ടിൽ നിന്നും പോകേണ്ട കാര്യവും ഇല്ലായിരുന്നു..... " എല്ലാം കേട്ട് തകർന്ന് നിൽക്കുന്ന ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴികിക്കൊണ്ടിരുന്നു...... " എനിക്ക് തന്നൂടെ ഹരിയേട്ടനെ....... എന്നെ അദ്ദേഹം വെറുത്തലും എന്റെ കുഞ്ഞ് ഒരുപാപവും ചെയ്തട്ടില്ലലോ...... അച്ഛൻ ഇല്ലാത്ത ഒരു കുഞ്ഞിന് ജന്മം കൊടുക്കേണ്ടി വന്നാൽ കാവിലമ്മയാണേ ഞനും എന്റെ കുഞ്ഞും മരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല.... "

എല്ലാം കേട്ട് ഒരു പാവാ കണക്കെ മുന്നോട്ട് നടക്കുന്ന ഗൗരിയെ പിന്നെയും കാത്തു വിളിച്ചെങ്കിലും ഗൗരി ഒന്നു തിരിഞ്ഞുപോലും നോക്കിയില്ല..... അവൾ നേരെ മുറിയിൽ വന്നു.... " ആഹാ... എന്താടോ തന്റെ ജോലിയൊക്കെ കഴിഞ്ഞോ... " ലാപ്ടോപ്പിൽ നിന്നും മുഖം ഉയർത്തി ഹരി ചോദിച്ചു... അവന്റെ ചോദ്യത്തിന് മറുപടി നൽകാതെ എങ്ങോട്ടാ നോക്കി ഇരിക്കുന്ന കാത്തുവിനെ കണ്ടപ്പോ അവൻ എണീറ്റു വന്ന് അവൽക്കരികിലായിട്ടിരുന്നു... " ഗൗരി... എന്ത്‌ പറ്റി.... നീ.. നീ കരഞ്ഞോ... കണ്ണൊക്കെ ചുവന്ന് കിടക്കുന്നലോ... " ഹരി അവളുടെ കവിളുകളിൽ തലോടിക്കൊണ്ട് ചോദിച്ച്...... " ഒന്നുല ഹരിയേട്ടാ.... അടുപ്പിലെ പുക കണ്ണിൽ അടിച്ചതാ.... വേറെ.. വേറെ ഒന്നും ഇല്ല... " അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീർ തുടക്കാൻ മറന്ന് കൊണ്ട് ഗൗരി അത് പറഞ്ഞപ്പോൾ കാര്യം നിസാരമല്ലെന്ന് ഹരിക്ക് മനസിലായി..... " നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഗൗരി എന്നിൽ നിന്നും ഒന്നും ഒളിക്കരുതെന്നു... പിന്നേ എന്തിനാ പെണ്ണെ എന്നോട് കള്ളം പറയുന്നത്... " വാത്സല്യത്തോടെ അവനത് ചോദിച്ചപ്പോൾ ഗൗരി അവന്റെ മാറിലേക്ക് വീണ് പൊട്ടികരഞ്ഞു... " എന്ത്‌ പറ്റിയെന്റെ പെണ്ണിന്... ആരെങ്കിലും വഴക്ക് പറഞ്ഞോ..... " അവൾ ഇല്ല എന്നർത്ഥത്തിൽ തലകുലുക്കി.... " നീ കാര്യം പറ... എന്നാലല്ലേ അത് പരിഹരിക്കാൻ പറ്റു... "

ഹരി അവളെ തന്റെ മാറിൽ നിന്നും അടർത്തി മാറ്റിക്കൊണ്ട് ചോദിച്ചു.... " ഒന്നുല ഏട്ടാ രമണി മാമി വഴക്ക് പറഞ്ഞു... അതാ..... " അതിന് ഹരിയൊന്ന് ചിരിച്ചു.... " രമണി മാമി അങ്ങനെയാ..... എന്നോടുള്ള ദേഷ്യം നിന്നോട് കാണിക്കുന്നു അത്ര തന്നെ... എന്റെ പൊന്നുമോൾ ഇതൊന്നും കണ്ടു വിഷമിക്കണ്ട കേട്ടോ... " അവളുടെ നെറ്റിയിൽ അവന്റെ അധരങ്ങൾ ചേർത്തു..... " പിന്നേ ഞാൻ ഒന്ന് ജീവനെ കണ്ടിട്ട് വരാം.......അവന്റ പെങ്ങളുടെ നിച്ഛയം ആണ് നാളെ.... അതിന്റെ ചില പരിപാടികൾ സെറ്റക്കാൻ ഉണ്ട്.... അപ്പൊ എന്റെ ഗൗരിക്കുട്ടി ഇങ്ങനെ കരയാതെ കുറച്ച് നേരം കിടക്കു... ചേട്ടൻ പോയിട്ട് ഇപ്പൊ വരാം... " അവൻ അവളുടെ അടുത്ത് നിന്നും എണീക്കാൻ തുടങ്ങിയപ്പോൾ ഗൗരി അവനെ ചേർത്ത് പിടിച്ച് ആ മാറിൽ മുഖം പൂഴ്ത്തി.... ഹരിയും അവളെ കെട്ടിപ്പിടിച്ചു... " മ്മ്... വിട്ടേ... ഞാൻ പോയിട്ട് വന്നു നമുക്ക് കെട്ടിപിടിക്കാം.... " ചിരിച്ചുകൊണ്ട് പോകുന്ന ഹരിക്ക് അവൾ വേദനയോടെ ഒരു പുഞ്ചിരി സമ്മാനിച്ചു...... അവന്റെ ബുള്ളറ്റിന്റെ ശബ്‍ദം അകന്ന് തുടങ്ങിയതും അവൾ കട്ടിലിൽ നിന്നുമെണീറ്റ് കണ്ണുകൾ തുടച്ചു........

അപ്പോഴേക്കും അവൾ മനസിലാക്കി ഇനി തനിക്കൊരു ജീവിതം ഇല്ലെന്നു..... ഏകദേശം രാത്രി ആയപ്പോഴാണ് ഹരി തിരികെ വന്നത്....... അവൻ മുറിയിൽ വന്നപ്പോൾ ഗൗരി അവിടെ ഇല്ലായിരുന്നു..... ഈ സമയം സാദാരണ അവൾ അടുക്കളയിൽ കാണുമെന്നവൻ ഊഹിച്ചു..... " മോനെ... കഴിക്കാൻ വ " രമണി വന്നു വിളിച്ചപ്പോ അവൻ അവരോടൊപ്പം താഴേക്ക് പോയി... കൈ കഴുകി വന്നിരുന്നപ്പോഴും അവനു ഗൗരിയെ കാണാൻ കഴിഞ്ഞില്ല... " ഗൗരി എവിടെ മാമി... " അവൻ രമണിയെ നോക്കി ചോദിച്ചു. " അവൾ മുകളിൽ കാണും... രാവിലെ ഒന്ന് അടുക്കളവരെ വന്നിട്ട് പോയി... പിന്നേ ഞാൻ കണ്ടില്ല... " അവർ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു.. " അവൾ മുകളിൽ ഇല്ലാലോ... " ഹരി പതർച്ച പുറത്ത് കാണിക്കാതെ പറഞ്ഞതും എല്ലാരുടെയും മുഖത്തെ ഭാവങ്ങൾ മാറാൻ തുടങ്ങിയിരുന്നു.... ഹരി വേഗം എണീറ്റു തറവാട്ടിൽ മുഴുവനും അവളെ തിരഞ്ഞു.. ആ തിരച്ചിലിൽ ശങ്കര മാമയും മുത്തശ്ശിയും ഒപ്പം ചേർന്നു.... " ഇവരൊക്കെ എന്തിനാണോ ആ അസത്തിനെ തിരക്കുന്നെ... വല്ലായിടത്തും വീണു ചത്താൽ മതിയായിരുന്നു...... "

രമണി കാത്തുവിനോട് പറഞ്ഞതും അതേ എന്നാ അർത്ഥത്തിൽ അവളും തലയാട്ടി... " രമണി... ഗൗരിയെ... ആ കുട്ടിയെ ഇവിടെയെങ്ങും കാണുന്നില്ല... " മുത്തശ്ശി വിഷമത്തോടെ അത് പറഞ്ഞപ്പോ രമണി അവളുടെ മുഖത്ത് വിഷമം വരുത്താൻ നന്നേ പാടുപെട്ടു..... ഈ സമയം ഗൗരിയെ എങ്ങും കാണാത്തത്തിന്റെ വിഷമത്തിൽ ഹരി അവന്റെ മുടിയിൽ വിരലുകൾ കോർത്ത് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു..... " എവിടാ ഗൗരി നീ... എന്ത്‌ പറ്റി നിനക്ക്..... ഒരിക്കലും പിരിയില്ലെന്ന് വാക്ക് തന്നിട്ടിപ്പോ... എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഗൗരി....... " അവന്റെ പദം പറച്ചിൽ കേട്ടുകൊണ്ടാണ് മുത്തശ്ശി മുറിയിലേക്ക് കയറി വന്നത്... മുത്തശ്ശിയുടെ ഉള്ളിൽ കുറ്റബോധം അലയടിക്കുകയായിരുന്നു കാരണം താൻ ഇന്ന് അവളോട് എന്തൊക്കെയോ പറഞ്ഞു അതിനാലാകുമോ അവൾ പോയത്..... ഇനി അങ്ങനാണേൽ തന്നെ ഞാൻ എങ്ങനെ ഹരിയോട് പറയും ഞാൻ കാരണമാണ് ഗൗരി ഇവിടെ നിന്നും പോയതെന്ന്....... ഈ സമയം തറവാട്ടിലെ മറ്റൊരു മൂലയിൽ കാത്തുവും രമണിയും ഗൗരി പോയ സന്തോഷം ആഘോഷിക്കുകയായിരുന്നു............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story