നിന്നിലൂടെ പെണ്ണെ: ഭാഗം 16

ninniloode penne

എഴുത്തുകാരി: സജന സാജു

" എന്റെ മോളേ ഇപ്പോഴാ അമ്മക്ക് സമാധാനം ആയത്... ആ നാശം പിടിച്ച സാധനം പോയല്ലോ... " അതിനു കാത്തു ഒന്ന് പുഞ്ചിരിച്ചു. " ഈശ്വര.. ഇനി അവള് തിരികെ വരാതിരുന്നാൽ മതി . " രമണി കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു... " അവൾ തിരികെ വരില്ലമേ.. " കാത്തു പറഞ്ഞതെന്താണെന്നു മനസ്സിലാകാത്തതുകൊണ്ട് രമണി അവളെ ഒന്ന് നോക്കി.. " നോക്കണ്ട.. സത്യമാ പറഞ്ഞത്..... കൊറച്ചു ബുദ്ധി പ്രയോഗിക്കേണ്ടി വന്നു... സാരമില്ല.. എന്തായാലും അതിന് ഫലം ഉണ്ടായല്ലോ... " അവളുടെ വന്യമായ ചിരി പതിയെ രമണിയുടെ ചുണ്ടുകളികലേക്കും പടർന്നു... ((ഏകദേശം 2 ആഴ്ചകൾക്ക് ശേഷം )) " മോനെ... എന്തായി... എന്തേലും വിവരം കിട്ടിയോ..... " ഗൗരിയെ തിരഞ്ഞശേഷം വീട്ടിലേക്ക് വന്നു കയറിയ ഹരിയോട് മുത്തശ്ശി ചോദിച്ചു..... അവൻ അതിന് ഇല്ല എന്നാ അർത്ഥത്തിൽ തല കുലുക്കി.... " ഇനിയിപ്പോ എന്താ ചെയ്യുക " അവന്റെ കൈയിൽ അതിനുള്ള ഉത്തരം ഇല്ലായിരുന്നു..... ഈ ദിവസങ്ങളിലൊക്കെ രാപകൽ ഇല്ലാതെ ഞാൻ അവളെ തിരഞ്ഞു... എന്നിട്ടും ഒന്നും എനിക്ക് കണ്ടുപിടിക്കൻ ആയില്ല.......

ഹരി വീടിനുള്ളിലേക്ക് കരയറാൻ തുടങ്ങുമ്പോഴായിരുന്നു അവനൊരു കാൾ വന്നത്. " ഹരിയല്ലേ..... " " അതെ... ആരാ സംസാരിക്കുന്നത് " " ഇത് കനിയത്തിൽ കര പോലീസ് സ്റ്റേഷനിൽ നിന്നാണ്.... ഈ ഗൗരി എന്ന് പറയുന്ന കുട്ടി... " " എന്റെ ഭാര്യ ആണ് സാർ... " ഹരി അത് പറയുമ്പോൾ അവന്റെ ശബ്ദം ചിലമ്പിച്ചിരുന്നു.... " ആ കുട്ടിയെ കണ്ടെത്തിയിട്ടുണ്ട് കേട്ടോ.... ഞങ്ങൾ സ്റ്റേഷനിൽ കൊണ്ട് വന്നിട്ട് ഇൻഫോം ചെയ്യാം... " ആ വാക്കുകൾ സത്യത്തിൽ അവന്റെ കണ്ണുകളെ നനയിച്ചു...... അവന്റ ഹൃദയം ഒരുനിമിഷം തുടിക്കാൻ മടിച്ചുനിന്നു..... എത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷവും ജീവിതത്തിൽ ഇല്ല എന്നവന് തോന്നി.. " സാർ പറഞ്ഞത് സത്യമാണോ..എവിടാ എന്റെ ഗൗരി ഉള്ളത്... " " ആ കുട്ടി കൊല്ലത്തുണ്ടെന്നാണ് വിവരം .... എനിക്ക് തന്നെ പേർസണലി അറിയാവുന്നത് കൊണ്ട ഞാൻ വിളിച്ചു പറഞ്ഞത്... " " താങ്ക്സ് സാർ.... കൊല്ലത്ത് എവിടെയാ..... " " ഞാൻ തന്റെ watsapil ലൊക്കേഷൻ അയച്ചിട്ടുണ്ട്.... " " സാർ.. ഞാൻ അവളെ കണ്ടെത്തിക്കൊള്ളാം.......

നിങ്ങളോട് എങ്ങനെ നന്ദി പറയുമെന്ന് സത്യത്തിൽ എനിക്ക് അറിയില്ല... " " ഓ... ഇത് ഞങ്ങടെ ഡ്യൂട്ടി അല്ലെ ഹരി... എന്നാ പിന്നേ ഓക്കേ.. വേറെ ഒന്നും ഇല്ലാലോ... " " ഇല്ല സർ... " അവൻ ഫോൺ കട്ട് ചെയ്തു.. അവന്റെ മുഖത്തെ സന്തോഷത്തിന്റെ കാരണം അരിഞ്ഞതും മുത്തശ്ശിക്കും സന്തോഷമായി... ഈ ചെറിയാ കാലയളവിൽ മുത്തശ്ശിക്ക് മനസിലായി ഗൗരി ഇല്ലാതെ ഹരിക്ക് ജീവിക്കാൻ പറ്റില്ലെന്ന്... അത് കൊണ്ട് തന്നെ കാത്തുവിന്റെ കാര്യം മനഃപൂർവം മുത്തശ്ശി മറക്കാൻ ശ്രമിച്ചു... " ഞാൻ ഇന്ന് തന്നെ അവളുടെ അടുത്തെക്ക് പോകുവാ മുത്തശ്ശി.. ഒരു നേരെമെങ്കിൽ ഒരുനേരത്തിനു മുമ്പേ എനിക്കവളുടെ അരികിൽ എത്തണം.... " അതിന് അവന്റെ നെറുകയിൽ കൈവെച്ചു കൊണ്ട് മുത്തശ്ശി പുഞ്ചിരിച്ചു........ നേരം ഏകദേശം ഉച്ച ആകാറായെന്നു തോന്നുന്നു...... സൂര്യന്റെ ചുട്ടുപഴുത്ത ചൂടിനുപോലും എന്നെ തളർത്താൻ കഴിഞ്ഞില്ല........ഇനി ഈ കയറ്റം കൂടി മാത്രമാണ് എനിക്കും ഗൗരിക്കും ഇടയിലുള്ള ദൂരം... ഞാൻ ആ കയറ്റം കയറി ചേന്നത് ഒരു ഓലമെയ്ഞ്ഞ വീട്ടിൽ ആയിരുന്നു......

വികസനം തൊട്ട് തീണ്ടത്ത ആ ഗ്രാമത്തിലെ ഒരുവിധപ്പെട്ട എല്ലാവീടുകളും ഇങ്ങനൊക്കെ തന്നെയാണ്... " ആരാ..... " മറ്റത്തേക്ക് വന്ന ഒരു സ്ത്രീ എന്നോട് ചോദിച്ചു.... " അത്.....ഞാൻ... " " ബ്രോക്കർ പറഞ്ഞിട്ട് വന്നതാണോ... ശെടാ ഞങ്ങൾ ആ കുട്ടിയെ ഇപ്പോഴെങ്ങും കെട്ടിച് വിടാൻ ഉദ്ദേശിക്കുന്നില്ല... " അവര് പറഞ്ഞത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി... " ആരുടെ കാര്യമാണ് ചേച്ചി പറയുന്നത്... " " നിങ്ങൾ ഗൗരിയെ കാണാൻ വന്നതാണോ.. " ഞാൻ അതിനൊന്നു തലകുലുക്കി.. "ആ ബ്രോക്കർ തങ്കപ്പനായിരിക്കും തന്നെ ഇങ്ങോട്ട് പറഞ്ഞയച്ചത്.... അവൾ ഇങ്ങോട്ട് വന്നട്ടിപ്പോ ദിവസങ്ങളെ ആയുള്ളൂ.. അതിനു മുമ്പ് കല്യാണം എന്ന് പറഞ്ഞു മൂന്നാമത്തേ ആളാ ഇതിപ്പോ..." ഇടുപിൽ കൈകുത്തി ആ ചേച്ചി അത് പറഞ്ഞപ്പോ ഒരു കാര്യം എനിക്ക് മനസിലായി... ഞങ്ങളുടെ കല്യാണം കഴിഞ്ഞ കാര്യം അവൾ ആരെയും അറിയിച്ചിട്ടില്ല. " ഞാൻ പെണ്ണ് കാണാൻ ഒന്നും വന്നതല്ല... ഞാൻ.. ഞാൻ അവളുടെ ഒരു ഫ്രണ്ട്ആണ് അവളെ ഒന്ന് വിളിക്കാമോ... " അവർ എന്നെ അടിമുതൽ മുടിവരെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് നോക്കി ഗൗരിയെ വിളിച്ചു....

" ദാ വരുന്നു ചേച്ചി...'" കുറച്ച് കാലത്തിന് ശേഷം അവളുടെ ശബ്‍ദം കേട്ടപ്പോ എന്നിലൂടെ ഒരു കുളിർ കടന്ന് പോയി... " എന്തിനാ ചേച്ചി എന്നെ വിളിച്ചത്... " പുറത്തേക്ക് ഇറങ്ങിക്കൊണ്ട് അത് ചോദിച്ചപ്പോഴാണ് അവളെ എന്നെ കാണുന്നത്.... എന്നെ കണ്ടതും പറയാനാവാത്ത ഏതൊക്കെയോ ഭാവങ്ങൾ അവളുടെ മുഖത്ത് കൂടി മാറി മറയുന്നത് എനിക്ക് കാണാൻ കഴിഞ്ഞു... " നിനക്ക് ഈ ചെറുക്കനെ അറിയാമോ... " എന്നിൽ നിന്നും കണ്ണെടുക്കാതെ നിൽക്കുന്ന അവളോട് ആ ചേച്ചി ചോദിച്ചപ്പോഴാണ് അവൾ എന്നിൽ നിന്നുമുള്ള നോട്ടം അവൾ പിൻവലിച്ചത്... " നിന്നോട് ചോദിച്ചത് കേട്ടോ... ഇവനെ നിനക്ക് അറിയാമോന്ന്... " അവർ എനിക്ക് നേരെ കൈചൂണ്ടിക്കൊണ്ട് ചോദിച്ചു... " അത്.... ഹരിയേട്ടൻ.... എന്റെ... അല്ല ഞാൻ മുമ്പ് ജോലിചെയ്ത വീട്ടിലെ ആളാ..... " അവൾ അങ്ങനെ പറഞ്ഞപ്പോൾ അത്രയും നേരം എന്റെ മനസ്സിലുണ്ടായിരുന്ന സന്തോഷം മുഴുവൻ എങ്ങോട്ടാ പോയി മറഞ്ഞു... " മ്മ്... ജോലി ചെയ്തിരുന്ന വീട്ടിലെ സാറാണോ..... " ആ ചേച്ചിയുടെ മുഖത്ത് എന്നോടുള്ള ബഹുമാനം വന്നു നിറയുന്നത് എനിക്ക് കാണാൻ പറ്റി..... " സർ ആകത്തേക്ക് കയറി ഇരിക്ക്.... "

" വേണ്ട... എനിക്ക് ഗൗരിയോടൊന്ന് സംസാരിച്ചാൽ മതി... " എന്റെ ഉത്തരം കേട്ട് ആ ചേച്ചി എന്നെയും അവളെയും ഒന്ന് മാറി മാറി നോക്കിയ ശേഷം അകത്തേക്ക് കയറി പോയി...... ഞാൻ ഗൗരിയുടെ അടുത്തേക്ക് നടന്നു... " എന്താ ഗൗരി ഇതൊക്കെ.... എന്തിനാ നീ എന്നെ ഉപേക്ഷിച്ചു വന്നത്... ഞാൻ എന്ത്‌ തെറ്റാ നിന്നോട് ചെയ്തത്..... " എന്റെ ചോദ്യത്തിനു ഉത്തരം തരാതെ എങ്ങോട്ടേക്കോ നോക്കി നിന്ന അവളുടെ കൈയിൽ ഞാൻ പിടിച്ചു... " നീ എന്താ ഒന്നും മിണ്ടാത്തെ... ഞാൻ... ഞാൻ നിനക്ക് വെറും ജോലി ചെയ്തിരുന്ന വീട്ടിലെ ഒരാള് മാത്രമാണല്ലെ... "? ഞാൻ അവളുടെ മുഖത്തെക്ക് നോക്കി... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതല്ലാതെ അവളിൽ ഒരു മാറ്റവും ഇല്ലെന്നുള്ളത് എനിക്ക് അതിശയമായിരുന്നു... " ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ..... എന്നെ ഇത്രയും വേദനിപ്പിക്കാൻ ഞാൻ എന്ത്‌ തെറ്റാ ചെയ്തത്..... അതോ നിനക്ക്... നിനക്ക് എന്നെ വേണ്ടാതായോ..... " എന്റെയുള്ളിൽ സങ്കടത്തിന്റെ ലാവ ഒഴുകികൊണ്ടിരിക്കുമ്പോഴും സംയമനം കൈവിടാതെ അവളോട് ചോദിച്ചു... " എനിക്ക് ഏട്ടനെ മടുത്തിട്ട് തന്നെയാ ഞാൻ ഇങ്ങോട്ടേക്കു വന്നത്... " ഗൗരി അത് പറഞ്ഞതും അവളുടെ കൈയിലുള്ള എന്റെ പിടി താനെ അയഞു............. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story