നിന്നിലൂടെ പെണ്ണെ: ഭാഗം 17

ninniloode penne

എഴുത്തുകാരി: സജന സാജു

" നീ എന്താ പറഞ്ഞെ... എന്നെ മടുത്തെന്നോ... " " അതെ... എനിക്ക് മടുത്തു.. " ആ വാക്ക് അവൾ പൂർത്തിയാക്കും മുന്നേ എന്റെ കൈ അവളുടെ കാരണത്ത് പതിച്ചു... അടിയുടെ ശക്തിയിൽ അവളൊന്നു പുറകിലേക്ക് പോയെങ്കിലും .... ഞാൻ എന്തിനാണ് അടിച്ചതെന്ന് മനസിലാകാതെ അവൾ എന്നെ നോക്കി... " എന്താടി നോക്കുന്നത്..... ഏഹ്... ഈ അടി എന്തിനാണെന്ന് മനസ്സിലായോ.... മനസിലായൊന്നു..... " അവൾ ഇല്ല എന്നാ അർഥത്തിൽ തലകുലുക്കി.. " നമ്മൾ തമ്മിൽ ഒന്നും മറച്ചുവെക്കില്ല... നീ എന്റെ തെങ്ങയാണ് മാങ്ങയാണ് എന്നൊക്കെ എനിക്ക് വാക്ക് തന്നിട്ട്... ആരേലും എന്തേലും പറഞ്ഞാ നീ അങ് വിശ്വസിക്കുവോ... " ഞാൻ അത് പറഞ്ഞതും കള്ളം പിടിക്കപ്പെട്ട ഒരാളെ പോലെ അവൾ തല കുനിച്ചു നിന്നു. " മുത്തശ്ശി എന്നോട് എല്ലാം പറഞ്ഞു... നമ്മൾ തമ്മിൽ ഒന്നും ഇല്ലെന്ന് കരുതിയാണ് മുത്തശ്ശി നിന്നോട് അങ്ങനൊക്കെ പറഞ്ഞത്... ആർക്കായാലും സ്വന്തം രക്തത്തിനോട് അൽപ്പം സ്നേഹം കൂടുതലായിരിക്കും.. ആ സ്നേഹം കൊണ്ട മുത്തശ്ശി എന്റെയും കാത്തുവിന്റെയും മുടങ്ങി പോയ കല്യാണം നടത്തണം എന്നൊക്കെ വിചാരിച്ചത്...... "

അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് നിക്കുവാണ്. " മുത്തശ്ശി നിന്നോട് സംസാരിച്ചത് അപ്പോ തന്നെ എന്നോട് പറഞ്ഞിരുന്നേൽ ഞാൻ മുത്തശ്ശിയെ പറഞ്ഞു മനസിലാക്കിയേനെ......അല്ലാതെ... " പിന്നെയും പിന്നെയും എന്റെയുള്ളിൽ ദേഷ്യം നുരഞ്ഞു പൊന്തിക്കൊണ്ടിരുന്നു... പക്ഷെ അവളുടെ നിറഞ്ഞ മിഴികൾ കണ്ടപ്പോ അവളെ അടിക്കാൻ തോന്നിയ നിമിഷത്തെ ഒരു നിമിഷം പഴിച്ചു... " എന്റെ പൊന്ന് ഗൗരി ഇത്രക്ക് കണ്ണീർ ഉണ്ടോ മനുഷ്യന്... ഞാൻ നിന്നെ ചിരിച് കണ്ടിട്ടേയില്ല... " ഞാൻ അൽപ്പം തമാശയായിട്ടാണ് പറഞ്ഞതെങ്കിലും അതിൽ കാര്യമുണ്ടെന്നു വിചാരിച്ചിട്ടാകും അവളെ കണ്ണുനീർ തുടച്ചത്.... " വ നമുക്ക് പോകാം.. നിന്നെ കാണാഞ്ഞപ്പോ ഏറ്റവും കൂടുതൽ വിഷമിച്ചത് മുത്തശ്ശിയാ... " അത് പറഞപ്പോ അവളുടെ മുഖം ഒന്ന് വിടർന്നു അൽപ്പ സമയത്തിനുള്ളിൽ അത് പിന്നെയും പഴയ പോലെ ആയി.. " ഞാൻ.. ഞാൻ വരുന്നില്ല... "

" പിന്നേ.. നീ ഇവിടെ താമസിക്കാൻ പോകുവാണോ... ഓക്കേ... ഇനിയും താഴാൻ എനിക്ക് വയ്യ ഗൗരി.... എല്ലാം നിന്റെ ഇഷ്ടം പോലെ.... നീയും കൂടി ഇല്ലെങ്കിൽ ഞാൻ ഇവിടെ നിക്കുന്നതിലും കാര്യമില്ല... ഞാൻ നാളെത്തനെ അമേരിക്കയിലേക്ക് തിരികെ പോകുവാ..... അതിന് മുമ്പ് ഞാൻ നിന്റെ കഴുത്തിൽ അണിഞ്ഞ ആാാ താലി അതെനിക്ക് വേണം..... " അവൾ ബ്ലൗസിനുള്ളിൽ ഒളിപ്പിച്ച ആ താലിയിൽ ഞാൻ പിടിച്ചു.... " നിനക്ക് ഞാൻ വേണ്ട.. അപ്പൊ എന്റെ താലിയും വേണ്ട... " അത് ഞാൻ പൊട്ടിക്കാൻ ആയിഞ്ഞതും അവൾ എന്നെ തള്ളിമാറ്റി... " ഏട്ടൻ എന്താ കാണിക്കുന്നത്... ജീവൻ പോയാലും.. ഞാൻ ഇത് തരില്ല.. " " എന്നെ നീ ഇങ്ങനെ വട്ട് പിടിപ്പിക്കരുത്... ഞാൻ എന്ത്‌ കോപ്പടി നിന്നോട് ചെയ്തത് ഞാൻ നിന്നെ സ്നേഹിച്ചട്ടെ ഉള്ളു.. അതിനാണോ നീ... " പറഞ്ഞു മുഴുവയ്ക്കുന്നതിനും മുമ്പ് എന്റെ കണ്ണുകൾ നിറഞ്ഞു.... അത് കണ്ടതും ഗൗരി പെട്ടെന്ന് എന്റെ മാറിലേക്ക് മുഖം പൂഴ്ത്തി... "

ഏട്ടാ... എന്നോട് ക്ഷെമിക്... ഞാൻ.... കാത്തു പറഞ്ഞു.... അവൾക്ക്... " ഗൗരി വാക്കുകൾക്കായി പരതിയപ്പോ ഞാൻ അവളെ എന്റെ മാറിൽ നിന്നും അടർത്തി മാറ്റി... " കാത്തു എന്ത്‌ പറഞ്ഞു... അവൾ നിന്നെ ഉപദ്രവിച്ചോ... " " ഇല്ല.. " " പിന്നേ.... " " ഏട്ടാ... കാത്തു.. അവൾ പ്രെഗ്നന്റ് ആണ്... " ഗൗരി അത് പറഞ്ഞതും എന്റെ തലയിൽ ഒരു വെള്ളിടി വെട്ടിയത്പോലെ ഞാൻ തറഞ്ഞു നിന്നു...... " നീ.... നീ എന്താ ഇപ്പൊ പറഞ്ഞത്.... " " ഞാൻ പറഞ്ഞത് സത്യമാ ഏട്ടാ..... കാത്തുവാ എന്നോട് പറഞ്ഞത്... അവൾ അങ്ങനെ പറഞ്ഞപ്പോ പിന്നേ... പിന്നെ ഞാൻ എങ്ങനെ അവിടെ നിക്കും... എനിക്ക് എന്ത്‌ ചെയ്യണം എന്നറിയാതെ പോയി.... ചങ്ക് പൊട്ടണത്പോലെ തോന്നി എനിക്ക്... അതാ ഏട്ടനോട് പോലും ഒരു വാക്ക് പറയാതെ... " മുഖം പൊത്തി കരയുന്ന അവളെ ആശ്വസിപ്പിക്കൻ എനിക്ക് വാക്കുകൾ ഇല്ലായിരുന്നു... കാരണം ഞാനും ഗൗരിയും തറവാട്ടിൽ വെച്ച് ഒന്നിച്ചിരുന്നു.....

പക്ഷെ... ഇങ്ങനൊക്കെ ഉണ്ടാകുമെന്നു സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല........ എന്റെ ആലോചനകൾ കാടുകയറാൻ തുടങ്ങിയപ്പോഴാണ് ഗൗരി എന്നെ വിളിച്ചത്... " ഏട്ടൻ ഇപ്പോ എന്താ വിചാരിക്കുന്നതെന്നു എനിക്ക് മനസിലായി...... ഞാൻ നിങ്ങൾക്കിടയിൽ ഇല്ലായിരുന്നെങ്കിൽ ഇപ്പൊ ഏട്ടൻ കാത്തുവിനെ വിവാഹം ചെയ്യുവായിരുന്നു അല്ലെ.... " നിർവികരമായി അവൾ അത് ചോദിച്ചപ്പോ എനിക്ക് പറയാൻ ഉത്തരം ഇല്ലായിരുന്നു...... " പറ ഏട്ടാ.... ഞാൻ ഇനിയും കൂടെ വരണമെന്നാണോ ഏട്ടൻ പറയുന്നത്..... ഏട്ടൻ പൊക്കോ... ഞാൻ വന്നാൽ എല്ലാർക്കും അതൊരു വിഷമമാകും... " അവൾ ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു. ഞാൻ ഗൗരിയെ ഒന്ന് ചേർത്ത് പിടിച്ചു... " തെറ്റ് ചെയ്തത് ഞാന ഗൗരി... അതിന് നീ എന്തിനാ സ്വയം എരിയുന്നത് ..... എന്ത്‌ പ്രശ്നം വന്നാലും നേരിടാൻ ഞാൻ തയ്യാറാണ്... പക്ഷെ എനിക്കൊപ്പം നീ ഇല്ലെങ്കിൽ ഞാൻ... ഞാൻ തോറ്റുപോകും പെണ്ണെ..... "

ഞാൻ ഗൗരിയെ ഒന്നുടെ ഇറുകി പുണർന്നു..... " നീ എന്റെ കൂടെ വേണം പെണ്ണെ... ഇപ്പോ നിന്നെ കുറിചെ ഞാൻ ആലോചിക്കുന്നുള്ളു..... " " ഗൗരി... എന്താ ഇതൊക്കെ... " ആ ചേച്ചിയുടെ ശബ്ദം കേട്ട് ഞങ്ങൾ പെട്ടെന്ന് അകന്നു മാറി.... " എന്താടി... ആരാ ഇത്...... " " ചേച്ചി... അത്.... " എന്ത്‌ ഉത്തരം പറയണം എന്നറിയാതെ കുഴങ്ങിയ അവളുടെ വിരലുകൾ കോർത്ത് പിടിച്ച് കൊണ്ട് ഞാൻ അതിന് ഉത്തരം കൊടുത്തു... " ഇവൾ എന്റെ ഭാര്യ ആണ്.. ഞാൻ ഇവളെ കൊണ്ട് പോകന വന്നത്.... " ഞാൻ പറഞ്ഞതുകേട്ട് ചേച്ചി ഞെട്ടി ഞങ്ങളെ മാറി മാറി നോക്കി... " ശെരിയാണോ ഗൗരി... " അവൾ അതിനൊന്നു തല കുലുക്കി.. " പിന്നെന്താ നീ എന്നോട് പറയാഞ്ഞത്.... " " ഞങ്ങൾക്കിടയിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി.. അതിൽ പിണങ്ങിയാ ഇവൾ ഇങ്ങോട്ടേക്കു വന്നത്... ഞാൻ ഇവളെ കൊണ്ട് പോകുവാ ചേച്ചി.... " " നിങ്ങൾ ഇതെന്തൊക്കെയാ പറയുന്നേ...

എപ്പോഴായിരുന്നു വിവാഹo... എനിക്കൊന്നുo മനസിലാകുന്നില്ല... " ഞാൻ എന്റെയും ഗൗരിയുടെയും കല്യാണം എങ്ങനെ നടന്നെന്ന് പറഞ്ഞു... പക്ഷെ സത്യത്തിനേക്കാളും ഒരുപാട് നുണ ചേർക്കേണ്ടി വന്നു. " വാ ഗൗരി പോകാം... " ഞാൻ ഗൗരിയോട് പറഞ്ഞു. " ചേച്ചി ഞങ്ങൾ പോണു.... ചേച്ചിയോട് കള്ളം പറഞ്ഞതിന് ക്ഷെമിക്കണം... " ഗൗരി ചേച്ചിയെ കെട്ടിപ്പിടിച്ചു പറഞ്ഞപ്പോൾ അവർ അവളുടെ കവിളിൽ ഒന്ന് തഴുകി... " പോയിട്ട് വാ മോളേ... " ചേച്ചിയുടെ അനുവാദം കിട്ടിയതോടെ ഞനും ഗൗരിയും തറവാട്ടിലേക്ക് തിരിച്ചു..... ഇനി മുന്നോട്ട് എന്ത്‌ സംഭവിക്കും എന്നറിയാതെ.... കാത്തു പ്രെഗ്നന്റ് ആണെങ്കിൽ എനിക്ക് ഗൗരിയെ എന്റെകൂടെ ചേർത്ത് നിർത്താൻ കഴിയുമോ....... ഞാൻ പതിയെ അവളുടെ മുഖത്തെക്ക് നോക്കി... ആ മുഖത്ത് എന്തോ പുതിയ പ്രതീക്ഷകൾ ഉള്ള പോലെ.......... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story