നിന്നിലൂടെ പെണ്ണെ: ഭാഗം 18

ninniloode penne

എഴുത്തുകാരി: സജന സാജു

തറവാട്ടിലേക്ക് എത്തിയതും മുത്തശ്ശി ഓടി വന്നു ഗൗരിയെ കെട്ടിപ്പിടിച്ചു... " എന്നോട് ക്ഷെമിക്ക് മോളേ..... പ്രായത്തിനൊത്ത വിവരം ഇല്ലാതെ പോയി ഇ കിളവിക്ക് " അവർ വിതുമ്പിക്കൊണ്ട് പറഞ്ഞു... " സാരമില്ല മുത്തശ്ശി.. എനിക്ക് മുത്തശ്ശിയോട് ദേഷ്യമൊന്നും ഇല്ല... എനിക്കൊരിക്കലും അത് സാധിക്കുകയും ഇല്ല... " അവരുടെ സ്നേഹപ്രകടനം കണ്ടു ഹരി ഒന്ന് നോക്കിനിന്നു.. പെട്ടെന്നാണ് അവൻ കത്തുവിന്റെ കര്യം ഓർത്തത്.... അത് സത്യമാണോ അല്ലയോ എന്ന് കണ്ടു പിടിക്കണം.... അതത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ല കാരണം ഒരു ഗൈനക്കോളജിസ്റ് ആയ എനിക്ക് അവളുടെ മുഖം ഒന്ന് കണ്ടാൽ തന്നെ മനസിലാകും അവൾ പ്രെഗ്നന്റ് ആണോ അല്ലയൊന്ന്..... അല്ലെങ്കിൽ.... അവൾ അറിയും ഇ ഹരി ആരാണെന്നു...  " കാത്തു... ഡി.... " " എന്തമേ.. എന്തിനാ ഇ കിടന്ന് കൂവുന്നത്.... പതുക്കെ വിളിച്ച പോരെ "

" മ്മ്... നീ ഇവിടെ എന്തോ ചെയ്യുവാ.... ഓ ഏത് നേരവും ഒരു ഫോൺ.... ഡി അവള് വന്നു " " ആര്..'" മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ അവൾ ചോതിച്ചതും രമണി അവളുടെ കയ്യിൽ ഇരിക്കുന്ന ഫോൺ വാങ്ങി ബെഡ്ലേക്ക് വലിച്ചെറിഞ്ഞു..... " എന്താ അമ്മേ.... " കത്തുവിന്റെ മുഖത്തെക്ക് ദേഷ്യം ഇരച്ചു കയറി.. " ഡി.... ആാാ ഗൗരി.. അവൾ തച്ചുവന്നെന്ന്... " അത് കേട്ടതും ഗൗരിയുടെ ഹൃദയമിടിപ്പ് പതിൻ മടങ്ങുകൂടി...... " ദൈവമേ അവൾ ഹരിയേട്ടനോട് പറഞ്ഞു കാണുവോ..... ഞാൻ പ്രെഗ്നന്റ് ആണെന്ന് പറഞ്ഞാ ഞാൻ അവളെ ഓടിച്ചത്... എല്ലാം ഹരിയേട്ടൻ അറിഞ്ഞാൽ പിന്നെ... എനിക്ക് ഓർക്കാൻ കൂടി വയ്യ... " ഓരോന്ന് ഓർത്തു അവൾക്ക് വട്ട് പിടിക്കുന്നപോലെ തോന്നി.. അവൾ കൈകൊണ്ട് അവളുടെ മുടിയിൽ കൊരുത്തുവലിച്ചുകൊണ്ടിരുന്നു..... " നീ അങ്ങോട്ട് വാ പെണ്ണെ... അവിടെ എന്താ നടക്കുന്നതെന്ന് അറിയാലോ... " അതും പറഞ്ഞു രമണി റൂമിന് വെളിയിലേക്കിറങ്ങി.... പക്ഷെ കത്തുവിന് കാലുകൾ പോലും ചലിപ്പിക്കാൻ അവത്ത അവസ്ഥ....... ഇ സമയം ഹരിയും ഗൗരിയും അവരുടെ മുറിയിൽ എത്തിയിരുന്നു....

വന്നപാടെ ഹരി കയറി കട്ടിലിൽ കിടന്നു... ഗൗരിയോട് ഒന്ന് മിണ്ടാൻ പോലും നിന്നില്ല... ആദ്യമൊക്കെ അവൾ അത് കണ്ടില്ലെന്ന് നടിച്ചെങ്കിലും പിന്നെ പിന്നെ അവളുടെ മനസ്സിൽ ഒരു വിങ്ങൽ വന്നു.. അവൾ പതുക്കെ അവന്റ അടുത്ത് വന്നിരുന്നു..... കണ്ണുകളടച്ചു കിടക്കുന്ന അവനെ ഒന്ന് വിളിക്കാൻ ശ്രമിച്ചെങ്കിലും അവൻ ഉറങ്ങിക്കോട്ടെ എന്ന് കരുതി അവൾ പതിയെ കട്ടിലിൽ നിന്നുമെണീറ്റു.... പെട്ടെന്നാണ് ഹരിയുടെ കൈ അവളുടെ ഇടുപ്പിൽ ചുറ്റിയത് അവൾക്ക് എന്തേലും ചെയ്യാൻ പറ്റും മുമ്പേ അവൾ അവന്റെ നെഞ്ചിലേക്ക് വീണിരുന്നു..... " അയ്യോ എന്റെ നെഞ്ച് കലങ്ങി പോയെ... " അവൻ പെട്ടെന്ന് പറഞ്ഞതും അവൾ ഒരു എന്താളിപ്പോടെ അവനെ നോക്കി... " ഹരിയേട്ടൻ എന്നെ വലിച്ചതുകൊണ്ടല്ലേ ഞാൻ വീണത്... " അവൾ തപ്പി തടഞ്ഞു എണീറ്റുകൊണ്ട് ചോദിച്ച്.. " എന്നാലും ഒരു മയത്തിലൊക്കെ വീഴാമായിരുന്നു... " അവൻ നെഞ്ച് ഒഴിഞ്ഞുകൊണ്ട് പറഞ്ഞു..... " എനിക്ക് നല്ല ഭാരമാ... " അവൾ നഖം കടിച്ചികൊണ്ട് ചോദിച്ചപ്പോ അവൻ അറിയാതെ ചിരിച്ചു പോയി.... " ഭാരമുണ്ട്... ഒരു പൂവിന്റെ.... "

അവൻ അത് പറഞ്ഞതും അവളുടെ കണ്ണുകൾ വിടർന്നു വന്നു... എന്നാൽ അതിനധികം ആയുസ് ഉണ്ടായിരുന്നില്ല... അവളുടെ മുഖം മങ്ങുന്നത് കണ്ടു ഹരി കട്ടിലിൽ നിന്നുമെഴുനേറ്റ് അവൾക്കരികിലേക്ക് നടന്നു... " എന്തു പറ്റി എന്റെ ഗൗരി കുട്ടിക്ക്... " അവൾ ഒന്നുമില്ലെന്ന് ചൂമൽ കാട്ടിയെങ്കിലും അതൊരു വിതുമ്പലിൽ ആണ് അവസാനിച്ചത്..... ഹരി പതിയെ അവളെ മാറോഡ് ചേർത്തു.... " എന്താടി... " " അത്... കാത്തു..... എനിക്കറിയില്ല ഏട്ടാ... ഹരിയേട്ടാനില്ലാതെ എനിക്ക് പറ്റില്ല.... എനിക്ക്.... " വാക്കുകൾക്കായി പരതുന്ന അവളുടെ ചുണ്ടിനു മുകളിൽ അവൻ വിരൽ വെച്ചതും അവൾ മൗനമായി അവനെത്തന്നെ നോക്കി നിന്നു.... " ഗൗരി... നിന്നോട് അവൾ പ്രെഗ്നന്റ് ആണെന്ന് പാഞ്ഞത് ശെരിയാണോ എന്നെനിക്കറിയില്ല.... ഞാൻ തെറ്റ് ചെയ്തു എന്നത് ശെരിയാണ്.. പക്ഷെ എനിക്ക് തോന്നുന്നത് നിന്നെ വേദനിപ്പിക്കാനോ അല്ലെങ്കിൽ വേറെ എന്തോ ഉദ്ദേശം കൊണ്ടാണ് അവൾ അത് നിന്നോട് പറഞ്ഞത്... " ഹരി പറയുന്നത് ഗൗരി ശ്രദ്ധയോടെ കേട്ടു...

" നീ തന്നെ ഒന്ന് നോക്ക്.... അവൾ പ്രെഗ്നന്റ് ആണെങ്കിൽ അവൾ അത് എന്നോടല്ലേ പറയേണ്ടത്...... അപ്പോൾ അവളുടെ ലക്ഷ്യo നീ ആയിരുന്നു... " ഹരി പറഞ്ഞത് ശെരിയാണെന്ന് അവൾക്കും തോന്നി...... " എന്നാലും... സത്യമാണെങ്കിലോ... " " എന്റെ പൊന്ന് മോളേ അവളിനി എന്തൊക്കെ പറഞ്ഞാലും ഞാൻ നിന്നെ വിട്ട് പോകില്ല... അങ്ങനെ ഞാൻ പോണമെങ്കിൽ ദെ എന്റെ ഈ തലയുണ്ടല്ലോ അത് മണ്ണിൽ കുത്തണം... " അവൻ തമാശ രൂപേണ പറഞ്ഞെങ്കിലും ആ വാക്കുകൾ ഇരുവരിലും ഒരു നോവ് സൃഷ്ടിച്ചു... ഒരു സുഖമുള്ള നോവ്.... " അതെ... പെണ്ണെ.. ഇങ്ങനെ നോക്കല്ലേ... നിന്റെ ഇ നോട്ടം കാണുമ്പോ കടിച് തിന്നാൻ തോന്നുവാ... " അവൻ പതിഞ്ഞ സ്വരത്തിൽ അവളുടെ കാതിൽ പറഞ്ഞപ്പോ അവന്റെ ചുടുനിശ്വാസം അവളുടെ കാതിൽ പതിച്ചു... അതിന്റെ ഫലമെന്നോളം അവളുടെ ശരീരത്തിലേ ഓരോ റൊമാകൂപങ്ങളും എണീറ്റു നിന്നു.... അവളുടെ ഇടുപ്പിലെ പിടി അവനൊന്നു മുറുക്കിയതും അവൾ ഒരു നിശ്വാസത്തോടെ അവനിലേക്ക് ചായ്ഞു... വാതിലിൽ കലനക്കം കേട്ട് ഇരുവരും പെട്ടെന്ന് അകന്ന് മാറി....

അവളുടെ മുഖം ചുവന്നു തുടുത്തിരിക്കുന്നത് കണ്ടതും അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു..... " വെളിയിൽ ആരാണെന്ന് നോക്കട്ടെ പെണ്ണെ.. " അവൻ അവളോട് പറഞ്ഞുകൊണ്ട് വാതിൽ തുറന്നതും ഞെട്ടിയ മുഖവുമായി രമണി വാതുക്കൽ നിൽക്കുന്നുണ്ടായിരുന്നു... " എന്താ മാമി... " അവൻ ചോദിച്ചതും അവർ എന്ത്‌ പറയും എന്ന് കരുതി പരുങ്ങി.... " അത്... അത് മോനെ.. ഞാൻ.. ഞാൻ ഗൗരി മോളേ കാണാൻ വന്നതാണ്... " രമണി എങ്ങനെയോ പറഞ്ഞൊപ്പിച്ചു.. വെളിയിൽ രമണിയുടെ ശബ്ദo കേട്ടതും ഗൗരി വെളിയിലേക്കിറങ്ങി...... " ആഹ് മോളേ... നിനക്ക് സുഖമാണോ... നീ ഇവിടുന്ന് പോയി എന്നറിഞ്ഞപ്പോ എനിക്ക് സഹിക്കാൻ പറ്റിയില്ല.. ഞാൻ പൂജമുറിയിൽ ആയിരുന്നു ഇതുവരെ... എന്തായാലും എന്റെ പ്രാർത്ഥന ദൈവo കേട്ടല്ലോ... " രമണിയുടെ അഭിനയo കണ്ടു ഗൗരിക്ക് ചിരിപൊട്ടി എന്നാൽ ഹരി യാതൊരു ഭവഭേതവും ഇല്ലാതെ നിൽക്കുകയാണ് കാരണം രമണിയുടെ ഗൗരിയോടുള്ള പെരുമാറൽ അവനറിയില്ലായിരുന്നു... " എന്താ മോളേ ഇങ്ങനെ നോക്കുന്നത്... " രമണി ഗൗരിയുടെ കൈകൾ ചേർത്ത് പിടിച്ചു ചോദിച്ച്...

" ചേച്ചിക്ക് ഞാൻ പോയപ്പോൾ വിഷമം ആയി അല്ലെ .... " ഗൗരി അത് പറഞ്ഞപ്പോ ഹരി അവളെയൊന്ന് നോക്കി.. " ചേച്ചിയോ... ഗൗരി ഇത് നിന്റെ മാമി ആണ് " തിരുത്തൽ എന്നാ രീതിയിൽ അവൻ പറഞ്ഞതും ഗൗരി ഒരു പുഞ്ചിരിയോടെ രമണിയെ നോക്കി... " അല്ല ഹരിയേട്ടാ... ഞാൻ നമ്മുടെ വിവാഹം കഴിഞ്ഞ പിറ്റേ ദിവസം ചേച്ചിയെ മാമി എന്ന് വിളിച്ചപ്പോ ഇ ചേച്ചി പറയുവാ ഹരിയുടെ മാമിയാണ് ഞാൻ നിന്റെ അല്ലെന്നു... അപ്പൊ ഞാൻ വേറെ എന്ത്‌ വിളിക്കാന.. " അവൾ അത് പറഞ്ഞു ഹരിയെ നോക്കിയതും അവൻ രമണിയെ ഒന്ന് നോക്കി.. അതിൽ ദേഷ്യo നിറഞ്ഞു നിന്നിരുന്നു.......... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story