നിന്നിലൂടെ പെണ്ണെ: ഭാഗം 19

ninniloode penne

എഴുത്തുകാരി: സജന സാജു

ഹരി രമണിയെ ഒന്ന് സൂക്ഷിച്ചു നോക്കിയതും അവർ വിയർക്കാൻ തുടങ്ങി.... " അത് ഞാൻ മോളോടൊരു തമാശ പറഞ്ഞതാ... അത് ഗൗരിക്കുട്ടി കാര്യമായി എടുത്തോ.... " കഴുത്തിൽ കൂടി ഒഴുകി ഇറങ്ങുന്ന വിയർപ്പ് തുടച്ചുകൊണ്ട് രമണി പറഞ്ഞു.... " എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ മോനെ.. അടുക്കളയിൽ പിടിപ്പത് പണിയ.... " അടുക്കളയിലേക്ക് ഓടുന്ന രമണിയെ കണ്ടപ്പോ ഗൗരിക്ക് ചിരി പൊട്ടി.... " എന്താ വാവേ ചിരിക്കൂന്നേ... " ഹരി ഗൗരിയെ വാവേ എന്ന് വിളിച്ചതും അവളുടെ കണ്ണുകൾ വിടർന്നു വന്നു.. " വാവയോ..... എന്നെയ വിളിച്ചത്.... " " അതെന്താടി അങ്ങനെ ചോദിച്ചേ..... എന്റെ ഭാര്യയെ എനിക്ക് ഇഷ്ടമുള്ളതൊക്കെ വിളിക്കാം..... പൊന്നെന്നും വാവേന്നും ഓക്കേ... " അത് കേട്ടതും അവളുടെ കവിളുകൾ ചുവന്നു തുടുത്തു..... എന്നാൽ പെട്ടെന്ന് തന്നെ മുഖം മങ്ങി.... " എന്ത്‌ പറ്റി ഗൗരി... "

" അത്... കാത്തു... കത്തുവിന്റെ കാര്യo ഓർക്കുമ്പോ മനസ്സിൽ എന്തോ ഒരു ഭാരം ഉള്ള പോലെ... " അവൻ ഒന്ന് പുഞ്ചിരിച്ചു.. " എന്റെ ശ്രീമതി അതിനേക്കുറിച്ച് ആലോചിച് വിഷമിക്കണ്ട..... ഇന്ന് തന്നെ അതിനൊരു പരിഹാരം കാണാം... " " എന്നെ വേണ്ടന്ന് പറയല്ലേ ഏട്ടാ.... " " ദെ ഗൗരി ഞാൻ പറഞ്ഞിട്ടുണ്ട് നിനക്കപ്പുറം എന്റെ മനസ്സിൽ ഒന്നും ഇല്ലെന്നു..... ഇനി ഇമ്മാതിരി വർത്തമാനം പറഞാൻ ഇ കൊന്ത്രപ്പല്ല് ഞാൻ എടുത്ത് കയ്യിൽ തരും പറഞ്ഞേക്കാം... " കള്ള ഗൗരവത്തോടെ അവനത് പറഞ്ഞപ്പോൾ അവളുടെ മനസ്സും ഒന്നു ശാന്തമായി......  ഇനി എന്ത്‌ സംഭവിക്കും എന്നറിയാതെ അങ്ങോട്ടും ഇങ്ങട്ടും നടക്കുകയായിരുന്നു കാത്തു... പെട്ടെന്നാണ് ഹരി മുറിയിലേക്ക് കയറി വന്നത്.. അവനെ കണ്ട് ആദ്യമൊന്ന് അവൾ പരുങ്ങിയെങ്കിലും അത് പുറത്തുകാണിക്കാതെ അവൾ അവനെ നോക്കി ഒന്നു ചിരിച്ചു..... " എന്താ... ഹരിയേട്ടാ.. ഗൗരി വന്നെന്ന് അമ്മ പറഞ്ഞു... " അവൾ നല്ല കൂൾ ആയിത്തനെ സംസാരിച്ചു... " മ്മ്.. വന്നു.... പക്ഷെ... " " എന്ത്‌ പറ്റിയേട്ടാ... " " എനിക്കവളോട് ജീവിക്കാൻ താല്പര്യം ഇല്ല കാത്തു... ഇപ്പോഴും മനസ്സിൽ നീയാ.... "

ഹരി പറയുന്നത് കേട്ടതും കാത്തു ഒരുനിമിഷം പകച്ചു നിന്നു... അവൾക്ക് അവളുടെ കാതുകളെ വിശ്വസിക്കാൻ ആയില്ല...... മനസ്സ് പറക്കുന്ന പോലെ... " കത്തു..... ഏഹ്ഹ്... " സ്വപ്നലോകത്തായിരുന്ന കാത്തു അവന്റെ ശബ്ദം കേട്ടാണ് തിരികെ വന്നത്.. " ഏട്ടൻ എന്താ പറഞ്ഞത്... ഏട്ടന് എന്നെ.... ഇത് കേൾക്കാൻ ഞാൻ എത്ര കൊതിച്ചെന്നറിയുവോ... " " എനിക്കത് മനസ്സിൽ ആയതുകൊണ്ടല്ലേ കാത്തു ഞാൻ ഇപ്പൊ ഇവിടെ നിക്കുന്നത്..... പിന്നേ... " " എന്താ ഏട്ടാ... " പറയാൻ വന്നത് മുഴുമിപ്പിക്കാതെ ഹരി നിന്നപ്പോൾ അവൾ ചോദിച്ചു... " ഗൗരി പറഞ്ഞപ്പോഴാണ് നീ പ്രെഗ്നന്റ് ആണെന്ന് ഞാൻ അറിയുന്നത്... കേട്ടപ്പോ എനിക്ക്... എനിക്ക് ഉണ്ടായ ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റില്ല..... ശേ.. ഇപ്പോ സംസാരിച്ചിരിക്കയല്ലല്ലോ വേണ്ടത്... നീ വാ ഞാൻ പൾസ് ഒന്നു നോക്കട്ടെ... " ഹരി പറഞ്ഞത് കേട്ട് കാത്തുവിന്റെ മുഖം ഇരുണ്ടു... അവൾക്ക് എന്ത്‌ ചെയ്യണം എന്നറിയാതെ അവൾ നിന്നു.... " എന്താ കാത്തു അവിടെത്തന്നെ നിക്കുന്നെ...ഓ ക്ഷീണം കാണും ഞാൻ നോക്കാം... "

അവൻ അവളുടെ അടുത്തെക്ക് നടന്നതും അവളുടെ ഹൃദയം നിന്നുപോകും എന്നവൾക്ക് തോന്നി.... പൊടുന്നനെ ഹരി അവളുടെ പൾസ് പിടിച്ചു നോക്കി..... എന്നിട്ട് കാത്തുവിന്റെ മുഖത്തെക്കും... ഒരു തരം നിസ്സഹായവസ്ഥ ആയിരുന്നു ആ മുഖത്ത് ഉണ്ടായിരുന്നത്..... ഹരി എങ്ങനെ അവളോട് പ്രതികരിക്കും എന്നവൾ ഭയന്ന് കാണുകൾ ഇറുക്കെ അടച്ചു.... എന്നാൽ പ്രതെകിച്ചു ഒന്നും സംഭവിക്കാത്തതിനാൽ അവൾ കണ്ണ് തുറന്നു നോക്കി.. ഹരി മാറിൽ കൈ പിണച്ചു കൊണ്ട് നിൽക്കുകയായിരുന്നു.. അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു... " എ... ന്താ.. ഇ... ഇങ്ങനെ നോക്കുന്നെ.... " " congrats നീ പ്രെഗ്നന്റ് ആണ് കാത്തു.. " അത് കേട്ടതും അവളുടെ ശരീരത്തിൽ കൂടി ഒരു മിന്നൽ കടന്നുപോകും പോലെ തോന്നി.... " പക്ഷെ... അതിന്റെ അച്ഛൻ ഞാൻ അല്ല.... നന്ദൻ.... നന്തനാ.... " അവന്റെ മുഖത്തെ ചിരി പുച്ഛത്തിലേക്ക് വഴിമാറിയതും നന്ദന്റെ പേര് കേട്ട് അവൾ ഒന്നു ഞെട്ടി... " എന്താടി നോക്കുന്നെ... നിനക്ക് നന്തനെ അറിയില്ലേ ehhh... " അവൾ തല കുനിച്ചു നിൽക്കുന്നതല്ലാതെ ഒന്നും മിണ്ടീല.....

" നിനക്ക് ഓർമ്മയുണ്ടോ കാർത്തികേ അന്ന് നിന്റെ വീട്ടിൽ ഞാൻ വന്നത് " ഒന്നും മിണ്ടാതെ അവൾ നിൽക്കുന്നത് കണ്ടപ്പോ അവനു ദേഷ്യം അവന്റെ തലയിലേക്ക് ഇരച്ചു കയറി.... " വാ തുറന്നു പറയെടി മ₹%&₹₹" അവൾ ഒന്നു ഞെട്ടി ആദ്യമായിട്ടാണ് അവൻ തന്നോട് ഇങ്ങനെ മോശമായി സംസാരിക്കുന്നത്... താൻ ചതിച്ചത് മനസ്സിലാക്കിയതിനു ശേഷം പോലും ആ വാക്കുകളിൽ സൗമ്യത ഉണ്ടായിരുന്നു... എന്നാൽ ഇപ്പൊ പറഞ്ഞാ വാക്കുകൾ കേൾക്കുമ്പോ തന്റെ നിൽക്കുന്ന ഹരിയെ പരിചയമില്ലാത്ത പോലെ തോന്നി. " എന്താടി വായിൽ പഴമാണോ..... നിനക്ക് ഓർമ ഉണ്ടോന്ന്... " " മ്മ് " അവൾ അതിനൊന്നു മൂളി.... " അന്ന് നിന്റെകൂടെ ഉണ്ടായിരുന്നത് നന്ദു അല്ലായിരുന്നു വേറെ ഒരുത്തൻ ആയിരുന്നു അല്ലെ... " അതിനവൾ തല കുലുക്കി.... " പിന്നെ നീയും നന്ദുവും അന്ന് കല്യാണത്തലേന്ന് തറവാട്ടിൽവെച്ച് ഏന്തുവായിരുന്നു... " ഹരിക്ക് ആ കാര്യം അറിയാമെന്നത് കത്തുവിന് ഒരു പുതിയ അറിവായിരുന്നു... " നീ എന്താ ഇങ്ങനെ നോക്കുന്നേ ഞാൻ എങ്ങനെ അറിഞ്ഞു എന്നാണോ...

അന്ന് നീയും അവനും കൂടി കാട്ടിക്കോട്ടിയതൊക്കെ ഞാൻ കണ്ടെടി പിഴചവളെ.... ഞാൻ നാട്ടിലില്ലാത്തപ്പോ ഇനിയും എത്ര പേരുടെ കൂടെ നീ അഴിഞ്ഞാടി എന്ന് ആർക്കറിയാം... അവരുടെ ആരുടേയെയെങ്കിലും ആയിരിക്കും നിന്റെ വയറ്റിൽ കിടക്കുന്നത് അല്ലാതെ എന്റെ അല്ല... " അവന്റ ഓരോ വാക്കുകളും അവളുടെ ശരീരത്തെ തളർത്തുന്ന പോലെ തോന്നി അവൾക്ക്.... വീഴാതിരിക്കാൻ അടുത്തുകിടന്ന ചായരിലേക്ക് പതിയെ ഇരുന്നു.... " നാണം ഉണ്ടോ നിനക്ക്... എത്ര അവന്മാരുടെ കൂടെയ നീ.. പറയുമ്പോ എന്റെ നാവ് വരെ നാറുന്നു..... ഇപ്പൊ നീ വിചാരിക്കുന്നുണ്ടാവും നിങ്ങൾ മാന്യനാണോ എന്ന്... അല്ല ഞാൻ മാന്യനല്ല എന്റെ ജീവിതത്തിൽ പല പെണ്ണുങ്ങളും വന്നു പോയി പക്ഷെ നീയെന്ന പുസ്തകം അടച്ചതിന് ശേഷം ആയിരുന്നു എന്ന് മാത്രം...... തെരുവിൽ ശരീരം വിൽക്കുന്നവർക്ക് പോലും കാണും നിന്നെക്കാൾ അന്തസ്സ്... "

" മതി നിർത്ത്..... " അവളുടെ ശബ്ദം ഉയർന്നതും അവന്റെ നാവ് ചങ്ങളായിട്ടപോലെ നിന്നു..... " അതെ നിങ്ങൾ പറഞ്ഞതൊക്കെ സത്യം തന്നെയാ...... എനിക്ക് നിങ്ങളെ വേണ്ട പോരെ...... ഇനി എന്നെ പറ്റി എന്തേലും പറഞ്ഞാ... " അവൾ വിരൽ അവനു നേരെ ചൂണ്ടിയതും അവന്റെ സർവ്വ നിയത്രണവും പൊട്ടിയപോലെ തോന്നി..... " തോന്നിവാസം ചെയ്തിട്ട് പ്രസംഗിക്കുന്നോടി... " പറഞ്ഞു തീർന്നതും അവന്റെ കരം അവളുടെ കവിലുകളിൽ വിരലടയാളം സൃഷ്ടിച്ചു.... അവൾ പുറകോട്ടെന്ന് വെച്ചു പോയി.... " അറപ്പ് തോന്നുന്നു നിന്നേ കണ്ടിട്ട്... " ഹരി മുറിയിൽ നിന്നുമിറങ്ങി പോയതും അവളിൽ ഒരു പുഞ്ചിരി വിടർന്നു... " നീയും അവളും ഒന്നിച്ചു ജീവിക്കുന്നത് എനിക്ക് കാണണം... ഇനി നീ അറിയും ഈ കാർത്തിക ആരാണെന്നു... "........ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story