നിന്നിലൂടെ പെണ്ണെ: ഭാഗം 2

ninniloode penne

എഴുത്തുകാരി: സജന സാജു

" കാത്തു.. " അറിയാതെ എന്റെ തൊണ്ടകുഴിയിൽ നിന്നും അവളുടെ പേര് പുറത്ത് വന്നു അവളെ കണ്ടതും ഞാൻ ഞെട്ടി.. എന്റെ എല്ലാമെല്ലാം ആയ കാത്തു. പെട്ടെന്ന് ഞാൻ എന്റെ മനസിനെ നിയന്ത്രിച്ചു. " നീ... നീ എന്താ ഇവിടെ " ഞാൻ അവളെ ദേഷ്യത്തോടെ ഒന്ന് നോക്കി. " അത്.. ഹരിയേട്ടാ എനിക്ക്.. എനിക്ക് ഏട്ടനോട് കുറച്ച് സംസാരിക്കണം " " എന്നോട് എന്ത് സംസാരിക്കാൻ... നോക്ക് കാർത്തിക ഞാൻ പഴയ ഹരിയല്ല. എനിക്കും നിനക്കും ഇടയിൽ ഉണ്ടായിരുന്നതൊക്കെ അന്ന് ആ രാത്രിയോടെ തീർന്നു. ഇനി എനിക്ക് ആ പഴയ ഹരി ആകാൻ പറ്റില്ല. നീ മുറിക്ക് പുറത്ത് പോ " ഞാൻ അവളുടെ മുഖത്ത് നോക്കാതെയാണ് അത്രയും പറഞ്ഞൊപ്പിച്ചത്. "ഏട്ടാ പ്ലീസ്.. എനിക്ക് പറയാനുള്ളത് ഒന്ന് കേൾക്കണം... അന്ന് രാത്രിയിൽ എന്താണ് സംഭവിച്ചതെന്നു ഞാൻ പറയാം " " വേണ്ട കാർത്തിക.. ഏല്ലാം എനിക്ക് മനസിലായ കാര്യങ്ങൾ ആണ്. നീ എനിക്ക് താങ്ങാനാകുന്നതിലും വേദന തന്നു.. നിന്നെ സ്നേഹിച്ച കുറ്റത്തിന് നീ തന്ന സമ്മാനം അത് മരിച്ചാലും ഈ നെഞ്ചിൽ നിന്നും മായില്ല . അതുകൊണ്ട് ഇനി ഇതും പറഞ്ഞു എന്റെ മുന്നിൽ വരരുത്.

" ഞാൻ അവൾക്ക് നേരെ കൈ കൂപ്പി അത് പറഞ്ഞപ്പോൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു അതിന് മറുപടി. ആ കരച്ചിൽ കണ്ടതും എന്റെ നെഞ്ചിൽ ഒരു ഇരുമ്പ് തുളച്ചിറങ്ങിയ വേദന ആയിരുന്നു... അവളെ എന്റെ മാറോട് ചേർത്ത് പിടിക്കാൻ ആരോ പറയുന്ന പോലെ എന്നാലും..... എന്നാലും പ്രണയത്തിൽ ചതിക്ക് സ്ഥാനം ഇല്ലാലോ. " ഹരിയേട്ടൻ എന്നേ ഇതുവരെ പേര് വിളിച്ചിട്ടില്ല.. കാത്തു എന്നല്ലേ വിളിക്കാറ്.. ഇപ്പൊ " " അതാ കാർത്തിക ഞാൻ പറഞ്ഞത്.. ഇപ്പോ നിൻെറ മുന്നിൽ നിൽക്കുന്ന ഇ ഹരി നിന്റെ പഴയ ഹരിയേട്ടൻ അല്ലെന്ന്..... നിനക്ക് ഇനിയും എന്നെ വേദനിപ്പിക്കാനാണ് ഉദ്ദേശമെങ്കിൽ നാളെ ഞാൻ ഇവിടുന്ന് തിരിച്ചു പോകും " ഞാൻ അത്രേം കൂടി പറഞ്ഞതോടെ അവൾ മുറിയിൽ നിന്നും കരഞ്ഞു കൊണ്ടോടി. അവളോട് അത്രയും പറയേണ്ടിരുന്നില്ല... അവൾ എന്നോട് ചെയ്തത് പൊറുക്കാൻ പറ്റാത്ത കാര്യം ആണെങ്കിലും ഇപ്പോഴും എന്റെ മനസ്സിൽ അവൾ ഇല്ലെന്ന് പറഞ്ഞാൽ അത് നുണ ആയിരിക്കും. പ്രണയം എന്താണെന്നു അറിയുന്നതിന് മുമ്പേ ഇ മനസ്സിൽ കേറി പറ്റിയതാണ് കാത്തു.. എന്നിട്ടും.....

ഞാൻ ഓരോന്നോർത് കട്ടിലിലേക്ക് കിടന്നു.. അപ്പോഴാണ് വാതിലിൽ തട്ടുന്ന സൗണ്ട് കേട്ടത്. ഇവൾ ഇതുവരെ പോയില്ലേ.. ഞാൻ ദേഷ്യത്തോടെ പോയി വാതിൽ തുറന്നു. ഇത് ലവളല്ലേ എന്നെ താഴ് വെച്ച് ഇടിച്ചവൾ. " സർ നു എന്തേലും കുടിക്കാൻ വേണോന്ന് മുത്തശ്ശി ചോദിച്ചു. " സാറോ.. ഇവളല്ലേ കുറച്ച് മുൻപ് എന്നെ എലെക്ട്രിഷൻ ആക്കി എടൊ പോടോന്നൊക്കെ വിളിച്ചത്. " സാർ ഒന്നും പറഞ്ഞില്ല " അവൾക്ക് മനസിലായിക്കാനില്ല കൊറച്ചു മുൻപ് അവൾ ചീത്ത വിളിച്ചത് എന്നെ ആണെന്ന്. " എനിക്കൊന്നും വേണ്ട " അവളെ ചൂഴ്ന്ന് നോക്കികൊണ്ട് ഞാൻ പറഞ്ഞതും അവളുടെ മുഖത്ത് പെട്ടെന്നൊരു ഞെട്ടൽ ഞാൻ കണ്ടു. അവൾ ഒന്നും മിണ്ടാതെ തലകുലുക്കി എന്നിട്ട് തിരിഞ്ഞു പോകാൻ തുടങ്ങിയപ്പോ ഞാൻ അവളെ വിളിച്ചു. " അതെ ഒന്ന് നിന്നെ " അവൾ തിരിഞ്ഞ് എന്നെ നോക്കി " " കണ്ണു കെട്ടി ക്കളി കഴിഞ്ഞോ.. അതോ ഇനി പാതിരാത്രി ആകുന്ന വരെ കാണുവോ..... വേലക്കാരി ആണെങ്കിലും വീട്ടുകാരി ആണെന്ന വിചാരം " അതു പറഞ്ഞതും പെണ്ണ് കണ്ണുനിറക്കാൻ തുടങ്ങി. ആാാ ഇളം തവിട്ടു നിറമാർന്ന കൃഷ്ണമണികൾ അങ്ങോട്ടും ഇങ്ങോട്ടും അവൾ ഉരുട്ടുന്നത് കണ്ടപ്പോ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. " ഹും സാരമില്ല പൊക്കോ... എനിക്കെന്തേലും ആവശ്യo ഉണ്ടേൽ ഞാൻ താഴെ വന്നു എടുത്തോളാം "

അവൾ ഒന്ന് തലകുലുക്കി.. പതുക്കെ ഗോവണി ഇറങ്ങി പോയി. യാത്ര ചെയ്തത് കൊണ്ടാകാം നല്ല ക്ഷീണം ഉണ്ട്. ഇനി ഒന്നും കഴിക്കാൻ തോന്നില്ല കാരണം വന്നു കേറിയപ്പോ തന്നെ എന്റെ കാത്തുവിന്റെ കണ്ണീരാണ് കണ്ടത്. ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല. ഇങ്ങോട്ട് വരാൻ തോന്നിയ നിമിഷത്തെ പഴിച് ഞാൻ പതിയെ ഉറക്കത്തെ പുൽകി. " മോനെ ഹരിക്കുട്ടാ..... " ശങ്കരേട്ടൻ വിളിക്കുന്ന കേട്ടാണ് എണീച്ചു പോയി വാതിൽ തുറന്നത്. " ആഹാ കുട്ടി ഇതുവരെ കുളിച്ചില്ലേ... അവിടെ മുത്തശ്ശി തിരക്കുന്നുണ്ട്.... " " ഇത്ര രാവിലേ കുളിക്കാനോ ... സമയം 7 മണി ആകുന്നതല്ലേ ഉള്ളു... " ഞാൻ ശങ്കരേട്ടനോട് ഉറക്കച്ചടവിൽ പറഞ്ഞു. " ഇത് അമേരിക്ക അല്ല കുട്ടിയെ... വേഗം പോയി കുളിച്ചിട്ട് വന്നോളൂ..." ശങ്കരേട്ടൻ പോയ ഉടനെ ഞാൻ ടവലും എടുത്തോണ്ട് കുളിക്കാൻ കുളത്തിലേക് പോയി. കുളത്തിലെ കല്പടവുകൾ ഇറങ്ങി ചെന്ന് ഞാൻ കുളത്തിലേക്ക് പതിയെ ഒരു കാൽ കൊണ്ട് തൊട്ട് തണുപ്പ് നോക്കി ..... " ഊഹ്... എന്തൊരു തണുപ്പ് " തൊടിയും പടവും എല്ലാം പായൽ നിറഞ്ഞു കിടക്കുവാണ് . ആരും ഇങ്ങോട്ടേക്കു വരില്ലെന്ന് തോന്നുന്നു..

കുളമാകേ പച്ച നിറത്തിലേ വെള്ളം പോലെ.... ഞാൻ രണ്ടും കല്പ്പിച്ചു കുളത്തിലേക്കിറങ്ങാൻ നോക്കുമ്പോ മറപ്പുരയിൽ നിന്നും ഒരു കിലുക്കം. തോന്നിയതാകും എന്ന് വിചാരിച്ചു ഞാൻ കുളത്തിലേക്കിറങ്ങി. ആദ്യം ഉണ്ടായിരുന്ന തണുപ്പ് ഇപ്പോ ഇല്ല.... ഞാൻ കുറച്ച് നേരം ശ്വാസം അടക്കി കുളത്തിന്റെ അടിത്തട്ടിൽ അങ്ങനെ മുങ്ങി നിന്നു... ഇങ്ങനെ നിൽക്കുമ്പോൾ എല്ലാ പ്രശ്നങ്ങളും സങ്കടങ്ങളും എന്നെ വിട്ടകലും പോലെ തോന്നുന്നു..... പതിയെ ഞാൻ കുളത്തിന്റെ മുകളിലേക്ക് നിന്തി കാണ്ണുതുന്നുറന്നപ്പോ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു കളഞ്ഞു. ഇന്നലെ കണ്ട ആ പെണ്ണ് കുളിക്കാനുള്ള തയ്യാറെടുപ്പിലാണ്.... പാവാട നെഞ്ചിനു മുകളിൽ വെച്ച് കെട്ടി.. അവളുടെ മുട്ടോളം ഉള്ള മുടിയിൽ എണ്ണ തേക്കുന്നു. ഞാൻ ഒന്ന് ഞെട്ടിയെങ്കിലും അവളുടേ ആ സൗന്ദര്യത്തിൽ ഒന്ന് വീണോ എന്ന് ചോദിച്ചാൽ...... പിന്നേ വീഴാതെ... " ഹലോ " ഞാൻ വിളിച്ചതും അവളൊന്നു ഞെട്ടി തിരിഞ്ഞു നോക്കി. " കുളിക്കാൻ വന്നതാ? " രണ്ടാമത്തേ ചോദ്യത്തിലാണ് അവൾ തിരികെ സെൻസിലേക്ക് വന്നത്. അടുത്ത് കിടന്ന വെള്ള തോർത്ത്‌ എടുത്ത് അവൾ മാറ് മറച്ചൊരോട്ടം ആയിരുന്നു മറപ്പുരയിലേക്ക്. അതു കണ്ടതും എനിക് പൊട്ടി ചിരിക്കാനാണ് തോന്നിയത് . "അതെ ഇ സമയത്ത് ഞാനാ ഇവിടെ കുളിക്കുന്നെ "

മറപ്പുരയിൽ നിന്നും അവളുടെ ശബ്ദം എന്റെ കാതിലേക്ക് പാഞ്ഞെത്തി . " അതിന് ഞാൻ എന്ത് വേണം.. എനിക്ക് ഇഷ്ടമുള്ളപ്പോഴൊക്കെ ഞാൻ ഇവിടെ കുളിക്കും. ഇതേ എന്റെ അപ്പൂപ്പൻ മാർ ഉണ്ടാക്കി വെച്ചിരിക്കുന്നതാ... വാല്യക്കാർക്ക് കുളിക്കാൻ അല്ല ഇത് " ഞാനും വിട്ടുകൊടുത്തില്ല. കുറച്ച് നേരത്തേക്ക് അനക്കം ഒന്നും കേട്ടില്ല.. ഞാൻ ഒന്നുടെ മുങ്ങി എണീറ്റപ്പോ അവൾ പടവിൽ നിൽപ്പുണ്ട്. " ദെ നിങ്ങൾ ഇവിടുത്തെ സാർ ഒക്കെ തന്നെ ഞാൻ സമ്മതിച്ചു.. പക്ഷെ ഇ വാല്യക്കാരി, വേലക്കാരി എന്നിങ്ങനെയുള്ള വാക്കൊന്നും എന്നെ വിളിക്കണ്ട.. ഞാൻ ഇവിടെ മുത്തശ്ശിക്ക് കൂട്ട് വന്നതാ " അവൾ ഒരു പാവാടയും ഉടുപ്പും ഇട്ടിട്ടുണ്ട് കൈയിൽ ആ തോർത്തും. " ആണോ... വലിയ കാര്യം ആയിപ്പോയി.. ഒന്ന് പോടീ " അതു കേട്ടതും അവൾ ദേഷ്യം കൊണ്ട് ചവിട്ടി തുള്ളി പോയി. കുളിയൊക്കെ കഴിഞ്ഞ് ഞാൻ മുത്തശ്ശിയെ കാണാൻ പോയി. " എന്താ മുത്തശ്ശി എന്നെ കാണണം എന്ന് പറഞ്ഞായിരുന്നോ " മുത്തശ്ശി ഒന്നും മിണ്ടുന്നില്ല . ശെടാ ഇന്നലെ വരെ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ. " പറുക്കുട്ടി... എന്താ ഒരു വിഷമം... എന്തോ പറ്റിട്ടുണ്ടല്ലോ " ഞാൻ പതിയെ മുത്തശ്ശിയുടെ മടിയിൽ കിടന്നു. മുത്തശ്ശി പതിയെ എന്റെ തലയിൽ തലോടാൻ തുടങ്ങി. " ഹരിക്കുട്ടാ... " " മം.... "

" ഇന്നലെ നീ കാത്തുവിനെ വഴക്ക് പറഞ്ഞോ " അതു കേട്ടതും ഞാൻ മുത്തശ്ശിയെ ഒന്ന് നോക്കി. " നീ നോക്കണ്ട അവൾ എന്നോട് പറഞ്ഞു നീ അവളെ വഴക്ക് പറഞ്ഞെന്ന് " ഞാൻ ഒന്നും മിണ്ടാൻ പോയില്ല. അല്ലെങ്കിലും എനിക്കും കാത്തുവിനും മാത്രം അറിയാവുന്ന ആ കാര്യം ഞങ്ങൾ ആരോടും പറഞ്ഞിട്ടില്ല. " നീ എന്താ ഒന്നും മിണ്ടാത്തത് " " ഞാൻ എന്ത് പറയാനാ മുത്തശ്ശി... ഞാൻ ചുമ്മാ എന്തോ പറഞ്ഞു അതിനാ അവൾ കരഞ്ഞത്. " " രമണിയൊക്ക നാളെ ഇങ്ങോട്ട് വരും.... " (രമണി എന്ന് പറയുന്നത് എന്റെ അമ്മായി ആണ്.. അതായത് എന്റെ അച്ഛന്റെ ഒരേയൊരു പെങ്ങൾ ) " ഹും.... " " നീ എന്താ ഒന്നും സംസാരിക്കില്ലേ.. അവരെന്തിനാ വരുന്നെന്നറിയുവോ " " മുത്തശ്ശിയെ കാണാൻ ആയിരിക്കും.. അല്ലാതെ എന്തിനാ " " എന്നാൽ എന്നെ കാണാൻ അല്ല നിന്നെ കാണാനാ വരുന്നേ " " എന്നെയോ എന്തിന് " ഞാൻ മുത്തശ്ശിയുടെ മടിയിൽ നിന്നും എണീറ്റു കൊണ്ട് ചോദിച്ചു. മുത്തശ്ശി ഒന്ന് പുഞ്ചിരിച്ചു. " വേറെ എന്തിനാ.. നിന്റെയും കാത്തുവിന്റെയും കല്യാണം ഉറപ്പിക്കാൻ... രമണി നിന്റെ അച്ഛനെയും വിളിച്ചു പറഞ്ഞു എല്ലാർക്കും സന്തോഷം ആയെടാ " മുത്തശ്ശി അത് പറഞ്ഞതും ഭൂമി രണ്ടായി പിളർന്ന പോലെ തോന്നി. ... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story