നിന്നിലൂടെ പെണ്ണെ: ഭാഗം 20

ninniloode penne

എഴുത്തുകാരി: സജന സാജു

ഹരി മുറിയിലേക്ക് വന്നതും എന്തോ ആലോചിച്ചു നിൽക്കുന്ന ഗൗരിയെ ആണ് കാണുന്നത്..... അവൻ മുറിയിലെത്തിയത് പോലും അറിയാതെ എന്തോ ആലോചിച് നിൽപ്പാണ് അവൾ...... അവൻ പതിയെ ചെന്ന് അവളുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി അവളുടെ തോളിൽ തലവെച്ചു... ആ നിമിഷം അവളൊന്ന് ഞെട്ടിയെങ്കിലും പെട്ടെന്നവൾ അവനിൽ നിന്നും അകന്ന് മാറി.... " എന്താടി.... " അവൻ സംശയത്തോടെ അവളോട് ചോദിച്ചു...... " കാത്തു.... " " എന്റെ പൊട്ടിപ്പെണ്ണേ അവൾ നിന്നോട് ചുമ്മാ പറഞ്ഞതാ. അത് വിശ്വസിക്കാൻ നീയും... " അവൻ ചിരിച്ചുകൊണ്ട് കട്ടിലിലേക്ക് വീണു. എന്നിട്ടും അവൾ മുഖം കോർപ്പിച്ചുകൊണ്ട് നിന്നു.... " അല്ല എന്റെ സഹധർമിണിക് എന്ത്‌ പറ്റി... മുഖം ഇപ്പൊ വീർത്ത് പൊട്ടുമല്ലോ... " അതിനവൾ ഒന്ന് ചുണ്ട് കോർപ്പിച്ചു.. " ഹാ പറയ് പെണ്ണെ.... പറഞ്ഞാൽ അല്ലെ അറിയൂ... " " ഏട്ടന് എന്താ ജോലി... " അത് കേട്ടതും അവനു ചിരി അടക്കാൻ കഴിഞ്ഞില്ല.... " എന്തിനാ ചിരിക്കൂന്നേ " " ചിരിക്കാതെ പിന്നെ... കല്യാണം കഴിഞ്ഞിട്ട് മാസം 2 കഴിയുന്നു ഇപ്പോഴാ ഭർത്താവിന്റെ ജോലി അന്വേശിക്കുന്നത്... "

" അത് ഏട്ടൻ എന്നോടൊന്നും പറയത്തോണ്ടല്ലേ..... " " നീ ചോദിച്ചില്ലലോ... ചോദിച്ചാൽ അല്ലെ പറയാൻ പറ്റു.. " " ആഹ് എന്നാ ഞാൻ ഇപ്പൊ ചോദിച്ചു എന്താ ജോലി " " ഞാനെ ഒരു ഡോക്ടർ ആണ്.... ഇവിടെയല്ല അങ് അമേരിക്കയില... എന്തെ.. " അത് കേട്ടതും അവൾ കണ്ണ് മിഴിച്ചു നോക്കി ശേഷം അവന്റ അടുത്ത് വന്നു അവന്റെ കവിളിലൊക്കെ ഒന്ന് തൊട്ടു... " എന്താ പെണ്ണെ ഈ കാണിക്കുന്നേ ദെ കതക് തുറന്ന് കിടക്കുന്നു... നിക്ക് ഞാൻ അടച്ചിട്ടു വരാം... " " എന്തിന്.. " " അല്ല... പിന്നെ എന്തിനാ നീ എന്നെ അങ്ങനൊക്കെ തൊട്ടത് ' നിരാശയോടെ അവൻ മുഖം കൊട്ടി.. " അതെ ഞാൻ ആദ്യായിട്ട ഇങ്ങനൊക്കെ ഒരു ഡോക്ടറിനെ തൊടുന്നത്.... ഇനിയിപ്പോ പനി പിടിച്ചാലും വേറെ പൈസ കൊടുത്തു ഡോക്ടറേ കാണണ്ടല്ലോ.. ഏട്ടനെ കണ്ടാൽ മതി അല്ലെ... " " പനി വേണേൽ നോക്കാം.. പക്ഷെ ഞാൻ പനി നോക്കുന്ന ഡോക്ടർ അല്ല... " " പിന്നെ... " " ഗെയ്നകോളജി ആണ്... " " അതെന്താ സാധനം... " അവളുടെ ചോദ്യം കേട്ടതും അവന്റെ കണ്ണ് മിഴിഞ്ഞു.. " നിനക്കറിയില്ലേ.... " " ഇല്ല.. അതെന്താ സംഭവം പറ.... " " അല്ല മോള് എത്ര വരെ പഠിച്ചു... "

" ഞാൻ 5 വരെ പഠിച്ചു... പിന്നെ വീട്ടിൽ പഠിക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു.... പിന്നെ ജോലിക്ക് പോയി.... അത് കഴിഞ്ഞു.... " അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങിയതും അവൻ പതിയെ അവളുടെ കയ്യിൽ പിടിച്ചു.... " എല്ലാം എനിക്കറിയാം.... എന്റെ വാവ ഒന്നും പറയണ്ട... ഇനി അതൊന്നും ഓർക്കേണ്ട.... നിനക്ക് ഞാൻ ഉണ്ട് എന്നും.. അവസാന ശ്വാസം വരെ..... " ആ നിമിഷം ഹരിയുടെയും ഗൗരിയുടെയും കണ്ണുകൾ തമ്മിൽ കോർത്തു.... അവളുടെ കൈയിൽ പിടിച്ചിരിക്കുന്ന കൈ പതിയെ പിൻവലിച്ചു അവൻ അവളുടെ കവിലുകളിൽ താഴുകൻ തുടങ്ങി... ആ താഴുകൽ മറ്റൊരു വികാരത്തിലേക്ക് മാറി തുടങ്ങിയതും അവൻ കൈകൾ പിൻവലിച്ചു.. അത് അവളിൽ നേരിയ ഒരു നിരാശ ഉണ്ടാക്കി.... ഒന്ന് അകന്ന് മാറിയ ശേഷം അവൻ അവളുടെ മുഖത്തെക്ക് നോക്കി കവിളുകൾ ചുവന്നു തുടുക്കുന്നത് കണ്ടതും ഇനിയും അവിടെ നിന്നാൽ പലതും നടക്കുമെന്ന് മനസിലാക്കി അവൻ കട്ടിലിൽ നിന്നുമെണീറ്റു.. " വാവേ... നിനക്ക് പനി വന്നാൽ നമുക്ക് വേറെ ഡോക്ടറേ കാണാം..

പക്ഷെ നീ പ്രെഗ്നന്റ് ആകുമ്പോ വേറെ ഡോക്ടറേ കാണണ്ട ഞാൻ നോക്കിക്കൊള്ളാം..." ഒരു ചെറു ചിരിയോടെ അവനത് പറയുമ്പോ ഒന്നും മനസിലാവാതെ അവൾ അവനെ തന്നെ നോക്കി... " മനസിലായില്ലേ... ഈ പ്രസവം ഒക്കെ നോക്കുന്ന ഡോക്ടറാ ഞാൻ... " അവൾ പതിയെ കട്ടിലിൽ നിന്നുമെണീറ്റു.. " അതെ ഏട്ടാ എനിക്ക് കൊറച്ചു പണിയുണ്ടായിരുന്നു... ഞാൻ.... ഞാൻ പൊക്കോട്ടെ.... " അതും പറഞ്ഞു വെളിയിലേക്കോടിയ അവളെ നോക്കി അവൻ അങ്ങനെ നിന്നു......  " കാത്തു നീ ഇവിടെ വന്നിട്ട് ഇപ്പൊ എത്ര നാളായി എന്ന് വല്ല നിച്ഛയവും ഉണ്ടോ..... നിന്റെ പ്ലാൻ ഒന്നും അവരുടെ കാര്യത്തിൽ നടക്കും എന്ന് എനിക്ക് തോന്നുന്നില്ല.... പോയ പോലെ അവൾ തിരിച്ചു വന്നില്ലേ... " രമണി കാത്തുവിനോട് പറഞ്ഞു എന്നാൽ കാത്തു ഇതൊന്നും ശ്രദ്ധിക്കാതെ മറ്റേതോ ലോകത്ത് ആയിരുന്നു.... " ഡി.. ഞാൻ പറയുന്നത് വല്ലോം നീ കേക്കുന്നുണ്ടോ.... അവന്റെ തന്തയും തള്ളയും പിന്നെ ഈ തല നരച്ച കിളവിയും കൂടി എത്ര രൂപേടെ സ്വത്ത അവന്റെ പേരിൽ എഴുതി വെച്ചേക്കുന്നത് എന്നറിയാമോ.... ആ കിളവി എന്റെ അമ്മയാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല... എന്നെ കെട്ടിച് വിട്ടിട്ട് ഇതുവരെ ഒരു തരി പൊന്ന് പോലും എനിക്ക് തന്നിട്ടില്ല... " രമണിയുടെ പദം പറച്ചിൽ കേട്ട് അവളൊന്ന് പുഞ്ചിരിച്ചു...

" നീ ചിരിച്ചോ... നിന്റെ സ്ഥാനത്ത് ഇപ്പോ ഒരു വേലക്കാരിയാകേറി ഇരിക്കുന്നെ.... ഇങ്ങനെ ഒരെണ്ണത്തെ പെറ്റ എന്നെ പറഞ്ഞാൽ മതി... " അവർ നെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു... " ഒന്ന് നിർത്തുന്നുണ്ടോ.... എനിക്കറിയം എന്ത്‌ ചെയ്യണം എന്ന്...... ഒന്നെങ്കിൽ അവളായി തന്നെ എനിക്ക് ഒഴിഞ്ഞു തരണം അല്ലെങ്കിൽ..... " " അല്ലെങ്കിൽ... " ആകാംഷയും ഭയവും കലർന്ന ശബ്ദത്തിൽ രമണി ചോദിച്ച്..... " അല്ലെങ്കിൽ അവളെ അങ് ഒഴിവാക്കാം..... ആരും അറിയാതെ.... " ക്രൂരമായ ചിരിയോടെ അവളത് പരയുമ്പോ രമണി ഒന്ന് നടുങ്ങി പോയി... " നീ... നീ എന്താ ഈ പറഞ്ഞു വരുന്നത്.... ഒഴിവാക്കുക എന്ന് പറയുമ്പോ... " " അത് തന്നെ... ഈ തറവാട്ടിൽ നിന്നുമാത്രമല്ല... ഈ ലോകത്ത് നിന്നു തന്നെ... അവൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ല... പോയി തുലഞ്ഞാലും ആരും ചോദിക്കില്ല.... " " അപ്പൊ ഹരിയോ... " " ഹരിയേട്ടനെ എന്ത്‌ ചെയണം എന്ന് എനിക്ക് നന്നയിട്ടറിയാം... അമ്മ എന്റെ കൂടെ നിന്നാൽ മതി.... " താൻ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്നൊന്നും അറിയാതെ രമണി അതിന് തലയാട്ടി.... പക്ഷെ അപ്പോഴും അവർ നന്നേ വിറക്കുന്നുണ്ടായിരുന്നു....... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story