നിന്നിലൂടെ പെണ്ണെ: ഭാഗം 21

ninniloode penne

എഴുത്തുകാരി: സജന സാജു

രമണി മുറിയിൽ നിന്നും പോയതും കാത്തു അവളുടെ ഫോൺ എടുത്ത് ആരെയോ വിളിച്ചു... " ഹലോ..... എനിക്ക് നിന്നെയൊന്നു കാണണം ഒരത്യാവശ്യ കാര്യത്തിനാ... നിനക്കും ഉപകാരപ്പെടുന്ന ഒരു കേസ് ആണ്..... നാളെ... നാളെ രാവിലെ 20 മണിക്ക് ബീച് റോഡിൽ വന്നാൽ മതി..... " അവൾ ഫോൺ കട്ട്‌ ചെയ്തു........ ഇനി അവളും അവനും ഒരുമിച്ച് ജീവിക്കുന്നതൊന്ന് കാണണം.... " അല്ല... ഇന്ന് ജാനു വന്നില്ലേ രമണി മാമി.. " അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന രമണിയോട് ഗൗരി ചോദിച്ചു... അവൾ മാമി എന്ന് വിളിച്ചത് രമണിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് അവരുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം പക്ഷെ അവരൊന്നും മിണ്ടാതെ അവളെ ഒന്ന് ചിരിച്ചു കാണിച്ചു.. " ജാനു വരേണ്ട സമയo കഴിഞ്ഞു.... " വെളിയിലേക്ക് നോക്കി രമണി പറഞ്ഞു. " ഞാനാ പരഞ്ഞെ ജാനു ചേച്ചിയോട് ഇന്ന് വരേണ്ടന്ന്... ഇന്ന് മാത്രമല്ല കുറച്ച് ദിവസത്തേക്ക് വരണ്ടാന്നു പറഞ്ഞു... " " അതെന്താ..... " കഴുകികൊണ്ടിരുന്ന പാത്രം ദേഷ്യത്തോടെ സിങ്കിലേക്ക് ഇട്ടുകൊണ്ട് രമണി അവളെ നോക്കി....... "

കുറച്ചു നാൾ മുമ്പ് വരെ മമ്മിയല്ലേ പറഞ്ഞത് ഈ വീട്ടിലെ അടുക്കള കാര്യങ്ങൾ നോക്കാൻ ഒരാൾ മതിയെന്ന്... ഇപ്പൊ മാമി അടുക്കളയിൽ ഉണ്ടല്ലോ പിന്നെന്തിനാ പുറത്ത് നിന്നും ജോലിക്കാരി... " അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോകുന്ന ഗൗരിയേ രമണി കണ്ണിമായക്കത്തെ നോക്കി..... കുറച്ച് നാൾ മുമ്പ് വരെ ഞാൻ എന്ത്‌ പറഞ്ഞാലും തല കുലുക്കി നിൽക്കുന്നവളാണ് ഇന്ന് തല ഉയർത്തി ആക്ഞ്ഞപിച്ചിട്ട് പോകുന്നത്...  " എന്താണ് പെണ്ണെ സാദാരണ ഈ സമയത്ത് അടുക്കളയിൽ പണിയുണ്ടന്ന് പറഞ്ഞു പായുന്ന ആള് ഇന്ന് റൂമിൽ വന്നു വിശ്രമിക്കുവാണോ... " മുറിയിലേക്ക് കയറി വന്നതും ഗൗരിയെ കണ്ട ഹരി ചോദിച്ചു... " അതെന്താ എനിക്കിവിടെ നിക്കാൻ പറ്റില്ലേ... " പെട്ടെന്നുള്ള മറു ചോദ്യത്തിൽ ആദ്യമൊന്നവൻ അമ്പരന്നു... " അതെ ഇങ്ങനെ നോക്കല്ലേ.. ആ കണ്ണ് രണ്ടും പുറത്ത് ചാടും... " ഗൗരി അവനെ ഒന്നുകൂടി പുച്ഛിച്ചു... " അയ്യോടാ.. അതിന് ഞാൻ എന്തോ ചെയ്തു... പെണ്ണിന്നു കുറച്ച് കലിപ്പിലാണല്ലോ... " " മ്മ്... ഇന്നല്ല.. ഇനി അങ്ങോട്ട് കുറച്ച് കലിപ്പിൽ പോകാന തീരുമാനം...

എന്നാലേ രമണിമാമിയുടെ മുന്നിലും ഏട്ടന്റെ കാമുകിയുടെ മുന്നിലും പിടിച്ചു നിൽക്കാൻ പറ്റു.... " കാമുകിയുടെ മുന്നിൽ എന്ന് പറഞ്ഞപ്പോൾ അവൾ ഹരിയെ കടക്കണ്ണിലൂടെ ഒന്ന് നോക്കി.. അവന്റെ മുഖം പെട്ടെന്ന് വടുന്നതവൾ ശ്രദ്ധിച്ചു.... അത് കണ്ടതും അവൾക്ക് അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി... " ഹരിയേട്ടാ.... സോറി.. ഞാൻ തമാശക്ക്... " " സാരമില്ല ഗൗരി.... " കയ്യിൽ കരുതിയ ഫയൽ ഒക്കെ അവൻ അലമാരയിൽ കൊണ്ട് വെച്ചിട്ട് അവളെ മൈൻഡ് ചെയ്യാതെ കട്ടിലിന്റെ ക്രസിൽ ചാരി ഇരുന്നു...... " വിഷമം ആയോ ഹരിയേട്ടന്... " അവളുടെ ചോദ്യത്തിനു വീണ്ടും മറുപടി ഇല്ലെന്നറിഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി.... അത് കണ്ടതും അവൻ അവളെ പിടിച്ചു തനിക്കൊപ്പം ഇരുത്തി... " എന്തിനാ പെണ്ണെ ഇങ്ങനെ എപ്പോഴും കണ്ണ് നിറയ്ക്കുന്നെ... ഞാൻ നിന്നെ വഴക്കൊന്നും പറഞ്ഞില്ലല്ലോ... " കണ്ണിൽ നിന്നും പുറത്തേക്കിറങ്ങിയ ഒരു തുള്ളി കണ്ണീർ തുടച്ചു കൊണ്ട് അവൻ പറഞ്ഞു... " പിന്നെ എന്നോട് മിണ്ടാതിരുന്നതെന്തിനാ...... " ആ ചോദ്യത്തിനു അവൻ ചെറുതായിട്ടൊന്ന് ചിരിക്ക മാത്രം ചെയ്തു....

" ഹരിയേട്ടാ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ ദേഷ്യപ്പെടുമോ... " " നീ ചോദിക്ക്.. " " ദേഷ്യപ്പെടുമോ ഇല്ലയോ എന്ന് പറ... " " അത് ചോദ്യം കേക്കാതെ എങ്ങനാ പറയുന്നേ... " എന്നാലും അവളുടെ വീർത്തു ചുവന്ന മുഖം അടുത്ത ഒരു കരച്ചിലിലേക്ക് പോകുവാണെന്നു മനസിലാക്കി അവൻ. " ഇല്ല.. ദേഷ്യപ്പെടില്ല... നീ ചോദിക്ക്.. " " ഏട്ടന്റെ മനസ്സിൽ.... ഇപ്പോഴും...... ഏട്ടന്റെ മനസ്സിൽ ഇപ്പോഴും കാത്തുവുണ്ടോ... " " ഇത് ചോദിക്കാനാണോ നീ കിടന്ന് പരുങ്ങിയത്... " " ഞാൻ ചോദിച്ചതിന് ഉത്തരം പറ... " അവൾ കൊഞ്ചിക്കൊണ്ടാണ് ചോദിച്ചതെങ്കിലും അതവളുടെ ഉള്ളിൽ തട്ടിയാണ് വന്നതെന്ന് ഹരിക്ക് മനസ്സിലായി... " ആദ്യ പ്രണയം ആരും മറക്കില്ല... ഇപ്പോഴും അവളെന്റെ മനസ്സിലുണ്ട്... " അവൾ പെട്ടെന്ന് തന്നെ അവന്റെ അടുത്ത് നിന്നും എണീറ്റു..... " ഡി.. എങ്ങോട്ടാ..... " അവന്റെ ചോദ്യം കേട്ട് അവളൊന്ന് നിന്നു. " അപ്പൊ ഹരിയേട്ടന് ഇപ്പോഴും.... " പറഞ്ഞു മുഴുവയ്ക്കുന്നതിനു മുമ്പേ അവളുടെ തേങ്ങൽ പുറത്ത് വന്നിരുന്നു... " അയ്യേ.... എന്റെ ഗൗരി കുട്ടി പറയുവാണോ... എന്റെ പെണ്ണെ.

. അവൾ എന്നെ മനസ്സറിഞ്ഞു പ്രണയിച്ചിരുന്നേൽ മരിക്കും വരെ അവളെന്റെ മനസ്സിൽ കാണുമായിരുന്നു... പക്ഷെ അവൾ എന്നോട് ചെയ്തത് ചതിയാണ്..... അതുകൊണ്ട് തന്നെ അവളെ കാണുമ്പോ അവൾ എന്നെ ചതിച്ചതാണ് എനിക്ക് ഓർമ വരുന്നത്.... അവൾ എന്റെ ആദ്യ പ്രണയമൊക്കെ തന്നെ പക്ഷെ ഈ ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് അവളെയാണ്.... " അവൻ പറഞ്ഞു നിർത്തിയതും അവൾ അവനെ ഇറുക്കെ പുണർന്നു... " ഞാൻ ഒരു നിമിഷം പേടിച്ചു പോയി... " " എന്തിന്... " " ഏട്ടന്റെ മനസ്സിൽ അവൾ ഉണ്ടെന്ന് തോന്നി എനിക്ക്..... ഏട്ടൻ അങ്ങനൊക്കെ പറഞ്ഞപ്പോൾ സഹിക്കാൻ പറ്റിയില്ല... " വാക്കുകൾ മുറിച് മുറിച് അവൾ സംസാരിക്കുമ്പോൾ അവനും അവളെ ഇറുക്കെ പുണർന്നു..... അവരുടെ പ്രണയം ഓരോ ദിവസം കഴിയും തോറും ശക്തി കൂടികൊണ്ടിരുന്നു എന്നാൽ കാത്തുവിന്റെ മനസ്സിൽ ഗൗരിയോടുള്ള പക ഹരിയിലേക്കും എത്തിനിന്നു. 

" രാജേഷ്... നീ എവിടെയാ... എത്ര നേരമായി നിന്നെ നോക്കി നിക്കുവാ ഞാൻ ഇവിടെ... " ബീച് റോഡിൽ എത്തിയിട്ട് പ്രതീക്ഷിച ആളെ കണാത്ത മുഴുവൻ അമർഷവും ആ ഫോൺ കാളിൽ രാജേഷിനോട് ഉണ്ടായിരുന്നു. അല്പ സമയം കഴിഞ്ഞതും രാജേഷ് അവിടെ എത്തിച്ചേർന്നു.... " എന്താടി.... എന്തിനാ അത്യാവശ്യമായി എന്നെ കാണണം എന്ന് പറഞ്ഞെ...... നിന്നെ കണ്ടിട്ട് ഒരുപാട് നാളായി... നമുക്കൊന്ന് കൂടണ്ടേ... " വഷളൻ ചിരിയോടെ അവൻ പറഞ്ഞതും അവൾ മുഖം വെട്ടിച്ചു.... " അന്ന് രാത്രി നമ്മൾ ഒരുമിച്ച് കൂടിയത് പോലെ ഒരിക്കൽ കൂടി..... " (ആ രാത്രിയിലാണ് രാജേഷിനെയും കാത്തുവിനെയും ഹരി ഒരുമിച്ച് കണ്ടത്.... പക്ഷെ കൂടെ ഉണ്ടായിരുന്നത് രാജേഷ് ആണെന്ന് ഹരിക്ക് അറിയില്ലായിരുന്നു ) " എനിക്ക് നിന്നെ കൊണ്ട് ഒരു ആവശ്യം ഉണ്ട്.. അത് പറയാനാ നിന്നെ ഞാൻ വിളിച്ചത്.. അല്ലാതെ... " " മ്മ്... എനിക്ക് തോന്നി.. ഇപ്പൊ എന്തേലും അത്യാവശ്യം ഇല്ലാതെ നീ എന്നെ വിളിക്കാറില്ലലോ.... " " രാജേഷ് ഐ ആം സീരിയസ്.... " അവളുടെ മുഖത്തെ ഗൗരവം കണ്ട് അവനു മനസ്സിലായി അവളുടെ മനസ്സിൽ എന്തോ ഉണ്ടെന്നു.... " നീ കാര്യം പറഞ്ഞു കാർത്തിക.. " " ഒരാളെ കൊല്ലണം..... എന്താ പറ്റുവോ.... " ..... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story