നിന്നിലൂടെ പെണ്ണെ: ഭാഗം 22

ninniloode penne

എഴുത്തുകാരി: സജന സാജു

" ഒരാളെ കൊല്ലണം... പറ്റുവോ.. " കാത്തുവിന്റെ ചോദ്യം കേട്ടതും ആദ്യം രാജേഷ് ഒന്ന് പകച്ചുവെങ്കിലും പിന്നീടാവൻ അത് തമാശയായി കണ്ട് ചിരിച്ചു. " നീ എന്തിനാ രാജേഷ് ചിരിക്കുന്നത്.... ഞാൻ കാര്യമായിട്ടാ പറഞ്ഞത്... " " ഒന്ന് പോടീ പെണ്ണെ... ഒരാളെ കൊല്ലണം പോലും... പൂച്ചയോ മറ്റോ ആണോ പെട്ടന്നങ് കൊല്ലാൻ... " അവന്റെ വാക്കുകളിൽ അവളോടുള്ള കളിയാക്കൽ തെളിഞ്ഞു നിന്നിരുന്നു.. എന്നാൽ കാത്തുവിന്റെ മുഖഭാവം കണ്ടപ്പോ ആരോടോ അവൾക്ക് നല്ല രീതിയിൽ പകയുണ്ടെന്നു അവനു മനസ്സിലായി... അത് ആരാണെന്നറിയാൻ ആവേശവും... " അല്ല.. ആരാ കക്ഷി.... " " ഹരി..... ഹരി കൃഷ്ണൻ... " " ഡി... ഹരിയെന്ന് പറയുന്നത്... നിന്റെ..... " " അതെ.... ഞാൻ പ്രണയിച്ചിരുന്ന മനുഷ്യൻ.. പക്ഷെ ഇപ്പോ അയാൾക്കെന്നെ വേണ്ട പോലും... വേറെ ഒരുത്തിയെ കെട്ടി.. അതും എന്റെ വീട്ടിലെ വേലക്കാരിയെ.... "

കാത്തു പറഞ്ഞത് കേട്ട് ഒരു നിമിഷം അവൻ തറഞ്ഞു നിന്നു.... ഹരിയും കാത്തുവും തമ്മിലുള്ള ബന്ധം അവനു പണ്ടുമുതലേ അറിയാവുന്നതാണ്... എന്നിട്ടും... ഹരി അമേരിക്കയിൽ പോയാൽ തന്നെ രണ്ട് വർഷo കൂടിയൊക്കെയാണ് തിരിച്ചു വരുന്നത്... ഫോൺ കാളുകളും വല്ലപ്പോഴുമാണ്... അത് തന്നെയായിരുന്നു ഞനും കാത്തുവും തമ്മിൽ അടുക്കാൻ കാരണവും... അടുപ്പം എന്ന് പറയുമ്പോ love അല്ല ലസ്റ്റ് എന്നുവേണേൽ പറയാം.. അതിനോട് അവൾക്കും തപര്യമായിരുന്നു... എന്നാൽ ഹരിയെ തന്നെ വിവാഹം കഴിക്കുമെന്നാണ് അവൾ പറഞ്ഞിരുന്നത്... ഹരിയും അവളും തമ്മിൽ മുടിഞ്ഞ പ്രേമവും.. പക്ഷെ.... " എന്താടി പ്രശ്നം... എന്തിനാ അവൻ നിന്നെ വേണ്ടെന്ന് വെച്ചത്.... " അവൻ സംശത്തോടെ ചോദിച്ചു... " അന്ന് രാത്രി നീയും ഞനും ഒരുമിച്ച് എന്റെ വീട്ടിൽ ഉണ്ടായിരുന്നതവൻ കണ്ടു..... അതിന്റെ പക തീർത്തതാ എന്നോട്.... ഇന്നത്തെ കാലത്തൊക്കെ ഒരു പുരുഷനെ മാത്രം ആലോചിച് ജീവിക്കാൻ ഞാൻ സീതയൊന്നും അല്ല.... എനിക്ക് ഞാൻ ചെയ്തതിൽ കുറ്റബോധവും ഇല്ല... " അവൾ സാമട്ടിൽ പറഞ്ഞത് കേട്ട് അവനൊന്നു ചിരിച്ചു...

" പറയുന്നത്കൊണ്ട് ഒന്നും വിചാരിക്കരുത്... ഇന്നത്തെ കാലത്ത് അങ്ങനുള്ള പെൺപിള്ളേർ ഇല്ലെന്നത് നിന്റെ തോന്നലാ... " " ഓ... അപ്പോ നീ എന്താ പറഞ്ഞുവരുന്നത്... ഞാൻ വെറും ചീപ് ആണെന്നോ... " ദേഷ്യo കൊണ്ട് ചുവന്ന കണ്ണുകൾ തുറുപ്പിച്ചു കൊണ്ട് അവൾ നിന്നു. " ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചിട്ടില്ല പൊന്നെ..... " " ഞാൻ നിന്നോട് ലൂസ് ടോക്കിനല്ല വന്നത്... ഞാൻ ചോദിച്ചത് നിനക്ക് ചെയ്യാൻ പറ്റുമോ ഇല്ലയോ ആദ്യം അത് നീ പറ.... " " ഒരാളെ കൊല്ലാനൊന്നും എനിക്ക് പറ്റില്ല... പക്ഷെ അതിന് പറ്റിയ ആളുണ്ട് എന്റെ കൈയിൽ... " അവൻ അവളെ ഒന്ന് നോക്കി... " സമ്മതo.... ആരാണ് ആള്... " " അതൊന്നും മോള് അറിയേണ്ട..... ഞാൻ സെറ്റ് ആക്കിക്കോളം... പക്ഷെ പണം കൊറച്ചു ഒഴുക്കേണ്ടി വരും... എന്തെ... " " അത് സാരമില്ല എത്ര വേണേലും തരാം.. " കാത്തുവിന്റെ കണ്ണുകൾ തിളങ്ങി.... ഹരി ഇല്ലാതെ ആയാൽ പിന്നെ സ്വത്തുക്കളൊക്കെ തന്റെ കയ്യിൽ ആവും..... അവൾ ഒന്ന് ക്രൂരമായി പുഞ്ചിരിച്ചു... " പക്ഷെ ഞാൻ നിന്നെ സഹായിക്കുന്നത് കൊണ്ട് എനിക്കെന്താ പ്രയോജനം... " നാക്കിനൽ ചുണ്ട് നയിച്ചുകൊണ്ട് അവൻ അവളെ ഒന്ന് അടിമുടി നോക്കി...

അവന്റെ നോട്ടംഎന്തിനാണെന്നു അവൾക്ക് മനസ്സിലയി... " നീ ചോദിക്കുന്നതെന്തും..... " " അപ്പൊ ശെരി... എനിക്ക് പണം മാത്രം പോരാ... ഒരു പ്രാവശ്യം കൂടി നിന്നെ... " പറഞ്ഞു മുഴുവക്കാതെ അവൻ അവളെ തന്നെ നോക്കി... " സമ്മതo ആണെന്ന് ഞാൻ പറഞ്ഞല്ലോ... പക്ഷെ... ഈ കാര്യം നമ്മൾ രണ്ടുമല്ലാതെ വേറെ ആരും അറിയാൻ പാടില്ല... പിന്നെ.., " അവൾ പറയാൻ മടിച്ചു.. " എന്താ... " " അല്ല... നമ്മൾ പിടിക്കപ്പെടുവോ.... " അവളുടെ മനസ്സിലെ സംശയം അവൾ അവനോട് നേരിട്ട് ചോദിച്ചു.. " പിടിക്കപ്പെടില്ല.. അതിന് ഞാൻ ഉറപ്പ് തരാം.... അതുവ എന്തേലും പ്രശ്നം വന്നാലും പണം എറിഞ്ഞാൽ എല്ലാം അവിടെ തീരുo...... " അവന്റെ ആ വാക്കുകൾ അവളിൽ വലിയൊരു ആശ്വാസവും സന്തോഷവും ഉണ്ടാക്കി.... " എന്നാൽ മോള് വിട്ടോ.... ഞാൻ വിളിക്കാം നിന്നെ... പിന്നെ പണം മുൻകൂട്ടി കിട്ടണം.... രണ്ട് ലക്ഷം.. അതൊരു അഡ്വാൻസ് മാത്രം.. ഒക്കെ.... " " മ്മ്... ഓക്കേ.. "

അവനോട് യാത്ര പറഞ്ഞു അവൾ തന്റെ കാറിൽ കയറി......  " ഏട്ടാ... ഞാൻ എവിടെയൊക്കെ തിരഞ്ഞു എന്നറിയുവോ... ഇവിടെ എന്തിനാ വന്നിരിക്കുന്നെ... " തറവാട്ടിളെ കാവിന്റെ അടുത്തുള്ള പലമരച്ചോട്ടിൽ ഇറുക്കുന്ന ഹരിയോടവൾ ചോദിച്ചു... " ഞാൻ ഇവിടെ ഇരിക്കുന്ന കാര്യം അറിയാനാണോ നീ എന്നെ തിരക്കിയത്... " " അയ്യാ... കോമഡി ആണോ.. നല്ല കൂറ കോമഡി... ചിരിച്ചു ചിരിച്ചു എനിക്ക് വയറു വേദനിക്കുന്നു... " അവൾ വയറ്റിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു..... അത്‌ കേട്ടതും അവൻ ഇരുന്നിടത്ത് നിന്നുമെണീറ്റ് അവളുടെ അടുത്ത് വന്നു.. എന്നിട്ട് സാരിയുടെ ഇടയിലൂടെ അവളുടെ അണിവയറിൽ പതിയെ ഒന്ന് പിച്ചി... " ൽസ്.... " അവൾ ഒന്ന് കണ്ണടച്ചു കുറുകി.. പെട്ടെന്ന് എന്തോ ഓർത്ത പോലെ അവന്റെ കൈ തട്ടി മാറ്റി.... " എന്താണ് മോന്റെ ഉദ്ദേശം... ഇപ്പോ ഇടക്കിടക്ക് ഇങ്ങനുള്ള കലാപരിയടികൾ ഉണ്ടല്ലോ.... "

അവനെ കണ്ണു കൂർപ്പിച്ചു നോക്കി ഗൗരി.. " അത് കൊള്ളാം ഞനയോ തെറ്റുകാരൻ നീയല്ലേ പറഞ്ഞെ ചിരിച് നിന്റെ വയറു വേദനിക്കുന്നുന്ന്... ഇങ്ങനെ നുള്ളിയാൽ വേദന പോകും..... പകരം... " അവൻ പറയാൻ വന്നത് മുഴുവക്കും മുന്നേ അവൾ അവന്റെ വായ പോത്തിപ്പിടിച്ചു.... " അയ്യേ... ഈ മനുഷ്യൻ എന്തൊക്കെ വൃത്തികേടാ ഈ പറയുന്നേ.... " കപട ഗൗരവം നടിച്ചു അവൾ അത് പറഞ്ഞെങ്കിലും അവളുടെ കവിൾത്തടം ചുവുന്നു തുടുക്കുന്നത് അവൻ ശ്രദ്ധിച്ചു.... വായ പോത്തിപിടിച്ച കൈ അവന്റെ പിടിച്ചു മാറ്റി... " ഞാൻ അതിന് വൃത്തിക്കടൊന്നും പറഞ്ഞില്ലാലോ.... ഇങ്ങനെ നുള്ളിയാൽ വേദന പോകും പകരം ഇക്കിളി ആകും എന്നാ ഞാൻ ഉദ്ദേശിച്ചത്... " അവന്റെ നിഷ്കു ചമഞ്ഞ മുഖം കണ്ടതും അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി... പെട്ടെന്നാണ് ഇങ്ങോട്ട് വന്ന കാര്യം അവൾ ഓർത്തത്.. " ഏട്ടാ... ദാ.. ഏട്ടന്റെ അച്ഛൻ മൂന്ന് തവണ വിളിച്ചു...

" അവൾ ഫോൺ ഹരിക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.. " ഈ സമയം സാധാരണ അച്ഛൻ അങ്ങനെ വിളിക്കുന്ന പതിവില്ലല്ലോ... " അവൻ ഫോൺ വാങ്ങി തിരിച്ചു വിളിച്ചു.... " എന്ത്‌ പറ്റി എടുക്കുന്നില്ലേ... " " അവിടെ എല്ലാരും കിടന്ന് കാണും... അല്ലെങ്കിൽ ഫോൺ സൈലന്റ് മോഡ് ആയിരിക്കും.... ഇനിയും അച്ഛൻ വിളിക്കും... " അവൻ ഫോൺ എടുത്ത് അവന്റെ ഷോർട്സിന്റെ പോക്കറ്റിൽ ഇട്ടു.... ഗൗരിയുടെ മുഖത്തെക്ക് നോക്കിയതും അവൾക്കെന്തോ അവനോട് പറയാൻ ഉള്ളത് പോലെ തോന്നി... " വാവക്ക് എന്തോ എന്നോട് പറയാനുണ്ടല്ലോ... ഏഹ്.. " " അത്... അതൊന്നുമില്ല.. വൈകിട്ട് അമ്പലത്തിൽ പോണം... " അവൾ അത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങി.... " എന്തിനാ പെണ്ണെ എന്നോട് നുണ പറയുന്നത്... നിനക്ക് എന്ത്‌ വേണേലും എന്നോട് പറയാമല്ലോ... അതോ ഇപ്പോഴും നീ എന്നെ അന്യനായിട്ട് തന്നെയാണോ കാണുന്നെ... " പറഞ്ഞു തീർന്നതും ഹരിയുടെ തൊണ്ട ഇടറി..... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story