നിന്നിലൂടെ പെണ്ണെ: ഭാഗം 23

ninniloode penne

എഴുത്തുകാരി: സജന സാജു

, " എന്തിനാ പെണ്ണെ എന്നോട് നുണ പറയുന്നത്.. നിനക്ക് എന്ത്‌ വേണമെങ്കിലും എന്നോട് പറയാലോ... അതോ ഇപ്പോഴും എന്നെ നീ അന്യനായിട്ടാണോ കരുതുന്നത്...." പറഞ്ഞു തീർന്നതും ഹരിയുടെ തൊണ്ട ഇടറി.... " ഹരിയേട്ടാ... ഞാൻ അങ്ങനൊന്നും കരുതീട്ടില്ല.. എനിക്ക് ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ ഹരിയേട്ടനല്ലേ ഉള്ളു... " അവൾ കണ്ണ് നിറച്ചു..... " ആഹാ അപ്പോഴുത്തേന് എന്റെ വാവ കണ്ണ് നിറച്ചോ... " അവൻ എഴുന്നേറ്റു അവളുടെ കാതിൽ അവന്റെ നിശ്വാസം പതിയുന്ന രീതിയിൽ പതുക്കെ പറഞ്ഞു... ആ ചൂടുള്ള ആ നിശ്വാസം അവളുടെ ഓരോ രോമകൂപത്തിലും പുതിയ ഒരു അനുഭൂതി സൃഷ്ടിച്ചു..... പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ അവനെ തള്ളി മാറ്റി.... " എന്തുവാടി ഈ കാണിച്ചേ...ഇപ്പൊ മനുഷ്യൻ മറിഞ്ഞു വീണേനെ... " അവളുടെ തള്ളലിൽ പുറകിലെക്ക് വെച്ചു പോയി അവൻ...

" വീഴാൺ പോയെങ്കിൽ കാര്യമായി പോയി..ഈ അടുത്ത് വരണത് എന്തിനാണെന്ന് എനിക്കറിയാം.... " നാണം കലർന്ന ചിരിയോടെ അവളത് പറയുമ്പോൾ അവളുടെ കണ്ണുകൾ തറയിൽ വട്ടം വരയ്ക്കുന്ന കാലുകളിലേക്ക് നീണ്ടു..... " അയ്യടാ.... ഞാൻ അങ്ങനൊന്നും വിചാരിച്ചില്ല... അല്ലെങ്കിലും വിചാരിക്കാൻ പറ്റിയ ആളെ കണ്ടില്ലേ...... " അവൻ കളിയാക്കി പറഞ്ഞപ്പോ.. നാണത്തൽ ചുവന്ന കവിളുകൾ പെട്ടെന്ന് വാടി..... അത് മനസിലാക്കി അവൻ അവളുടെ അടുത്തേയ്ക്ക് വന്നു.. " അയ്യോ.... വാവ പിണങ്ങിയോ... " ഒന്നും മിണ്ടാതെ നിൽക്കുന്ന അവളെ കണ്ടപ്പോ ഹരിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല... " എന്തിനാ ചിരിക്കണേ... " അവൾ അൽപ്പം ദേഷ്യത്തോടടെ നിൽക്കുവാണെന്നറിഞ്ഞ ഹരി അവളോട്‌ ഒന്നുടെ ചേർന്ന് നിന്നു......... " ഡി ഉദ്ദേശം അത് തന്നെ.. പക്ഷെ നീ.. നീയൊന്ന് സഹകരിക്കുന്നില്ലലോ..... " പെട്ടെന്നത് കേട്ട ഞെട്ടലിൽ അവൾ അവന്റെ മുഖത്തെക്കൊന്ന് നോക്കിട്ട് ഓടാൻ തുടങ്ങിയതും അവൻ അവളുടെ കൈയിൽ കയറി പിടിച്ചു.... " മോള് പോകുന്നതിനു മുമ്പ് പറയാൻ വന്ന കാര്യം പറഞ്ഞിട്ട് പോയ മതി..... "

അപ്പോഴാണ് അവളും താൻ പറയാൻ വന്ന കാര്യം ഓർത്തത്... പതിയെ അവൾ അവനോട് ചേർന്ന് നിന്നട്ട് അവന്റെ നെഞ്ചിൽ വിരലുകൊണ്ട് തഴുകികൊണ്ടിരുന്നു.. " അതെ.. ഹരിയേട്ടാ.. " " മ്മ്മ്..... " " ഞാൻ ഒരുകൂട്ടം ചോദിക്കട്ടെ " "മ്മ്മ്മ് " " മൂളിക്കൊണ്ടിരിക്കാതെ... ചോദിക്കട്ടൊന്ന്... " " മ്മ്... ചോദിക്കേടി പെണ്ണെ... " " അതെ... ഏട്ടൻ ഇനി ഇവിടെ തന്നെയാണോ താമസക്കുന്നത്... " അത് കേട്ടതും അവനൊന്ന് അമ്പരന്നു നോക്കി.... " എന്താ നീ അങ്ങനെ ചോദിച്ചത്.. ഇത് എന്റെ തറവാട് അല്ലേ... ഇവിടുന്ന് ഞാൻ എങ്ങോട്ടേക്ക് പോകാനാണ്... " അവൻ അവളുടെ മുഖത്തെക്ക് തന്നെ ഉറ്റുനോക്കി... " ഞാൻ അതല്ല ഉദ്ദേശിച്ചത്... " " നീ അവിടെയും ഇവിടെയും തൊടാതെ സംസാരിച്ച എങ്ങനാ പെണ്ണെ മനസിലാകുന്നത്.... " " അല്ല.... ജനുചേച്ചി പറഞ്ഞു ഏട്ടൻ തിരിച്ചു അമേരിക്കയിലേക്ക് പോകും എന്ന്.. " അവൾ കണ്ണുകൾ വിടർത്തി ചോദിച്ചു.. " അതാണോ... പിന്നെ പോകാതെ... എനിക്കിവിടെ അങ്ങനെ അങ് നിക്കാൻ പറ്റില്ല..... "

" അതെന്താ... " " ഞനെ ഇപ്പോ അമേരിക്കൻ സിറ്റിസോൺ ആണ് so ഇനി കൂടിപ്പോയാൽ ഒരു 2 മാസം കൂടിയേ ഞാൻ ഇവിടെ കാണു... അല്ല ഇപ്പൊ ഇതൊക്കെ എന്തിനാ ചോദിക്കുന്നെ.. " " അല്ല.. ഞനും.... " അവൾ പറയുവാൻ വന്നത് പകുതിവെച് നിർത്തിയതിനു ശേഷം തുടർന്നു.. "ചുമ്മാ ചോദിച്ചതാ ഏട്ടാ.... ഞാൻ കൊറേ നേരായി ഇങ്ങോട്ടേക്കു വന്നിട്ട്... മുത്തശി തിരക്കുന്നുണ്ടാവും..." അവൾ കള്ള ദൃതി കാണിച്ചുകൊണ്ട് തിരിഞ്ഞു... " ഗൗരി ഒന്ന് നിന്നെ... " " എന്താ ഏട്ടാ.... " " നീ ചോദിക്കാൻ വന്നത് മുഴുവനും ചോദിച്ചില്ലല്ലോ... സാരമില്ല നീ ചോദിക്കാൻ വന്നത് എന്താണെന്ന് ഞാൻ പറയാം... " അവൾ അവനെ തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് നിന്നു. " എന്നെ കൊണ്ട് പോകില്ലേ ഹരിയേട്ടാ ഏട്ടന്റെ കൂടെ..... ഇതല്ലേ ചോദിക്കാൻ വന്നത്... " " എങ്ങനെ മനസിലായി... " അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ച്.... " എനിക്ക് ആദ്യമേ മനസിലായി.. എന്നാലും നീ അത് പറയുമ്പോഴുള്ള നിന്റെ മുഖം ഒന്ന് കാണാൻ വേണ്ടിയാ ഞാൻ നിന്നെയൊന്ന് കളിപ്പിച്ചത്.... " അവൾ ഒന്ന് പുഞ്ചിരിച്ചു.... " എന്നാൽ ഏട്ടൻ പറ എന്നെ കൊണ്ടുപോകില്ലേ... "

" കൊണ്ട് പോകാതെ പിന്നെ... നെയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല പെണ്ണെ എനിക്ക്... ഞാൻ അത്രക്ക് നിന്നെ സ്നേഹിക്കുന്നു.... " അവൾ എന്തോ പറയാൻ വന്നതും അവൻ അവളെ അവനിലേക്ക് അടുപ്പിച്ചു... പതുക്കെ അവളുടെ ചെന്തമര അല്ലി പോലെയുള്ള ചുവന്ന അധരങ്ങളെ അവന്റെ അധരങ്ങളാൽ പൂട്ടി... ആദ്യം അവൾ അവനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൻ അതൊന്നും ശ്രദ്ധിക്കാതെ അവളുടെ കീഴ്ച്ചുണ്ട് നുണഞ്ഞു കൊണ്ട് മേൽച്ചുണ്ടിന്റെ രുചിഅറിയാൻ വേണ്ടി പോയി..... പതുക്കെ പതുക്കെ അവളും ആ ചുംബനം ആസ്വദിച്ചു കൊണ്ട് ഒരു കൈ അവന്റെ തൊളിലും മറുകൈ അവന്റെ മുടിയിലും ഇറുക്കെ പിടിച്ചു.... കാറ്റിനു പോലും കടന്നുവരൻ സാധിക്കാത്ത രീതിയിൽ ഹരി ഗൗരിയെ അവനോട് ചേർത്ത് ഇറുക്കെ പുണർന്നു.... ആ ദീർഘ ചുമ്പനത്തിന് വിരാമം ഇട്ടത് ഗൗരിയായിരുന്നു... അവൾക്ക് ശ്വാസം വിലങ്ങിയതും അവൾ അവന്റെ തോളിൽ പതിയെ അടിച്ചു... അത് മനസിലാക്കിയ ഹരി അവളെ പതിയെ അവനിൽ നിന്നും അടർത്തി മാറ്റി... ഇരുവരും ആഞ്ഞു ശ്വാസം വലിച്ചു....

എന്നാൽ ഗൗരിക്ക് ഹരിയുടെ മുഖത്തേക്ക് നോക്കാൻ എന്തോ ഒരു മടി പോലെ... " ഏട്ടാ... മു.. മു.. ത്ത ശ്ശി... തിരക്കും... ഞാൻ.. പോണു.... " സംസാരിക്കുന്നതിനിടയിലൂടെ ശ്വാസം ആഞ്ഞു വലിച്ചുകൊണ്ട് എങ്ങനെയോ പറഞ്ഞൊപ്പിച്ചു... പിന്നീടവിടെ നിൽക്കാതെ അവൾ പതിയെ തിരിഞ്ഞു നടന്നു..... അവനും മറിച്ചല്ല അവസ്ഥാ...... ഒരു നനുത്ത പുഞ്ചിരി അവന്റെ ചുണ്ടിലും തത്തി കളിച്ചു...  " എന്താടി പെണ്ണെ... എന്താ നിന്റെ മുഖം കടന്നാൽ കുത്തിയപോലെ ഇരിക്കുന്നെ... " പരിഹാസത്തോടെ രമണി കാത്തുവിനെ നോക്കി ചോദിച്ചു.. " അവനും അവൾക്കും അറിയില്ല ഈ കാർത്തിക ആരാണെന്നു.. " എന്തൊക്കെയോ സ്വയം പറഞ്ഞുകൊണ്ട് നിക്കുന്ന കാത്തുവിന്റെ തോളിൽ രമണി കൈവെച്ചു... ഉടനെ തന്നെ അവൾ അത് തട്ടി മാറ്റി.... " നീ ആരുടെ കാര്യമാ പെണ്ണെ പറയുന്നത്.... " " ആ ഹരിയും വേലക്കാരിയും.... രണ്ടും കൂടി ആ കാവിന്റെ അടുത്ത് വെച്ച്..... ശേ... " കാത്തുവിന്റെ സംസാരത്തിൽ രമണിക്ക് ഒന്നും മനസിലായില്ല.. " നീ മനുഷ്യന് മനസിലാകുന്ന വിധത്തിൽ പറ പെണ്ണെ... എന്താ കാര്യം... "

" ഞാൻ കാവിന്റെ അടുത്തെക്കൊന്നു പോയി... നോക്കിയപ്പോ അവര് രണ്ടുപേരും കൂടി..... നാണം കേട്ടവർ..... അവൻ അവളെ ഉമ്മ വെക്കുന്നു... എങ്ങനെ തോന്നി അവനത്... ഞനും അവനും ആദ്യമായി ഒരുമിച്ച സ്ഥലം അല്ലെ അത് അത് പോലും ഓർക്കത്തെ അവർ.... " പെട്ടെന്നാണ് കാത്തുവിന് അവൾ പറഞ്ഞതിൽ പതിയിരുന്ന അപകടം മനസിലായത്.. അവൾ പതിയെ രമണിയെ നോക്കി.. " നീ ഇപ്പൊ എന്താ കാത്തു പറഞ്ഞത്... നീയും അവനും കൂടി.... അവിടെ വെച്ച്... പറ.... " രമണിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നതും കാർത്തിക വിറക്കാൻ തുടങി... പെട്ടെന്നവൾ രമണിയുടെ കൈയിൽ പിടിച്ചു... " അമ്മേ..... എന്നോട് ക്ഷമിക്കണം.. ഞൻ പറയാഞ്ഞതാ..... തെറ്റ് പറ്റിപ്പോയി..... ഞാൻ... " കാത്തു പറഞ്ഞു മുഴുവക്കും മുന്നേ രമണിയുടെ കൈ അവളുടെ കവിളത്ത് പതിഞ്ഞു... " ച്ചി.. അഹങ്കാരി... എനിക്കറിയാം എന്ത്‌ ചെയ്യണം എന്ന്.... അവൻ....ഹരി!!!!!!" രമണി അലറി....... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story