നിന്നിലൂടെ പെണ്ണെ: ഭാഗം 24

ninniloode penne

എഴുത്തുകാരി: സജന സാജു

" ഹരി... " രമണിയുടെ ശബ്ദം അവിടെയാകെ പ്രകമ്പനം തന്നെ സൃഷ്ടിച്ചു... എന്നാൽ ഇതേ സമയo ഹരിയുടെ മുറിയിൽ... " ഇൽസ്... ഹരിയേട്ടാ... " ഹരിയുടെ ചുണ്ടുകൾ ഗൗരിയുടെ കഴുത്തിൽ മുത്തിയുണർത്തിയപ്പോ അവൾ അറിയാതെ നടുവ് വില്ലുപോലെ വളച്ചു. കഴുത്തിലെ വിയർപ്പ് തുള്ളികളെ മുത്തിക്കൊണ്ടിരുന്ന അവന്റെ ചുണ്ടുകൾ സ്ഥാനം മാറുന്നതറിഞ്ഞതും അവൾ വേഗം ഹരിയെ തട്ടി മാറ്റി കട്ടിലിൽ നിന്നുമെണീറ്റു.... " എന്താടി..... " കിതാപ്പാടാക്കാൻ പാടുപെടുന്ന ഗൗരിയെ സംശയത്തോടെ നോക്കിക്കൊണ്ട് ഹരി കട്ടിലിൽ ഇരുന്ന് ചോദിച്ചു... " അത്..... " തെറ്റിയ ശ്വാസഗതി തിരികെ താളത്തിലെത്തുവാൻ അവൾ നിന്ന് കിതച്ചു. " അതെ... ഞാൻ ഏട്ടനോട് ഒരു കൂട്ടം ചോദിക്കാൻ വന്നതാ.... അപ്പോഴാ ഏട്ടൻ ഇങ്ങനെയൊക്കെ... " കള്ള പരിഭവം നടിക്കുമ്പോഴും അവളുടെ മുഖം നാണത്താൽ കുതിർന്നു.. അവൻ പതുക്കെ അവളുടെ അടുത്ത് വന്നു അവളുടെ ഇടുപ്പിൽ മുറുകെ പിടിച്ചു അവനോട് ചേർത്ത് നിർത്തി.... പതിയെ മുഖം കുനിച്ചു അവളുടെ ചെവിയിലേക്ക് അവന്റെ ചുണ്ടുകൾ അടുപ്പിച്ചു...

" why u r seduci me... uhhh.. " അത് കേട്ടതും അവൾ അവനെ നോക്കി.... " അതെ ഇപ്പൊ പറഞ്ഞത് എനിക്ക് മനസിലായില്ല കേട്ടോ.... ഏട്ടനറിയില്ലേ.. ഞാൻ സ്കൂളിലെങ്ങും പോയിട്ടില്ല... " ചെറിയ ചമ്മലോടെ അവൾ പറഞ്ഞു.... " ഞാൻ പറഞ്ഞതെ.... ഈ സാരിയൊക്കെ ഉടുക്കുമ്പോ മര്യാദക്ക് ഉടുക്കണം അല്ലാതെ എങ്ങനേലും ചുറ്റി നിന്നാലേ...... ചിലപ്പോ കണ്ട്രോൾ പോകും പെണ്ണെ... " അവൻ അവളുടെ കണ്ണുകളിലേക്ക് പ്രേമദ്രമായി നോക്കി... " അതിന് ഞാൻ... " അവൾ എന്തോ പറയാൻ വന്നതും അവൻ അവളുടെ ചുണ്ടുകൾ അവന്റെ ചൂണ്ടുവിറലാൽ തടഞ്ഞു... " ശൂ... മിണ്ടാതെ നിന്നെ.... പിന്നെ ഫസ്റ്റ് നൈറ് ഇതുവരെ കഴിഞ്ഞില്ല..... എനിക്ക് നൈറ് തന്നെ വേണമെന്നില്ല പകലായാലും മതി.... " അവന്റെ വിരൽ അവൾ പെട്ടെന്ന് തട്ടി മാറ്റി... " അയ്യടാ മനസിലിരുപ്പ് കണ്ടില്ലേ... ഒന്ന് പോയെ.... " " എന്താടി... ഇതൊക്കെ സ്വന്തം ഭാര്യയോടല്ലേ ചോദിക്കേണ്ടത്.... " അവൻ കേറുവോടെ പറഞ്ഞു... " അതിനൊന്നും സമയമായില്ല എന്റെ ഹരിക്കുട്ടാ... സമയം ആകുമ്പോ ഞാൻ പറയാം... മോനിപ്പോ വേറെ പണി എന്തേലും ചെയ്യൂ.... "

അവൾ അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ചുകൊണ്ട് പറഞ്ഞു.... " ഹരി... എടാ... കതക് തുറന്നെ.... " രമണിയുടെ ശബ്ദം കേട്ട് ഗൗരിയും ഹരിയും പരസ്പരം മുഖത്തെക്ക് നോക്കി... ശേഷം അവൻ കതക് തുറന്നു...... രമണി ഉടൻ തന്നെ അവന്റെ ഷിർട്ടിന്റെ കോളറിൽ കയറി പിടിച്ച "ട.... നീ..... " ദേഷ്യം കൊണ്ട് ചുവന്നു കണ്ണുകളോടെ തന്റെ മുന്നിൽ നിൽക്കുന്ന രമണിയെ കണ്ടതും ഹരി ഒന്ന് പകച്ചു...... " എന്താ മാമി ഈ കാണുക്കണേ... " ഗൗരി ഓടി വന്നു രമണിയെ അവനിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചുവെങ്കിലും അവൾ പരാജയപെട്ടു. ഹരിക്ക് ഒന്നും പറയാനാകാതെ അവൻ പകച്ചു തന്നെ നിൽക്കുകയാണ്.. ഇതുവരെ ഈ ഒരു ഭാവത്തിൽ അവൻ രമണിയെ കണ്ടിട്ടില്ല..... " നീ ഒരു മനുഷ്യൻ ആണോടാ... നീ എന്താ.. എന്റെ മോളേ ചെയ്തത്.... " ദേഷ്യം കൊണ്ട് വാക്കുകൾ പോലുംവിക്കി വിക്കിയാണ് പുറത്തേക്ക് വന്നത്.... ആ ഒരു നിമിഷം കൊണ്ട് അവൻ തന്റെ ധൈര്യം വീണ്ടെടുത്തു... " ഞാൻ എന്ത്‌ ചെയ്‌തെന്ന മാമി പറയുന്നത്... എനിക്ക് മനസ്സിലായില്ല... " " നിനക്ക് മനസിലായില്ലേ.. നീ എന്റെ മോളേ കവിനടുത്ത് കൊണ്ടുപോയി... "

അവർക്ക് ബാക്കി പറയാൻ എന്തോ മടിതോന്നി പക്ഷെ കാര്യം എന്താണെന്നു അപ്പോഴേക്കും ഹരിക്ക് മനസിലായി... ഗൗരി ഒന്നും മനസ്സിലാകാതെ ഇപ്പോഴും പകച്ചു നിൽക്കുകയാണ്... " മാമി... കൈ എടുക്ക്... " അവനിൽ നിന്നും പരുഷമായ ശബ്ദം വെളിയിൽ വന്നതും രമണിയുടെ കൈകൾ ആയയ്ഞ്ഞു... അപ്പോഴേക്കും ബഹളം കേട്ട് മുത്തശ്ശിയും കാത്തുവും അങ്ങോട്ടേക്ക് ഓടി എത്തി.. " എന്താ രമണി... എന്താ ഇവിടെ ബഹളം... " രമണി മുത്തശ്ശിയുടെ മുഖത്തെക്ക് സങ്കടത്തോടെയും എന്നാൽ ദേഷ്യo തുളുമ്പിയും നോക്കി... " അമ്മേ.. ഇവൻ.. ഇവൻ എന്റെ മോളേ നശിപ്പിച്ചവന... എന്നിട്ട് പുതിയ ഒരുത്തിയെ കിട്ടിയപ്പോ..... പാവം എന്റെ മോള് അവനെ വിശ്വസിച്ചു.... ഇനി ഞാൻ ഇവളെ എന്താ ചെയ്യേണ്ടത്.... ഇവന്റെ കൂടെ കഴിഞ്ഞ ഇവളെ വേറെ ആര് കെട്ടാനാ... " കാത്തുവിനെ മുത്തശ്ശിയുടെ മുമ്പിലേക്ക് വലിച്ചിട്ടു കൊണ്ട് രമണി അലറി.... ഹരിയും കാത്തുവും തമ്മിൽ ഇങ്ങനെയൊന്നു ഉള്ള കാര്യം മുത്തശ്ശിയോട് കാത്തു പറഞ്ഞിരുന്നു... പക്ഷെ തെറ്റ് ഹരിയുടെ പക്കൽ ആയതിനാൽ അവർക്ക് തല താഴ്ത്തി നിൽക്കാനേ കഴിഞ്ഞുള്ളു.... ഹരിക്ക് ഈ നിമിഷം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായിട്ടറിയാം പക്ഷെ അവന്റെ വിഷമം ഗൗരിയുടെ കാര്യം ഓർത്തായിരുന്നു...

എല്ലാം അവളോടാവൻ പറഞ്ഞിട്ടുണ്ട് പക്ഷെ... എല്ലാരുടെയും മുന്നിൽ വെച്ച് ഇങ്ങനെ ഒന്ന് ഉണ്ടായപ്പോൾ....... ഹരി ഗൗരിയെ ഒന്ന് നോക്കി... അവളുടെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകികൊണ്ടിരിക്കുവാന്... " അമ്മേ... പ്രശ്നം ഒന്നും വേണ്ട അമ്മ ഇങ് വന്നേ... " കാത്തു രമണിയുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു... " കൈ വിടെടി..... ഇവൻ നിന്നെ തൊട്ടിട്ടുണ്ടെങ്കിൽ ഇവൻ തന്നെ നിന്നെ കെട്ടും... അല്ലെങ്കിൽ കെട്ടിക്കും ഈ രമണി..... " അത് കേട്ടതും ഹരി ഒന്ന് പുഞ്ചിരിച്ചു... " എന്തിനാടാ നായെ നീ ചിരിക്കുന്നത്ബ്... കാണിച്ചു തരം ഈ രമണി ആരാണെന്നു... " അത്രയും പറഞ്ഞു കാത്തുവിന്റെ കയ്യും പിടിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ രമണിയെ അവൻ വിളിച്ചു... " മാമി ഒന്ന് നിന്നെ.... മാമി ഇത്രയും നേരം പ്രശ്ങ്ങിച്ചില്ലേ... ഇനി എനിക്ക് പറയാനുള്ളത് കൂടി കേക്ക്... " അത് കേട്ടതും രമണി എന്താ എന്നുള്ള രീതിയിൽ അവനെ കൂർപ്പിച്ചു നോക്കി എന്നാൽ കാത്തുവിന്റെ മുഖത്ത് ഭയം നിഴലിച്ചു... " മാമി പറഞ്ഞില്ലേ ഞാൻ ഇവളെ...... അത് ശെരിതന്നെയാണ്.. ഒരു ഒരു പ്രാവശ്യം അല്ല പല പ്രാവശ്യം.. "

വീറോടെ അവനത് പറയുമ്പോ മുത്തശ്ശി ഇടയിലേക്ക് കയറി. " നീ എന്തൊക്കെയാ ഹരി പറയുന്നത്... ഈ നിൽക്കുന്നവൾ നിന്റെ മാമിയാണ്... മര്യാദക്ക് സംസാരിക്കു... " " ഇല്ല മുത്തശ്ശി ഇന്ന് എനിക്ക് എല്ലാം പറയണം..... ഞാൻ ഇത്രയും നാൾ അനുഭവിച്ചത്..... ഞാൻ എന്താ ഇവളെ കെട്ടാത്തത് എന്ന് മുത്തശ്ശി ഒരുപാട് ചോദിച്ചിട്ടില്ലേ.... മാമി ചോദിച്ചിട്ടില്ലേ... എല്ലാത്തിനുമുള്ള ഉത്തരം എന്റെ പക്കൽ. ഉണ്ട്... ഒരുപക്ഷെ ഞാൻ ഗൗരിയോട് പോലും ഒളിപ്പിച്ച സത്യങ്ങൾ.... " ഹരിയുടെ വാക്ക് കേട്ടതും എല്ലാരും ഒരുപോലെ നടുങ്ങി....... " നിനക്കെന്താ പറയാനുള്ളത്... " മുത്തശ്ശി തെല്ലും ആകാംഷയോടെ ചോദിച്ചു..... " എന്നെ... എന്നെ ഇവൾ ചതിക്കുക ആയിരുന്നു.... " കാത്തുവിനെ നോക്കി കൈചൂണ്ടി അവനത് പറഞ്ഞപ്പോൾ അവൾ നിന്നു വിയർത്തു.......... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story