നിന്നിലൂടെ പെണ്ണെ: ഭാഗം 25

ninniloode penne

എഴുത്തുകാരി: സജന സാജു

" എന്നെ.... എന്നെ ഇവൾ ചതിക്കുകയായിരുന്നു... " കാത്തുവിനെ നോക്കി കൈചൂണ്ടി അവനത് പറഞ്ഞപ്പോൾ അവൾ നിന്ന് വിറയ്ക്കുകയാട്ടിരുന്നു..... " നീ എന്താ ഹരി ഈ പറയുന്നത്." മുത്തശ്ശി ഒന്നും മനസ്സിലാകാതെ അവന്റെ മുഖത്തെക്ക് ഉറ്റു നോക്കി... " അതെ മുത്തശ്ശി... ജീവനായിരുന്നു എനിക്കിവളെ.... ഇവൾക്ക് വേണ്ടി എന്തു ചെയ്യാനുo എന്തും ഉപേക്ഷിക്കാനും എനിക്ക് മടിയില്ലായിരുന്നു... എന്റെ പ്രാണൻ പോലും... " അവനത് പറഞ്ഞപ്പോൾ അവന്റെ ശബ്ദം നേർത്തിരുന്നു... അവൻ കാത്തുവിനെ ഒന്ന് നോക്കി.... അവളുടെ കണ്ണിൽ നിന്നും കണ്ണീർ വരുന്നുണ്ടായിരുന്നില്ല പകരം കള്ളം പിടിക്കപ്പെട്ട ഒരു കള്ളിയുടെ മുഖഭവമായിരുന്നു. " ഓ.. അവൻ പുതിയ കഥയുമായി വന്നിരിക്കുവാ.... " രമണിയുടെ പുച്ഛം കലർന്ന സ്വരം അവിടെ ഉയർന്നു... " നിർത്ത് മാമി... കഥയാണോ കാര്യം ആണോ എന്നൊക്കെ ഞാൻ പറയാം..... കുറച്ചു നാൾ മുൻപ്.. അതായത് മുത്തശ്ശിയുടെ പിറന്നാളിന്റെ അന്ന്... ഞാൻ ഇവിടെ വന്നതോർമയുണ്ടാകുമല്ലോ അല്ലെ... അന്ന് ഇവളെ കാണാൻ ഞാൻ പോയപ്പോൾ ഇവൾ വേറെ ഒരുത്തന്റെ കൂടെ... റൂമിൽ..... ചെ...... "

അത് കേട്ടതും രമണിക്ക് എന്ത്‌ ചെയ്യണം എന്നറിയാത്ത അവസ്ഥാ ആയിരുന്നു... അവർ കാത്തുവിന്റ മുഖത്തേക്ക് നോക്കി.. അവളെ തല കുനിച്ചു നിൽക്കുന്നു.. " കാത്തു... ഇവൻ പറയുന്നത് ശെരിയാണോ.... " രമണിയുടെ ശബ്ദം നേർത്ത് പോയിരുന്നു... " നിക്ക് മാമി മുഴുവൻ പറയട്ടെ.... ഞാൻ അത് കണ്ടിട്ടും എനികിവളെ ഉപേക്ഷിക്കാൻ തോന്നിയില്ല കാരണം ഞാൻ അവളെ അത്രയും സ്നേഹിച്ചിരുന്നു... അതുകൊണ്ട് തന്നെയാ മുത്തശ്ശിയൊക്കെ നിർബന്ധം പിടിച്ചപ്പോ ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചത്.. പക്ഷെ.. ആ കല്യാണ തലേന്ന് രാത്രിയിലും ഇവൾ വേറെ ഒരുത്തന്റെ കൂടെ കിടന്നു..... " ഹരിയുടെ ഓരോ വാക്കുകളും കൂരമ്പ് പോലെ രമണിയുടെ നെഞ്ചിൽ കൊണ്ടുകൊണ്ടിരുന്നു... അവർക്ക് തന്റെ മകൾ ഇങ്ങനൊക്കെ ചെയ്തെന്നു പറഞ്ഞപ്പോൾ..... പക്ഷെ കാത്തുവിന്റെ തല കുനിഞ്ഞുള്ള നിൽപ്പ് എല്ലാം ശെരിവെക്കുന്നതായിരുന്നു.... "

ശെരിയാ... ഞനും ഇവളും തമ്മിലും അങ്ങനൊക്കെ നടന്നിട്ടുണ്ട്.... ഇനി രമണി മാമി പറഞ്ഞു... ഞങ്ങൾ മൂന്നു പേരിൽ ആരാ ഇവളെ കെട്ടേണ്ടത്.... എന്നോട് ഇത്രയൊക്കെ ചതി ചെയ്ത ഇവളെ കൊല്ലണം എന്നാ വിചാരിച്ചത്... പക്ഷെ മനസിന്റെ ഏതോ ഒരു കോണിൽ അപ്പോഴും ഇവലുണ്ടായത് കൊണ്ട..... പക്ഷെ എന്ന് ഗൗരി എന്റെ ജീവിതത്തിലേക്ക് വന്നോ അന്നാണ് ഞാൻ യഥാർത്ഥ പെണ്ണിന്റെ സ്നേഹം മനസ്സിലാക്കിയത്..... " അവൻ അത് പറഞ്ഞുകൊണ്ട് തൊട്ടടുത്ത് നിൽക്കുന്ന ഗൗരിയെ നോക്കി.. ഒരുനിമിഷം അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി നിന്നു. " ടപ്പേ " പെട്ടെന്നുള്ള ഒച്ച കേട്ട് ഗൗരിയും ഹരിയും ഞെട്ടി നോക്കുമ്പോൾ കണ്ടത് കവിളത്തു കൈവെച്ചുകൊണ്ട് നിൽക്കുന്ന കാത്തുവിനെയാണ്... അവളുടെ മുന്നിൽ കത്തുന്ന കണ്ണുമായി രമണി മാമിയും...... " ച്ചി... നീയൊരു പെണ്ണാണോ... നിന്നെ ഞാൻ ഇങ്ങനെ ആണോടി വളർത്തിയത്... ഏഹ്ഹ്...

സ്വന്തം വയറ്റിൽ വന്നു പിറന്നു പോയി... ഇല്ലെങ്കിൽ നിന്നെ ഞാൻ മറ്റൊരു പേര് വിളിച്ചാനെ.. കേട്ടോടി.... " പിന്നെയും രമണി കാത്തുവിലേക്ക് പായുന്നത് കണ്ടതും മുത്തശ്ശി ഇടപെട്ടു. " രമണി.. നീ ഇവളെ കൊല്ലുമോ.. അവൾക്കൊരു അബദ്ധം പറ്റി... കഴിഞ്ഞു... തീർന്നു എല്ലാം... മതി..... " മുത്തശ്ശി നേരെ കാത്തുവിന്റെ അടുത്തേക്ക് പോയി... " നീ താഴെക്ക് പൊ... ഇവിടെ നിൽക്കണ്ട....... " അത് കേട്ടതും കാത്തു തലയാട്ടി... " വാ രമണി " രമണിയെയും കൊണ്ട് മുത്തശ്ശി താഴെക്ക് പോയി.. അപ്പോഴും ഹരിയെ കത്തുന്ന നോട്ടത്തോടെ നോക്കി നിൽക്കുകയായിരുന്നു കാത്തു. ഹരി അവളെ mind ചെയ്യാതെ ഗൗരിയെയും കൊണ്ട് മുറിക്കു അകത്തേക്ക് കയറാൻ തുടങ്ങി... " ഹരി..... " അവളുടെ ആ വിളിയിൽ ഗൗരി ഒന്ന് ഭയന്നെങ്കിലും ഹരി യാതൊരു വിധ ഭവമാറ്റവും ഇല്ലാതേ അവളെ നോക്കിനിന്നു..... " ഇത്രയും പേരുടെ മുന്നിൽ വെച്ച് നീ എന്നെ നാണം കെടുത്തി അല്ലെ... ഈ കാർത്തിക ഒന്നും മറക്കില്ല " അതിന് അവൻ ഒരു പുച്ഛo നിറഞ്ഞ ചിരി അവൾക്ക് സമ്മാനിച്ചു.. .. " നീ ചിരിച്ചോ... നന്നായി ചിരിച്ചോ.... ഇങ്ങനെ അധികനാൾ നിനക്ക് ചിരിക്കേണ്ടിവരില്ല "

കാത്തുവിന്റെ ഭവമാറ്റം കണ്ട് ഗൗരി ഹരിയുടെ കയ്യിൽ മുറകെ പിടിച്ചു അവനോട് ചേർന്നു നിന്നു.... " എനിക്ക് കിട്ടാത്തത് ആരും അനുഭവിക്കാൻ ഞാൻ സമ്മതിക്കില്ല... എന്റെ സ്ഥാനത്ത നീ കേറി നിൽക്കുന്നത് ഗൗരി... നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയുണ്ടല്ലോ... അത് എന്ത്‌ വില കൊടുത്ത്തും ഞാൻ അറക്കും... അതീവനെ കൊന്നിട്ടാണെങ്കിലും.... " ഗൗരിയോട് അത് പറഞ്ഞിട്ട് തിരിഞ്ഞു നടന്ന കാത്തുവിനെ ഹരി കൈകൊട്ടി വിളിച്ചു... അവൾ തിരിഞ്ഞു നോക്കി.... " നീ ഒരു കൊ ₹%&& ചെയ്യാൻ പോണില്ല.... ഞനും ഇവളും സുഖയിട്ട് തന്നെ ജീവിക്കും കേട്ടോടി ₹&**₹%" അത് കേട്ട് ഒന്ന് ഗൗരിയെ നോക്കിക്കൊണ്ട് കാത്തു പോയി..... ആ പോക്ക് നോക്കി തറഞ്ഞു നിൽക്കുകയാണ് ഗൗരി. " നീ എന്തോ നോക്കി നിക്കുവാ ഗൗരി... വന്നേ അകത്തേക്ക് പോകാം.. " ഹരി ഗൗരിയുടെ കൈയിൽ പിടിച്ചു കൊണ്ട് റൂമിനാകാത്തേക്ക് വന്നു..... ഇപ്പോഴും ഗൗരിയുടെ മനസ്സ് നീരിപുകഞ്ഞുകൊണ്ടിരിക്കുന്നത് മനസിലായത് കൊണ്ട് ഹരി അവൾക്കൊപ്പം കാട്ടിലിലേക്കിരുന്നു.... " ഗൗരി....., " അവളെ ഒന്നും മിണ്ടീല.... " വാവേ.... "

അവൻ പ്രണയദ്രമായി വിളിച്ചു... അതിന് മറുപടിയെന്നപ്പോൽ അവൾ അവന്റെ നെഞ്ചിലേക്ക് ചേർന്നുകൊണ്ട് പൊട്ടിക്കാരഞ്ഞു..... അവൻ പതിയെ അവളെ പുറംവഡിവിലൂടെ തടവി... " എന്തിനാ പെണ്ണെ കരയുന്നത്... കരയാൻ വേണ്ടി മാത്രം ഇവിടെ ഒന്നും നടന്നില്ലല്ലോ... " അവളിൽ നിന്നും മറുപടി ഒന്നും ലഭിക്കാത്തതുകൊണ്ട് അവൻ അവളെ അവന്റെ മാറിൽ നിന്നും പതിയെ അടർത്തി മാറ്റി.... കരഞ്ഞുകലങ്ങിയ കണ്ണുകൾ കണ്ട് ഒരുമാത്ര അവന്റെ നെഞ്ച് പിടച്ചു.... " കാര്യം പറഞ്ഞു ഗൗരി... നീ ഇപ്പോ എന്തിനാ ഇങ്ങനെ കരയുന്നത്...... " " ഏട്ടൻ കാത്തു പറയുന്നത് കേട്ടില്ലേ...... എന്റെ താലി പൊട്ടിച്ചെറിയുമെന്ന്.. അതിന്റെ അർത്ഥം..... " " അതിനങ്ങനെ പ്രത്യേകിച്ച് അർത്ഥം ഒന്നുമില്ല.... അവളുടെ കള്ളി വെളിച്ചത്തായപ്പോ അവൾ എന്തൊക്കയോ വിളിച്ചു കൂവിയതാ.. അതിനാണോ എന്റെ പെണ്ണ് കരയുന്നെ.... "

അവൻ അവളെ മാരോട് അടക്കി പിടിച്ചു.... " അവൾ വെറുതെ പറയുന്നതായി എനിക്ക് തോന്നുന്നില്ല..... അവൾ എന്തോ ആലോചിച്ചു വെച്ചിട്ടുണ്ട്... എനിക്ക് പേടി ആകുന്നു ഏട്ടാ... ഏട്ടനെന്തെങ്കിലും പറ്റിയ... ഞാൻ ഒറ്റക്ക്.......ഞനും ജീവിച്ചിരിക്കില്ല... " " ആഹാ... അപ്പോ നീ ഒറ്റക്ക് ആകും എന്നുള്ള പേടി ആണോ..... " അവൻ തമാശ രൂപേനെ പറഞ്ഞു... " എന്തുവാ ഏട്ടാ... കാര്യമായിട്ട് പറയുമ്പോ... " അവൾ മുഖം കോർപിച്ചു അവനെ നോക്കി... " എന്നാലേ...... ആ പേടി ഞാൻ മാറ്റം കേട്ടോ..... നമുക്കിടയിൽ ഒരു മൂന്നാമൻ വന്നാൽ എല്ലാം ശെരിയാകും... " അവളുടെ വയറ്റിൽ കൈവെച്ചുകൊണ്ട് കല്ലചിരിയോടെ അവനത് പറഞ്ഞതും ഇതുവരെയുണ്ടായിരുന്ന സങ്കടങ്ങൾ ഒകെ മാറി അവളിൽ നാണം മോട്ടിട്ട് തുടങ്ങി..... അവർ പരസ്പരം പുണർന്നു.... വരാനിരിക്കുന്ന ദുരന്തം എന്താണെന്നറിയാതെ............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story