നിന്നിലൂടെ പെണ്ണെ: ഭാഗം 28

ninniloode penne

എഴുത്തുകാരി: സജന സാജു

"ഹും.. അവളുടെ അഭിനയo കണ്ടില്ലേ... ഇവളാ... ഇവളാ ഹരിയേട്ടനെ ഇങ്ങനെ ആക്കിയത്.." കാത്തുവിന്റെ ശബ്ദം ഒരു ഇടി പോലെ അവിടെ ആകെ നിറഞ്ഞു... ആ ഒരു നിമിഷം എല്ലാരുടെയും കണ്ണുകൾ കാത്തുവിലെക്കും ഗൗരിയിലേക്കും മാറി മാറി പതിഞ്ഞു.... " കത്തു... ഇവിടെ കിടന്ന് ബഹളം ഉണ്ടാക്കരുത് ഇത് ആശുപത്രി ആണ്... " ശക്കാരത്തിന്റെ സ്വരത്തിൽ മുത്തശ്ശി അത് പറഞ്ഞു... എന്നാൽ ആ വാക്കുകൾ അവൾ കേക്കാത്ത ഭാവം നടിച്ചുകൊണ്ട് കത്തു ഗൗരിക്കരികിലേക്ക് ചെന്നു... " പണത്തിനു വേണ്ടി നീയല്ലേ ഇത് ചെയ്തത് പറയെടി.... " അവൾ ഗൗരിയെ നോക്കി ചീറി... അടുത്ത നിമിഷം ഗൗരിയുടെ കൈ അവളുടെ കവിളിൽ പതിച്ചു.... നടന്നത് വിശ്വസിക്കാനാകാതെ എല്ലാരും ഗൗരിയെ നോക്കി... ഇത്രയും കാലം ആര് എന്ത്‌ പറഞ്ഞാലും മിണ്ടാതെ നിന്ന് കേൾക്കുന്ന ഗൗരിയെ ആയിരുന്നില്ല അവിടെ കണ്ടത്... ഇതുവരെ ആരും കാണാത്ത ഒരു ഗൗരി ആയിരുന്നു അവൾ... " നീയെന്നെ തല്ലി അല്ലേടി വേലക്കാരി..... നിന്നെ ഞാൻ.... " വീണ്ടും വാശിയോടടെ മുന്നോട്ടേക്ക് പോകാൻ ആയ്ഞ കാത്തുവിനെ രമണി പിടിച്ചു മാറ്റി....

" നീ എന്താ ഈ കാണിക്കുന്നേ കത്തു.... അവടെ ഒരുത്തൻ വയ്യാതെ കിടക്കുമ്പോ..... നാണം ഇല്ലേ നിനക്ക് വാ.... വരാൻ... " അവളെ പിടിച്ചു വലിച്ചുകൊണ്ട് രമണി icu വിന്റെ പരിസരത്തുനിന്നും കുറച്ചപ്പുറത്തേക്ക് മാറി നിന്നു...... കാത്തുവിൽ നിന്നും കണ്ണെടുക്കാതെ രമണി നിന്നു. " അമ്മയെന്താ ഇങ്ങനെ നോക്കുന്നത്.... ഇതുവരെ എന്നെ കാണാത്തത്തപോലെ... " " സത്യം പറ കത്തു... എന്താ ഉണ്ടായത്... " രമണിയുടെ ആ ചോദ്യം കേട്ട് കാത്തു ആദ്യം ഒന്ന് ഭയന്നെങ്കിലും അവൾ വളരെ പെട്ടെന്ന് തന്നെ ധൈര്യം വീണ്ടെടുത്തു... " എന്ത്‌ ഉണ്ടായെന്നു... എനിക്കൊന്നും മനസ്സിലാകുന്നില്ല.. " രമണിയുടെ മുഖത്ത് നോക്കി സംസാരിക്കാൻ ധൈര്യം ഇല്ലാത്തത്തിനാവാം അവൾ മറ്റെങ്ങോ നോക്കിയാണ് സംസാരിക്കുന്നത്..... " നീ എന്നിൽ നിന്നും എന്തോ ഒളിപ്പിക്കുന്നുണ്ട് കാത്തു... അതുകൊണ്ടാണ് നീ എനിക്ക് മുഖം തരാതെ സംസാരിക്കുന്നത്.... എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഇപ്പൊ പറയണം കുറച്ച് നേരം കൂടി കഴിഞ്ഞാൽ എല്ലാം കൈവിട്ട്പോകും.... പറ .... നിന്റെ കയ്യിൽ നിന്നും വല്ല അബദ്ധം .. "

" അമ്മക്കെന്താ വട്ടാണോ... രാവിലെ മുതൽ ഞാൻ വീട്ടിൽ തന്നെ അല്ലെ ഉണ്ടായിരുന്നത്..... നിങ്ങൾ ഇത് അറിഞ്ഞപ്പോ തന്നെയാ ഹരിയേട്ടന്റെ കാര്യം ഞനും അറിയുന്നത്........ ഇതിന്റെ പുറകിൽ ഗൗരിയ... അതെനിക്കറിയാം..... " വീറോടെ പറയുന്ന കാത്തുവിനെ നോക്കി രമണി ഒരു നിമിഷം നിന്നു. " കാത്തു... എനിക്കറിയാം ഗൗരിയെ അവളൊരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ല...... എന്തായാലും പോലീസ് വരുമല്ലോ അപ്പൊ കാണാം എല്ലാം.. " രമണി അത് പറഞ്ഞിട്ട് പോകുമ്പോൾ എന്തെയില്ലാത്ത ഒരു ഭയം അവളിൽ നിറഞ്ഞു..... അവൾ ഉടനെ ഫോൺ എടുത്ത് രാജേഷിനെ വിളിച്ചു... " ഹലോ.... " " ആഹ് ... പറയെടി.... നിനക്ക് സന്തോഷം ആയില്ലേ..... " " അത്..... " " എന്താടി... എന്ത്‌ പറ്റി.... " " ഡാ... ഹരിയേട്ടൻ........ സീരിയസ് ആണെന്ന ഡോക്ടർ പറയുന്നത്..... " " അതിനെന്താ... ചാവുന്നേൽ ചാവട്ടെടി... അത് തന്നെയല്ലായിരുന്നോ നിന്റെ ആഗ്രഹം... പിന്നെ ഇപ്പോ എന്താ പ്രശ്നം..... " " ഡാ... ഇവിടെ ഹോസ്പിറ്റലിൽ നിന്നും പോലിസിനെ അറിയിച്ചിട്ടുണ്ട്..... അവര് വന്നാൽ.... നമ്മളെ പിടിക്കുമോടാ..... " ഒരു നിമിഷം രാജേഷ് നിശബ്ദനായി നിന്നു അത് അവളെ ഭയത്തിന്റെ ഒരു പടുകുഴിയിൽ എത്തിച്ചു... " എന്താടാ... എന്താ ഒന്നും മിണ്ടാത്തെ.... " " കാത്തു... നീ പേടിക്കാതെ അങ്ങനെയൊന്നും ആർക്കും നമ്മളെ പിടിക്കാൻ പറ്റില്ല....

നീ പേടിച്ചാൽ ആ ഭയം നമ്മളെ കാണിച്ചു കൊടുക്കും..... so ധൈര്യമായിട്ടിരി...... " " മ്മ്മ് " " പോലീസ് വന്നാൽ ചിലപ്പോ എല്ലാരേയും ചോദ്യം ചെയ്യുന്ന കൂട്ടത്തിൽ നിന്നോടും എന്തേലുമൊക്കെ ചോദിക്കും. ഒന്നും അറിയാത്ത രീതിയിൽ ഓരോ ചോദ്യത്തെയും നേരിടണം... അഭിനയം അത് നിന്നെ പഠിപ്പിക്കേണ്ട കാര്യം ഇല്ലല്ലോ... പിന്നെ ബാക്കി പണം 1 lac ഉടനെ തന്നെ ആ ac ഇൽ ഇടണം...... അപ്പൊ ഇനി ഒരു കാൾ നമ്മൾ തമ്മിൽ വേണ്ട... " "മ്മ്മ് " " എന്നാൽ ബൈ " രാജേഷിനോട് സംസാരിച്ചപ്പോൾ അവളുടെ മനസ്സിനൊരാശ്വാസം കിട്ടിയെങ്കിലും അവളുടെ നെഞ്ച് ഭയത്താൽ പട പടാ ഇടിച്ചു കൊണ്ടിരുന്നു.........  " വല്യേടത്തമേ..... ഇവിടെ ഇങ്ങനെ ഇരിക്കേണ്ട കാര്യം ഇല്ലെന്ന ഡോക്ടർ പറഞ്ഞത്... നമുക്ക് റൂമിലേക്ക് പോകാം... എന്തേലും ഉണ്ടങ്കിൽ അവർ അറിയിക്കും " ശങ്കരൻ മുത്തശ്ശിയോട് പറഞ്ഞു..... " എന്റെ കുട്ടിയെ ഇവിടെ ഇട്ടിട്ട് പോകനോ... ഇല്ല ഇവിടുന്ന് ഞാൻ എങ്ങോട്ടും ഇല്ല... " മുത്തശ്ശിയുടെ വാക്കുകൾ കേട്ടതും ശങ്കരൻ രമണിയെ ഒന്ന് നോക്കി..... " അമ്മേ വാ... റൂമിൽ പോകാം ഒട്ടും വയ്യാത്തതല്ലേ അമ്മക്ക്.... ഇനിയും ഇവിടെ നിന്ന് ഉള്ള അസുഖം കൂട്ടണ്ട അമ്മ വാ..... " എതിർക്കാൻ മുത്തശ്ശി ശ്രമിച്ചെങ്കിലും രമണി മുത്തശ്ശിയെ അവിടെസ് നിന്നും എഴുനേപ്പിച്ചു.

" മോളേ ഗൗരി.... വാ..... നമുക്ക് റൂമിലേക്ക് പോകാം... എന്തെങ്കിലും ഉണ്ടെങ്കിൽ നാളെയെ അറിയൂ എന്നല്ലേ ഡോക്ർ പറഞ്ഞിരിക്കുന്നത്... ഇന്നിവിടെ ഒന്നിനും ആവശ്യം വരില്ല... മോള് വാ..... " രമണി ഗൗരിയോട് പറഞ്ഞു... എന്നാൽ അവൾ അത് കേട്ട ഭാവം പോലും നടിച്ചില്ല...... icu വിനുള്ളിലേക്ക് തന്നെ നോക്കികൊണ്ടിരുന്നു.... " മോളേ.... " ഗൗരിയുടെ ചുമലിൽ കൈവെച്ചുകൊണ്ട് രമണി വിളിച്ചപ്പോൾ ഒരു ഞെട്ടലോടെ ഗൗരി രമണിയെ നോക്കി..... " എന്താ.... " ജീവൻ നഷ്ടപ്പെട്ടു തുടങ്ങിയ ആ കണ്ണുകൾ രമണിയിലേക്ക് പായിച്ചു കൊണ്ട് ഗൗരി ചോദിച്ചു.... " റൂമിൽ പോകാം മോളേ... വാ... " " ഇല്ല... ഞാൻ എങ്ങോട്ടേക്കും ഇല്ല...... ബോധം വരുമ്പോ ഏട്ടൻ ആദ്യം വിളിക്കുന്നത് എന്നെയ... അതുകൊണ്ട് എനിക്കിവിടെ നിന്നെ പറ്റു... നിങ്ങളൊക്കെ പൊക്കോ.... " അവളുടെ മിഴികൾ പിന്നെയും icu വിലേക്ക് നീണ്ടു... " ഗൗരി ഞാൻ പറയുന്നത്.... " വീണ്ടും ഗൗരിയെ വിളിക്കാൻ തുടങ്ങിയ രമണിയെ മുത്തശ്ശി വിലക്കി... " അവൾ അവിടെ നിന്നോട്ടെ രമണി........ " പിന്നെ രമണി അവളെ വിളിച്ചില്ല... ഒന്നുകൂടി ഗൗരിയെ നോക്കിയശേഷം അവരെല്ലാം അവിടെ നിന്നും പോയി... ശങ്കരൻ മാമയും ഗൗരിയും മാത്രം icu വിനു മുന്നിൽ അവശേഷിച്ചു.............. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story