നിന്നിലൂടെ പെണ്ണെ: ഭാഗം 29

ninniloode penne

എഴുത്തുകാരി: സജന സാജു

സൂര്യസ്തമനവും പുതിയ പുലരി വിരിഞ്ഞതും ഒന്നും തന്നെ ഗൗരി അറിഞ്ഞിരുന്നില്ല.... അവൾ ഇപ്പോഴും icu വിന്റെ മുന്നിൽ തന്നെ ഇരുപ്പുണ്ട്.... ഒരു ദിവസത്തെ ഉറക്കമില്ലായ്മായും കരചിലും അവളെ നന്നായി തന്നെ തളർത്തിയിരkandolu.... എന്നാലും പ്രതീക്ഷയുടെ ഒരു തിളക്കം അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നു........ " രമണി... ഗൗരിയെ കാണുമ്പോ എനിക്ക് പേടി തോന്നുന്നു.. അവളൊന്ന് മിണ്ടുന്ന കൂടിയില്ല..... " മുത്തശ്ശി ഗൗരിയെ നോക്കി കൊണ്ട് പറഞ്ഞു... " അമ്മ വിഷമിക്കാതെ.... ഹരി തിരിച്ചു വരുമ്പോ എല്ലാം ശെരിയാകും..... അവള് നമ്മുടെ പഴയ ഗൗരിയായിട്ട് തന്നെ വരും നോക്കിക്കോ..... " സമയം ആരെയും കാക്കാതെ പൊയ്ക്കൊണ്ടിരുന്നു........ " ഹരിയുടെ റിലേറ്റീവ്സ്.... " ഡോക്ടറുടെ ശബ്ദം കേട്ടതും ഗൗരി വേഗം എണീറ്റു അദ്ദേഹത്തിന്റെ അടുത്തെക്ക് പോയി..... " ഹരിക്ക് കുഴപ്പം ഒന്നും ഇല്ലാട്ടോ..... രാവിലെ കണ്ണു തുറന്നു... സംസാരിച്ചു.... nd ഇന്ന് വൈകിട്ടോടെ നമുക്ക് ഹരിയെ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം...... ഓക്കേ... " ഡോക്ടറുടെ വാക്കുകൾ എല്ലാരുടെയും മനസ്സിൽ ഒരു മഞ്ഞു പോലെ കുളിരു വീഴ്ത്ത്......

" ആരാ... ഗൗരി.... " " ഞാ... ഞാനാ....." " മ്മ്.... ഹരിക്ക് തന്നേ കാണണം എന്ന് പറയുന്നുണ്ട്..... കണ്ണ് തുറന്നപ്പോഴേ ചോദിച്ചു... പക്ഷെ ആ സമയത്ത് അത് പറ്റില്ലായിരുന്നു... താൻ കേറി കണ്ടോളു..... മറ്റുള്ളവർക്ക് റൂമിൽ വേച് കാണാം... " ഡോക്ടർ പറഞ്ഞു തീരുo മുമ്പേ അവൾ icu വിലേക്ക് കയറി.... ഹരിയുടെ കിടപ്പ് കണ്ട് അവൾക്ക് നെഞ്ച് പൊടിയുന്നുണ്ടായിരുന്നു..... മുഖത്തൊക്കെ പോറൽ വീണ പാടുകൾ.... തലയിൽ വലിയ ഒരു കെട്ടുണ്ട്.... കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുന്നു...... ഓക്സിജൻ മാസ്ക് വെച്ചിരിക്കുന്നതിനാൽ തന്നെ ശ്വാസഗതിക്കനുസരിച്ചു മാറിടം ഉയർന്നു തഴുന്നു... " ഹരിയേട്ടാ.... " ഹരിയിൽ നിന്നും ഒരു പ്രതികരണവും ഇല്ല...... " സംസാരിക്കണോ " അടുത്തു നിന്ന നഴ്സ് ചോദിച്ചതും അവൾ തലയാട്ടി... ഉടൻ തന്നെ ആ നേഴ്സ് ഓക്സിജൻ മാസ്ക് മാറ്റിക്കൊടുത്തിട്ട് പുറത്തേക്ക് പോയി... " ഹ... ഹരിയേട്ടാ.... "

നിറഞ്ഞൊഴുകുന്ന കണ്ണുകളെ വകവെക്കാതെ അവൾ വീണ്ടും അവനെ വിളച്ചു.... അതിന് മറുപടി പോലെ അവനൊന്നു മൂളി..... " ഏട്ടാ.... ഞാനാ ഗൗരി..... ഏട്ടാ.... " " ഗൗരി..... " അവൻ അവളുടെ പേര് വിളിച്ചതും അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി...... ഇത്രയും നേരം ശ്വാസം എടുക്കാൻ പോലും അവൾ മറന്നുപോയിരുന്നു... എല്ലാത്തിനുമൊടുവിൽ ഇപ്പോ തന്റെ പേര് വിളിച്ചിരിക്കുന്നു..... " ഏട്ടന് കൊഴപ്പം ഒന്നുല.... ഞാൻ ഇവിടെ... ഏട്ടന്റെ അടുത്ത് തന്നെയുണ്ട്... വിഷമിക്കണ്ട...... " അവന്റെ പാതി തുറന്ന മിഴികളിലേക്ക് നോക്കി അവൾ പറഞ്ഞതും... അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... പക്ഷെ ആ സമയo അവന്റെ മുഖം ഒന്ന് ചുളിഞ്ഞു.... അതിൽ നിന്നും ഗൗരിക്ക് മനസ്സിലായി അവൻ അനുഭവിക്കുന്ന വേദന... " വേണ്ട... ഏട്ടൻ സംസാരിക്കേണ്ട.... കെട്ടോ..... " അവളുടെ മുഖത്തിന്റെ മാറ്റം.. അതായിരുന്നു ആ സമയം അവൻ ശ്രദ്ധിച്ചത്... എപ്പോഴും കുറുമ്പ് നിറഞ്ഞിരുന്ന ആ കണ്ണുകളിൽ ഇപ്പൊ സന്തോഷം കാണാൻ കഴിയുന്നുണ്ടെങ്കിലും കറുത്ത പാട് അവളുടെ ഉറക്കമില്ലായ്മയെ വിളിച്ച് കാണിച്ചു...

ചുവന്നു തുടിച്ച ചെഞ്ചുണ്ടുകൾ വരണ്ടുണങ്ങി ഇരിക്കുന്നു... തലമുടി പരിപറന്ന് ...... പഴയ ഗൗരിയുടെ ഒരു സാമ്യം മാത്രമേ അവന്നപ്പോ അവളെ കണ്ടപ്പോൾ തോന്നിയുള്ളു... ഒരു ദിവസം അവന്റെ വേർപാട് അവളെ എത്രത്തോളം മാറ്റിയിരിക്കുന്നു എന്ന് അവൻ കണ്ടറിയുകയായിരുന്നു...... താൻ ഒന്ന് മാറി നിന്നപ്പോൾ തന്റെ സ്ഥാനത്ത് മറ്റൊരുത്തനെ കണ്ട കാത്തുവും...... പ്രണയിച്ചവൻ നഷ്ടപ്പെടുമോ എന്നാ ആശങ്കയിൽ ഉരുകി തീരുന്ന ഗൗരിയും പെണ്ണെന്ന വർഗത്തിൽ പെടുന്നവർ തന്നെ... പക്ഷെ അവരിലെ അന്തരം അത് വലുതാണ്............ പരസ്പരം വേറെ ഒന്നും സംസാരിച്ചില്ലെങ്കിലും തമ്മിൽ തമ്മിൽ കണ്ണുകൾ കൊണ്ട് അവരിരുവരും പ്രണയം പങ്കിടുകയായിരുന്നു.... " സമയം കഴിഞ്ഞു...... ഇനി പിന്നെ സംസാരിക്കാം.... " നഴ്സിന് മറുപടിയായി അവളൊന്ന് തല കുലുക്കി... അവനു ഒരു പുഞ്ചിരി കൂടി സമ്മാനിച്ചിട്ട് അവൾ വെളിയിലേക്കിറങ്ങി..... " എന്താ മോളേ അവൻ കണ്ണുതുറന്നോ... " icu വിൽ നിന്നും വെളിയിലേക്കിറങ്ങി വരുന്ന ഗൗരിയോട് രമണി ചോദിച്ചു... " മ്മ് സംസാരിച്ചു മാമി...... ഏട്ടന് കൊഴപ്പം ഒന്നും ഇല്ല..... "

അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം പതിയെ എല്ലാരിലേക്കും പടർന്നു... എന്നാൽ കാത്തുവിന്റെ മുഖം മാത്രം നിരാശയുടേതായി മാറി.... " അവനൊന്നും പറ്റീലെ.... ശേ.... ഇനിയിപ്പോ എന്താ ചെയ്യുക... സംസാരിച്ചു എന്നൊക്കെ പറയുമ്പോ.... ഇത് ആക്‌സിഡന്റ് അല്ല എന്ന് അവൻ ഇവളോട് പറഞ്ഞിട്ടുണ്ടാകുമോ.... " അവളുടെ ആലോചനയെ കീറിമുറിച്ചുകൊണ്ടായിരുന്നു പോലീസിന്റെ കടന്നു വരവ്.... " നഴ്സ്... ഞങ്ങൾ ഹരിയുടെ മൊഴി എടുക്കാൻ വന്നതാണ്.... ഡോക്ടറിന്റെ അടുത്തുന്ന് പെർമിഷൻ കിട്ടിട്ടുണ്ട്..... so... " " കേറി കണ്ടോള്ളൂ.... " നഴ്സിൽ നിന്നും മറുപടി വന്നതും ഒരു si കൂടാതെ വേറെ ഒരു പോലീസും കൂടി icu വിലേക്ക് കയറി പോയി..... ആ സമയം കാത്തു അവിടെ നിന്നും ഉരുക്കുകയായിരുന്നു..... -------------------------- " ഹലോ മിസ്റ്റർ ഹരി... ഞങ്ങൾ നിങ്ങളുടെ മൊഴി എടുക്കാൻ വന്നതാണ്... നിങ്ങൾക്ക് ഇപ്പോ സംസാരിക്കുന്നതിന് കൊഴപ്പം ഒന്നും ഇല്ലാലോ അല്ലേ... " " ഇ... ല്ല.... " " പറയു ഹരി... ഇത് സാദാ ഒരു ആക്‌സിഡന്റ് ആണോ അതോ കരുതിക്കൂട്ടി ആരെങ്കിലും.... അങ്ങനെ എന്തേലും..... "

" ഇല്ല.... എനി.... ക്ക്... ആക്‌സിഡന്റ്... തന്നെ... ആയിരുന്നു..... ഒരു... കറുമായി...... " അവന്റെ ഉത്തരം കേട്ടതും si ഒന്ന് ചിരിച്ചു..... " ഹരി.. ഞങ്ങൾ ഡോക്ടറോട് ചോദിച്ചിട്ടാണ് ഇങ്ങോട്ടേക്കു വന്നത്... തന്റെ തലക്ക് പുറകിലുള്ള മുറിവ് ഒരു ഇരുമ്പ് ദണ്ട് കൊണ്ട് ഒരാൾ ആഞ്ഞു അടിച്ചതാണെന്നു ഡോക്ടർ പറഞ്ഞു.... പിന്നെ നിങ്ങൾ എന്തിനാണ് കള്ളം പറയുന്നത്.... " " എനിക്ക്.... ഒ... ഒന്നും... പറയാനില്ല...... എനിക്ക് സാദാ... ഒരു ആക്‌സിഡന്റ് ആയിരുന്നു.... " അത് കേട്ടതും si അവിടെ നിന്നും എണീറ്റു.. " ഓക്കേ തനിക്ക് പ്രശ്നം ഇല്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് കൊഴപ്പം ഒന്നും ഇല്ല.... പിന്നെ.. ഞങ്ങൾക്ക് ഒരു കേസ് അന്വേശിക്കാൻ പരാതിക്കാരൻ വേണമെന്നില്ല..... അല്ലാതെ സ്വയമേ തന്നെ കേസ് എടുക്കാം..... അപ്പൊ ഓക്കേ... വൈകാതെ തന്നെ കാണാം... " ഒരു പ്രത്യേക ചിരിയോടെ അവനെ നോക്കി ക്കൊണ്ട് അവർ പുറത്തേക്ക് പോയി.... ഹരി അന്ന് നടന്ന സംഭവങ്ങൾ ഒന്നുടെ ആലോചിച്ചു.... " ജീവനെ കണ്ട് തിരിച്ചു വരുമ്പോഴാണ്.... അവനെ ഞാൻ കാണുന്നത്..... രാജേഷ്... എന്റെയും കാത്തുവിന്റെയും സുഹൃത്...... " അന്ന് നടന്ന സംഭവങ്ങൾ എല്ലാം ഒരു സിനിമ കണക്കെ അവന്റെ കണ്ണുകളിൽ വന്നു നിറഞ്ഞു................. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story