നിന്നിലൂടെ പെണ്ണെ: ഭാഗം 3

ninniloode penne

എഴുത്തുകാരി: സജന സാജു

"എന്റെയും കാത്തുവിന്റെയും കല്യാണമോ അതു നടക്കില്ല മുത്തശ്ശി " ഞാൻ അതും പറഞ്ഞ് മുറിക്ക് വെളിയിലേക്കിറങ്ങി. മുത്തശ്ശി എന്റെ പുറകിൽ തന്നെ വന്നു. " ഹരി... നീ അവിടൊന്ന് നിന്നെ " ഞാൻ ഒന്നും മിണ്ടാതെ നിന്നു. " നിനക്ക് എന്താ കുട്ടി പറ്റിയെ.. നീയും കാത്തുവും തമ്മിൽ ഇഷ്ടത്തിലാണെന്ന് ഇവിടെ ആർക്കാ മോനെ അറിയാത്തത് കൂടാതെ കുഞ്ഞുനാൾ മുതലേ പരസ്പരo അറിയാവുന്നതല്ലേ നിങ്ങൾക്ക്. ഇപ്പൊ എന്റെ മോന് എന്ത് പറ്റി. " മുത്തശ്ശി എന്റെ നെറുകയിൽ തലോടിക്കൊണ്ട് ചോദിച്ചു. " എനിക്ക് ഇഷ്ടമല്ല മുത്തശ്ശി.. ഞാൻ... എനിക്ക് ഇത് പറ്റില്ല.. എന്നോട് വേറെ ഒന്നും ചോദിക്കരുത്. " ഞാൻ മുത്തശ്ശിയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു. " നീ ഒരുപാട് വലുതായി ഹരിക്കുട്ടാ... പക്ഷെ ആർക്കും അറിയാത്ത ചില കാര്യങ്ങൾ നിങ്ങളെ ക്കുറിച്ച് എനിക്കറിയാം. പക്ഷെ ഇത്രയും വലിയ കുട്ടിയുടെ മുഖത്ത് നോക്കി അത് ചോദിക്കാൻ ഇ മുത്തശ്ശിക്ക് സാധിക്കില്ല..." അത് കേട്ടയുടനെ എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. ഞാൻ പതുക്കെ ആ കോലായിൽ ഇരുന്നു. ......

അപ്പൊ കാത്തു അവൾ ഞങ്ങൾക്കിടയിൽ സംഭവിച്ചതൊക്കെ മുത്തശ്ശിയോട് പറഞ്ഞോ.. ദൈവമേ.... "ഒരു പെണ്ണിനെ ചതിച്ചിട്ട് എവിടെ പോയാലും ആ പാപം എന്നും മോന്റെ കൂടെ കാണും. അതു വേണ്ട മോനെ... നീയൊന്ന് ആലോചിക്ക് " അതും പറഞ്ഞ് മുത്തശ്ശി മുറിയിലേക്ക് കയറി പോയി. ഇ 5 വർഷo ഞാൻ എല്ലാരിലും നിന്ന് ഓടി ഒളിച്ചതെന്തിനാണെന്ന് മുത്തശ്ശിക്ക് അറിയില്ല... പക്ഷെ കാത്തു അവൾക്കെങ്ങനെ തോന്നി ഞങ്ങൾക്കിടയിൽ ഉണ്ടായ ആ സ്വകാര്യ നിമിഷങ്ങളെ പറ്റി മുത്തശ്ശിയോട് പറയാൻ. ആ ഇരുത്തം കൊലായിൽ എത്ര നേരം ഇരുന്നെന്നറിയില്ല.. തല ആകെ പെരുക്കുന്ന പോലെ.. പെട്ടെന്നാണ് ഫോണിലേക്ക് ഒരു കാൾ വന്നത്. " പാറു കാളിങ് " ഞാൻ ഫോൺ സൈലന്റിൽ ആക്കി. (പാറു എന്റെ അനുജത്തി. നാരായണൻ മേനോന്റെയും സരസ്വതി ദേവിയുടേം രണ്ടാമത്തെ സന്താനo. ആദ്യത്തേത് ഞാൻ ആണ്.. ചെറുപ്പത്തിൽ ഞനും എന്റെ പാറുവും ഈ മുറ്റത്താണ് കളിച്ചു വളർന്നത്. അന്ന് ഞങ്ങളുടെ പ്രിയ കൂട്ടുകാരി ആയിരുന്നു കാത്തു എന്ന കാർത്തിക. ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് എത്തിയപ്പോ ഞാൻ അവളെ എന്റെ പ്രാണന്റെ പാതിയാക്കി.

അവൾക്കും അങ്ങനെ തന്നെയായിരുന്നു. ഒരുപക്ഷെ ആ സമയം പ്രണയം എന്താണെന്നു പോലും ഞങ്ങൾക്കറിയില്ലായിരിക്കും. ഇവിടെ നിന്നും ഞങ്ങൾ usa ഇലേക്ക് ചേക്കേറിയപ്പോഴാണ് ഞാൻ ആദ്യമായി അവളെ കെട്ടിപ്പിടിക്കുന്നത്, നിറകണ്ണുകളോടെ അവളോട് യാത്ര പറയുമ്പോ അവളും തിരിച്ചെന്നെ കെട്ടിപ്പിടിച്ചു.... " പോവല്ലേ ഹരിയേട്ടാ" എന്ന് പറഞ്ഞുള്ള തേങ്ങൽ ഇപ്പോഴും എന്റെ കാതിൽ അലയടിക്കുന്നുണ്ട് . അന്ന് എനിക്ക് 15 വയസ്സും അവൾക് 13 വയസ്സും മാത്രമായിരുന്നു പ്രായം. 2 വർഷത്തിൽ ഒരിക്കലാണ് പിന്നീട് നാട്ടിലേക്ക് വരാൻ സാധിച്ചിരുന്നത്. ആ ദിവസങ്ങൾക്കു വേണ്ടി ഞങ്ങൾ നാളുകളെണ്ണി കാത്തിരിക്കുമായിരുന്നു.. എന്നാൽ...... അവൾക്കെങ്ങനെ എങ്ങനെ എന്നെ ചതിക്കാൻ കഴിഞ്ഞു എന്നുമാത്രം എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. " ഹലോ " ശബ്ദം കേട്ട് ഞാൻ പുറകിലേക്ക് നോക്കി. " അതെ കുടിക്കാൻ എന്തേലും വേണോ? " എന്തോന്നാ....? " " അല്ല കുടിക്കാൻ എന്തേലും വേണോന്ന്.... " ഇവൾക്ക് ഇത് തന്നെ പണി. ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി. ആ നോട്ടം കണ്ടിട്ടാകാം അവൾ ഉടനെ പിൻവലിയാൻ നോക്കി.

" അതെ വേലക്കാരി.. ഒന്ന് നിന്നെ " ഞാൻ അത് പറഞ്ഞതും പോകാൻ തുടങ്ങിയവൾ അത്പോലെ തിരിച്ചു വന്നു. " ഞാൻ സാർ നോട്‌ പറഞ്ഞട്ടില്ലേ എന്നേ വേലക്കാരി എന്ന് വിളിക്കരുതെന്നു.. എന്നെ പേര് വിളിക്കുന്നതാ എനിക്കിഷ്ടം " " ഓഹോ.. എന്താ വേലക്കാരി... സോറി.. ഭവതിയുടെ പേര് " " ഗൗരി " " അയ്യേ ഇതാണോ പേര്... ഇതിലും നല്ലത് വേലക്കാരി എന്ന് തന്നെയാ. " ഞാൻ അവളെ നോക്കി കളിയാക്കി പറഞ്ഞ്. " കൊരങ്ങൻ " ഞാൻ അത് കേട്ടെങ്കിലും.. ഒന്നുടെ എടുത്തു ചോദിച്ചു. " എന്തേലും പറഞ്ഞായിരുന്നോ " " ഞാൻ ഒന്നും പറഞ്ഞില്ല... സാർ ന് എന്തേലും വേണോ എന്ന് ചോദിക്കാൻ പറഞ്ഞ് വിട്ടത് ശങ്കര മാമ യാണ്... വേണമെങ്കിൽ വേണം എന്ന് പറ .. എനിക്ക് പോയിട്ട് വേറെ ജോലി ഉണ്ട്." അവൾ കൈ കെട്ടി നിന്നുകൊണ്ട് പറഞ്ഞു. " അതെ എന്റെ പേര് സാർ എന്നല്ല ഹരി.. അതാണ് എന്റെ പേര്. " " ആണോ.. എന്നാൽ പറ ഹരിക്ക് ഒന്നും വേണ്ടല്ലോ "

ഞാൻ അത് കേട്ടതും ഞെട്ടി അവളെ നോക്കി. അവൾ അതെ നിൽപ്പ് തന്നെ നിക്കുവാന്. ഞാൻ പെട്ടെന്ന് ചാടി എണീറ്റു അവളുടെ ചെവിയിൽ പിടിച്ചു. " ഡി നിനക്ക് എത്ര വയസുണ്ട്... " " ആഹ് എനിക്ക് വേദനിക്കുന്നു.. എന്റെ കാതിൽ നിന്ന് വിട് ദുഷ്ട.. " " ആഹാ ദുഷ്ടനോ... ഇപ്പോ വിടാമെ അതും പറഞ്ഞ് ഞാൻ അവളുടെ കൈയിൽ കയറി പിടിച് പതിയെ തിരിച്ചു. " ഹാ വേദനിക്കുന്നു.... അമ്മേ " " മോൾക്ക് വേദനിക്കുന്നോ.. നിനക്ക് എത്ര വയസ്സുണ്ട്.... " " എനിക് 21" അവൾ വേദന കടിച്ചമർത്തി പറഞ്ഞു . " എന്നാലേ എനിക്ക് 29 ആയി.... നിന്നെക്കാളും മൂത്ത എന്നെ പേരാണോടി വോ വിളിക്കുന്നത്... മര്യാത്തക്ക് ചേട്ടാ എന്ന് വിളിക്കണം മനസിലായോടി പൂച്ചക്കണ്ണി. " ഞാൻ അവളുടെ കൈവിട്ടു.. അവൾ എന്നെ രൂക്ഷമായി നോക്കി കൈ തടവി. " ഹാ ഇനി മോള് പോയി എനിക്കൊരു ചായ കൊണ്ട് വന്നേ... മം വേഗം " അവൾ മുഖം വീർപ്പിച്ച അകത്തേയ്ക്ക് പോയി. #################

മുമ്പൊക്കെ ഇവിടെ വരുമ്പോ സമയം പെട്ടെന്ന് പോകുമായിരുന്നു. എന്നാലിപ്പോ ഓരോ സെക്കൻഡും തള്ളി നീക്കൻ പാട് പെടുകയാണ്. ഞാൻ പതിയെ എണീറ്റു തൊടിയിലൊക്കെ ഒന്ന് നടന്നു. അപ്പോഴാണ് കുളത്തിന്റെ പടവിൽ ആരോ ഇരിക്കുന്ന പോലേ തോന്നിയത്. ഞാൻ അങ്ങോട്ടേയ്ക്ക് ചെന്നു. അടുത്തെത്തിയതും ആളെ എനിക്ക് മനസിലായി. കാത്തു ആണ്. " നീ എന്താ ഇവിടേ ഇരിക്കുന്നത് " ഞാൻ അൽപ്പം പരുക്കൻ ശബ്ദത്തിൽ ചോദിച്ചു. അവളെന്നെ നോക്കിയപ്പോ സത്യത്തിൽ വിഷമം വന്നു... കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു. " ഏട്ടാ എനിക്ക് പറയാനുള്ളത് ഒന്ന് കേക്കണo ഇല്ലെങ്കിൽ സത്യായിട്ടും ഞാൻ,.....ഞാൻ ഈ കുളത്തിൽ തന്നെ എന്റെ ജീവിതം ഒടുക്കും. " അത് വെറുമൊരു ഭീഷണി ആണെങ്കിലും ഞാൻ ഒന്ന് ഞെട്ടി. " നിനക്ക് എന്താ കാർത്തികേ എന്നോട് പറയാനുള്ളത്. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ എല്ലാം.. അതെല്ലാം കള്ളം ആണെന്നാണോ നീ പറയാൻ പോകുന്നത്. " ഞാൻ അവളുടെ മുഖത്ത് നോക്കി ചോദിച്ചു. " അന്ന്... അന്ന് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ചേട്ടാ.... അവനാ എന്നെ ബലമായി .. അല്ലാതെ....

ചേട്ടന് തോന്നുന്നുണ്ടോ ഞാൻ അങ്ങനൊക്കെ..... അതും മറ്റൊരു പുരുഷനെ മനസ്സിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല. " അവൾ ഒരു തേങ്ങളോടെ എന്റെ നെഞ്ചിലേക്ക് ചേർന്നു നിന്നു. മുറുകെ എന്നെ കെട്ടിപിടിച്ചു. ഞാൻ എന്നെ ഇറുകെ പുണർന്ന ആ കൈകൾ അകത്തി മാറ്റി. " വേണ്ട കാർത്തികേ.... എന്തൊക്കെ നീ പറഞ്ഞാലും അന്നത്തോടെ എന്റെ മനസിലെ കാത്തു മരിച്ചു. ഇനി നീയെന്നല്ല ഒരു പെണ്ണിനേയും എനിക്ക് വിശ്വാസം ഇല്ല. നീയും ഏല്ലാം മറക്കുന്നതാവും നിനക്ക് നല്ലത്. " അത് കേട്ടതും പെട്ടെന്നവൾ എന്നിൽ നിന്നും അകന്നു . പെട്ടെന്ന് അവൾ എന്റെ ഷർട്ടിൽ പിടിച്ചു. " പറ.. എന്നെ വേണ്ടെങ്കിൽ പിന്നേ എന്തിനാ.. എന്തിനാ എന്റെ കൂടെ അന്ന് റൂമിൽ വെച്ച്..... എന്തിനാ എന്നെ നശിപ്പിച്ചത് പറ..... പറ ഹരിയേട്ടാ " അവളുടെ ആ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. ഒരു ഭ്രാന്തിയേ പോലെ തേങ്ങി കരഞ്ഞുകൊണ്ട് അവൾ താഴേക്ക് ഊർന്നിരുന്നു മുടിയിൽ പിടിച്ചുവലിച് കരയാൻ തുടങ്ങി. ഞാൻ അവളെ എത്ര വെറുക്കുന്നുണ്ടെന്നു പറഞ്ഞാലും അവളിങ്ങനെ കരയുമ്പോൾ എനിക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

" കാത്തു... നീ ഇങ്ങനെ കരയാതേ... എനിക്ക് പറ്റില്ല നീ ഇങ്ങനെ കരയുന്നത് കാണാൻ. പ്ലീസ്. " ഞാൻ അവളെ പിടിക്കാനായി ചെന്നപ്പോ അവൾ എന്നെ തള്ളി മാറ്റി. " വേണ്ട ഹരിയേട്ടാ.. ഞാൻ മരിക്കാൻ തന്നേ തീരുമാനിച്ചു.... എന്നെ കല്യാണം കഴിച്ചില്ലെങ്കിൽ ഉറപ്പായും ഞാൻ " " പക്ഷെ എനിക്കതിന് സാധിക്കണ്ടേ " ഞാൻ അത് പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൾ എണീറ്റ് എന്നെ കെട്ടിപിടിച്ചു. അവൾ അങ്ങനെ ചെയ്തപ്പോ എനിക്ക് അവളെ പിടിച്ചു മാറ്റാൻ തോന്നില്ല..... " എനിക്കറിയാം ഹരിയേട്ടന് ഇപ്പോഴും എന്നെ ഇഷ്ടമാണെന്ന്..... അല്ല എന്ന് പറയല്ലേ ഏട്ടാ.... " അവൾ തെരുതെരെ എന്നെ ചുംബിച്ചു.. ഇനിയും പിടിച്ചു നിൽക്കാൻ കഴിയാത്ത അവസ്ഥയിൽ ഞാനും അവളെ ചേർത്ത് പിടിച്ചു. അവളുടെ അധരങ്ങൾ എന്റേതായി മാറിയ ആ നിമിഷം ഞനും അവശത്തോടെ അവളെ ചുംബിച്ചു.. ആ സമയം മറ്റൊന്നും എന്റെ ചിന്തയിൽ ഇല്ലായിരുന്നു. കാലം തെറ്റി പെയ്ത കാർമേഖങ്ങൾ ഞങ്ങൾക്ക് കൂടുതൽ അടുക്കാൻ അരങൊരുക്കി. ഏതോ ഒരു നിമിഷത്തെ തോന്നലിൽ ഞാൻ അവളെ കൈയ്യിൽ കോരിയെടുത്ത് മറപ്പുരയിലേക്ക് പോയി... ആ മറപ്പുര ഒന്നു കൂടി ഞങ്ങളുടെ വികാരത്തിനു സാക്ഷി ആകുകയായിരുന്നു.. മഴയുടെ കുളിരിൽ ഞാൻ അവളിലേക്ക് പടർന്നു കയറുമ്പോൾ എന്നിൽ പ്രണയം അല്ലായിരുന്നു മറിച് കാമം മാത്രം ആണെന്ന് ഞാൻ തിരിച്ചറിഞ്ഞു.... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story