നിന്നിലൂടെ പെണ്ണെ: ഭാഗം 30

ninniloode penne

എഴുത്തുകാരി: സജന സാജു

" ജീവനെ കണ്ട് തിരിച്ചു വരുമ്പോഴാണ് ഞാൻ അവനെ കാണുന്നത്.... രാജേഷിനെ...എന്റെയും കാത്തുവിന്റെയും സുഹൃത്ത്.. " അന്ന് നടന്ന സംഭവങ്ങൾ ഒക്കെ ഒരു സിനിമ കണക്കെ അവന്റെ കണ്ണുകളിൽ വന്ന് നിറഞ്ഞു........" ജീവനെയും കണ്ട് തറവാട്ടിലേക്ക് തിരിച്ചു വരുന്ന വഴിയാണ് ഒരാൾ എന്റെ ബൈക്കിനു മുന്നിൽ കൈകാണിച്ചത്.... അതികം തിരക്കൊന്നും ഇല്ലാത്ത റോടാണ്..... മെയിൻ റോഡിൽ നിന്നും ഉള്ളിലേക്ക്.... ഒരു ഓട്ടോക്ക് പോവാൻ കഴിയുന്ന തരത്തിലുള്ളത്....... അതികം ആൾ തമാശമൊന്നും ആ സൈഡിൽ ഇല്ല.... കടും റബ്ബർ തോട്ടങ്ങളും പിന്നെ ഇടക്ക് ഇടക്ക് അങ്ങങ്ങായി ഓരോ ചെറിയ വീടുകളും......... കൈകാണിക്കുന്ന ആളെ ആദ്യം മനസ്സിലായില്ലെങ്കിലും ഞാൻ ബൈക്ക് നിർത്തി.... ചിലപ്പോ ലിഫ്റ്റ് ചോദിക്കുന്നതാവും.... പക്ഷെ നിർത്തിയപ്പോഴാണ് മനസിലായത് അത് രാജേഷ് ആണെന്ന്....... " ട... നീ എന്താടാ ഇവിടെ... " അവനെ കണ്ട ഉടനെ ഞാൻ ചോദിച്ചു... ഒരുപാട് നാളായി ഞാൻ അവനെ കണ്ടിട്ട്... " ഇവിടെ അടുത്ത് വരെ വന്നതാ ഹരി.... അല്ല നിന്റെ കല്യാണം ഒക്കെ കഴിഞ്ഞു എന്നറിഞ്ഞു..... " " അതേടാ കഴിഞ്ഞു... കുറച്ചു നാളായി... " ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.... " പിന്നെ കാത്തുവിന് സുഖമല്ലേ...... അവളെ തിരക്കി എന്ന് പറയണം.. കേട്ടോ.... " രാജേഷ് അങ്ങനെ പറഞ്ഞതും ഹരിയുടെ മുഖം വാടി.....

അത് കണ്ടിട്ടാവാം രാജേഷ് ഒന്നുടെ എടുത്ത് ചോദിച്ചു... " എന്താടാ.... മുഖം പെട്ടെന്ന് മാറിയല്ലോ... നിങ്ങൾ തമ്മിൽ വല്ല പ്രശ്നവും ഉണ്ടായോ... " അവനോട് ഒന്നും ഒളിക്കേണ്ട കാര്യമില്ലലോ... " ട... കല്യാണം ഞാനും കാത്തുവും അല്ല.. ഞാൻ വേറെ ഒരു പെൺകുട്ടിയെ ആണ് വിവാഹം കഴിച്ചത്.... " ഞാൻ പറഞ്ഞു തീർന്നതും അവനിൽ നിന്നും ഒരു പൊട്ടിച്ചിരി ഉയർന്നു.. എനിക്ക് ഒന്നും മനസിലാവാത്തതിനാൽ ഞാൻ അവനെ കൂർപ്പിച്ചു നോക്കി... " എന്താ ഹരി ഇങ്ങനെ നോക്കുന്നെ... ഓഹ്.. ഇവൻ എന്താ ഇങ്ങനെ ചിരിക്കുന്നതെന്നാണോ..... പിന്നെ ചിരിക്കാതെ കോടീശ്വരൻ ഹരിക്ക് കിട്ടിയത് ഒരു വേലക്കാരിയെ.... അല്ലെ.... " അവന്റെ പരിഹാസം നിറഞ്ഞ ചോദ്യം കേട്ട് എനിക്ക് വിറഞ്ഞു വന്നെങ്കിലും ഞാൻ അത് അടക്കി പിടിച്ചു.... " രാജേഷേ... ഈ സ്നേഹം എന്നൊക്കെ പറയുന്നത് പണം കണ്ടിട്ടോ സൗന്ദര്യം കണ്ടിട്ടോ ഒന്നും ആവരുത്...... സ്വന്തം ഭാര്യ എത്ര സുന്ദരി ആണേലും എന്നും കണ്ട് കണ്ട് അവൻ കുറേകാലം കഴിയുമ്പോ അവളുടെ സൗന്ദര്യം ഒന്നും അല്ലാതെ ആകും..

പക്ഷെ മനസ്സ് നോക്കി പ്രണയിച്ചാൽ ഓരോ ദിവസവും പുതിയത് പോലെ തോന്നുo... " അവനോട് അത്രയും പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട്‌ ആക്കാൻ തുടങ്ങി... പെട്ടെന്ന് അവൻ എന്റെ കയ്യിൽ നിന്നും ചാവി തട്ടിപ്പറിച്ചു അവന്റെ കൈവശം ആക്കി..... " നീ എന്ത്‌ തോന്നിവാസമാ കാട്ടുന്നെ... കി തന്നെ... എനിക്ക് പോണം... " വണ്ടിയുടെ ചാവിക്ക് വേണ്ടി ഞാൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു.... " നീ ദൃതിപ്പെടാതെ.... ഞാൻ തരം.... നീ ഇത്രയൊക്കെ ഡയലോഗ് അടിച്ചതല്ലെ... അപ്പോ എന്റെ ഡയലോഗ് കൂടെ കേക്കണ്ടേ നിനക്ക്.......'" അവൻ അത് പറയുമ്പോ അവന്റെ കണ്ണിലെ ആ തിളക്കം... അത് ആരെയും ഭയപ്പെടുത്തുന്ന തരത്തിൽ ഉള്ളതായിരുന്നു...... " നിന്റെ കാത്തു... അല്ല.... ഇപ്പൊ അവൾ നിന്റെ അല്ലല്ലോ അല്ലെ... പക്ഷെ കുറച്ചു നാൾ മുന്നേ... നീ അവളെയും മനസ്സിലിട്ടോണ്ട് നടന്ന കാലം..... അവളുടെ മനസ്സിൽ നിന്നെ കൂടാതെ ഞനും കയറി പറ്റി.... " അവൻ പറഞ്ഞാ വാക്കുകൾ... ഒരു നിമിഷം ഞാൻ ഇല്ലാണ്ടായ പോലെ തോന്നി എനിക്ക്.... " നിനക്ക് മനസ്സിലായിലെ ഹരി.... നീ അന്ന് അവളുടെ വീട്ടിൽ വെച്ച് കണ്ടത് എന്നെയ... അന്ന് രാത്രി....

നിനക്ക് ഓർമ കാണാതെ ഇരിക്കില്ല.... " അവന്റെ സംസാരം കേട്ടതും ചാടി ഇറങ്ങി അവന്റെ നെഞ്ചമൂടി ചവിട്ടി കലക്കാന എനിക്ക് തോന്നിയത്... പക്ഷെ അതിന്റെ ആവശ്യം എനിക്കില്ല കാരണം കാത്തു.. ഇപ്പൊ അവൾ എന്റെ ആരുമല്ല..... " പക്ഷെ നീ പേടിക്കണ്ട കേട്ടോ... ദിവ്യ പ്രണയം ഒന്നും ആയിരുന്നില്ല... വെറുതെ ഒരു ടൈം പാസ്സ് അത്ര തന്നെ..... പക്ഷെ നീ ഇല്ലാത്ത സമയത്ത് ഞാൻ അവളോട് കുറച്ച് പ്രണയം അങ് അഭിനയിച്ചു.. അങ്ങന അവൾ എന്റെ വലയിൽ വീഴുന്നത്.. ആദ്യമൊക്കെ അവൾ എന്നോട് പറഞ്ഞത് ഇനി ഹരിയെ അവൾക്ക് വേണ്ട എന്നെ മതി എന്നൊക്കെയാണ്... പക്ഷെ എന്റെയുള്ളിൽ എന്താണെന്നു അവൾ മനസ്സിലാക്കിയില്ല....പക്ഷെ പതിയെ പതിയെ എന്റെയുള്ളിലെ തീ ഞാൻ അവളിലേക്കും പടർത്തിക്കൊടുത്തു.... " ഒന്നും മനസിലാവാതെ ഞാൻ അവനെ നോക്കി.....

" എനിക്കാറിമായിരുന്നു നിന്റെയും നിന്റെ വീട്ടുകാരുടെയും കയ്യിൽ പൂത്ത കാശുണ്ടെന്നു....എല്ലാത്തിനും നീ ഒരു അവകാശി മാത്രമല്ലേ ഉള്ളു..... നീ കാത്തുവിനെ കെട്ടിയ.... നീയും അവളും അവകാശി ആകും... പെട്ടെന്നങ് നീ മരിച്ചാലോ... അവൾ മാത്രമാകും അവകാശി...... പിന്നെ ഞങ്ങളുടെ കല്യാണം... അതായിരുന്നു ഞങ്ങളുടെ പ്ലാൻ.... പക്ഷെ അതൊരു വിധം ജയിച്ചു വന്നപ്പോഴാ നീ എല്ലാം തെറ്റിച്ചത്... നീ ആ വേലക്കാരിയെ കെട്ടി..... " അവന്റെ വാക്കുകൾ എന്നെ ഭയപ്പെടുത്തിയില്ല പക്ഷെ... കാത്തു... അവൾ എന്നെ കൊല്ലാനും തയ്യാർ ആയിരുന്നു എന്നറിഞ്ഞപ്പോ പറയാൻ കഴിയാത്ത ഒരു വിങ്ങൽ മനസ്സിലുണ്ടായി......ഒന്നുമില്ലേലും ഒരു കാലത്ത് അവൾക്ക് വേണ്ടി ജീവൻ കളയാൻ പോലും ഞാൻ ഒരുക്കാമായിരുന്നു....... " അപ്പോ നിനക്ക് കാത്തുവിനെ വിവാഹം കഴിക്കണമെന്നാണല്ലേ മോഹം.... " ഞാൻ അവനോട് ചോദിച്ചു.... അതിന് അവൻ ഒന്ന് പൊട്ടിച്ചിരിച്ചു.... " കത്തുവിനെ വിവാഹo കഴിക്കാനോ... ഒന്ന് പോടാ... നിന്നെ ഒഴിവാക്കും പോലെ അവളെയും.....

" ഒരു എട്ടുകാലി വല നെയ്യും പോലെ അവൻ എല്ലാം നേരത്തെ തന്നെ പ്ലാൻ ചെയ്തിരുന്നു എന്ന് എനിക്ക് മനസ്സിലായി... ഗൗരി എന്റെ ജീവിതത്തിലേക്ക് വന്നതാണ് അവന്റെ എല്ലാ പ്ലാനും തകരാൻ കാരണം...... " പക്ഷെ എന്നെ ദൈവം കൈവിട്ടില്ല ഹരി.... കാശുണ്ടാക്കാനുള്ള വഴി പിന്നെയും പിന്നെയും തെളിഞ്ഞു വരുവല്ലേ... " ഞാൻ അവനെ നോക്കി... " നിനക്കൊന്നും മനസ്സിലാവില്ല... ഞനിപ്പോ... അല്ല ഞങ്ങൾ ഇപ്പോ വന്നിരിക്കുന്നത്തെ നിന്നെ കൊല്ലാനാണ്....." അവൻ പറഞ്ഞു തീർന്നതും പുറകിൽ നിന്നും എന്റെ തലയിൽ ശക്തമായ ഒരു അടി കിട്ടിയതും ഒരുമിച്ചായിരുന്നു.................. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story