നിന്നിലൂടെ പെണ്ണെ: ഭാഗം 31

ninniloode penne

എഴുത്തുകാരി: സജന സാജു

" നിനക്കൊന്നുo മനസ്സിലാവില്ല..... ഞാനിപ്പോ... അല്ല ഞങ്ങൾ ഇപ്പൊ വന്നിരിക്കുന്നത് നിന്നെ കൊല്ലാനാണ്... " അവൻ പറഞ്ഞുതീർന്നതും പുറകിൽ നിന്നും ശക്തമായ ഒരു അടി എന്റെ തലയിൽ പതിച്ചതും ഒരുമിച്ചായിരുന്നു... ആ അടിയിൽ വെച്ചുപോയ ഞാൻ ബൈക്കുമായി നിലത്തേക്ക് വീണു... പക്ഷെ തല നന്നായി വേദനിച്ചുവെങ്കിലും എന്റെ ബോധം മായ്ഞ്ഞിട്ടില്ലായിരുന്നു..... ഞാൻ ചുറ്റുമോന്ന് നോക്കി.... രാജേഷ് അല്ലാതെ വേറെ മൂന്നുപേർ എനിക്ക് ചുറ്റും നിൽക്കുന്നുണ്ടായിരുന്നു... അവരെ ആരെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല.... എന്റെ പകച്ചുള്ള നോട്ടം കണ്ട് രാജേഷ് പുച്ഛത്തോടെ ഒന്ന് ചിരിച്ചു.... ഞാൻ എണീക്കാൻ നോക്കി.. പക്ഷെ എനിക്ക് ബാലൻസ് കിട്ടാത്തപോലെ..... " എന്താ ഹരി... നീ എണീക്കാൻ നോക്കുവാനോ....." പുച്ഛം നിറച്ചുകൊണ്ടുള്ള അവന്റെ ചോദ്യത്തിന് മുന്നിൽ എനിക്ക് നിസ്സഹായനായി നിക്കാനെ കഴിഞ്ഞുള്ളു. " പിന്നെ ഹരി... ഇപ്പൊ നിനക്ക് പണി തന്നത് ഞാൻ മനപ്പൂർവം അല്ല.... ഒരു കൊട്ടേഷൻ ആണ്... അളെ നിനക്ക് അറിയും....... നിന്റെ മുൻകാല കാമുകി... കാത്തു.... "

അത് കേട്ടതും ഞാൻ ഒന്ന് ഞെട്ടി..... " കാ... കാത്തുവോ... " എന്റെ ശബ്ദം ചിലമ്പിച്ചു പോയിരുന്നു... " അതെ കത്തു തന്നേ.. നിന്നെ തീർക്കണം എന്നാ അവൾ പറഞ്ഞത്.... അതിന് വേണ്ടി 1 ലക്ഷം രൂപയും തന്നു........ എല്ലാം അറിഞ്ഞ സ്റ്റിതിക്ക് ഇനി നിനക്ക് ജീവിച്ചിരിക്കണോ... " ഒരു ക്രൂരമായ ചിരി സമ്മാനിച്ചു കൊണ്ട് അവൻ എന്റെ അടുത്തെക്ക് നടന്നു വന്നു...... ഞാൻ വീണ്ടും എണീക്കാൻ ഒരു പാഴ്ശ്രമം നടത്തി... പക്ഷെ പുറകിൽ നിന്നവർ എന്റെ കൈ രണ്ടും ചവിട്ടിപ്പിടിച്ചു.... അവരുടെ കൈയിൽ നിന്നും ആ ഇരുമ്പ് ദണ്ട് അവൻ വാങ്ങിയ ശേഷം എന്റെ തലയിൽ ഒന്നൂടി അടിച്ചു....... കണ്ണുകൾ കൂമ്പി അടയുമ്പോൾ ഞാൻ അവസാനമായി കാണുന്നത് അവന്മാരെല്ലാം എന്നെ എടുക്കാൻ ശ്രമിക്കുന്നതാണ്... പിന്നെ എങ്ങനെ ഇവിടെ വന്നെന്നോ... എന്ത്‌ സംഭവിച്ചു എന്നൊന്നും എനിക്കറിയില്ല...... :::ഹരി അവന്റെ ഓർമകൾക്ക് വിരാമം ഇട്ടുകൊണ്ട് കണ്ണുകൾ അടച്ചു കിടന്നു... ആ കണ്ണുകൾക്കുള്ളിൽ ആരെയും കത്തിച്ചു ചാമ്പലാക്കാൻ കഴിയുന്ന പകയുടെ അഗ്നിയും.

" മോളെ വാ... നമുക്ക് റൂമിൽ പോകാം... അവനെ ഇപ്പോ അങ്ങോട്ടേക്ക് കൊണ്ട് വരും എന്നാ ഡോക്ടർ പറഞ്ഞത്..... ഇനി ഇവിടെ നിന്നാൽ അവനെ കാണാൻ പറ്റില്ല..... " അത് കേട്ടതും ഗൗരി ഒരു പുഞ്ചിരിയോടെ തല കുലുക്കി... " നീ ഇപ്പോഴെങ്കിലും ഒന്ന് ചിരിച്ചു കണ്ടല്ലോ... അത് മതി...... നിന്റെ പ്രാർത്ഥന ഒന്ന് കൊണ്ട് മാത്രമ നമ്മുടെ ഹരിയെ തിരിച്ചു കിട്ടിയത്.... " രമണി ഒന്ന് സംസാരം ഒന്ന് നിർത്തിയ ശേഷം അവളുടെ നെറുകയിൽ പതിയെ തലോടി.... " ഭാഗ്യം ചെയ്തവന ഹരി..... നിന്നെ പോലൊരു പെണ്ണിനെ കിട്ടിയില്ലേ..... " അതിലൽപ്പം വിഷമo ഉണ്ടായിരുന്നു.... തന്റെ മോളുടെ സ്ഥാനത്ത് ആണ് ഇപ്പോ ഗൗരി നിൽക്കുന്നത്.... പക്ഷെ ഇപ്പൊ രമണിക്ക് ഗൗരിയോട് തെല്ലും ദേഷ്യം ഇല്ല... വാത്സല്യം മാത്രം.....ഗൗരി മുറിയിലെത്തിയപ്പോ എല്ലാരും അവിടെ ഉണ്ടായിരുന്നു... കാത്തു മാത്രം മുഖവും വീർപ്പിച്ചിരിക്കുന്നു... അവളുടെ മുഖത്തിലെ ഭവമാറ്റം ആദ്യം മുതലേ രമണി ശ്രദ്ധിക്കുന്നുണ്ട്....... " രണ്ടു ദിവസം കൊണ്ട് എന്റെ മോള് ആകെ വല്ലാണ്ടായി.... ആ ഐശ്വര്യo പോലും പോയിരിക്കുന്നു... " ഗൗരിയുടെ മുഖത്തേക്ക് നോക്കി മുത്തശ്ശി പറഞ്ഞു...... :::

അധികം വൈകാതെ തന്നെ ഹരിയെ മുറിയിലേക്ക് കൊണ്ട് വന്നു..... ഒരു നിമിഷം എല്ലാരും സ്നേഹപ്രകടനം നടത്തി... പക്ഷെ അവന്റെ കണ്ണുകൾ ഗൗരിയിൽ തന്നെ ഉടക്കി നിന്നു...... മുത്തശ്ശിയും രമണിയും അവന്റെ അടുത്ത് തന്നെ ചേർന്നിരുന്നു.... ഒരുപാട് സംസാരിപ്പിക്കരുത് എന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് അവരാരും അവനു എന്താണ് സംഭവിച്ചത് എന്നൊന്നും ചോദിച്ചില്ല..... അവന്റെ നോട്ടം ഗൗരിയിലേക്ക് തന്നെയാണെന്ന് മനസ്സിലാക്കി മുത്തശ്ശി. " രമണി നമുക്ക് പുറത്തൊട്ട് നിക്കാം..... അവൾക്ക് എന്തേലും പറയാനുണ്ടാകും..... " മുത്തശ്ശി എല്ലാരേയും വിളിച്ച് കൊണ്ട് പുറത്തേക്ക് പോയി... അവർ പോയി കഴിഞ്ഞതും ഒരു പൊട്ടിക്കരച്ചിലായിരുന്നു ഗൗരി....... " ഗ... ഗൗരി.... എന്തിനാ.... നീ... കരായണേ.... " വിക്കി വിക്കിയുള്ള അവന്റെ സംസാരം കേട്ടതും ഗൗരി അവന്റെ അരികിലേക്ക് പായ്ഞെത്തി അവന്റെ ചുണ്ടുകൾക്ക് മുകളിൽ വിരൽ വെച്ചു.... " സംസാരിക്കേണ്ടെന്നല്ലേ ഡോക്ടർ പറഞ്ഞത്.... വേണ്ട ഒന്നും പറയണ്ട.... " " എനിക്ക്.. നി.. നിന്നോട് സംസാരിക്കണം ഗൗരി..... മരണം മുന്നിൽ കണ്ടപ്പോ എന്റെ അവസാന ആഗ്രഹമായി തോന്നിയത് നിന്നെ ഒന്ന് കാണണം എന്നായിരുന്നു...... " ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു..,..

" എന്തിനാ പെണ്ണെ കരയുന്നെ... എനിക്കിപ്പോ കൊഴപ്പമൊന്നും ഇല്ല...... കരയാതേടി... പ്ലീസ്... " അവൾ താൻ കാരണം കരയുന്നത് കണ്ടപ്പോൾ അവന്റെ ചങ്ക് തകരുന്നുണ്ടായിരുന്നു.... " ഹരിയേട്ടൻ അവിടെ കിടന്നേ.... വിശ്രമിച്ചോ കുറച്ചു നേരം.... " ഗൗരി അതും പറഞ്ഞു അവിടെ നിന്നുമെണീക്കാൻ തുണിഞ്ഞതും..... " ഗൗരി... എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.... " അവൾ എന്താണെന്ന അർത്ഥത്തിൽ അവനെ നോക്കി... പെട്ടെന്നായിരുന്നു ഡോർ തുറന്ന് അകത്തേക്ക് ഒരാൾ വന്നത്... അയാളെ കണ്ടതും ഇത്രയും നേരം സ്നേഹം കൊണ്ട് നിറഞ്ഞ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു....... " കാത്തു.... " അവൻ അറിയാതെ തന്നെ അവന്റർ ചുണ്ടുകൾ മൊഴിഞ്ഞു...എന്നാൽ അവനു മുഖം കൊടുക്കാതെ അവൾ നേരെ ഗൗരിയുടെ അടുത്തേക്ക് വന്നു... " ഗൗരി എനിക്ക്... അല്ല... വെളിയിൽ മുത്തശ്ശി വിളിക്കുന്നു.... നീ അങ്ങോട്ടേക്ക് വാ... " " അത്.. ഞാൻ... ഏട്ടന്.... " ഗൗരി പറഞ്ഞു പൂർത്തിയാക്കും മുന്നേ കാത്തു അവളെയും കൊണ്ട് വെളിയിലേക്കിറങ്ങിയിരുന്നു............... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story