നിന്നിലൂടെ പെണ്ണെ: ഭാഗം 32

ninniloode penne

എഴുത്തുകാരി: സജന സാജു

രാവും പകലുകളും മാറി മാറി പൊക്കോണ്ടിരുന്നു.... നീണ്ട 10 ദിവസത്തെ ആശുപത്രി വാസം ഇന്ന് തീരുകയാണ്.....ഹരി ഈ സമയത്തൊന്നും തന്നെ ഗൗരിയോട് തന്റെ ആക്‌സിഡന്റിനെ കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല... മറ്റൊരു വാഹനം തട്ടിയെന്നും താൻ എവിടോ ചെന്നിടിച്ചെന്നും ആണ് അവൻ എല്ലാരോടും പറഞ്ഞത്...... എന്നാൽ ഹരി ഇങ്ങനൊക്കെ മറ്റുള്ളവരോട് പറയുമ്പോൾ കത്തുവിന്റെ മുഖത്ത് വിരിയുന്ന ആശ്വാസം അവൻ കാണുന്നുണ്ടായിരുന്നു..........  " പതുക്കെ..... " ഹരിയെ കട്ടിലിലേക്ക് കിടത്തിക്കൊണ്ട് ഗൗരി പറഞ്ഞു..... " നമ്മുടെ മുറിയായിരുന്നു നല്ലത്... അവിടുത്ത സുഖമൊന്നും ഈ മുറിയിൽ ഇല്ല..... " " അതെന്താ.... " ഹരിയുടെ വാക്കുകൾ കേട്ടതും അവൾ ചോദിച്ചു.... " ഇവിടെയുള്ള മുറിയിലൊക്കെ ചെറിയൊരു ശബ്ദം കേട്ടാൽ പോലും അപ്പുറത്തെ മുറിയിലുള്ളവർ കേക്കും.... " അവൻ ഒരു കല്ലചിരിയോടെ പറഞ്ഞു... പക്ഷെ അവൻ പറഞ്ഞതിന്റെ അർഥം മനസ്സിലാകാതെ അവൾ അവനെ തന്നെ നോക്കി നിന്നു..... " എന്താടി ഇങ്ങനെ നോക്കുന്നെ...... ഇങ്ങനെ നോക്കുമ്പോഴേ എനിക്ക് നിന്നെ കടിച്ചു തിന്നാന തോനണത്..... " കീഴ്ച്ചുണ്ട് കടിച്ചു കൊണ്ട് അവൻ അവളെ നോക്കി.... പെണ്ണിന്റെ മുഖം ചെന്തമര കണക്കെ ചുവന്നു തുടുത്തിട്ടുണ്ട്... പെട്ടെന്ന് ആ ഭാവം അങ് മാറി....

" ദെ ഹരിയേട്ടാ... മിണ്ടാതെ കിടന്നേ.. നേരെ ചൊവ്വേ എണീക്കാൻ പറ്റില്ല അപ്പോഴാ.. ഇങ്ങനെ ഓരോന്ന് പറയണത്,....... മര്യാദക്ക് കണ്ണടച്ചു കിടന്ന് റസ്റ്റ്‌ എടുത്തോ.... " കള്ളാദേശ്യത്തോടെ അവൾ അവനെ നോക്കിയപ്പോ അവനൊരു ഫ്ലയിങ് kiss അവൾക്കായി കൊടുത്തു... " ഈ മനുഷ്യൻ നന്നാവൂല്ലാ.... ഞാൻ പോണു.... " അവൾ വാതിലിലേക്ക് തിരിഞ്ഞു... " ഗൗരി.. പോകല്ലെടി... തനിച് ബോറടിക്കും..... " " അച്ചോടാ... എന്റെ പൊന്നിവിടെ കിടക്ക്... ഞാൻ ദാ വരണു.... ഏട്ടന്റെ മരുന്ന് ഇരിക്കുന്ന ബാഗ് വെളിയിലാ.. അതെടുക്കട്ടെ.... " അവനൊരു പുഞ്ചിരി സമ്മാനിച്ചുകൊണ്ടവൾ അവിടെ നിന്നും പോയി..... ഇത്രയും നേരം എല്ലാരോടും ചിരിച്ചു കളിച്ചു സംസാരിക്കുന്നെങ്കിലും അവന്റെ മനസ്സിൽ മുഴുവൻ കാത്തുവിനോടുള്ള പകയാണ്.... പക്ഷെ എങ്ങനെ അവളോട് പകരം ചോദിക്കണം എന്നവന് ഒരു തീരുമാനത്തിൽ എത്താൻ സാധിച്ചില്ല.... " എന്തായാലും പോലീസിനെ കൊണ്ട് അവളെ പിടിപ്പിക്കാൻ ഉദ്ദേശമില്ല... അവൾ എന്നോട് ചെയ്ത ചതിക്ക് അതിലും വലുത്... ഒരുപാട് വലിയ ശിക്ഷ കൊടുക്കണം.... "

അവൻ ഓരോന്ന് ആലോചിച്ചു കൊണ്ടേ ഇരുന്നു... പെട്ടെന്നാണ് അവൻ ഒരു തീരുമാനത്തിൽ. എത്തിയത്.... " അതെ അവൾക്കുള്ള ശിക്ഷ ഞാൻ കണ്ടു പിടിച്ചിരിക്കുന്നു... " ക്രൂരമായ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ തിളങ്ങി... പകയെറിയുന്ന കണ്ണുകൾ അവൻ പതിയെ അടച്ചു.... ₹ " ഹെലോ... ആരാ.... " കാത്തുവിന്റെ മൊബൈലിൽ ഒരു ആൻനോൺ നമ്പർ വന്നതും അവൾ കാൾ അറ്റൻഡ് ചെയ്തു ചോദിച്ചു..... " ഡി.. ഞനാ രാജേഷ്.... " അത് രാജേഷ് ആണെന്നറിഞ്ഞ നിമിഷം അവളിൽ കൂടി ഒരു വെള്ളിടി പായിഞ്ഞു പോയപോലെ അവൾക്ക് തോന്നി.. " നീ.. നീ എന്തിനാ എന്നെ വിളിച്ചേ... " കാത്തുവിന്റെ തൊണ്ടവരണ്ടെങ്കിലും അവൾ ഇങ്ങനൊക്കെയോ ചോദിച്ചു... " അത് ശെരി.. എനിക്ക് നിന്നെ വിളിച്ചൂടെ..... നമ്മൾ പഴയ പോലെ അല്ലല്ലോ.... ഒരുപാട് രഹസ്യo അറിയാവുന്നവരല്ലേ.... " " രഹസ്യം പോലും..... എനിക്ക് നിന്നോടൊന്നും സംസാരിക്കാനില്ല രാജേഷ്..... എനിക്കിപ്പോ പേടിയാ... ഹരി... അവൻ എല്ലാം എല്ലാരോടും തുറന്നു പറഞ്ഞാൽ.... തീർന്നു.... നിന്നെ അവൻ കണ്ടായിരുന്നോ.... "

അവളുടെ മനസ്സിൽ വന്ന ചോദ്യം മുഴുവൻ അവൾ അവനോട് ചോദിച്ചു കൊണ്ടിരുന്നു.... " മ്മ്.... അവനു ഞാനാ അത് ചെയ്തേതെന്ന് നന്നായിട്ടറിയാം.... " അവൻ പറഞ്ഞത് കേട്ട് അവളുടെ കാലുകൾ കുഴയുന്ന പോലെ അവൾക്ക് തോന്നി..... പെട്ടെന്ന് അവൾ കട്ടിലിലേക്ക് ഊർന്നിരുന്നു.... " എ... ന്താ.... പറഞ്ഞെ ഹരിക്ക് നിന്നെ മനസ്സിലായെന്നോ... ഈശ്വരാ.... " " നീ പേടിക്കണ്ട കാത്തു.. നിന്നെ ഞാൻ കാട്ടിക്കൊടുക്കില്ല... ഞനിപ്പോ ഒളിവിലാ.... " " ഒളിവിലോ...? " " മ്മ്.... അതാ നല്ലത്... കുറച്ചു നാൾ ഇവിടെ നിന്നും ഒന്ന് മാറി നിൽക്കണം.... അവന്റെ കണ്ണിൽ പെടാതെ....... " " എങ്ങോട്ടേക്ക്..... " " അറിയില്ല... എന്തായാലും കുറച്ചു ദൂരം പോണം.... ഇനി ഇവിടെ നിക്കുന്നില്ല.... " അതിനവൾ ഒന്ന് മൂളി.... " പിന്നെ.. എനിക്ക് കുറച്ചു പണം വേണമായിരുന്നു..... എനിക്ക് ഇവിടെ നിന്നും മാറിയാലും ജീവിക്കണ്ടേ.... " " എത്ര വേണം... " " കുറഞ്ഞത് ഒരു 3 ലക്ഷം എങ്കിലും... " അവന്റെ വാക്കുകൾ കേട്ടതും അവൾ ഞെട്ടി... " മൂന്ന് ലക്ഷമോ... നീ കളിക്കുകയാണോ... എന്റെ കയ്യിൽ അത്രയും പണം ഇല്ല... അന്ന് തന്നെ എന്റെ ഫീസ് അടക്കാനുള്ള പണമാണ് ഞാൻ നിനക്ക് തന്നത്... "

" നിന്റെ കയ്യിൽ ഇല്ലെങ്കിൽ നിന്റെ അച്ഛന്റെ കയ്യിൽ കാണില്ലേ.... നീ ചോദിക്ക്.. നിന്റെ അച്ഛൻ തരും.... " അവന്റെ സംസാരത്തിന്റെ ദിശ മാറുന്നതിനനുസരിച് അവൾക്ക് ദേഷ്യo കൂടി വന്നുകൊണ്ടിരിക്കുന്നു ..... " ഇല്ല... ഇനി പണമൊന്നും എന്റെ കയ്യിൽ നിന്നും നീ പ്രതീക്ഷിക്കണ്ട....... ഇനി എന്നെ വിളിക്കുകയും അരുത്... " അവൾ ഫോൺ കട്ട്‌ ചെയ്തു.... പക്ഷെ അവൻ തുടരെ തുടരെ വിളിച്ചുകൊണ്ടിരുന്നു..... കുറച്ചു നേരം അവൾ ഫോൺ എടുത്തില്ല അവസാനം അവൾ ഫോൺ എടുത്തു... " എന്താ നിനക്ക് വേണ്ടത്... ഇങ്ങനെ ശല്യപെടുത്തരുത് എന്ന് ഞാൻ പറഞ്ഞില്ലേ.... " അവളുടെ ശബ്ദത്തിൽ ദേഷ്യം നിറഞ്ഞു നിന്നു... എന്നാൽ മരുഭാഗത്ത് നിന്നും അവന്റെ ചിരി ഉയർന്നതും എന്താണെന്ന് മനസ്സിലാക്കാതെ കത്തു അവന്റെ വാക്കുകൾക്ക് കാതോർത്തു... " മോളേ കാർത്തികേ.... പണം ഞാൻ പറയുന്ന സമയത്ത് എന്റെ കയ്യിൽ എത്തിയില്ലെങ്കിൽ... ഹരിയെ കാണാൻ ഞാൻ വരും... പക്ഷെ അങ്ങനെ ഞാൻ വന്നാൽ അവൻ കൊല്ലാൻ പോണത് എന്നെയല്ല... നിന്നെയാണ്..... "............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story