നിന്നിലൂടെ പെണ്ണെ: ഭാഗം 33

ninniloode penne

എഴുത്തുകാരി: സജന സാജു

" മോളേ കാർത്തികെ... പണം ഞാൻ പറയുന്ന സമയത്ത് എന്റെ കയ്യിൽ കിട്ടിയില്ലെങ്കിൽ.... ഹരിയെ കാണാൻ ഞാൻ വരും..... അങ്ങനെ വന്നാൽ അവൻ കൊല്ലാൻ പോണത് എന്നെയല്ല... നിന്നെയാണ്..... " അവന്റെ കഠിനമാര്ന ശബ്ദത്തിനു മുന്നിൽ നിസ്സഹായ ആയി നിൽക്കാനേ കാത്തുവിനായുള്ളു..... അവൾക്ക് മറുപടി പറയാൻ വാക്കുകൾ ഇല്ലാതെ അവൾ പരതി... ഒരു വാക്കുപോലും പറയാതെ അവളുടെ ശബ്ദം തൊണ്ടയിൽ കുരുങ്ങി നിന്നു.... " എന്താ ഒന്നും മിണ്ടാത്തത്.... ഞാൻ വരണോ അതോ...... " " വേ... ണ്ട.... പണം തരാം... " " നല്ല കുട്ടി.... ഇനിയും സഹായം വേണേൽ ഞാൻ എന്റെ കാത്തുവിനെ വിളിക്കും... പിന്നെ പണം മാത്രമല്ല വേറെയും ചിലത് നീ എനിക്ക് തരേണ്ടി വരും.... " അവന്റെ അറപ്പുള്ളവക്കുന്ന വാക്കുകൾ അവളുടെ കത്തിലേക്ക് ഇരമ്പി എത്തിയതും അവൾ ഒരു നിമിഷം കണ്ണുകൾ അടച്ചു... തിരിച്ചു ഒന്നും പറയാനാകാത്ത വിധം നിസ്സഹായ ആയിരുന്നു അവൾ.... ഇതിന്റെ അവസാനം എന്താണെന്നറിയാതെ അവൾ എരിയുന്ന മനസ്സോടെ അങ്ങനെ നിന്നു..........

 " ഹെലോ... എന്താ ഈ ആലോചിക്കുന്നെ... " " എന്താ.... " എന്തോ ആലോചനയിൽ കട്ടിലിൽ ഹരി കിടക്കുന്ന കണ്ടപ്പോൾ ഗൗരി ചോദിച്ചു... ഇടുപ്പിൽ കൈകുത്തി തന്നെ കൂർപ്പിച്ചു നോക്കിനിക്കുന്ന ഗൗരിയെ കണ്ടപ്പോ അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു... ഗൗരി പതിയെ അവന്റെ അരികിൽ വന്നിരുന്നു.... " എന്താ ഏട്ടാ...... ഒരു വയ്യായ്ക പോലെ.. " അവന്റെ നെറ്റിയിൽ തലോടിക്കൊണ്ട് ഗൗരി ചോദിച്ചു... അവൻ ആ കൈകൾ പിടിച്ചു അവന്റെ നെഞ്ചോരം ചേർത്തു വെച്ചു.... പിന്നെ പതിയെ ശ്വാസം എടുത്തു....... പിന്നെയും ഒന്നും മിണ്ടാതെ ഹരി കിടന്നതും അവൾ ഉള്ളിലുള്ള കാര്യം അവനോട്‌ ചോദിച്ചു... " ഏട്ടാ... ഏട്ടന് എന്തേലും എന്നോട് പറയാനുണ്ടോ.... " അവളുടെ ചോദ്യം അവനിൽ ചെറിയൊരു ഞെട്ടൽ ഉളവാക്കി എന്നാൽ അത് പരമാവധി മറക്കാൻ അവൻ ശ്രമിച്ചു.... പക്ഷെ അവന്റെ പെട്ടെന്നുണ്ടായ ഭവമാറ്റം ശ്രദ്ധിച്ച ഗൗരി പിന്നെയും അവളുടെ ചോദ്യം ഉന്നയിച്ചുകൊണ്ടിരുന്നു..... ' ഏട്ടന് പറയാൻ ഇഷ്ടമല്ലെങ്കിൽ വേണ്ട..... ഞാൻ നിർബന്ധിക്കില്ല... പക്ഷെ ഞാൻ ഇത്രയും നാൾ വിചാരിച്ചത് നമ്മൾ ഒരു ജീവനും രണ്ട് ശരീരങ്ങൾ ആണെന്നുമാണ്.... ഞാൻ മണ്ടി.... അങ്ങനൊന്നും അല്ല എന്ന് ഏട്ടൻ തെളിയിച്ചു.... ഞാൻ ഇനി ഒന്നും ചോദിക്കില്ല..... "

നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ഗൗരി എണീറ്റതും ഹരി അവളുടെ കയ്യിൽ കയറി പിടിച്ചു.... " വാവേ.. നീ അറിയാത്ത ഒന്നും എന്റെ ജീവിതത്തില്ലില്ല.... എന്നെ പറ്റി ആർക്കും അറിയാത്ത കാര്യങ്ങൾ പോലും ഞാൻ നിന്നോട് പറഞ്ഞിയിട്ടില്ലേ... നമ്മൾ ഒരു ജീവനല്ല.... നീയാണ് എന്റെ ജീവൻ... ആ നീ ഇങ്ങനൊക്കെ പറഞ്ഞാൽ പിന്നെ.... " ഹരി ബാക്കി പറയാതെ നിന്നു... അവന്റെ മുഖഭാവത്തിൽ നിന്നും അവൾക്ക് തോന്നി അങ്ങനൊന്നും പറയേണ്ടിയിരുന്നില്ല എന്ന്.... " അയ്യോ.. ഏട്ടന് വിഷമം ആയോ..... സോറി ഏട്ടാ.... ഞാൻ... എന്റെ പൊട്ടബുദ്ധിക്ക് എന്തോ തോന്നിയപ്പോൾ പറഞ്ഞു പോയതാ... " " അല്ല ഗൗരി.. ആരെക്കാളും കൂടുതൽ നീ എന്നെ മനസ്സിലാക്കുന്നുണ്ട് അതുകൊണ്ടാണ് എന്റെ മനസ്സിൽ എന്തോ ഉണ്ടെന്ന്.... നീ പറഞ്ഞത് ശെരിയാ... ഞാൻ നിന്നോട് ആദ്യമേ പറയണം എന്ന് വിചാരിച്ചതാ പക്ഷെ പിന്നെ അത് വേണ്ടെന്നു തോന്നി... " അവൻ അവളെ നോക്കി.... ഹരി എന്താണ് പറയുന്നതെന്ന് അറിയാൻ അവൾ അവനെത്തന്നെ നോക്കിനിക്കുകയാണ്....

" ഞാൻ പറയുന്നത് നമ്മൾ രണ്ടാളും അല്ലാതെ വേറെ ഒരാൾ അറിയാൻ പാടില്ല... എനിക്ക് നിന്നെ വിശ്വാസം ആണ് എന്നാലും.. ഇതിന്റെ പേരിൽ ഒരു സംസാരം ഉണ്ടാകാനും പാടില്ല....." " ഏട്ടൻ ഒരു കാര്യം പറയണ്ട എന്ന് പറഞ്ഞാൽ പിന്നെ ജീവൻ പോയാലും ഞാൻ അത് ആരോടും പറയില്ല.... " " മ്മ്മ്... ഗൗരി... അത്.... എനിക്ക് ആക്‌സിഡന്റ് പറ്റിയതല്ല.... " അവന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം ഗൗരി തറഞ്ഞു നിന്നു... " ആക്‌സിഡന്റ് അല്ലെങ്കി പിന്നെ.... " " കാത്തു... കാത്തുവനിത് ചെയ്തത്... നേരിട്ടല്ല രാജേഷ് എന്നാ ഞങ്ങളുടെ ഒരു പരിചയക്കാരനെ വെച്ച്... " അവൾ ഒരു നിമിഷം കേട്ടത് വിശ്വസിക്കാനാവാതെ അവിടെ കിടന്നിരുന്ന ടേബിളിൽ പിടിച്ചു നിന്നു... എന്നിട്ട് ഹരിയെ നോക്കി..... ആ നോട്ടത്തിൽ തന്നെ ഉണ്ടായിരുന്നു അവളുടെ മനസ്സിലെ പതർച്ച... " ഏട്ടാ... എന്താ ഈ പറയുന്നത്... കാത്തു.. അവൾ... അവളെന്തിനാ ഏട്ടനെ... എനിക്കൊന്നും മനസ്സിലാകുന്നില്ല.... " ഹരി അവിടെ നടന്നതൊക്കെ ഗൗരിയോട് വിശദീകരിച്ചു...

രാജേഷിനെ കണ്ടതും അവൻ പറഞ്ഞാ കാര്യങ്ങളും മറ്റും.. എല്ലാം കേട്ടുകൊണ്ട് നിന്ന ഗൗരി അമ്പരപ്പിൽ നിന്നും ദേഷ്യത്തിലേക്ക് മാറി..... "മതി ഹരിയേട്ടാ.... അവൾ.... കാണിച്ചുകൊടുക്കാം ഞാൻ അവൾക്ക്..." പെട്ടെന്ന് ഗൗരി പുറത്തേക്ക് നടക്കാൻ തുടങ്ങിയതും ഹരി തടഞ്ഞു... " ഗൗരി നീ എനിക്ക് വാക്ക് തന്നതാണ്.... ഇത് ആരോടും പറയില്ലെന്നും ഇതിനെ കുറിച് സംസാരിക്കില്ലെന്നും.. എന്നിട്ട്... എനിക്ക് തന്ന വാക്ക് തെറ്റിക്കണം എന്നുണ്ടെങ്കിൽ ആയിക്കോ.. പക്ഷെ പിന്നീടൊരിക്കലും നമ്മൾ തമ്മിൽ ഒരു സംസാരം ഉണ്ടാകില്ല..... " അവൾ ഒന്നും മിണ്ടാതെ നിന്നു..... കണ്ണിൽ നിന്നും വരുന്ന കണ്ണുനീരിനു ശക്തി കൂടി കൂടി വന്ന് അതൊരു പൊട്ടിക്കറച്ചിലിലേക്ക് വഴിമാറി.... ഹരിക്ക് അവളോട് എന്ത്‌ പറയണം എന്നറിയാതെ നിന്നു.... " ഗൗരി... പ്ലീസ്.. കരയാതെ... " " ഇല്ലേട്ടാ.... എനിക്ക് സഹിക്കാൻ വയ്യ... ഏട്ടന് എന്തേലും സംഭവിച്ചിരുന്നേൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ലായിരുന്നു... എല്ലാത്തിനും കാരണക്കാരി.. അവൾ സന്തോഷത്തോടെ ഇരിക്കുന്നു... " " അവളുടെ സന്തോഷം അധികനാൾ നീണ്ടു പോകില്ല ഗൗരി..... " അവന്റെ വാക്കുകൾ അവളിൽ ആശ്വാസം സൃഷ്‌ടിച്ചു... എന്നാൽ ഇവരുടെ സംസാരം കേട്ടുക്കൊണ്ട് മറ്റൊരാൾ വാതിലിനപ്പുറം നിൽക്കുന്നത് അവരറിഞ്ഞില്ല........... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story