നിന്നിലൂടെ പെണ്ണെ: ഭാഗം 34

ninniloode penne

എഴുത്തുകാരി: സജന സാജു

" ഹോട്ടൽ റെഡ് ഹിൽസിലേക്കാണ് രാജേഷ് പണവുമായി വരാൻ ആവശ്യപ്പെട്ടത്.... ബാങ്ക് വഴി ഇടമെന്നു പറഞ്ഞപ്പോ അവൻ സമ്മതിച്ചില്ല നേരിട്ട് തന്നെ പണം കൈമാറ്റം വേണം പോലും... ഇതിൽ എന്തോ ചതി പതിയിരിക്കുന്ന പോലേ തോന്നുന്നു... ഏത് നിമിഷമാണ് എനിക്ക് ഇങ്ങനെയൊരു ബുദ്ധി തോന്നിയത് എന്റെ ദൈവമേ...... " കാറിൽ ഹോട്ടൽ റെഡ് ഹിൽസിലേക്ക് പോകും തോറും കാത്തുവിന്റെ മനസ്സിൽ പല സംശയങ്ങളും ഇങ്ങനൊരു ചതിക്കുഴിയിൽ ചാടിയ കുറ്റബോധവും നിറഞ്ഞു.......... ഹോട്ടൽ റെഡ് ഹില്ലസിന്റെ പാർക്കിങ്ങിലേക്ക് അവൾ കാർ പാർക്ക് ചെയ്തു വെളിയിലിറങ്ങി...... " എസ്ക്യൂസ്‌ മീ... റൂം നമ്പർ 228 " റിസെപ്ഷിനിസ്റ്റ് ന്റെ അടുത്ത് ചോദിച്ചതും ആ മുറി മൂന്നാം നിലയിലാണെന്നു അവർ ഉത്തരം നൽകി... മടിച്ചു മടിച്ചാണെലും അവളുടെ കാലുകൾ മുന്നിലേക്ക് ചലിച്ചു...... അവൾ മൂന്നാം നിലയിൽ എത്തിയതും ഓരോ വാതിലുകളിലെ നമ്പർ നോക്കി നടന്നു...... "228" ആ നമ്പർ കണ്ണിൽ ഉടക്കിയതും അടിവയറ്റിൽ നിന്നും ഒരഗ്നി അവളെ വിഴുങ്ങുന്ന പോലെ തോന്നി......

കാളിങ് bell അടിച്ചു സെക്കണ്ടുകൾക്കുള്ളിൽ തന്നെ അവളുടെ മുന്നിൽ വാതിൽ തുറക്കപ്പെട്ടു പക്ഷെ മുന്നിൽ നിൽക്കുന്ന വ്യക്തിയെ അവൾ ആദ്യമായി കാണുകയാണ്..... " സോറി.. റൂം മാറിയതാണ്... " അവൾ അവിടെ നിന്നും തിരികെ നടക്കാൻ തുടങ്ങി പെട്ടെന്നാണ് രാജേഷിന്റെ ശബ്ദം അവളുടെ കാതുകളിലേക്ക് തുളച്ചു കയറിയത്..... " മോളേ കാർത്തികേ... മുറിയൊന്നും മാറീട്ടില്ല... ഇത് തന്നെയാ കേറിവാ... " ഉള്ളിലേക്ക് വരാൻ കൈകൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അവൻ അകത്തേക്ക് നടന്നു.. എന്നാൽ ഡോറിന്റെ അടുത്ത് വരെ ചെന്ന ശേഷം കാർത്തിക അവിടെ നിന്നു.. " രാജേഷ്.. നീ ചോദിച്ച പണം ഇതാ... പറഞ്ഞാ തുക മുഴുവനും ഉണ്ട്... ഇനി എന്നെ വിളിക്കരുത്.. കൈയ്യിലുള്ള ബാഗ് അവനു നേരെ നീട്ടി മുഴുവൻ ധൈര്യവും ആവാഹിച്ചു കൊണ്ട് അവൾ പറഞ്ഞു നിർത്തി.... " എന്താ മോളേ.... നമ്മൾ തമ്മിൽ അങ്ങനെയാണോ... നീ അകത്തേക്ക് വാ.... നിന്റെ സംസാരം കേട്ടാൽ ഒരുമാതിരി അപരിചതരോട് സംസാരിക്കും പോലെ... " " വേണ്ട.. ഞാൻ അകത്തേക്ക് വരുന്നില്ല... " കത്തു മുറിയുടെ ഉൾവശം ഓടിച്ചു നോക്കിക്കൊണ്ട് പറഞ്ഞു... രാജേഷിനെ കൂടാതെ വേറെ മൂന്ന് പേര് കൂടി ആ മുറിക്കുള്ളിൽ ഉണ്ടായിരുന്നു.. അത് കണ്ടതും അവളുടഡ് തൊണ്ട വരണ്ടു തുടങ്ങി.....

" മര്യാദക്ക് അകത്തേക്ക് കേറിക്കോ.. ഇല്ലേൽ വലിച്ചു കെറ്റും... ഈ ഫ്ലോറിൽ ഈ മുറിയിൽ മാത്രമേ ആളുള്ളൂ..... ഒന്ന് നിലവിളിച്ചപോലും ആരും വരില്ല.... അകത്തേക്ക് കേറടി....... " അവന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവൾ അറിയാതെ തന്നെ അകത്തേക്ക് കയറി.. കയറിയ ഉടൻ തന്നെ വാതിൽ അടയുന്ന ശബ്ദം അവൾ കേട്ടു... പക്ഷെ തിരിഞ്ഞു നോക്കാനുള്ള അവളുടെ ശക്തി ചോർന്നു പോയിരുന്നു..... " എന്താടി പെണ്ണെ... " രാജേഷ് അടുത്ത് വന്ന് കാത്തുവിന്റെ മുന്നിലേക്ക് വീണു കിടന്ന മുടി വകഞ്ഞു പുറകിലേക്ക് മടിയൊതുക്കി.....അതിൽ നീരസം തോന്നിയ അവൾ അവന്റെ കൈ തട്ടി മാറ്റി... " എന്താടി... കൂടുതൽ പതിവ്രത ചമയാതെ... ഒരുപാട് തവണ ഞാൻ നിന്നെ തൊട്ടിട്ടുള്ളതല്ലേ.... ഏഹ്..... " അവൾ അതിനൊരു പുച്ഛം നിറഞ്ഞ പുഞ്ചിരി നൽകി.... " എന്താടി നോക്കണേ... ഏഹ്..... " " രാജേഷ്.. നീ എന്നെ തൊട്ടിട്ടുണ്ടെങ്കിൽ അത് നമ്മുക്കിടയിൽ ഉണ്ടായിരുന്ന പ്രണയത്തിന്റെ ശക്തി ഒന്ന് കൊണ്ട് മാത്രമാണ് അല്ലാതെ.... " " ഓഹ്.. അവളുടെ ഒരു പ്രസംഗം..... അപ്പൊ നീ ഹരിയുടെ കൂടെ കിടന്നതോ....

അതും പ്രണയം അല്ലെ... അപ്പൊ നന്ദുവോ അതും പ്രണയം അല്ലെ....... ഓരോരുത്തന്മാരുടെ കൂടെ കിടക്കാൻ വേണ്ടി നീ കണ്ടുപിടിച്ചിരിക്കുന്ന വാക്ക് കൊള്ളാം... എന്നാലേ ഇവന്മാർ എന്റെ കൂട്ടുകാരാ... ഇവന്മാർക്കും നിന്നോട് ഭയങ്കര പ്രണയം നീ ഒന്ന് സാധിച്ചു കൊടുത്തേക്ക്... " ശവപ്പെട്ടിയിൽ അടിക്കുന്ന അവസാന ആണി പോലെ ആ വാക്കുകൾ അവളുടെ നെഞ്ചിലേക്ക് തുളഞ്ഞു കയറി... ഒന്നനങ്ങാൻ പോലും ആവാതെ കത്തു അവിടെ തറഞ്ഞു നിന്നു... കൂട്ടത്തിലെ കറുത്ത മെലിഞ്ഞ ഒരുത്തൻ വന്ന് അവളുടെ തോളിൽ അവന്റെ കൈ അമർത്തി..... അവൾ അത് തട്ടിമറ്റിയപോഴേക്കും അവന്റെ കൈകൾ അവളുടെ ചെക്കിടത്ത് പതിഞ്ഞിരുന്നു... അടിയുടെ ശക്തിയിൽ അവൾ പുറകിലേക്ക് വേച്ചു പോയി... " എന്നെ ഒന്നും ചെയ്യരുത്.. നിങ്ങൾ ആവശ്യപ്പെടുന്ന തുക ഞാൻ തന്നില്ലേ... " കണ്ണുനീർ അണപ്പൊട്ടി ഒഴുകുമ്പോഴും മുന്നിൽ നിൽക്കുന്നവർ കാമത്തിന്റെ കണ്ണുകൾ കൊണ്ട് അവളെ ചൂഴ്ന്ന് നോക്കിക്കൊണ്ടിരുന്നു... " ഡാ അളിയാ.. സമയമില്ല വേഗം ആകട്ടെ.. നിന്റേത് കഴിഞ്ഞു വേണം ഞങ്ങൾക്ക്... "

മദ്യക്കുപ്പിയിൽ നിന്നും മദ്യം ഗ്ലാസ്സിലേക്ക് ഒഴുക്കിക്കൊണ്ട് രാജേഷ് പറഞ്ഞു.. അത് കേട്ടതും കൂടെ ഉണ്ടായിരുന്നവമ്മാർ പൊട്ടി ചിരിച്ചു... " ഇങ്ങോട്ട് വാടി.. " ആ കറുത്ത ആൾ അവളെ കട്ടിലിലേക്ക് വലിച്ചിട്ടു... അവളുടെ നിലവിളി മുറിയിലെ ടീവി യുടെ ശബ്‍ത്തിൽ ആളിഞ്ഞില്ലാതെ ആയി....... സമയo ഒച്ചിഴയും പോലെ നീങ്ങിക്കൊണ്ടിരുന്നു....... തളർന്ന മനസ്സും വേദനയർന്ന ശരീരവുമായി കാത്തു കട്ടിലിൽ ഒരു ശവത്തെ പോലെ കിടന്നു........ മാറോളം മറച്ചിരുന്ന പുതപ്പിലേക്ക് പിന്നെയും അവരുടെ കൈകൾ അവളുടെ ശരീരത്തിനായി അരിച്ചുകൊണ്ടിരുന്നു........ കുറച്ചു സമയം കഴിഞ്ഞു ഡോറിൽ മുട്ടുകേട്ടതും രാജേഷും കൂട്ടുകരും അങ്ങോട്ടേക്ക് നോക്കി.... ഒരുത്തൻ അവളുടെ അടുത്ത് നിന്നും പതിയെ എണീറ്റു.. " ആരാടാ ഈ സമയമo.. " അതിലൊരുവാൻ രാജേഷിനോട് ചോദിച്ചു... " അറിയില്ല.. വാ നോക്കാം... " രാജേഷ് പതിയെ ഡോർ തുറന്നതും മുന്നിൽ നിൽക്കുന്നവരെ കണ്ട് അവൻ ഞെട്ടി... " പോലീസ്.... " " എന്താടാ മക്കളെ എന്താ ഇവിടെ പരുപാടി... " അവനെ വകച്ചു മാറ്റിക്കൊണ്ട് അവർ ഉള്ളിലേക്ക് കയറി.... അവരെ കണ്ടതും കത്തു അവളുടെ വിറക്കുന്ന കൈകൾ കൊണ്ട് പുതപ്പ് ഒന്നുകൂടി ദേഹത്തേക്ക് വലിച്ചിട്ടു... " ആഹാ.. കൊള്ളാലോ... ഒരു പെണ്ണും മൂന് ആണും.. കൊള്ളാം അല്ലെ ദിവാകര... "

അടുത്തു നിന്ന കോൺസ്റ്റബിൾ നോട്‌ si പറഞ്ഞു... അതിനായാൾ കാത്തുവിനെ അർത്ഥം വെച്ച് നോക്കിയൊന്ന് ചിരിച്ചു....... " സാറെ.. ഞങ്ങൾ... ഞങ്ങളെ ഉപദ്രവിക്കില്ലേ.... എങ്ങനെ വേണേലും സാറിനെ കാണാം... പ്ലീസ്.... " രാജേഷ് si യുടെ അടുത്തേക്ക് പോയി തൊഴുതുകൊണ്ട് പറഞ്ഞു... " ഭാ.. മാറി നിക്കട... അവന്റെയൊക്കെ.... നിനക്കൊക്കെ അത്ര മുട്ടി നിക്കുവാനേ വീട്ടിൽ പറഞ്ഞു കല്യാണം കഴിച്ചൂടെ... ഓ ഇപ്പൊ കല്യാണം ഒക്കെ എന്ത്‌... അത് കഴിഞ്ഞവന്മാർക്ക കഴപ്പ് കൂടുതൽ.... " si യുടെ നോട്ടത്തിൽ താൻ ഇനി എന്ത്‌ പറഞ്ഞാലും കാര്യം ഇല്ലെന്ന് രാജേഷിനു മനസ്സിലായി... കൂടെ നിക്കുന്നവന്മാർ എന്തൊക്കെയോ പറഞ്ഞുവെങ്കിലും പോലീസ് ഒന്നും കേറ്റഭാവം പോലും നടിച്ചില്ല.... " സൗധമിനി.... " " യെസ് സാർ.. " " നീയാ പെണ്ണിനെ പൊക്കിയെ.... ഇങ്ങനെയും കുറച്ചവളുമാർ ഉണ്ട് പണത്തിനു വേണ്ടി ശരീരം പോലും വിറ്റ് നടക്കുന്ന ........കൾ....... അവൾക്ക് എണീക്കാൻ പറ്റില്ലാന്ന് തോന്നുന്നു... പിന്നെ ദിവാകര... റൂം മൊത്തം അരിച് പെറുക്ക് വല്ല തെളിവും കിട്ടും.... ഇല്ലെങ്കിൽ നമ്മളെ ഇവർ സദാചാരക്കാർ ആക്കും.... " പോലീസ് റൂം മുഴുവൻ അരിച്ചു പെറുക്കി... അപ്പോഴാണ് ഒരു ബാഗ് അവരുടെ ശ്രദ്ധയിൽ പെട്ടത്.. അത് തുറന്നു നോക്കിട്ടപ്പോൾ നിറയെ പണം.. " സാർ.. ഇത് പണമാണ്... " si അത് വാങ്ങി നോക്കി...... " നീ കൊള്ളാമല്ലോടി പെണ്ണെ.... ഒരു ദിവസത്തേക്കണോ ലക്ഷങ്ങൾ നിനക്ക്...... vip ............ ആണല്ലേ നീ.... " അയാളുടെ വാക്കുകൾക്ക് എതിരെ ഒന്നും പറയാനാവാതെ അവൾ നിന്നു...... താൻ വരുത്തിവെച്ചത് ഇത്രയും വലിയ അപകടം ആണെന്ന് മനസ്സിലാകാതെ........... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story