നിന്നിലൂടെ പെണ്ണെ: ഭാഗം 4

ninniloode penne

എഴുത്തുകാരി: സജന സാജു

ഞാൻ പതിയെ കണ്ണുകൾ തുറന്നു.... മഴയൊക്കെ കഴിഞ്ഞിരിക്കുന്നു... എന്നാലും തണുപ്പ് അതങ്ങനെ തന്നെയുണ്ട്. ഞാൻ ഉടനെ അടുത്ത് എന്നോട് ചേർന്നിരിക്കുന്ന കാത്തുവിനെ നോക്കി. എന്റെ നോട്ടം കണ്ടതും അവൾ ഒന്നുടെ എന്നോട് ചേർന്നിരുന്നു. " ഇപ്പോഴാ ഹരിയേട്ടാ എനിക്ക് ജീവൻ നേരെ വീണത്... ഹരിയേട്ടൻ എന്നോട് ക്ഷമിച്ചല്ലോ എനിക്കതുമതി... നമ്മുടെ കല്യാണം സ്വപ്നം കാണുന്നത് ഞാൻ മാത്രം അല്ല.. തറവാട്ടിലെ എല്ലാർക്കും സന്തോഷം ആകും. " അവൾ എന്റെ കവിളൊന്നു കൂടി ചുംബിച്ചു. " കുറച്ച് വിഷമിച്ചാലും ഹരിയേട്ടന് എന്നോടുള്ള ദേഷ്യം ഒകെ മാറിയല്ലോ.. അത് മതി എനിക്ക്... ഐ ലവ് യൂ ഹരിയേട്ടാ... " അവൾ എന്റെ കാതോരം പറഞ്ഞിട്ട് എഴുന്നേറ്റു പോയി. ഞാൻ കുറച്ചു നേരം കൂടി അവിടെ ഇരുന്നു. കാത്തു എന്റെ ജീവിതത്തിൽ ഇനി ഒരിക്കലും ഉണ്ടാകില്ലന്ന് തീരുമാനിച്ചതാണ് പക്ഷെ ഞനും അവളോട് തെറ്റ് ചെയ്തിട്ടുണ്ട് അപ്പൊ ഞാൻ തന്നെ അവളെ കല്യാണം കഴിക്കണം അത് തന്നെയാണ് ശെരി.

അവനും അവളും തമ്മിൽ ഒന്നും ഇല്ലന്ന് പറയുന്നത് കള്ളം തന്നെയാണെന്നെനിക്കറിയാം... അവളോട് ക്ഷമിക്കാൻ എനിക്ക് പറ്റില്ലായിരിക്കും എന്നാലും ഞാൻ അവളെ ഉപയോഗിച്ച് ഒഴിവാക്കി എന്ന് അവളൊരിക്കലും വിചാരിക്കരുത്... ഞാൻ പതിയെ 5 വർഷത്തിന് മുമ്പുള്ള ആ ദിവസത്തെ കുറിച്ചാലോചിച്ചു... എന്റെ ജീവിതം നശിപ്പിച്ച ആ നശിച്ച രാത്രി. ######################## മുത്തശ്ശിയുടെ പിറന്നാൾ ആയിരുന്നു അന്ന്. ഞങ്ങൾ അമേരിക്കയിൽ പോകുന്നതിനു മുമ്പ് എല്ലാ വർഷവും മുത്തശ്ശിയുടെ പിറന്നാൾ ഒരുത്സവം പോലെ ആഘോഷിക്കുമായിരുന്നു. പക്ഷെ അമേരിക്കയിൽ പോയ ശേഷം ഓരോ വർഷവും വരുന്നത് അത്ര എളുപ്പം അല്ലാത്തതിനാൽ ഫോണിൽ വിളിച്ചു വിഷ് ചെയ്യും അത്രതന്നെ. എന്നാൽ ഞങ്ങളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അച്ഛൻ അന്ന് ഓഫീസിൽ പോയിട്ട് വന്നത്. " മോനെ ടാ... പാറു മോൾ എവിടെ... പിന്നേ നിന്റെ അമ്മേ കൂടി വിളിക്ക് " അച്ഛന്റെ ശബ്ദം കേട്ടതും പാറുവും അമ്മയും ഹാജരായി. " എല്ലാർക്കും ഞാൻ ഒരു സർപ്രൈസ് തരാൻ പോകുകയാണ് " ഞങ്ങൾ അച്ഛനെ തന്നെ ഉറ്റു നോക്കി.

" ബാഗൊക്കെ പാക്ക് ചെയ്തോ നമ്മൾ നാളെ വൈകിട്ടത്തെ ഫ്ലൈറ്റ്ന് തറവാട്ടിലേക്ക് പോകുവാണ് മുത്തശ്ശിയുടെ പിറന്നാൾ അല്ലെ.." അത് കേട്ടതും സ്വർഗ്ഗo കിട്ടിയ പ്രതീതി ആയിരുന്നു എനിക്ക്. ഞാൻ ഓടി പോയി അച്ഛനെ കെട്ടിപ്പിടിച്ചു. " ഹും നിന്റെ സന്തോഷം എന്തിനാണെന്ന് ഞങ്ങൾക്ക് നന്നായിട്ടറിയാം.. അവനു അവന്റ കാത്തുനെ കാണാൻ പോകുന്നതിനുള്ള സന്തോഷം ആണ്. " അച്ഛൻ അത് പറഞ്ഞപ്പോ ഞാൻ ചെറുതായിട്ടൊന്ന് നാണിച്ചു. അങ്ങനെ ഞങ്ങൾ അമേരിക്കയിൽ നിന്നും പറന്നിങ്ങു നാട്ടിൽ എത്തി. ഞങ്ങൾ വരുന്ന കാര്യം ആർക്കും അറിയില്ലായിരുന്നു... എല്ലാർക്കും അതൊരു സർപ്രൈസ് തന്നെ ആയിരുന്നു. ഞാൻ തറവാട്ടിൽ ചെന്നതും രമണി അമ്മായിയും ( കാത്തുവിന്റെ അമ്മ ) ബാലൻ മാമയും ( കാത്തുവിന്റ അച്ഛൻ ) അവിടെ ഉണ്ടായിരുന്നു. കാത്തുവും അവർക്കൊപ്പം കാണും എന്ന് കരുതി ഞാൻ അവിടൊക്കെ ഒന്ന് കണ്ണോടിച്ചു നോക്കി..

എന്റെ നോട്ടം കണ്ടിട്ടാവാം രമണി അമ്മായി പറഞ്ഞ്. " നോക്കേണ്ട ഹരി.. അവള് വീട്ടിലാ... ഞങ്ങൾ മാത്രെ വന്നുള്ളൂ. " അത് കേട്ടതും എന്റെ മുഖം വാടി. കാത്തിരുന്നു വന്നിട്ട് എന്റെ പെണ്ണിനെ കാണാൻ പറ്റില്ലെങ്കി പിന്നേ... എങ്ങനെയും അവളെ കാണണം... ഞാൻ പതിയെ വീടിനു വെളിയിലേക്കിറങ്ങി. തറവാട്ടിൽ നിന്നും കഷ്ടി 20 മിനിറ്റ് മതി കാത്തുവിന്റ വീട്ടിൽ എത്താൻ. ഞാൻ അങ്ങനെ കാത്തുവിന്റ വീട്ടിലേക്ക് വെച്ച് പിടിച്ചു... നടക്കുകയിരുന്നില്ല.. ഓടുകയായിരുന്നു എന്ന് വേണെങ്കി പറയാം. അങ്ങനെ വീടെത്തി. വീട്ടിൽ മുറ്റത്തെ ഒരു ലൈറ്റ് മാത്രം ഇട്ടിട്ടുണ്ട് ബാക്കി എല്ലാo അണയ്ച്ചേക്കുവാണ്. " ശേ.. അവള് കിടന്നു കാണുവായിരിക്കും.... ഇവിടം വരെ വന്നത് വെറുതെ ആകുമോ ദൈവമേ " ഞാൻ നെഞ്ചിൽ കൈവെച്ചു. " എന്തായാലും ഇത്രടം വരെ വന്നതല്ലേ.. അവൾ ഉറങ്ങിയാലും കുഴപ്പമില്ല.. എന്തായാലും കണ്ടിട്ടേ പോകുന്നുള്ളൂ. "

ഞാൻ പതിയെ തെക്കേ വശത്തെ സൺ‌ഷെഡിൽ കൂടി ബാൽക്കണിൽ എത്തി. എന്തോ എന്റെ ഭാഗ്യത്തിന് റൂമിലേക്ക് കയറുന്ന വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ഇരുട്ടത്ത് പൂച്ചയെ പോലെ ഞാൻ പമ്മി അവളുടെ റൂമിന്റെ വാതുക്കൽ എത്തിയപ്പോ ഒരു ശബ്ദം... കാത്തു ചിരിക്കുന്ന ശബ്ദം ആയിരുന്നു...... കൂടെ വേറെയൊരു ശബ്ദവും പക്ഷെ അതൊരു ആണിന്റെ ശബ്ദം ആയിരുന്നു. " നീ എന്താ ഈ കാണിക്കുന്നേ വിടെടാ.... ശേ....... ദെ ആരേലും കേൾക്കും " ഇങ്ങനെ അവ്യക്തമായ സംഭാഷണങ്ങൾക്ക് പിറകെ ചില ശീൽക്കര ശബ്ദങ്ങളും. നിന്ന നിൽപ്പിൻ ഞാൻ അങ് ഉരുകുന്ന പോലെ തോന്നി എനിക്ക്. എന്റെ കാത്തു മറ്റൊരുത്തന്റെ കൂടെ .... എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.... ഓർമ വീണ അന്നുമുതൽ ഈ നെഞ്ചിൽ കേറിക്കൂടിയതാണവൾ....... ഇന്നിതേവരെ എന്റെ മാത്രമായി കണ്ട എന്റെ പെണ്ണ് മറ്റൊരുത്തന്റെ കൂടെ....

എന്റെ കാലുകൾ തളരുന്ന പോലെ തോന്നി എനിക്ക്.....ഞാൻ എന്തിനെക്കളെറേ സ്നേഹിച്ചിരുന്നു അവളെ...പക്ഷെ ആ എന്നെ അവൾ ചതിക്കുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല...... ദൈവമേ ഇതൊരു സ്വപ്നo ആയിരുന്നെങ്കിൽ ....... എന്റെ ചിന്തകൾ കാടു കയറുമ്പോഴും അകത്തു നിന്ന് പലവിധ ശബ്‍ടങ്ങളും വന്നുകൊണ്ടിരിന്നു. ഇനിയും അവിടെ നിന്നാൽ ചിലപ്പോ ഞാൻ എന്നെത്തന്നെ മറന്ന് പലതും ചെയ്യും എന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം മുറ്റത്തേക്കിറങ്ങി. അവളുടെ പ്രണയത്തിൽ ചതി ഉണ്ടായിരുന്നു എന്ന് ഇത്രയും നാൾ എനിക്ക് തോന്നിയില്ല . ഞാൻ കണ്ണുകൾ അമർത്തി തുടച് തറവാട്ടില്ലേക്ക് നടന്നു. ######################### ആ സംഭവങ്ങൾ ഒന്നുടെ എന്റെ മനസിലേക്ക് വന്നുകൊണ്ടിരുന്നപ്പോഴാണ് ഫോൺ അടിക്കുന്നത്. " പാറു കാളിങ് " മുമ്പ് അവൾ വിളിച്ചപ്പോ ഞാൻ കട്ട് ചെയ്തിരിക്കുന്നു.

"ഹെലോ " " ഞാൻ മുമ്പ് വിളിച്ചപ്പോ ഏട്ടൻ എന്താ ഫോൺ എടുക്കാഞ്ഞേ " " അത് ഞാൻ കുറച്ച് ബിസി ആയിരുന്നീടി.. നീ പറ എന്തുണ്ട് അവിടെ വിശേഷം " " ഞാൻ ഇവിടുത്തെ വിശേഷം പറയാനല്ലേ വിളിച്ചത്. ചേട്ടനെ മുത്തശ്ശി അങ്ങോട്ട് വിളിച്ചതിന്റെ കാരണം അറിയാമോ? " മം അറിയാം.. കാത്തുവിന്റെയും എന്റെയും കല്യാണകാര്യത്തിനല്ലേ... ഞാൻ എല്ലാo അറിഞ്ഞു പാറു. " ചേട്ടൻ അതൊക്കെ അറിഞ്ഞിട്ടും പിന്നെ എന്തിനാ അവിടെ നിക്കുന്നെ... ഇവിടെ അമ്മയും അച്ഛനും പറയുന്ന കേട്ടപ്പോഴാ എനിക് ചേട്ടനേ അങ്ങോട്ട് വിളിപ്പിച്ചതിന്റെ കാര്യം മനസിലായത്..... " ഞാൻ അവൾ പറയുന്നതൊക്കെ കേട്ടോണ്ടിരുന്നു... " ഹരിയേട്ടാ........ എന്താ ഏട്ടൻ ഒന്നുo മിണ്ടാത്തേ.... ഏട്ടന് കാത്തുവിനെ കല്യാണം കഴിക്കാൻ സമ്മതമാണോ. " " പാറു.. മോളെ ഞനും അവളോട് ചെയ്തത് തെറ്റല്ലേ... അവൾ ആ കാര്യം മുത്തശ്ശിയോടും പറഞ്ഞിരിക്കുന്നു... ഇനിയും ഇങ്ങനെ നെഞ്ചിൽ ഭാരം കയറ്റി ജീവിക്കാൻ വയ്യ... പിന്നെ.... ഞാൻ ഇവിടെ വെച്ച് കാത്തുനെ കണ്ടു... അവള് കരയുന്ന കാണുമ്പോ....."

" അപ്പൊ ഏട്ടൻ അവള് കരയുന്ന കണ്ടപ്പോ അതിൽ അങ് വീണു അല്ലേ. ഹരിയേട്ടന് നാണമില്ലേ വേറെ ഒരുത്തന്റെ കൂടെ ചേട്ടനെ സ്നേഹിക്കുന്ന സമയത് അവൾ.......... വേണ്ട ചേട്ടാ... ഇതിന് സമ്മതിക്കേണ്ട. " " പാറു.. നിങ്ങൾ എന്ന് വരും " " ഞങ്ങൾ ഡേ ആഫ്റ്റർ tomorrow " " ഓക്കേ.... ബൈ " ഇനിയും അവള് പറയുന്നത് കേട്ട ചിലപ്പോ എന്റെ മനസ്സ് മാറും എന്ന് തോന്നിയത് കൊണ്ട് പെട്ടെന്ന് ഞാൻ ഫോൺ വെച്ചു..... ഇപ്പോഴും രണ്ട് മനസായിട്ടിരിക്കുവാ... അവളെ കെട്ടണ്ടാനും ഉണ്ട് വേണം എന്നും ഉണ്ട്... എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് ഞാൻ തറവാട്ടിലേക്ക് നടന്നു. #################### " ഹരിക്കുട്ടാ നീ വിവാഹത്തിന് സമ്മതിച്ചു എന്ന് കാത്തു പറഞ്ഞ്.. ശെരിയാണോ മോനെ.. " മുത്തശ്ശിയുടെ മുഖത്തെ സന്തോഷം എന്തോ നശിപ്പിക്കാൻ തോന്നില്ല... യാന്ത്രികമായി ഞാൻ തല കുലുക്കി.

" ഹോ.. ഇപ്പോഴാ എനിക്ക് ജീവൻ വീണത്.. നിങ്ങൾ രണ്ട് പേരും എനിക്ക് ഒരുപോലെ തന്നെ അല്ലെ.... അപ്പൊ നിങ്ങൾ ഒന്ന് ചേരുന്നതാണ് എനിക്കിഷ്ടം... ഇനി മോനൊന്നും അറിയണ്ട.. എല്ലാo മുത്തശ്ശി നോക്കിക്കൊള്ളാം " എന്റെ കവിളിൽ തഴുകികൊണ്ട് മുത്തശ്ശി അത് പറഞ്ഞതും ഞനൊരു ചിരി സമ്മാനിച്ചു എന്റെ മുറിയിലേക്ക് വന്നു. ദിവസങ്ങൾ പെട്ടെന്ന് പൊക്കോണ്ടിരുന്നു.. ഇതിനിടക്ക് അച്ഛനും അമ്മയും പാറുവുമൊക്കെ നാട്ടിൽ വന്നു. പാറു പലതും പറഞ്ഞ് എന്നെ ഈ കല്യാണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നോക്കി... അവൾക്കറിയില്ലലോ കാത്തു എന്നെ ചതിച്ചതിനു പകരം ഞാൻ അവളുടെ ശരീരം സ്വന്തമാക്കി അവളോട് പ്രതികാരം ചെയ്തു എന്ന്.. കൂടാതെ കൂളിപ്പടവിൽ വെച്ചും...... തമ്മിൽ അറിയാവുന്നവരായതുകൊണ്ട് നിശ്ചയം ഒന്നും വേണ്ടെന്നു തീരുമാനിച്ചു. 3 ദിവസം കൂടി കഴിഞ്ഞാൽ എന്റെയും കാത്തുവിന്റെയും കല്യാണം ആണ്. കല്യാണത്തിന്റ ഒരുക്കങ്ങൾ തറവാട്ടിൽ തകൃതിയായി നടക്കുന്നുണ്ട്. കാത്തുവും അമ്മായിയും ബാല മാമയും ഓക്കെ തറവാട്ടിലേക്ക് തന്നെ താമസം മാറ്റി.

ബന്ധുക്കാരും സുഹൃത്തുക്കളും എല്ലാം കൂടെ ഒരു ബഹളം തന്നെയായിരുന്നു. ഞാൻ ആരോടും മിണ്ടാതെ ഒരു മൂലയിൽ ഇരുന്നപ്പോഴാണ് ശങ്കരൻ ചേട്ടൻ എന്നെ വിളിക്കുന്നത്. " മോനെ.. മുകളിലേ പൂജമുറിയിൽ നിന്നും ദേവിയുടെ ആഭരണങ്ങൾ ഇങ് എടുത്തുകൊണ്ടു വാ.... നാളെ കല്യാണത്തിന് രാവിലെ അമ്പലത്തിൽ കൊടുത്ത് പൂജിക്കണം... പോയിട്ട് വാ കുട്ടി " ശങ്കരേട്ടൻ പോയതും ഞാൻ മുകളിലെ പൂജമുറിയിലേക്ക് നടന്നു. പെട്ടെന്നാണ് മച്ചിന്റെ ഗോവണി ഭാഗത്ത്‌ ആരോ സംസാരിക്കുന്നത് കേട്ടത്. ഈ സമയത് അങ്ങനെ ആരും ആ സൈഡിലേക്ക് പോകാറില്ല അതുകൊണ്ട് ആരാണെന്നറിയാൻ ഞാൻ അങ്ങോട്ടേക്ക് പോയി... അവിടെ കണ്ട കാഴ്ച എന്നെ തകർക്കാൻ കഴിവുള്ളതായിരുന്നു...... കാത്തുവും എന്റെ കൂട്ടുകാരൻ നന്ദുവും പരസ്പരം പുണർന്നു കൊണ്ട് നിൽക്കുന്നു..... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story