നിന്നിലൂടെ പെണ്ണെ: ഭാഗം 5

ninniloode penne

എഴുത്തുകാരി: സജന സാജു

ആ കാഴ്ച കണ്ട ഞാൻ ഞെട്ടി. അവൾ പറയുന്നതൊക്കെ കള്ളമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ കല്യാണത്തിനു സമ്മതിച്ചത് എന്നിട്ടും ഒരു നാണവും ഇല്ലാതെ ഇവൾ..... ഞാൻ മനസ്സിൽ പലതു ഉറപ്പിച്ചുകൊണ്ട് ഒന്നും മിണ്ടാതെ പൂജമുറിയിൽ പോയി ആഭരണങ്ങളും എടുത്ത് മുത്തശ്ശിയുടെ കൈയിൽ കൊടുത്തു. മുത്തശ്ശി എന്നോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ഞാൻ ഒന്നും കേട്ടില്ല.. എന്റെ കണ്ണുകളിൽ അപ്പോഴും കാത്തുവും നന്ദനും പുണർന്നു നിൽക്കുന്നതായിരുന്നു നിറഞ്ഞു നിന്നത്. ഇനിയും ഞാൻ ഇങ്ങനെ നിന്നാൽ എന്റെ ജീവിതം തന്നെ നശിക്കും....... കാത്തു എന്നെ വീണ്ടും വീണ്ടും ചതിച്ചതിന് അവൾക്കൊരു പണി കൊടുത്തില്ലേൽ എന്നെ ഒരു ആണായി എനിക്ക് തന്നെ കാണാൻ പറ്റില്ല. അവളോടുള്ള പക മനസ്സിൽ ആളികത്തിക്കൊണ്ടിരുന്നു. ഞാൻ നേരെ പാറുവിന്റെ മുറിയിലേക്ക് പോയി. ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചു എന്നറിഞ്ഞത് മുതൽ അവൾ എന്നോട് മിണ്ടീട്ടില്ല. ഞാൻ കല്യാണത്തിന് സമ്മതിച്ച ശേഷവും അവൾ കാത്തുവിനെ കുറിച് ഒരുപാട് കുറ്റങ്ങൾ പറഞ്ഞു അത് കുറ്റമാണോ സത്യം ആണോ എന്നൊന്നും എനിക്കറിയില്ല.

ഞാൻ റൂമിലേക്ക് കയറിയപ്പോ ഫോണിൽ കുത്തിക്കൊണ്ടിരിക്കുവായിരുന്നു അവൾ. " പാറു " എന്റെ വിളി കേട്ടിട്ടും അവൾ എന്നെ ഒന്ന് നോക്കിയ പോലും ഇല്ല. " പാറു.. മോളേ.. എനിക്ക് പറയാനുള്ളത് നീ ഒന്ന് കേക്ക് " " എനിക്കൊന്നും കേക്കണ്ട ചേട്ടായി... ഏനിക്ക് ആ കാത്തുവിനെ ഒട്ടും ഇഷ്ടമല്ല... ചേട്ടായിക്കും ഇഷ്ടമല്ല എന്നെനിക്കറിയാം പിന്നേ എന്തിനാ ചേട്ടായി..... അന്ന് ചേട്ടായി അവളെയും. വേറെ ഒരുത്തനെയും ഒരുമിച്ച് റൂമിൽ വെച്ച് കണ്ടില്ലേ.. അത് ആദ്യമായിട്ട് തന്നെയാണോ എന്നാർക്കറിയാം... ഇതിനു മുമ്പും ഇവളും അവനും ഇങ്ങനൊക്കെ ചെയ്തിട്ടില്ലന്ന് ആര് കണ്ടു..... അവളെ കെട്ടാനാണ് ഇപ്പോഴും ചേട്ടായിയുടെ തീരുമാനമെങ്കിൽ എനിക്കിനി ഒന്നും പറയാനില്ല.. ചേട്ടായി പോകാൻ നോക്ക് എനിക്ക് ഉറക്കം വരുന്നു. അവൾ മുറിയിലെ ലൈറ്റ് കെടുത്തിയതും ഞാൻ വെളിയിലേക്കിറങ്ങി...  ഈ സമയം തറവാട്ടിലെ പെണ്ണുങ്ങൾ ഒക്കെ അടുക്കള വശത്തും മറ്റും ഒത്തുകൂടി കളിയും ചിരിയുമാണ് കാരണം ഹരിയും കാത്തുവും എല്ലാവർക്കും അത്ര പ്രിയപ്പെട്ടവരാണ്. ഗൗരി എല്ലാവരുടെയും കൂടെ നിൽപ്പുണ്ട്... അടുക്കള ജോലിയാണ് മെയിൻ .. അടുത്ത ജോലിയിലേക്ക് പോകുമ്പോഴാണ് അവളെ മുത്തശ്ശി വിളിക്കുന്നത്.

" മോളേ ഗൗരി..... നാളെ കല്യാണത്തിനിടാൻ നിനക്ക് കുപ്പായം വല്ലതും ഉണ്ടോ പെണ്ണെ" അവൾ അതിന് ഇല്ല എന്നർത്ഥത്തിൽ തല കുലുക്കി. " ഇതാ... ഇത് നിനക്ക് വേണ്ടി വാങ്ങിയതാണ്.... സാരിയ ഉടക്കാൻ അറിയാമോ.... " " ഞാൻ ഉടുത്തോളം മുത്തശ്ശി.. ആദ്യായിട്ട എനിക്ക് ഒരു പുതിയ കുപ്പായം കിട്ടണത്... ചിലപ്പോ എന്റെ അമ്മയും അച്ഛനും ഉണ്ടായിരുന്നെ... " അവൾ അത് പറഞ്ഞ് മുഴുവയ്ക്കാൻ അവൾക്ക് സാധിച്ചില്ല അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞൊഴുകി. " എന്താ മോളേ കരയാതെ... ഞാൻ പറഞ്ഞിട്ടില്ലേ കഴിഞ്ഞ കാര്യങ്ങൾ ഒന്നും ആലോചിക്കേണ്ട... എനിക്ക് നീ എന്റെ കുട്ടി തന്നെയാ... മോളു പൊക്കോ " അവൾ ആ സാരി നെഞ്ചോട് ചേർത്ത് പുറത്തേക്കിറങ്ങി... അടുക്കളയുടെ ഓരത്ത് ഒരു ചെറിയ മുറിയുണ്ട് അവിടാ ണ് അവളുടെ സ്വർഗ്ഗo. ആ റൂമിലെ അവളുടെ പഴയ ഒരു തകര പെട്ടിയിൽ അത് കൊണ്ടുപോയി വെച്ചിട്ട് അവൾ ആ പെട്ടി അടക്കാൻ നേരമാണ് അമ്മയുടെ ഫോട്ടോ കണ്ണിൽ ഉടക്കിയത്... കാലപ്പഴക്കം കൊണ്ടാകണം അത് പകുതിയോളം ദ്രവിച്ചിരുന്നു. അവളാ ഫോട്ടോയിൽ നോക്കി കൊണ്ടിരുന്നപ്പോഴാണ്.... മുറിയുടെ ജനലരികിൽ ഒരു കാൽപെരുമാറ്റം കേട്ടത്.. അവൾ ആരാണെന്നറിയാൻ അങ്ങോട്ടേയ്ക്ക് പോയി.

ഒരു നിഴൽ മാത്രമേ അവൾക്ക് കാണാൻ സാധിച്ചുള്ളൂ അവൾ കുറച്ചുകൂടി അടുത്തേക്ക് ചെന്നതും ഹരി ആയിരുന്നു അത്. ഗൗരി വരുന്നതൊന്നും ഹരി കണ്ടില്ല അവൻ മറ്റെന്തോ ആലോചിച് അവിടുത്തെ മാവിൻ ചുവട്ടിലിരിക്കുവായിരുന്നു. " ആഹാ... ഹരിയേട്ടൻ ആയിരുന്നോ... എന്താ ഈ ഇരുട്ടത് വന്നിരിക്കുന്നത്.... അവിടെ എല്ലാരും തിരക്കില്ലേ " ഹരി അതിനൊന്നും മിണ്ടീല. " കല്യാണചെക്കൻ വിഷമത്തിലാണല്ലോ " " എനിക്ക് വിഷമമുണ്ടെന്ന് നിനക്കെങ്ങനെ മനസിലായി " ഹരി എങ്ങോട്ടാ നോക്കി ചോദിച്ചു... " അത് മുഖത്ത് എഴുതി വെച്ചിട്ടുണ്ടല്ലോ.... കണ്ടാൽ പെട്ടെന്ന് മനസിലാവും " അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. " നിനക്ക് മനസ്സിലായി പക്ഷെ വേറെ ആരും എന്നെ മനസിലാക്കുന്നില്ല... " ഹരി അവിടെ നിന്നും എണീറ്റ് പോയി... ഗൗരി ആണെങ്കിൽ ഒന്നും മനസിലാവാതെ അവനെ തന്നെ നോക്കി നിൽക്കുകയാണ്. ഹരി തിരിച്ചു തന്റെ മുറിയിലേക്ക് വരുമ്പോ പെട്ടെന്ന് ആരോ അവന്റെ പുറകിൽ ഉള്ള പോലെ തോന്നി അവനൊന്നു തിരിഞ്ഞു " എന്താ ഹരിയേട്ടാ ഇങ്ങനെ നിലാവത്ത് അഴിച്ചുവിട്ട കോഴിപോലെ നടക്കുന്നത്...

നമ്മൾ lovers ആയിട്ടുള്ള അവസാന രാത്രി അല്ലെ ഇത്. ഇന്ന് എന്റെ കൂടെ ഒന്ന് നന്നായി സംസാരിച്ചു കൂടി ഇല്ല ഹരിയേട്ടൻ " കാത്തു അതും പറഞ്ഞവനെ കെട്ടിപ്പിടിച്ചു. ഇവൾക്കെങ്ങനെ കഴിയുന്നു കുറച്ച് മുൻപ് വരെ മറ്റൊരുത്തന്റെ നെഞ്ചിൽ ചാഞ്ഞു നിന്നിട്ട് ഇപ്പൊ ഒന്നും അറിയാത്ത പോലെ...... " എന്താ ഹരിയേട്ടാ എന്താ ആലോചിക്കുന്നെ..... " അവൾ ഹരിയുടെ കണ്ണിലേക്കു നോക്കി ചോദിച്ചപ്പോ ഹരി ഒന്ന് ചിരിച്ചു. " കാത്തു നിനക്ക് ഞാൻ നാളെയൊരു സർപ്രൈസ് തരും.... " അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു. " എന്താ ഹരിയേട്ടാ അത്... പറയ് .. " " അത് നാളെ കണ്ടാൽ പോരെ... നീ പോയി കിടക്ക് രാവിലെ എണീക്കണ്ടേ " ഹരി അവളെ ഉന്തി തള്ളി മുറിയിലേക്ക് വിട്ട്.. അവനും വന്നു കിടന്നു. " അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു സമ്മാനം അവൾക്ക് കൊടുക്കണം " അങ്ങനെ പലതും ആലോചിച് ഹരി ഉറങ്ങിയതേ ഇല്ല. അങ്ങനെ അടുത്ത പ്രഭാതത്തിലാണ് തന്റെ കല്യാണം എന്നെ ചതിച്ച അവൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരിക്കണം അത്.. ഞാൻ മനസിലുറപ്പിച്ചു.... 

തറവാട്ടിലെ എല്ലാരും വലിയ സന്തോഷത്തിലാണ്.. ഓരോരുത്തരും ഓരോ തിരക്കുകളിൽ ആണ്. തറവാട്ടുമുറ്റത്തെ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം..... വലിയ പന്തലും ഒരുപാട് ആളുകളും എല്ലാം കൂടി ആയപ്പോ തറവാടിന്റെ തലയെടുപ്പ് ഒന്നുടെ കൂടി. "മോനെ ഹരിക്കുട്ടാ ഇതുവരെ കഴിഞ്ഞില്ലേ വാ മണ്ഡപത്തിൽ പോകാൻ സമയമായി " ശങ്കരേട്ടൻ ദൃതിയിൽ പറഞ്ഞിട്ട് പോയി. ഞനും എന്റെ കൂട്ടുകാരും ഒരുമിച്ച് വെളിയിലേക്കിറങ്ങി.. പാറുവിനെ കണ്ടെങ്കിലും അവൾ എന്നോട് മിണ്ടനോ എന്തിന് ഒരു നോട്ടം പോലും ഉണ്ടായില്ല അവളുടേ ഭാഗത്ത്‌ നിന്നും. മണ്ഡപത്തിലേക്ക് കയറി ഇരുന്നപ്പോഴും കാത്തുവിനോട്‌ പക തീർക്കണം എന്ന് മാത്രമായിരുന്നു എന്റെ മനസ്സിൽ. " വല്യേടത്തമ്മേ..... മുഹൂർത്തത്തിനു സമയമായി കുട്ടിയെ വിളിച്ചോള്ളൂ " പൂജാരി മുത്തശ്ശിയോട് പറഞ്ഞു. മുൻപിൽ താലപൊലിയുമായി വരുന്ന കുട്ടികളുടെ അകoപടിയോടെ ചുവന്ന പട്ടിൽ പൊതിഞ്ഞ അവളെ കണ്ടപ്പോൾ ഒരു ദേവതയെ പോലെ തോന്നി എല്ലാവർക്കും...... എന്റെ ഉള്ളിൽ അപ്പോഴും ഇവളോട് ഏത് രീതിയിൽ പ്രതികാരം ചെയ്യണം എന്ന ആലോചനയായിരുന്നു. അവൾ പതിയെ വന്ന് എന്റെ അടുത്തിരുന്നു. പൂജാരി ഓരോ മന്ത്രങ്ങൾ ചൊല്ലി താലി കൈയ്യിൽ എടുത്ത് തന്നു . " ഹ്മ്മ്.. മുഹൂർത്തം ആയി കെട്ടിക്കോള്ളു.... "

പൂജാരി അത് പറഞ്ഞതും ഞാൻ ഉടനെ മണ്ഡപത്തിൽ നിന്നും എണീറ്റു. പെട്ടെന്ന് വാദ്യങ്ങളെല്ലാം മുഴങ്ങുന്നത് നിന്നു. " ഈശ്വരാ.. എന്താ ഈ കുട്ടി ചെയ്യുന്നേ " സദസ്സിലിരിക്കുന്നവരിൽ ആരോക്കെയോ പറയുന്നത് എന്റെ കാതുകളിൽ എത്തിയെങ്കിലും ഞാൻ ആരെയും കൂസാതെ മണ്ഡപത്തിൽ നിന്നും വെളിയിലിറങ്ങി . എല്ലാരും ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ശ്വാസം അടക്കി പിടിച്ചു നോക്കി നിൽക്കുകയായിരുന്നു... കാത്തുവും. ഞാൻ മണ്ഡപത്തിൽ നിന്നും പനേരെ ആളുകൾക്കിടയിലൂടെ പുറകിലേക്ക് നടന്നു എന്റെ മിഴികൾ ചെന്ന് നിന്നത് ചുവന്ന സാരി ഉടുത്ത് നിൽക്കുന്ന ഗൗരിയിൽ ആയിരുന്നു. ഞാൻ ഗൗരിയുടെ കൈയിൽ പിടിച്ചു കൊണ്ട് മണ്ഡപത്തിലേക്ക് കൊണ്ട് വന്നു. എന്താ നടക്കുന്നതെന്ന് അവൾക്കും അറിയാത്തതു കൊണ്ടാവും ഒരു പാവപോലെ അവളും കൂടെ നടന്നത്. " ചെയ്യുന്നത് ശെരി ആണോ എന്നറിയില്ല ഗൗരി..... എന്റെ താലി ഈ കഴുത്തിൽ വേണം കിടക്കാൻ " അവളുടെ സമ്മതം പോലും ചോദിക്കാതെ ഞാൻ ആ കഴുത്തിൽ താലി കെട്ടി. അവൻ മുത്തശ്ശിയെ നോക്കി... മുത്തശ്ശി പതിയെ തിരിഞ്ഞു നടന്നു... കാത്തു മണ്ഡപത്തിൽ ഇരുന്ന് തേങ്ങി കരയുയുകയാണ്. ആരൊക്കെയോ എന്തൊക്കെയോ മുറുമുറുക്കുന്നു എന്നാൽ ആരെയും വക വെക്കാതെ അവിടെ ഇരുന്ന കുങ്കുമ ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്ത് ഞാൻ അവളുടെ സീമന്ത രേഖ ചുവപ്പിച്ചു..... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story