നിന്നിലൂടെ പെണ്ണെ: ഭാഗം 6

ninniloode penne

എഴുത്തുകാരി: സജന സാജു

മണ്ഡപത്തിൽ നിന്നുമുള്ള മുറുമുറുപ്പുകളും ചില തേങ്ങി കരച്ചിലും കണ്ടില്ലെന്ന് ഹരി നടിച്ചു. കാരണം ഇത്രയും നാൾ മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ജീവിച്ചത്.. ഈ കല്യാണം പോലും മുത്തശ്ശിയെയും മറ്റും വേദനിപ്പിക്കണ്ട എന്ന് കരുതിയാണ്... പക്ഷെ അവിടെയും തനിക്ക് തോൽവി ആയിരുന്നു... ഇനി എങ്ങനെ ജീവിക്കണം എന്ന് എനിക്ക് നന്നയിട്ടറിയാം. ഹരി ഗൗരിയുടെ കയ്യും പിടിച്ചു തറവാട്ടിലേക്ക് നടന്നു... ഗൗരിയും കരയുകയാണ്. ഒരുവിധം ബന്ധുക്കാരെല്ലാം പോയി.. ഇപ്പൊ തറവാട്ടിൽ ഹരിയുടെ വീട്ടുകാരും കാത്തുവും അവളുടെ വീട്ടുകാരും മുത്തശ്ശിയും മാത്രെ ഉള്ളു. അവൻ പതിയെ ഗൗരിയെയും കൊണ്ട് തറവാട്ടിലേക്ക് കയറാൻ തുടങ്ങി. " ഹരി.... നീ എന്ത്‌ പണിയ ഈ കാണിച്ചത്... മറ്റുള്ളവർക്ക് മുന്നിൽ ഞങ്ങളെ നാണം കെടുത്തിയപ്പോ നിനക്ക് സമാധാനം ആയില്ലേ.... ചെ... " എന്റെ അമ്മയാണ് അത് പറഞ്ഞത്... ഇതുവരെ എന്നോടൊന്ന് മുഖം കറുപ്പിച്ചു പറയാത്ത ആളാ ഇന്ന് ഞാൻ കാരണം അവർക്കൊക്കെ നാണക്കേട് ആയി എന്ന് പറഞ്ഞത്... ഞാൻ പതിയെ അച്ഛനെ നോക്കി....

പാവം മകൻ ചെയ്ത പ്രവർത്തിയിൽ നാണിച്ചു തല താഴ്ത്തി നില്ക്കുന്നു.. എന്നെ ഒന്ന് നോക്കുന്ന കൂടി ഇല്ല. പെട്ടെന്നാണ് അങ്ങോട്ടേക്ക് കാത്തു എത്തുന്നത്... അവളെന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചു. " നിങ്ങൾ എന്നെ ചതിക്കുകയായിരുന്നു അല്ലെ.... എന്തിനാ ഈ ചതി എന്നോട്.... പറയാമായിരുന്നില്ലെ നിങ്ങൾക്ക് ഈ കല്യാണത്തിന് സമ്മതമല്ലെന്നു... ഇപ്പൊ എല്ലാരുടെയും മുന്നിൽ എന്നെ ഒരു വിഡ്ഢി ആക്കിയപ്പോ സമാധാനo ആയില്ലേ.... കാത്തു ഉടനെ ഗൗരിക്ക് നേരെ തിരിഞ്ഞു. " നീ എന്തിനടി കരയുന്നെ എന്റെ ജീവിതം നശിപ്പിച്ചിട്ട്.... തന്തയും തള്ളയും ചത്തൊടുങ്ങിയല്ലോ എന്ന് കരുതിയാണ് എല്ലാരും നിനക്കിച്ചിരി സ്വാതന്ത്ര്യം ഈ വീട്ടിൽ തന്നത്... അതവൾ അങ് മുതലാക്കി...... ആർക്കറിയാം ഇവൾ എന്ത്‌ കാണിച്ചാണ് ഹരിയേട്ടനേ എന്റെ കൈയിൽ നിന്നും തട്ടി എടുത്തതെന്നു... " കാത്തു കരയാൻ പോലും മറന്ന് തളർന്നു നിൽക്കുവാന്... " കാത്തു നീ എന്നോട് ഒരു ചതിയും ചെയ്തിട്ടില്ലേ " എന്റെ ആ ചോദ്യത്തിന് മുമ്പിൽ കാത്തു ആദ്യം ഒന്ന് ഞെട്ടി എങ്കിലും അവൾ പെട്ടെന്ന് തന്നെ പഴയ ഭാവത്തിലേക് വന്നു.

" ഞാൻ... എ... എന്ത്‌ ചതിച്ചെന്ന... ഏട്ടൻ പറയുന്നത് " അവൾ എന്റെ മുഖത്ത് നോക്കാതെ ചോദിച്ചു.. ആ സമയം അവളോട് എനിക്ക് പുച്ഛമാണ് തോന്നിയത്. ഇത്രയും അധഃപതിച്ച ഒരു പെണ്ണിനെ ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നതിന് എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. ഞാൻ മുത്തശ്ശിയുടെ അടിത്തേക്ക് പോയി.. " മുത്തശ്ശി... ഞാൻ " " വേണ്ടിരുന്നില്ല കുട്ടി.... നിനക്ക് എന്നോട് നേരത്തെ പറയാമായിരുന്നു.. നിനക്ക് ഗൗരിയെ ഇഷ്ടമാണെന്ന്.. പക്ഷെ മോൻ കാത്തുനെയും ഞങ്ങളെയും ഒകെ എല്ലാരുടെയും മുന്നിൽ നാണം കെടുത്തണ്ടയിരുന്നു. " മുത്തശ്ശി കരഞ്ഞു കൊണ്ട് ഗൗരിയുടെ അടുത്തേക്ക് ചെന്നു. " സ്വന്തം മോളേ പോലെയാ കണ്ടത് എന്നിട്ടും.... " ഗൗരി ഒന്നും മിണ്ടാതെ നിൽക്കുവാണ് ... ഇടക്കിടക്ക് വരുന്ന ഒരു തേങ്ങൽ മാത്രമാണ് അവൾക്ക് ജീവനുണ്ടെന്നു തെളിയിക്കുന്നത്. " എടി നാണം കെട്ടവളെ... ഇപ്പൊ ഇറങ്ങിക്കോണം ഞങ്ങളുടെ തറവാട്ടിൽ നിന്നും " കാത്തുവിന്റെ ആമ്മ പാഞ്ഞു വന്നു ഗൗരിയുടെ മുടിക്കുത്തിന് പിടിച്ചു. " അമ്മായി.. അവളെ വിട് " " ആഹാ...... അവൾക്കുവേണ്ടി നീ എന്നോട് തർക്കിക്കുന്നോ.....

എന്റെ മകളുടെ ജീവിതം നശിപ്പിച്ച ഈ നശൂലത്തിനെ ഞാൻ ഇന്ന്.... " " അമ്മായിയോടാണ് ഞാൻ പറഞ്ഞത് അവളെ വിടാൻ " ഞാൻ അമ്മായിയുടെ കൈകൾ പിടിച്ചു മാറ്റി. എല്ലാരും ഒരുനിമിഷം അത് കണ്ട് അമ്പരന്നു. " ഇവൾ എന്റെ ഭാര്യയാണ് ഇപ്പൊ അല്ലാതെ പഴയ വേലക്കാരി അല്ല.... ഇനി ആരും ഇവളുടെ മേൽ കൈവെക്കില്ല... അങ്ങനെ ആരെങ്കിലും ചിന്തിച്ചു എന്നറിഞ്ഞാൽ പോലും അവര് പിന്നേ ഈ തറവാട്ടിൽ കാണില്ല.... " എന്റെ പേരിലാണ് തറവാട് എന്നുള്ളത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഇനിയും ഇവിടെ നിന്നാൽ പ്രശ്നം വഷളാകും എന്ന് തോന്നിയത് കൊണ്ട് ഞാൻ അവളുടെ കൈയിൽ പിടിച്ചു. " ഗൗരി വാ " ഞാൻ അവളെയും കൊണ്ട് റൂമിലേക്ക് പോയി. കുറച്ച് മുൻപ് നടന്നത് ഞാൻ ഒന്നൂടി ആലോചിച്ചു... ഞാൻ ചെയ്‍തത് ശെരിയാണ് പക്ഷെ ഗൗരിയെ ഇതിൽ വലിച്ചിടണ്ടായിരുന്നു... ഞാൻ ഗൗരിയെ നോക്കി. അവൾ കരഞ്ഞോണ്ടിരിക്കുവാണ്. " ഗൗരി..... " അവൾ ഒന്നും മിണ്ടുന്നില്ല. " എടൊ.... താൻ ഇങ്ങനെ കരയാതെ.... എനിക്കും കാത്തുവിനും ഇടക്ക് പറഞ്ഞുതീർക്കാൻ കഴിയാത്ത ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്..

അതാണ് ഞാൻ അവൾക്ക് താലി കെട്ടാതെ... തന്നെ..... " അവൾ എങ്ങി കരയുകയാണ്. " പ്ലീസ് ഗൗരി.. താൻ ഇങ്ങനെ കരയല്ലേടോ.... താൻ.... താൻ ചോദിക്കുന്ന പണം ഞാൻ തരാം.... കുറച്ച് നാൾ അത്ര മാത്രം മതി എന്റെ കൂടെ... അത് കഴിഞ്ഞു നിനക്ക് നിന്റെ ജീവിതം എനിക്ക് എന്റെയും... അതുവരെ നീ എന്റെ ഭാര്യയായി അഭിനയിച്ചേ പറ്റു... ഇനിയും എനിക്ക് ആരുടേയും മുന്നിൽ തോൽക്കാൻ വയ്യ എനിക്ക്. " (അത്രയും പറഞ്ഞ് ഹരി മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി പോയി. ഗൗരി മുറിയുടെ ഒരു മൂലയിൽ ഊർന്നിരുന്നു..... സന്ധ്യകഴിഞ്ഞിട്ടാണ് ഹരി തിരികെ തറവാട്ടിലേക്ക് എത്തുന്നത്.... അവൻ അവന്റെ റൂമിൽ വന്നപ്പോൾ അവിടെ ഒരു മൂലയിൽ ഇരുന്ന് ഉറങ്ങുന്ന ഗൗരിയേ ആണ് കണ്ടത്... കരഞ്ഞു കരഞ് എപ്പോഴോ അവൾ ഉറങ്ങി പോയി. ഹരി പതിയെ അവളുടെ അടുത്തേക്ക് വന്നു വിളിച്ചു ) " ഗൗരി ..... " അവൾ കേട്ടില്ല എന്ന് തോന്നുന്നു... അവൻ അവളുടെ തോളിൽ കൈവെച്ചു പതിയെ വിളിച്ചു. " ഗൗരി " അവൾ പെട്ടെന്ന് ഞെട്ടി അവനെ നോക്കി. അവളുടെ മുഖമൊക്കെ ചുവന്ന്.. കൺപോളകൾ വീർതിരിക്കുന്നു....

അവൾ ഒരുപാട് കരഞ്ഞെന്ന് അവനു മനസിലായി. " ഗൗരി ഞാൻ ചെയ്തത് തെറ്റ് തന്നെയാണെന്ന് ഞാൻ പറഞ്ഞല്ലോ..... കൊറച്ചു നാൾ എന്റെ ഭാര്യ ആയി താൻ അഭിനയിച്ചാൽ മതി..... ഈ കല്യാണം ഒരു നാടകമായി എടുക്ക്. " പെട്ടെന്ന് ഗൗരി ഹരിയുടെ കൈകൾ തട്ടി മാറ്റി. " നിങ്ങൾക്കത് എത്ര പെട്ടെന്ന് പറയാൻ പറ്റി.. ഒരു തെറ്റും ഞാൻ ഇതുവരെ ചെയ്തിട്ടില്ല..... ഇപ്പോൾ എന്റെ കഴുത്തിൽ ഒരു താലി കെട്ടിയിട്ട് എല്ലാം നാടകമാണെന്ന് പറയാൻ എങ്ങനെ തോന്നുന്നു. " അവളുടെ വാക്കുകളിൽ സത്യമുണ്ട് പക്ഷെ എനിക്കിനിയും തോൽക്കാൻ വയ്യ. (പെട്ടെന്ന് ഹരിയുടെ മുഖം മാറി ഇത്രയും നേരo അവളോട് ദയയോടുകൂടിയാണ് അവൻ സംസാരിച്ചത് എന്നാൽ പെട്ടെന്നത് ദേഷ്യത്തിലേക്ക് വഴി മാറി ) " ഞാൻ പറയുന്നത് നീ കേട്ട മതി..... ഇതിനെ കുറിച് ആരോടെങ്കിലും എന്തെങ്കിലുo പറഞ്ഞാൽ....... നിന്റെ ശരീരത്തിൽ ഞാൻ തൊടില്ല.. ആ ഒരു വാക്ക് മാത്രമേ എനിക്ക് തരാൻ സാധിക്കുള്ളു....... കുറച്ചു ദിവസം കഴിയുമ്പോൾ നിന്നെ ഒഴിവാക്കുകയും ചെയ്യും........ നിനക്ക് ഉറക്കം വരുന്നുണ്ടേൽ കിടന്നോ " (അവൻ ഒരു ബെഡ്ഷീറ്റും തലയിണയും എടുത്ത് താഴെക്കിട്ടിട്ട് കട്ടിലിൽ കയറി കിടന്നു.... അവൻ തറയിലെക്കെറിഞ്ഞ ആ തലയിണ കെട്ടിപിടിച്ച് ഗൗരി പതിയെ കരഞ്ഞു കൊണ്ടിരുന്നു.. അവളുടെ നെഞ്ചിൽ എന്തോ ഒരു വലിയ ഭാരം എടുത്ത് വെച്ച പോലെ... ഇത്രയും നാളും കണ്ട ജീവിതം എന്ന സ്വപ്നo അവിടെ അവസാനിക്കുകയായിരുന്നു..... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story