നിന്നിലൂടെ പെണ്ണെ: ഭാഗം 7

ninniloode penne

എഴുത്തുകാരി: സജന സാജു

ഹരി രാവിലെ എണീയ്ക്കുമ്പോ കാണുന്നത് കഴിഞ്ഞ ദിവസം അവൻ എറിഞ്ഞു കൊടുത്ത തലയിണയും കെട്ടിപ്പിടിച്ചു ഉറങ്ങുന്ന ഗൗരിയെ ആണ്. അവനു അവളോട് പാവം തോന്നിയെങ്കിലും ഇത്രയും നാൾ അനുഭവിച്ച വേദനക്ക് അവൻ എല്ലാരേയും വെറുത്തിരുന്നു.... അവനവളെ കുറച്ചു നേരം നോക്കിൻനിന്നിട്ട് ഫ്രഷ് ആയി താഴേക്ക് പോയി. എന്തോ ഒരു ശബ്ദം കേട്ടാണ് ഗൗരി എണീക്കുന്നത്... അവൾ സമയം നോക്കി. " ദൈവമേ മണി 8 ആവുന്നു..... കരഞ്ഞു കരഞ്ഞു എപ്പോഴാ ഉറങ്ങിയെന്നു പോലും ഓർമ ഇല്ല " അവൾ വേഗം എണീറ്റ് ഇടാനുള്ള ഡ്രെസ് ഒക്കെ എടുത്ത് കുളത്തിലേക്ക് പോകാനായി ദൃതിയിൽ ഇറങ്ങിയപ്പോഴാണ് റൂമിലേക്ക് കയറി വരുന്ന ഹരിയുമായി കൂട്ടിമുട്ടിയത്. " ശ്ഹ്..... അമ്മേ " തല പതിയെ തടവിക്കൊണ്ട് ഗൗരി ഹരിയെ നോക്കിയപ്പോ അവനും നെറ്റി തടവുകയായിരുന്നു. " ഞാൻ കണ്ടില്ല അതാ... " അവൾ തറയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. " അല്ല നീ ഈ ഡ്രസ്സ്‌ ഒകെ എടുത്തോണ്ട് എങ്ങോട്ടാ... " അവൻ സംശയത്തോടെ അവളുടെ കൈയ്യിൽ ഇരുന്ന ഡ്രസ്സിലേക്ക് കൈചൂണ്ടി. " അത്... ഞാൻ കുളിക്കാൻ വേണ്ടി.... കുളത്തിലേക്ക്.... "

" കുളത്തിലേക്കോ...... ഇവിടെ ബാത്റൂം ഇവിടെ ഉണ്ടല്ലോ പിന്നേ നീ എന്തിനാ കുളത്തിലേക്ക് പോകുന്നത്. " " അത്.... ഞാൻ കുളത്തില കുളിക്കുന്നത്... " " ഹ്മ്മ്... ഇനി അത് വേണ്ട... ശീലങ്ങളെല്ലാം മാറ്റുന്നതാണ് നല്ലത് " ഹരി അതും പറഞ്ഞ് കട്ടിലിലേക്ക് കയറി കിടന്നു. ഹരി മുറിയിൽ ഉണ്ടായിരുന്നതിനാൽ ഗൗരിക്ക് ആ ബാത്‌റൂമിൽ കുളിക്കുന്നത് എന്തോ ഒരു അസ്വസ്ഥത ഉളവാക്കി...... അവൾ പിന്നെയും കറങ്ങി തിരിയുന്നത് കണ്ട് ഹരി എന്ത്‌ എന്നർത്ഥത്തിൽ പുരികം ഉയർത്തി ചോദിച്ചു. " അത്.... ഹരിയേട്ടൻ ഇവിടെ ഇരിക്കുമ്പോ... " " ഞാൻ ഇവിടെ ഇരുന്നാൽ എന്താ പ്രശ്നം.. " " അല്ല... സാരീ ബാത്‌റൂമിൽ നിന്നും ഉടുക്കാൻ പറ്റില്ല..... അപ്പൊ.... " " ഇങ്ങനെ വലിച്ചു നീട്ടണ്ട കാര്യം ഇല്ല... ഞാൻ റൂമിൽ നിന്നും പോണോ.. " അവൻ ചോദിച്ചതിന് അവൾ അതെ എന്നർത്ഥത്തിൽ തലകുലുക്കി. അവൻ കട്ടിലിൽ നിന്നും പുറത്തേക്ക് നടക്കുന്നതിനിടയിൽ അവളുടെ അടുത്തേക്ക് വന്നു. " ഗൗരിക്ക് എന്തേലും എന്റടുത്തു പറയണമെങ്കിൽ ഡയറക്റ്റ് ആയി പറയാം... അല്ലാതെ കറങ്ങി തിരിഞ്ഞു മനുഷ്യന് മനസിലാവാത്ത രീതിയിൽ അല്ല പറയേണ്ടത്.. മനസ്സിലായില്ലേ... "

അവൾ അതിനൊന്നു തലകുലുക്കി..... ഷവറിൽ നിന്നും തണുത്ത വെള്ളം ശരീരത്തിലൂടെ ഒഴുകിയിറങ്ങുന്നുണ്ടെങ്കിലും.. അതിനെ തോല്പ്പിക്കും വിധം കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു അവൾക്ക് ... മുന്നിലോട്ട് ഇനി എന്താണ് തന്റെ ജീവിതം എന്നറിയാതെ അവൾ ആ ശവറിന്റെ ചോട്ടിൽ കുറച്ചു നേരം കണ്ണുകലടച്ചു നിന്നു........... കുളിയെല്ലാം കഴിഞ്ഞു ഗൗരി ദൃതിയിൽ അടുക്കളയിലേക്ക് പോയി. " ദൈവമേ... ഇന്നൊരുപാട് താമസിച്ചു... " അവൾ സ്വയം പറഞ്ഞ് കൊണ്ട് അടുക്കളയിലേക്ക് കയറിയതും രമണി മാമി അവിടെ ഉണ്ടായിരുന്നു. ഗൗരിയെ കണ്ടതും കടന്നൽ കുത്തിയ പോലെ ആ മുഖം വീർത്തു വന്നു. " കെട്ടിലമ്മ എഴുന്നള്ളിയോ..... സമയo ഉച്ച ആകുന്നതേ ഉള്ളു.. കുറച്ചു നേരം കൂടി അവനെയും കെട്ടിപിടിച്ചു കിടന്നുടായിരുന്നോ നിനക്ക് " പരിഹാസം നിറഞ്ഞ വാക്കുകൾ അവൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പെട്ടെന്ന് രമണി മാമി അങ്ങനെ പറഞ്ഞപ്പോ അവൾക്ക് കണ്ണീരു തടഞ്ഞു വെക്കാൻ ആയില്ല. " എന്തിനാ മോങ്ങുന്നേ..... നിന്നെ വേദനിപ്പിച്ച ഞങ്ങളെയൊക്കെ മൂക്കിൽ കേറ്റുമെന്നല്ലേ അവൻ പറഞ്ഞിരിക്കുന്നെ...

അന്നേ എല്ലാരും പറഞ്ഞതാ നിന്റെ തള്ള ശെരിയല്ലായിരുന്നു അതുകൊണ്ട് നിന്നെയും ഇവിടെ നിർത്താണ്ടന്ന്.... മുത്തശ്ശി കേട്ടില്ല....... അല്ല ഈ തറവാട്ടിൽ നിന്നെ പോലുള്ള ഒരുത്തിയെ കെറ്റിയതിനു നീ ഞങ്ങൾക്ക് നല്ല സമ്മാനം ആണല്ലോ തന്നത്..... " " മാമി ഞാൻ.... " " ച്ചി... നിർത്തടി.. ഞാൻ ഏങ്ങനാ നിനക്ക് മാമി ആകുന്നത്... വലിഞ്ഞുകേറി വന്നു ബന്ധം സ്ഥാപിച്ചിട്ട്... മാമി പോലും..... " ഗൗരി ഒന്നും മിണ്ടാതെ നിന്നു..... അവൾക്കറിയാമായിരുന്നു അനാഥ ആയ തനിക്ക് ഒരു ദിവസം മുൻപ് വരെ മുത്തശ്ശി മാത്രമായിരുന്നു കൂട്ട്... എന്നാൽ ഇന്ന് തന്നെ ആശ്വസിപ്പിക്കാൻ പോലും ആരുമില്ല... അവൾ കണ്ണുകൾ തുടച് തിരിഞ്ഞു നടന്നു.... " അല്ല കെട്ടിലമ്മ എങ്ങോട്ടാ ഈ പോണത്..... നിനക്ക് ഞാൻ വെച്ചുവിളമ്പി തരും എന്ന് കരുതിയാണോ നീ പോകുന്നേ... അഹ് കൊള്ളാം... നിന്റെ ഈ ഹുങ്ക് ഒക്കെ ഹരിയോട് മതി എന്നോട് വേണ്ട........ " രമണി വേഗം അടുക്കളയുടെ പിന്നാമ്പുറത്തുനിന്നും കുറച്ചതികം തുണികൾ എടുത്ത് കൊണ്ട് വന്നു... " ദെ ഇതൊക്കെ ഒന്ന് കഴുകി ഇട്ടേ..... വേഗം..... ഉച്ച കഴിഞ്ഞ മഴ കാണും. അതിനുമുമ്പ് ഉണക്കി മടക്കി വെക്കണം.

എന്റെ മോള് കാത്തു ഇന്ന് മുതൽ ഇങ്ങോട്ടേക്കു താമസം മറ്റുവാണ്....... അവൾക്ക് വേണ്ടതൊക്കെ നീ വേണം ചെയ്തുകൊടുക്കാൻ... മനസിലായല്ലോ " എല്ലാത്തിനും ഗൗരിയോന്ന് തല കുലുക്കുക മാത്രം ചെയ്തു..... പിന്നാമ്പുറത്ത് കൂട്ടി ഇട്ടിരിക്കുന്ന തുണി മുഴുവൻ അലക്കി അത് ഉണക്കാൻ ഇടുമ്പോഴാണ് ഹരി അങ്ങോട്ടേക്ക് വരുന്നത്. " നീ എന്തിനാ ഗൗരി ഇതൊക്കെ ചെയ്യുന്നേ..... വേലക്കു വരുന്ന നാണിയമ്മ ഒകെ ഇവിടെ " " അത്...... ഹരിയേട്ടാ " ഗൗരി എന്തു പറയണം എന്നറിയാതെ കുഴങ്ങി നിന്നപ്പോഴാണ് രമണി അങ്ങോട്ടേക്ക് വരുന്നത്... " അത് മോനെ ഞാൻ ഈ തുണിയൊക്കെ കഴുകിയത്... ഇപ്പൊ നല്ല മുട്ടുവേദന അതാ ഗൗരി മോളോട് ഇതെല്ലാം കൊടുത്ത് ഉണക്കാൻ ഇടാൻ പറഞ്ഞത് " മുഖത്ത് നല്ല വിനയം വരുത്തിയാണ് രമണി അത് പറഞ്ഞതെങ്കിലും ഹരിക്ക് അവരെ ഒട്ടും വിശ്വാസം ഇല്ലായിരുന്നു കാരണം ഇന്നലെ ഗൗരിയെ കുറ്റം പറഞ്ഞിട്ട് ഇന്ന് മോളേ എന്ന് വിളിച്ചപ്പോ തന്നെ അതിൽ എന്തോ ഒരു പന്തികേട് അവനു തോന്നിയെങ്കിലും ഹരി അതിലൊന്നും ഇടപെടാതെ രമണിയെ നോക്കി ഒന്ന് മൂളിട്ട് പോയി.

" ഗൗരി..... ഞൻ പറയുന്ന വല്ലതും അവനോട് നീ പറഞ്ഞാൽ ഉണ്ടല്ലോ...... പിന്നെ നീ കൂടുതൽ കാലം അവന്റെ ഭാര്യ ആയി ഇരിക്കേണ്ടി വരില്ല..... അന്ന് കല്യാണത്തിന്റെ തലേന്ന് കാത്തുവും ഹരിയും തമ്മിൽ എന്തോ വഴക്കുണ്ടായി അതിന്റെ വാശിക്കാടി അവൻ നിന്നെ കെട്ടിയത്..... ആ പ്രശ്നങ്ങൾ പറഞ്ഞു തീർത്തു പഴയതുപോലെ ആക്കനാ ഇന്ന് കാത്തു ഇങ്ങോട്ടേക്കു താമസം മാറ്റുന്നത് " പെട്ടെന്ന് കാത്തു വരുന്നതിന്റെ കാരണം കേട്ടപ്പോ ഗൗരിയുടെ മനസ്സിൽ ഒരു വെള്ളിടി വെട്ടുന്നതുപോലെ തോന്നി.. അവൾ പതിയെ അവളുടെ താലി കൈയിൽ ചേർത്ത് പിടിച്ചു. " ദൈവമേ കാത്തുവരുന്നത് ഹരിയേട്ടനെ എന്റെ അടുക്കൽ നിന്നും തട്ടി എടുക്കാനാണോ " അവൾ ഒരു നിമിഷം തന്നോട് തന്നെ ചോദിച്ചെങ്കിലും അവൾക്ക് പെട്ടെന്ന് തന്നെ ഉത്തരം കിട്ടി.......... " നീ കുറച്ചു നാൾ എന്റെ ഭാര്യയായി അഭിനയിച്ചാമതി... നിനക്ക് വേണ്ടുന്ന പണം ഞാൻ തരാം " ഹരിയുടെ വാക്കുകൾ ആ നിമിഷം അവളുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു..... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story