നിന്നിലൂടെ പെണ്ണെ: ഭാഗം 8

ninniloode penne

എഴുത്തുകാരി: സജന സാജു

ഗൗരി ഓരോ ജോലികളും വേഗം ചെയ്തു തീർത്തുകൊണ്ടിരുന്നു....ഒരെണ്ണം കഴിയുമ്പോ അടുത്ത ജോലിയുമായി രമണി കൂടെത്തന്നെ ഉണ്ട്.. എല്ലാ ജോലിയും തീർത്തു കഴിഞ്ഞപ്പോഴെക്കും സമയo 3 മണി ആയി... ഇതുവരെ താൻ എന്തേലും കഴിച്ചോ എന്ന് ചോദിക്കാൻ പോലും ആരുമില്ലാത്തതോർത്തപ്പോൾ അവളുടെ കൺകോണിൽ നിന്നും ഒരിറ്റുകണ്ണീർ കവിളുകളെ പുൽകി താഴെക്ക് ഒഴുകി. പെട്ടെന്നാണ് മുറ്റത്തുനിന്നും ഒരു കാറിന്റെ ശബ്ദം അവൾ കേട്ടത്. കാത്തു ആയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു അവൾ ഉമ്മറത്തേക്ക് നടന്നു. " ആഹാ എന്റെ മോൾ വന്നോ....... " ഗൗരി ഉമ്മറത്തെത്തുമ്പോ കാണുന്നത് കാത്തുവിനെയും ചേർത്ത് പിടിച്ചു നിൽക്കുന്ന മുത്തശ്ശിയെ ആണ്. അങ്ങോട്ടേക്ക് പോകാതെ അവൾ ആ വാതിൽ പടിക്കെ നിന്നു. " എന്റെ കുട്ടി ഈ രണ്ടു ദിവസം കൊണ്ട് തന്നെ നന്നായി ക്ഷീണിച്ചു... ആ പഴയ ഐശ്വര്യം മുഴുവൻ പോയ പോലെ..... " കാത്തുവിന്റെ കവിളിൽ തലോടി മുത്തശ്ശി പറഞ്ഞു. " എനിക്ക്.... എനിക്ക് കൊഴപ്പം ഒന്നും ഇല്ല മുത്തശ്ശി...

വീട്ടിൽ നിന്നാൽ ആകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുവാ.... അതാ ഞാൻ ഇങ്ങോട്ടേക്കു വന്നത്..... ഞാൻ വന്നത് ഹരിയേട്ടന് ബുദ്ധിമുട്ടാകുമോ മുത്തശ്ശി " ഒരു തേങ്ങലോടെ അവളത് പറഞ്ഞ് മുത്തശ്ശിയുടെ നെഞ്ചിലേക്ക് ചെയുമ്പോ ഗൗരിയുടെ നെഞ്ചിൽ തീ ആയിരുന്നു. " ഭഗവാനെ അർഹതയില്ല ഈ താലി അണിയാൻ എന്നെനിക്കറിയാം.. എന്നാലും ഇത് എന്റെ മാറിൽ ചേർന്ന ആ നിമിഷം മുതൽ ഹരിയേട്ടനെ ഞാൻ പ്രാണനായി സ്നേഹിച്ചു തുടങ്ങി..... ഈ താലി എന്റെ കഴുത്തിൽ നിന്നും ഇറങ്ങുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്... " അവൾ ഒരു നിമിഷം ദൈവങ്ങളോട് പ്രാർത്തിച്ചു. " എന്ത്‌ നോക്കി നിക്കുവാ.. അശ്രീകരം മാറങ്ങട് " രമണിയുടെ വാക്കുകളാണ് അവളെ തിരിച് ബോധത്തിലേക്ക് കൊണ്ട് വന്നത്. " എന്ത്‌ നോക്കി നിക്കുവാടി.... ആരേലും വന്നാൽ അവർക്ക് തൊണ്ട നനക്കാൻ എന്തേലും കൊടുക്കണം എന്നറിയില്ലേ.... പൊ.. പോയി എന്തേലും കുടിക്കാൻ എടുത്തിട്ടുവാ " രാമണിയുടെ വാക്കുകൾക്ക് ഒന്ന് തലകുലുക്കിയതിനു ശേഷം അവൾ അടുക്കളയിലേക്ക് പാഞ്ഞു.

അവൾ പെട്ടെന്ന് തന്നെ എല്ലാവർക്കും കുടിക്കാനുള്ളതും എടുത്തുകൊണ്ട് തിരികെ വന്നു. " ഹം... അങ്ങോട്ട് കൊടുക്ക് " രമണി ഒരു ഗ്ലാസ്‌ നാരങ്ങ വെള്ളമെടുത്ത് കാത്തുവിന്റെയടുത്തേക്ക് വിരൽ ചൂണ്ടി. ഗൗരി പതിയെ കാത്തുവിന്റെ അടുത്തേക്ക് പോയി അവൾക്കും മുത്തശ്ശിക്കും കുടിക്കാനുള്ളത് കൊടുത്തിട്ട് തിരിഞ്ഞു നടക്കുമ്പോഴാണ് മുത്തശ്ശി വിളിച്ചത്. " ഗൗരി......... " " എന്താ മുത്തശ്ശി.. " " ഹരി എവിടെ പോയതാ...... എന്നോടൊന്നും പറഞ്ഞില്ല... നിന്നോടെന്തേലും പറഞ്ഞോ..? " ഗൗരി ഒരു നിമിഷം ഒന്നും മിണ്ടാതെ നിന്നു.... തന്നെ ഒരു ഭാര്യയായിപ്പോലും കാണാത്ത അദ്ദേഹം തന്നോടെന്ത് പറയാനാണ്. " ഗൗരി നിന്നോടാ ചോദിച്ചേ... അവൻ എന്തേലും പറഞ്ഞോ " " ഇല്ല മുത്തശ്ശി... എന്നോടൊന്നും പറഞ്ഞില്ല " അവൾ തിരികെ അടുക്കളയിലേക്ക് പോയി. കാത്തു തറവാട്ടിൽ വന്നുങ്കിലും അന്നത്തെ ദിവസം അവൾ മുറിക്കു പുറത്തിറങ്ങിയതേ ഇല്ല....... എല്ലാരും ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹരിയുടെ ബുള്ളറ്റിന്റെ ശബ്ദം കേൾക്കുന്നത്... ആ ശബ്ദം കേട്ടപ്പോ തന്നെ ഗൗരി ഉമ്മറത്തേക്ക് നടന്നു. " മ്മ്.. എങ്ങോട്ടാ.. കുറച്ചു കറിയിങ് വിളമ്പ്.. " ഗൗരി തിരികെ വന്ന് പിന്നെയും അവർക്കൊക്കെ ആഹാരം നൽകുന്നതിലും....

അതിന് ശേഷമുള്ള അടുക്കളപ്പണിയും എല്ലാം കഴിഞ്ഞാണ് മുറിയിലേക്ക് വന്നത്.... അപ്പോഴേക്കും ഹരി ഉറങ്ങിയിരുന്നു. അവൾ പതിയെ മുറിയുടെ ഓരത്തായി മടക്കി വെച്ചിരിക്കുന്ന പുതപ്പും തലയിണയും എടുത്ത് തറയിലേക്ക് കിടന്നു............. "എടി നിന്നെ മുത്തശ്ശി മുത്തശ്ശി വിളിക്കുന്നു...." അടുക്കളയിൽ ജോലിചെയ്തുകൊണ്ടിരുന്ന ഗൗരിയോട് പുറംപണി ചെയ്യുന്ന ജാനുചേച്ചി ആണ് പറഞ്ഞത്. " എന്തിനാ ചേച്ചി വിളിക്കുന്നെ " " അതെനിക്കെങ്ങനെയറിയാം പെണ്ണെ.... നീ അങ്ങോട്ട് പോയി ചോദിക്ക് " ഗൗരി വേഗം മുത്തശ്ശിയുടെ അടുത്തെക്ക് പോയി. " ഗൗരി മോള് വാ... ഇങ്ങോട്ടിരിക്ക് " അവൾ മുത്തശ്ശിയെ അതിശയത്തോടെ നോക്കി കാരണം കല്യാണ ദിവസം മുത്തശ്ശി അവളോട് പറഞ്ഞാ വാക്കുകൾ ഒരിക്കലും അവൾക്ക് മറക്കാൻ പറ്റുന്നതായിരുന്നില്ല. " മുത്തശ്ശി വിളിച്ചൂന്ന് പറഞ്ഞു " " എനിക്ക് മോളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്.... നീയും ഹരിയും തമ്മിൽ ഒന്നും ഇല്ലേന്ന് മുത്തശ്ശിക്കറിയാം..... അവൾ പതിയെ തല താഴ്ത്തി.. " ഇനി ഉണ്ടാകാനും പാടില്ല... മനസ്സിലായോ " അവൾ ഒരു ഞെട്ടലോടെ മുത്തശ്ശിയെ നോക്കി. " നീ നോക്കുകയൊന്നും വേണ്ട കുട്ടി. ഞാൻ എല്ലാം നിന്റെ നല്ലതിനാ പറയുന്നേ..... കാരണം അവനൊരിക്കലും കാത്തുവിനെ മറക്കാൻ കഴിയില്ല.....

ഈ തറവാട്ടിലുള്ള എല്ലാരുടെയും സ്വപ്നം ആയിരുന്നു അവർ തമ്മിലുള്ള വിവാഹം.. എന്തോ ഒരു ദേഷ്യത്തിന്റെ പുറത്താണ് അവൻ നിന്നെ താലി കെട്ടിയത്.. ആ ദേഷ്യം മയുമ്പോഴേക്കും നീയും അവനിൽ നിന്നും മായും..... കാത്തുനും അവളുടെ വീട്ടുകാരും അവനെ പറഞ്ഞ് മനസിലാക്കി.... ഈ വിവാഹം ഒന്നുടെ നടത്താനാണ് വന്നിരിക്കുന്നത്... കുട്ടിയായിട്ട് എതിരൊന്നും പറയില്ലെന്ന് ഞാൻ അവർക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്...... ഇനി പൊക്കൊളു... ഇതിനെ കുറിച്ചൊന്നും അവനോട് പറയണ്ട " ഗൗരി മുത്തശ്ശിയുടെ അടുത്ത് നിന്നും എണീറ്റു. " മുത്തശ്ശി പഴപോലെ എന്നെ മോളേ എന്ന് വിളിച്ചപ്പോ ഒരു നിമിഷം ഞാൻ കരുതി എന്നെ ഹരിയേട്ടന്റെ ഭാര്യ ആയി അംഗീകരിക്കാൻ ആണെന്ന്... പക്ഷെ ഈ താലി കഴുത്തിൽ നിന്നും പറിച്ചു മാറ്റണം എന്ന് പറയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..... ഇതേ സമയം ഹരി അവന്റെ കൂട്ടുകാരനായ ജീവയെ കാണാൻ പോയിരുന്നു....... ജീവയും ഹരിയും ഒന്ന് മുതൽ പത്താം ക്ലാസ്സുവരെ ഒരുമിച്ച് പഠിച്ചവരായിരുന്നു... കൂടാതെ ഉറ്റ ചങ്ങാതിമാരും.

" ഇങ്ങനൊന്നും വേണ്ടിരുന്നില്ല ഹരി... നിനക്ക് കാത്തുവിനോട് ഇഷ്ടമില്ലെങ്കിൽ വിവാഹം തന്നെ വേണ്ടന്ന് വെച്ച പോരായിരുന്നോ അല്ലാതെ ആ പാവം ഗൗരിയെ ഇതിനിടയിലേക്ക് വലിച്ചിടണ്ടായിരുന്നു " " അവളുടെ കാര്യം പ്രശ്നം ഇല്ലെടാ.....അവൾക്ക് കൊറച്ചു പണം കൊടുത്തു സെറ്റിൽ ചെയ്യാം.. " " നീ ഇതെന്താടാ ഈ പറയുന്നേ... ഒന്നൂല്ലെങ്കിലും നീ താലികെട്ടിയ പെണ്ണല്ലേ അവൾ...... പാവമാടാ ആ പെണ്ണ്.. അച്ഛനും അമ്മയൊന്നും ഇല്ല.. " ഹരി ജീവനെ ഒന്ന് നോക്കി... ഹരിക്കത് പുതിയ അറിവായിരുന്നു. " ട തറവാട്ടിലെ കാര്യസ്ഥന്റെ ബന്ധു ആണെന്ന അവൾ എന്നോട് പറഞ്ഞത്.. " " ആര്.. ശങ്കൻമാമയുടെയോ..... അപ്പൊ നിനക്ക് ഗൗരിയെക്കുറിച്ചൊന്നും അറിയില്ലേ..? " ജീവൻ സംശയത്തോടെ ഹരിയെ നോക്കിയപ്പോ ഹരി ഇല്ലെന്നുള്ള അർത്ഥത്തിൽ തലയനക്കി. " എന്നാൽ നീ അറിയണം ഹരി... ഗൗരി ആരാണെന്നും അവളുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്നും എങ്ങനെ അവൾ ഈ തറവാട്ടിൽ എത്തിയെന്നുമെല്ലാം... " ഹരി ജീവനെത്തന്നെ നോക്കി.... താൻ താലികെട്ടിയ പെണ്ണിനെക്കുറിച്ച്...... ഇതുവരെ താൻ ഭാര്യ ആയി കാണാത്ത തന്റെ ഭാര്യെക്കുറിച്ചറിയാൻ............ തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story