നിന്നിലൂടെ പെണ്ണെ: ഭാഗം 9

ninniloode penne

എഴുത്തുകാരി: സജന സാജു

പാലക്കാട്‌ പട്ടാമ്പിക്ക് അടുത്ത് ഒരു ചെറിയ ഗ്രാമത്തിലായിരുന്നു ഗൗരിയും അച്ഛനും അമ്മയും താമസിച്ചിരുന്നത്....... മുല്ലശ്ശേരി മനയിലെ ദേവദത്തൻ ഒരു സാധാരണകാരിയെ പ്രണയിക്കുന്നതിൽ ആദ്യo മുതലേ ആ കുടുംബത്തിലെ എല്ലാരും എതിർത്തിരുന്നു... എന്നാൽ അവരുടെ എതിർപ്പൂനെയൊക്കെ മറികടന്നു ഗൗരിടെ അച്ഛൻ അവളുടെ അമ്മയെ വിവാഹം കഴിച്ചു........ഇരുകൂട്ടരുടെയും വീട്ടുകാർക്ക് ഇഷ്ടമില്ലാത്തതിനാൽ പിനീടങ്ങോട്ട് ദേവാദത്തനും സാവിത്രിയും ഒരുമിച്ച് ആരുടേയും ആശ്രയം ഇല്ലാതെ ജീവിച്ചു.... നിനച്ചിരിക്കാത്ത നേരത്താണ് അത് സംഭവിച്ചത്.......... ഒരു രാഷ്രീയ കൊലപാതകം ആണെന്നൊക്കെയാണ് പറയുന്നത്..... പിന്നീടാങ്ങോട്ട് സാവിത്രി തനിച്ചായിരുന്നു ജീവിതത്തിൽ...... നാളുകൾ പൊയ്ക്കൊണ്ടിരിക്കെയാണ് അവർ മനസിലാക്കുന്നത് തന്റെ പ്രാണന്റെ ജീവൻ ഉള്ളിൽ തുടിക്കുന്നുണ്ടെന്നു........ പിന്നീടാങ്ങോട്ട് സാവിത്രി ജീവിച്ചത് ആ കുഞ്ഞിന് വേണ്ടിയായിരുന്നു........ ആരും തങ്ങളെ സാഹക്കാൻ ഇല്ലെന്ന് മനസിലാക്കിയതോടെ അവൾ പാടത്തെ ജോലിക്കും വീട്ടുജോലിക്കും പോയി ജീവിച്ചു.....

ആ ജീവിതം അവർക്ക് നരകതുല്യമായിരുന്നെങ്കിലും വയറ്റിലെ കുഞ്ഞിനെക്കുറിച്ചോർക്കുമ്പോ ഇനിയും പൊരുതി ജീവിക്കണം എന്ന് തീരുമാനിച്ചു...... അവിടെയും വിധി അവരെ ചതിച്ചു......... പ്രസവസമയത്ത് തന്റെ കുഞ്ഞിനെ കാണണമെന്ന മോഹത്താൽ അടച്ച കണ്ണുകൾ പിന്നീടവൾ തുറന്നില്ല....... അപ്പോഴേക്കും സാവിത്രിയുടെ ചേച്ചി ആാാ ചോരക്കുഞ്ഞിനെ ഏറ്റെടുക്കാൻ വന്നു... കാരണം കല്യാണം കഴിഞ്ഞ് 5 വർഷമായിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ അവർക്ക് ഭാഗ്യം ഇല്ലായിരുന്നു....... കുഞ്ഞിനേയും കൊണ്ട് വീട്ടിലെത്തിയത് അവരുടെ ഭർത്താവിന് ഒട്ടും തന്നെ ഇഷ്ടപ്പെട്ടില്ല.... അതിനാൽ തന്നെ ഗൗരിയുടെ ചെറുപ്പകാലം മുഴുവൻ അവൾക്ക് വേദനകൾ മാത്രമായിരുന്നു....... സ്കൂളിൽ വിടാനോ... നല്ല ഉടുപ്പുകൾ ഇടാനോ.. എന്തിനേറെപ്പറയുന്നു നല്ല ഭക്ഷണം പോലും അയാൾ അവൾക്ക് നിഷേധിച്ചു....... ഗൗരി വളർന്നു വരുന്നതിനനുസരിച് അയാൾക്ക് അവളോട് സ്നേഹം കൂടി കൂടി വന്നു.... പക്ഷെ അത് അവളുടെ ശരീരത്തിനോടായിരുന്നു..... അവളുടെ വളർത്തമ്മ പതുക്കെ അവളെ വെറുത്ത് തുടങ്ങിയിരുന്നു...

കാരണം തന്റെ ഭർത്താവിന് ഗൗരിയോടുള്ള മോഹം തന്നെ........... ഒരു ദിവസം ഗൗരിയുടെ ഒരു നിലവിളി ആ വീട്ടിൽ നിന്നും പുറത്തേക്ക് വന്നു....... ആ മനുഷ്യൻ അവളെ ഉപദ്രവിക്കാൻ നോക്കി.... എന്നാൽ ഇത് കണ്ടുകൊണ്ട് വന്ന അവളുടെ ആ വളർത്തമ്മ കുറ്റം ഗൗരിയുടേതാണെന്നും തന്റെ ജീവിതം നശിക്കാൻ വേണ്ടിയാണു അവൾ ജനിച്ചതെന്നും പറഞ്ഞ് കുറച്ച് പഴകിയ തുണികളുള്ള ഒരു ഭാണ്ഡക്കെട്ട് അവൾക്ക് മുന്നിലേക്ക് വലിച്ചെറിഞ്ഞു ആ വീടിന്റെ വാതിൽ കൊട്ടിയടച്ചു.......... ഇനി എങ്ങോട്ട് പോകും എങ്ങനെ ജീവിക്കും എന്നൊന്നും അറിയാതെ അവൾ ആ ഭാണ്ഡകെട്ടും എടുത്ത് എങ്ങോട്ടേക്കണന്നറിയാതെ നടന്നു...... ,....ജീവൻ ഗൗരിയെ കുറിച് പറഞ്ഞത് കേട്ടപ്പോ ഹരിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു... താൻ ഇതൊന്നും അറിഞ്ഞിരുന്നില്ല... ഒരു പക്ഷെ അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഈ വിവാഹനാടകത്തിലേക്ക് അവളെ താൻ ഒരിക്കലും വലിച്ചിടില്ലായിരുന്നു. " ഹരി.... ഒരു പെണ്ണ് ഒരായുസ് മുഴുവൻ സഹിക്കേണ്ടതെല്ലാം ഈ ചെറിയ പ്രായത്തിൽ തന്നെ അവൾ അനുഭവിച്ചു.......

ഇനി മുന്നോട്ടുള്ള ജീവിതം... അത്... അത് നീ കൂടി നശിപ്പിച്ചാൽ പിന്നേ..... അവരും നീയും തമ്മിൽ എന്ത്‌ വ്യത്യാസം ആണെടാ ഉള്ളത് " ജീവന്റെ ആ ചോദ്യത്തിന് ഹരിയുടെ പക്കൽ ഉത്തരം ഇല്ലായിരുന്നു.. " ടാ എനിക്കിതൊന്നും. അറിയില്ലായിരുന്നു.... അവൾ എന്നോട് പറഞ്ഞത് ശങ്കരമാമയുടെ ബന്ധു ആണെന്ന... ഈ നിമിഷം വരെ ഞാൻ അങ്ങനെയാ വിശ്വസിച്ചിരുന്നതും... " " ശങ്കരമാമയാണ് അവളെ തറവാട്ടിലേക്ക് കൊണ്ട്വന്നത്... അതിനാലാവം അവൾ അങ്ങനെ നിന്നോട് പറഞ്ഞത്.... എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു... അവളിപ്പോ നിന്റെ ഭാര്യയാണ്.... ഇനിയെങ്കിലും അവളെ കരയിക്കരുത്... നീ കുന്നിക്കുരുവോളം സ്നേഹം അവൾക്ക് കൊടുത്താൽ അവൾ കുന്നോളം നിന്നെ സ്നേഹിക്കും... കാരണം അവൾ ഇതുവരെ സ്നേഹം എന്താണെന്നു അറിഞ്ഞിട്ടില്ല... " ജീവൻ പറഞ്ഞാ ഓരോ വാക്കുകളും ഹരിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു....... " ഞാൻ ഇതുവരെ അവളെ എന്റെ ഭാര്യയായി സങ്കൽപ്പിച്ചു പോലും നോക്കിയിട്ടില്ല...... കാത്തു മാത്രമായിരുന്നു മനസ്സിൽ... പക്ഷെ ഒരു തെറ്റും ചെയ്യാത്ത അവളുടെ ജീവിതം ഞാൻ നശിപിക്കില്ല ... അവൾക്കിഷ്ടമാണേൽ.... " ഹരി അവന്റെ വാക്കുകൾ അവിടെ വെച്ച് നിർത്തി. " ഇഷ്ടമാണേൽ....? "

" ഗൗരിക്ക് എന്നെ ഇഷ്ടമാണേൽ അവളെ ഞാൻ കൂടെക്കൂട്ടും....ഇനിമുതൽ ഞാൻ അവളെ സ്നേഹിക്കാൻ ശ്രമിക്കാം " ഹരിയുടെ വാക്കുകൾ കേട്ടപ്പോ ജീവന് ഒരുപാട് സന്തോഷമായി... ജീവൻ പതുക്കെ അവന്റെ തോളിൽ കൈവെച്ചു. അതിന് മറുപടിയായി ഹരി ഒന്ന് ചിരിക്കുകമാത്രമായിരുന്നു... എന്നാൽ ആ ചിരിയിൽ ഹരി ഉറപ്പിച്ചു ഒരിക്കലും ഗൗരിയെ കൈവിടില്ലെന്ന്.  അവൻ തിരികെ തറവാട്ടിൽ എത്തി. മുത്തശ്ശിയുടെ മുറിയിലേക്കൊന്ന് എത്തി നോക്കി.... " മുത്തശ്ശി ഇതേവിടെ പോയി...... ഒന്നെങ്കിൽ ഉമ്മറത്ത് അല്ലെങ്കിൽ ഈ മുറിയിൽ സാദാരണ ഇവിടെ രണ്ടിടത്തും ആണ് കാണുന്നത്...... ഇപ്പൊ എനിക്ക് മുത്തശ്ശി മുഖം തരാറേ ഇല്ല... കാരണം ഈ കല്യാണം തന്നെ " ഹരി സ്വയം പറഞ്ഞുകൊണ്ട് മുകളിലെ അവന്റെ മുറിയിലേക്ക് നടന്നു ..... പെട്ടെന്നാണ് തൊട്ടപ്പുറത്തെ മുറിയിൽ നിന്നും മുത്തശ്ശിയുടെ ശബ്ദം കേൾക്കുന്നത്.... സാദാരണ ആ മുറി എന്നും അടഞ്ഞുകിടക്കാറാണ് പതിവ്..... ഹരി പെട്ടെന്ന് ആ മുറിയിലേക്ക് പോയി അവിടെ ചെന്നതും അവൻ കണ്ട കാഴ്ച്ച അവനെ ഞെട്ടിച്ചു കളഞ്ഞു.... കാത്തുവും ഒപ്പം മുത്തശ്ശിയും... അവർ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. "കാത്തു നീ എന്താ ഇവിടെ..... ഈ തറവാട്ടിൽ ഇനി മേലാൽ നിന്നെ കാണരുതെന്ന് ഞാൻ പറഞ്ഞിട്ടില്ലേ..."

ഹരി കാത്തുവിനെ നോക്കി ദേഷ്യത്തോടെ ചോദിച്ചു... പക്ഷെ അതിനുത്തരം പറഞ്ഞത് മുത്തശ്ശിയാണ്.... " ഞാൻ മരിച്ചതിനു ശേഷo മതി ഇവിടെയുള്ള നിന്റെ ഭരണം.... ഇപ്പൊ എനിക്കിഷ്ടം ഉള്ളവരൊക്കെ ഇവിടെ വരും താമസിക്കും അതിലൊന്നും തല്ക്കാലം എന്റെ മോൻ ഇടപെടേണ്ട മനസിലായല്ലോ " മുത്തശ്ശി പറഞ്ഞത് കേട്ടയുടൻ ഹരി തിരികെ അവന്റ മുറിയിലേക്ക് വന്നു..... കാത്തുവിനെ കണ്ടതും ഒരുനിമിഷം പഴയതൊക്കെ അവന്റെ മനസ്സിൽ കൂടി കടന്ന് പോയി. പിന്നീട് രാത്രി ആയപ്പോഴാണ് താൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയത് അതും ഗൗരി വന്ന് വിളിച്ചപ്പോ. " അതെ.... ആഹാരം എടുത്ത് വെച്ചിട്ടുണ്ട്... കഴിക്കാൻ വരുന്നില്ലേ '" അവളുടെ ചോദ്യത്തിന് ഹരി ഒരു മൂളലിൽ ഉത്തരം നൽകി. അവൻ താഴെക്ക് വന്നപ്പോ കാണുന്നത് മുത്തശ്ശിയും രാമണിമാമിയും കാത്തുവും കൂടി ആഹാരം കഴിക്കുന്നു....

പക്ഷെ അവന്റെ കണ്ണുകൾ തിരഞ്ഞത് ഗൗരിയെ ആയിരുന്നു. " നീ എന്താ നോക്കികൊണ്ട്‌ നിക്കുന്നത്.... ആഹാരം കഴിക്കുന്നില്ലേ " മുത്തശ്ശിയുടെ ചോദ്യം കേട്ടതും അവന്റെ മിഴികൾ ഗൗരിയെ തിരയുന്നത് നിർത്തി. ഹരി ആഹാരം കഴിക്കാനായി ഇരുന്നു. " മോളേ കാത്തു നീ എന്താ നോക്കി ഇരിക്കുന്നെ.. അവനു ചോറ് വിളമ്പിക്കൊടുക്ക് " രമണിമാമിയയാണ് പറഞ്ഞത്... അത് കേട്ടതും ഒരു ഞെട്ടലോടെ കാത്തു ഹരിയെ നോക്കി... ഹരി ഒന്നും മിണ്ടാതെ ഇരിക്കുന്നു. കാത്തു പതിയെ ചോറ് വിളമ്പനായി എണീറ്റതും. " ഗൗരി......... " ഹരി ഗൗരിയെ വിളിക്കുന്നത് കേട്ട് കാത്തു ഒരു നിമിഷം നിന്നു. മുത്തശ്ശി : നീ എന്തിനാടാ ഗൗരിയെ വിളിക്കുന്നത്... നിനക്ക് എന്തേലും വേണമെങ്കിൽ ഞങ്ങളൊക്ക ഇവിടെ ഇരിപ്പുണ്ടല്ലോ..... ഹരി : എനിക്ക് ആഹാരം തരേണ്ടത് എന്റെ ഭാര്യയാണ്.. അല്ലാതെ കണ്ണിക്കണ്ട അവളുമാരല്ല.. അത് കേട്ടതും കാത്തു ഒരു പൊട്ടിക്കരച്ചിലോടെ അവളുടെ മുറിയിലേക്കോടി........... തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story