നിന്നോളം.....❣: ഭാഗം 1

ninnolam

എഴുത്തുകാരി: VALLI STAR

" ഇങ്ങോട്ട് കയറി കിടക്കെടി.... അവൾടെ അമ്മൂമ്മടെ കരച്ചില്.... ഇനിയെങ്ങാനും നീ വാ തുറന്നാൽ.... "" സെറ്റ് സാരിയും മുല്ലപ്പൂവും ചൂടി ഡോറിൽ ചാരി ഏങ്ങി കരയുന്ന തുമ്പിപെണ്ണിനെ നോക്കി അലക്സ് കണ്ണുരുട്ടി.... " അലക്സിനെ എനിക്ക് ഇഷ്ട്ടല്ല.... നീ ദുഷ്ട്ടനാ...! " വിറക്കുന്ന ചുണ്ടുകളെ കടിച്ചു പിടിച്ചു കൊണ്ടവൾ അവനെ പേടിയോടെ നോക്കി.... " പിന്നാരാടി നല്ലവൻ..... നിന്റെ തന്ത വാസുവോ....!! "" ഈർഷ്യത്തോടെ അലക്സ് പല്ലുകടിച്ചു.... ഞാ അലക്സിന്റെ കൂടെ കിടക്കൂല....! "" വാശിയോടെ തുമ്പിപ്പെണ്ണ് മുഖം കോട്ടി പിടിച്ചു.... " വേണ്ട നീ കിടക്കണ്ട.... ഞാൻ കിടത്തിക്കോളാം...!! "" പറച്ചിലിനോടൊപ്പം തന്നെ അലക്സ് അവളെ എടുത്തുയർത്തി കിടക്കയിലെക്കിട്ടു കഴിഞ്ഞിരുന്നു.... " ഞാൻ പറയുന്നതും അനുസരിച് അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം.... ല്ലാച്ചാൽ ഇച്ചായന്റെ കൊച്ച് കുറച്ച് വെള്ളം കുടിക്കും....!! ""

കൂർത്തു നിൽക്കുന്ന അവന്റെ കടും കാപ്പി മിഴികളിലേക്കവൾ വിതുമ്പലോടെ നോക്കി.... "" എനിക്ക് അലക്സിനെ ഇഷ്ട്ട.... പറഞ്ഞ് മുഴുപ്പിക്കും മുൻപേ അലക്സിന്റെ ഇളം ചുവപ്പ് അധരങ്ങൾ അവളുടെ മേൽചുണ്ടിൽ അമർന്നിരുന്നു.... കീയ്ചുണ്ടിനെയും ഒന്ന് കടിച്ചു വിട്ടു കൊണ്ടവൻ പകച്ചിരിക്കുന്ന തുമ്പി പെണ്ണിനെ നോക്കി പുച്ഛിച്ചു ചിരിച്ചു.... ______❣ ഇത് സകല താന്തോന്നിതരവും കയ്യിൽ കൊണ്ട് നടക്കുന്ന ഡേവിഡ് അലക്സ് .... കൂട്ടും കുടുംബവുമില്ലാത്ത ഒറ്റതടിയൻ..... കുടിച്ചും വലിച്ചും നടക്കുന്ന ചെകുത്താൻ.... അലക്സിന് നാട്ടിലെ പേരുകേട്ട മേലെടത്തു തറവാട്ടിലെ വാസുദേവിന്റെയും ജാനകിയുടെയും ഇളയ മകളായ 'താര' എന്ന തുമ്പിയോട് മുടിഞ്ഞ പ്രേമം....

അവൾക്കാണേൽ അലക്സിനെ കണ്ണിന് നേരെ കണ്ടൂടാ.... കെട്ട് പ്രായം തികഞ്ഞതും തുമ്പിക്ക് പല ആലോചനകളും വന്ന് തുടങ്ങി.... ഒടുക്കം ഒരു ഡോക്ടർ ചെക്കനുമായി കല്യാണം ഉറപ്പിച്ചു.... അവസാനം കല്യാണതലേന്ന് അലക്സ് അവന്റെ തുമ്പിയെ കട്ടെടുത്ത് സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു.... അതോടു കൂടി നാട്ടിൽ തുമ്പി പെണ്ണിന് ചീത്തപേരായി.... നാളെയാണ് ഡോക്ടർ ചെക്കനുമായുള്ള തുമ്പിയുടെ വിവാഹം.... അത് മുടങ്ങിയതിനുള്ള കരച്ചിലാണ് തുമ്പിപ്പെണ്ണിന്..... _______❣ ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാ വെളിച്ചത്തിൽ അവളുടെ ഒറ്റക്കൽ മൂക്കുത്തി കൂടുതൽ പ്രഭയോടെ തിളങ്ങി..... ചുണ്ടിൽ വിരിഞ്ഞ കുസൃതിയോടെ അവനത്തിലൊന്ന് തൊട്ടു നോക്കി..... പീലികൾ തിങ്ങി നിറഞ്ഞ അവളുടെ അടഞ്ഞ മിഴികളിൽ അവനൊന്ന് തലോടി..... തുമ്പികുട്ട്യേ.....!! "" ചിരിയോടെ അലക്സ് നീട്ടി വിളിച്ചു.... തുടരും......❣ 

Share this story