നിന്നോളം.....❣: ഭാഗം 10

ninnolam

എഴുത്തുകാരി: VALLI STAR

പ്രണയം പകുത്ത ദീർഘചുംബനം..... പരസ്പരം അടരാതെ ഇരുവരും മത്സരിച്ച് ചുംബിക്കുകയാണ്..... അലക്സിന് സ്വയം നിയന്ത്രിക്കാനായില്ല..... വല്ലാത്തൊരു ആവേശത്തോടെ അവന്റെ ബലിഷ്ടമായ കരങ്ങൾ തുമ്പിപെണ്ണിന്റെ ഉടലാകെ അലഞ്ഞു നടന്നു..... ഒടുവിലവ അവളുടെ ഇടുപ്പിലെ മറുകിൽ ചെന്ന് നിന്നു.... അവനവിടൊന്ന് തഴുകി.... തുമ്പിയൊന്ന് ഉയർന്നു പൊങ്ങി.... വല്ലാത്ത തളർച്ചയും വശ്യതയും അവളെ വിഴുങ്ങി..... എങ്കിലും അവനിൽ നിന്നൊരു മോചനം അവളാഗ്രഹിച്ചില്ല..... തുമ്പിയിലും പ്രണയം.... അവളുടെ മാത്രം അലക്സിനോട്.... അവന്റെ ഇളം ചുവപ്പ് ചൊടികളോട്.... കാപ്പി പൊടി മിഴികളോട്..... അവളിലെ പെൺ ഉടലിനെ തഴുകി തലോടുന്ന അവന്റെ കൈകളോട്.... എല്ലാം എല്ലാം തുമ്പിയുടേതാണ്.... അവൾക്ക് മാത്രം ഉള്ളതാണ്........

ചുണ്ടുകൾ തമ്മിലുള്ള വാശിയേറിയ ഏറ്റുമുട്ടലിൽ ഇടക്കെപ്പോയോ നാവുകളും നുഴഞ് കയറി.... തുമ്പിയിൽ നിന്നും ശീൽക്കാര ശബ്ദം അലയടിച്ചുയർന്നു... അവ അലക്സിന് പ്രണയഗാനം പോൽ തോന്നി തുടങ്ങി...... ഒടുവിലെപ്പോയോ അവന്റെ കൈകൾ തുമ്പിയുടെ ദാവണിതുമ്പിൽ ചുറ്റി പിടിച്ചതും അവളൊന്ന് പിടഞ്ഞു.... പതിയെ വളരെ പതിയെ അലക്സ് അവളുടെ ദാവണി മാറിൽ നിന്നും വലിച്ചു മാറ്റി.... എല്ലാം അവളറിയുന്നുണ്ടെകിലും ഒന്നും തടുക്കാൻ മനസ്സനുവദിക്കുന്നില്ലാത്ത പോൽ.... ഒരുപക്ഷെ അവളും ആഗ്രഹിച്ചിരിക്കാം .... അവനിലെ വാടാത്ത പ്രണയത്തെ.... തുമ്പിയാകെ തളർന്നു തുടങ്ങി.... വല്ലാത്തൊരു വെപ്രാളം അവളെ പൊതിഞ്ഞു.... ശ്വാസം കിട്ടാത്ത പോലെ.... ഒന്ന് പിടഞ്ഞു കൊണ്ടവൾ സർവ്വശക്തിയുമെടുത്തു അലക്സിനെ തള്ളിമാറ്റി..... അപ്രതീക്ഷിതമായ പെണ്ണിന്റെ ഉന്തിൽ അലക്സ് തറയിൽ മലർന്നടിച്ചു വീണു.....

ഔച്....!! "' വേദനയാൽ അലക്സൊന്ന് മുരണ്ടു... എന്തോന്നാടി....!! "'" നെറ്റിയൊന്ന് ചുളിച്ചു കൊണ്ടവൻ തുമ്പിപെണ്ണിനെ ഉരുട്ടി നോക്കി.... കുന്തം...! "' പറച്ചിലിനൊപ്പം തന്നെ കയ്യിൽ കിട്ടിയ തലയണ അവൾ അലക്സിന്റെ മുഖത്തേക്ക് എറിഞ്ഞിരുന്നു..... ശ്ശൊ...! ഒരു ഫ്ലോയിലങ് വരുവായിരുന്നു.... എല്ലാം കുളമാക്കി....! "' പൊട്ടിവന്ന ചിരിയെ അണപ്പല്ലിൽ കടിച്ചമർത്തി കൊണ്ടവൻ താടിയൊന്ന് ഉയിഞ്ഞു.... വൃത്തിയില്ലാത്തത്....! "' മുറുമുറുത് കൊണ്ടവൾ തിരിഞ്ഞു കിടന്നു... അപ്പോഴും അലക്സ് തറയിൽ തന്നെ.... ഡീ.... ഒന്നൂടെ നോക്കിയാലോ....! "' ഒരു പ്രത്യേക ഭാവത്തിൽ അലക്സ് തുമ്പിയുടെ ചുമലിൽ കൈവെച്ചു കൊണ്ട് ചോദിച്ചു..... മനുഷ്യന് നേരാവണ്ണം ശ്വാസം പോലും കിട്ടുന്നില്ല.... അപ്പയാ അടുത്തത് .... ഒന്ന് മാറങ്ങോട്ട്...!" കിതപ്പോടെ പെണ്ണ് അലക്സിനെ നോക്കി ചുണ്ട് കൂർപ്പിച്ചു..... ഇങ്ങു വാ തുമ്പികുട്ട്യേ.... ഇച്ചായൻ കുറച്ചു ശ്വാസമെങ്കിലും തരാം.....! "' കീയ്ചുണ്ട് കടിച്ചു പിടിച്ചു കൊണ്ടാലക്സ് തറയിൽ നിന്നും പൊടുന്നനെ എഴുന്നേറ്റിരുന്നു.... ഒന്ന് പോടോ...."

മുഖം കോട്ടികൊണ്ടവൾ അവനെ നോക്കി പുച്ഛിച്ചു... " ഇച്ചായന്റെ കണ്ട്രോൾ കളയാതെ വല്ലതും എടുത്തിട് തുമ്പേ ....! "' മുറുമുറുത്തു പുറം തിരിഞ്ഞ് കിടക്കുന്നവളെ നോക്കി കള്ളചിരിയാലെ അലക്സ് ബെഡിലേക്ക് കയറി കിടന്നു..... അയ്യേ....! "' ഒരലർച്ചയോടെ തുമ്പി ബ്ലാങ്കറ്റ് എടുത്ത് കഴുത്തോളം പൊതിഞ്ഞു.... മിയികൾ വെപ്രാളത്തോടെ ദാവണി ശാളിനായി തറ മുഴുവൻ അലഞ്ഞു നടന്നു.... ഉഫ് എന്നാ തണുപ്പാല്ലേ തുമ്പ്യെ.....! "'" കണ്ണ് രണ്ടും കൂർപ്പിച്ചിരിക്കുന്നവളെ നോക്കി കുസൃതിയോടെ പറഞ്ഞു.... ഒപ്പം തന്നെ തുമ്പി പുതച്ച പുതപ്പ് നിമിഷനേരം കൊണ്ടലക്സ് കൈക്കലാക്കി.... വ..ഷളത്തരം കാ..ണിക്കാതെ അതിങ് താ അലക്സേ....! "' വെപ്രാളം കൊണ്ട് വാക്കുകൾ പലതും മുറിഞ്ഞു പോയി.... ഇരു കൈകൾ കൊണ്ടും മാറുമറച്ചവൾ അലക്സിനെ ദയനീയമായി നോക്കി..... അത് കാണെ അവന് പാവം തോന്നി....

കയ്യിലൊളിപ്പിച്ച ദാവണി തുമ്പെടുത്തവൻ തുമ്പിക്ക് നേരെ നീട്ടി..... ആ കുഞ്ഞി നക്ഷത്ര കണ്ണുകൾ വിടർന്നു.... തരുവോ....! "' അവന്റെ കയ്യിലേക്ക് നോക്കിയവൾ നിഷ്കളങ്കമായി ചോദിച്ചു..... അലക്സിന് ഒരു നിമിഷം അവളുടെ അവസ്ഥയോർത്തു വല്ലാത്ത അലിവ് തോന്നി.... ഇരു മിയികളും ചിമ്മിയവനൊന്ന് ചിരിച്ചു.... പറ്റിക്കരുത്ട്ടോ....! " ചുണ്ട് പിളർത്തി കൊണ്ടവൾ അവന് നേരെ കൈ നീട്ടി.... നിമിഷനേരം കൊണ്ടലക്സ് അവളുടെ നീണ്ടു വന്ന കൈകളിൽ പിടിച്ചു വലിച്ചുകൊണ്ട് നെഞ്ചോട് ചേർത്ത് കിടത്തി..... പകപ്പോടെ നോക്കുന്ന പെണ്ണിന്റെ നെറുകയിലൊന്ന് ചുണ്ടമർത്തി.... തുമ്പിപെണ്ണിന്റെ മിഴികൾ താനേ അടഞ്ഞു.... നല്ല തണുപ്പാ പെണ്ണേ.... നമുക്കിങ്ങനെ കെട്ടിപിടിച് കിടക്കാം.... ഈ രാവ് പുലരുവോളം....! "' ചിരിയോടെ അലക്സവളുടെ കാതരികിൽ ചുംബിച്ചു....

തുമ്പിയൊന്ന് കുറുകി കൊണ്ട് അലക്സിനോട് ചേർന്ന് കിടന്നു..... കുസൃതിയോടെ അലക്സ് പുതപ്പെടുത് ഇരുവരിലും വിരിച്ചിട്ടു... എന്ത് കൊണ്ടോ തുമ്പിക്കെതിർക്കാൻ മനസ്സ് വന്നില്ല..... കൂടുതൽ കൂടുതൽ അവളവനോട് ചേർന്ന് കിടന്നു.... മതിവരാതെ ചേർത്ത് പിടിച്ചു കൊണ്ടലക്സും..... ________♥ ഒറ്റ കുത്തിൽ ചാവണം രുദ്രാ ...... "'" മുറുക്കി ചുവപ്പിച്ച ചുണ്ടുകൾക്കിടയിലേക്കയാൾ സിഗരറ്റ് കുറ്റി വെച്ചു കത്തിച്ചു....... ആഞ്ഞു ആഞ്ഞു പുകച്ചു.... കണ്ണുകളിൽ വല്ലാത്തൊരു ഭാവം.....! "'" കാര്യം കൈകാര്യം ചെയ്യാൻ എന്റെ പിള്ളേർക്കൊക്കെ നല്ല കഴിവാ സാറേ.... പക്ഷെ കായ് കുറച്ചേറേ കരുതെണ്ടി വരും ..... "" ജീപ്പിന്റെ ബോണറ്റിലേക്ക് ചാരി കൊണ്ട് രുദ്ര ശേഖർ ചിരിച്ചു..... അതൊക്കെ തരാം.... പക്ഷെ പറഞ്ഞ പണിയിൽ വല്ല പിഴവും വന്നാൽ..... അറിയാലോ വാസുദേവനെ.....! "'

മുണ്ടൊന്ന് മടക്കി കുത്തി കൊണ്ടായാൾ രുദ്രനെ പരിഹാസ ഭാവത്തിൽ നോക്കി..... മറുപടിയായൊന്ന് ചിരിച്ചു രുദ്രൻ.... ഉള്ളിലുടലെടുത്ത പുച്ഛത്തോടെ.....! _______♥ 🎶 അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം ... മിഴികൾ മൊഴിയും മധുരം കിനിയും നീയെന്നിൽ ഈണം.. മഴയേ ...മഴയേ ... എൻ കനവിൽ അവളറിയാതെ തളിരണിയും പുലരികളിൽ മഞ്ഞിൻ തൂവൽ വീശി മെല്ലെ മെല്ലെ... ഞാൻ മെല്ലെ ..മെല്ലെ ആ... 🎶 ഹെഡ് സെറ്റിലൂടെ ഒഴുകിയലയുന്ന മധുരഗാനം..... കണ്ണടച്ച് ഹെഡ് റെസ്റ്റിലേക്ക് ചാഞ്ഞു കിടക്കുകയാണവൻ.... ഉള്ളിൽ ഇന്ന് നടന്നതോരൊന്നും അലഞ്ഞു നടക്കുന്നു.... കണ്മുന്നിൽ പേടിച്ചരണ്ട ഒരു നിഷ്കളങ്കമായ പെണ്ണ്..... നല്ല വെളുത്ത നിറവും ഉരുണ്ട കണ്ണുകളുമുള്ള ഒരുവൾ..... തടിച്ചു തുടുത്ത കവിളുകളിൽ തെളിഞ്ഞു കിടക്കുന്ന നുണക്കുയികൾ.... മൂക്കിൻ തുമ്പിലെ നീലക്കല്ല് മൂക്കുത്തി.... കണ്ണന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു..... ആമി...! ചന്തകളിലെല്ലാം അവൾ മാത്രം നിറഞ്ഞു നിൽക്കുന്നു .....

ആവേശത്തോടെ അവന്റെ മിയികൾ ബെഡിനോരം ചേർന്ന് മയങ്ങുന്ന ആമിയിൽ കുരുങ്ങി...... നോട്ടം പിൻവലിക്കാൻ ആകാത്ത പോലെ..... ഓരോ നിമിഷവും അവളിൽ മുഴുകാൻ ആഗ്രഹിക്കുന്നു..... ഇന്ന് നടന്നതോരൊന്നും അവന്റെ കണ്മുന്നിൽ ഒരു ചിത്രം കണക്കെ ഒഴുകി നടന്നു..... തൽഫലമായി ചൊടികളിൽ അവൻപോലുമറിയാതെ ഒരു ചിരി മിന്നി.... ആവേശത്തോടെ ഓർമകളിലേക്കവൻ നുഴഞ് കയറി..... *** എന്നേം കൂടെ കൂട്ടോ.....! "' ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ചോദിക്കുന്ന ആമിയെ കാണെ കണ്ണന് അവളോട് വല്ലാത്തൊരു വാത്സല്യം തോന്നി.... മിയികൾ ചിമ്മി സമ്മതമറിയിച്ചു...... പൊടുന്നനെ ആ ഉണ്ടക്കണ്ണുകൾ വിടരുകയും കവിളിണയിൽ ചുയികൾ തെളിയുന്നതും അവൻ ആശ്ചര്യത്തോടെ നോക്കി..... തൽക്കാലം ഇന്ന് താനെന്റെ കൂടെ പോന്നേര്.....

ബട്ട്‌ നിന്നെ വീട്ടിലേക്ക് ഞാൻ കൂട്ടില്ല.... ഏതേലും ലേഡീസ് ഹോസ്റ്റലിൽ ആക്കാം....! "' ഗൗരവത്തോടെ പറഞ്ഞവൻ കാർ സ്റ്റാർട്ട്‌ ചെയ്തു... മങ്ങിയ മുഖത്തോടെയാവളൊന്ന് തലകുലുക്കി സമ്മതമറിയിച്ചു... Actually താനെങ്ങനെയാ ഈയൊരു കാട്ടിൽ തനിച്ച്......! " വിന്ഡോ ഗ്ലാസ് വഴി പുറത്തേക്ക് തലയിട്ടിരിക്കുന്നവളെ നോക്കി അത്ഭുത്തോടെ കണ്ണൻ ചോദിച്ചു..... വഴി തെറ്റിയതാ.....! "' പതുങ്ങി കൊണ്ടവൾ മറുപടി പറഞ്ഞു.... whatttt.......! " മിഴിഞ്ഞ കണ്ണോടെ കണ്ണനവളെ ഉറ്റു നോക്കി.... ആന്നെ..... വീട്ടീന്ന് ഒളിച്ചോടിയതാ....! വഴിയിൽ വെച്ച് വണ്ടി പണി തന്നു....! " ചുണ്ട് വളച്ചു കൊണ്ടവൾ കണ്ണനെ നോക്കി..................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story