നിന്നോളം.....❣: ഭാഗം 12

ninnolam

എഴുത്തുകാരി: VALLI STAR

you have received a complaint against both of you....! " ഗൗരവത്തോടെ അയാൾ ഇരുവരെയും ഒന്ന് കൂർപ്പിച്ചു നോക്കി.... അയാൾ പറഞ്ഞു തീർന്നതും കണ്ണന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.... ആമിയാണെൽ രക്ഷപെടാനുള്ള വഴി തപ്പുന്ന തിരക്കിലാണ്..... ഓടിക്കോ ഡോക്ടറെ...! " പറച്ചിലിനൊപ്പം തന്നെ മുന്നോട്ട് കാലെടുത്ത് വെച്ചവളെ കണ്ണൻ വലിച്ച് ദേഹത്തോട് ചേർത്തിരുന്നു.... എന്താ സാറെ പ്രശ്നം....! " ഉള്ളിലുള്ള അമർഷം പുറമെ കാണിക്കാതെയവൻ എസ്.ഐ വിനയത്തോടെ നോക്കി.... ചോദ്യവും പറച്ചിലുമൊക്കെ അങ്ങ് സ്റ്റേഷനിൽ വെച്ച്.... പിള്ളേരിപ്പോ വന്ന് വണ്ടിയിൽ കയറിയാട്ടെ.....! " കടുപ്പിച്ചു പറഞ്ഞയാൾ ഇരുവരെയും ജീപ്പിലേക്ക് ഉന്തി കയറ്റി.... യാത്രയിലുടനീളം കണ്ണനാമിയെ നോക്കി പേടിപ്പിച്ചു കൊണ്ടേയിരുന്നു.... പെണ്ണാണേൽ ആ ഭാഗത്തേക്ക് മനപ്പൂർവം നോക്കിയതേയില്ല..... ഏത് നേരത്താണാവോ....! " പിറുപിറുത്തുകൊണ്ടവൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് തോണ്ടാൻ തുടങ്ങി.... ***

മോളെ....! " സ്റ്റേഷനിലേക്ക് കാലെടുത്ത് വെച്ചതും കാറ്റു പോലെന്തോ ആമിയുടെ നെഞ്ചിലേക്ക് വീണിരുന്നു.... അമ്മാ....! " വിറയലോടെ അവളവരെ ചേർത്ത് പിടിച്ചു.... എന്തൊക്കെയാ കുഞ്ഞേ ഇത്....! " അവരവളെയും കണ്ണനെയും മാറി മാറി നോക്കി.... ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല അംബികേ..... സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു.... ഏതായാലും നമുക്ക് നിയമപരമായി ഇവരുടെ വിവാഹം നടത്തി കൊടുക്കാം.... കുഞ്ഞന്റെ സന്തോഷമല്ലേ നമ്മുടെയും....! " ആമിയെ നെഞ്ചോട് ചേർത്ത് കൊണ്ട് രാമചന്ദ്രൻ ഭാര്യ അംബികയെ ആശ്വസിപ്പിച്ചു..... എന്നാൽ എല്ലാം കേട്ട് കിളി പോയി നിൽക്കുകയാണ് ആമിയും കണ്ണനും.... ഇരുവരും പരസ്പരം ഒന്ന് നോക്കി.... കണ്ണനാമിയെ നോക്കി കൈകൊണ്ടും കാലുകൊണ്ടും ഓരോ എക്സ്പ്രശൻ ഇടാൻ തുടങ്ങി.... അവന്റെ ഇഞ്ചി കടിച്ച ഭാവം കാണെ ആമിക്ക് ചിരിപ്പൊട്ടി.... ഇനിയിപ്പോ വൈകിക്കണ്ട ശേഖര...! " അവസാനമെന്നോണം si കൂടെ പറഞ്ഞതും ആമിയുടെ പുരികം ചുളിഞ്ഞു.... " അ.. അത് പിന്നെ എനിക്കൊന്നും.... ചുണ്ട് പിളർത്തി കൊണ്ടവൾ എല്ലാവരെയും മാറി മാറി നോക്കി.... കണ്ണന്റെ അവസ്ഥയും ഏതാണ്ട് അതുപോലെ തന്നെ.... സർ....! "

പെട്ടെന്നാണ് ഡോർ തുറന്ന് ഒരു ലേഡി കോൺസ്റ്റബിൾ രണ്ട് പൂമാലയും കൊണ്ട് അകത്തേക്ക് കയറിവന്നത്..... ആഹ് അനിതാ..... അതവിടെ വച്ചേരെ....! " ചിരിയോടെ si ടേബിളിലേക്ക് ചൂണ്ടി.... അതോടെ കാര്യങ്ങളുടെ കിടപ്പുവശം ഇരിവർക്കും കത്തി..... കണ്ണനാമിയെ ഒന്ന് നോക്കി.... ആ നോട്ടത്തിൽ പെണ്ണ് ഉരുകി ഭസ്മമായി എന്ന് പറഞ്ഞാ മതിയല്ലോ.... രണ്ടുപേരും വന്ന് ഇതിലൊന്ന് സൈൻ ചെയ്തേ....! " ഗൗരവത്തോടെ si പറഞ്ഞതും ആമിയും കണ്ണനും പരസ്പരമൊന്ന് നോക്കി.... " actually ഇതൊന്നും..... എന്തോ പറഞ്ഞു തുടങ്ങിയ കണ്ണനെ si കടുപ്പിച്ചോന്ന് നോക്കി.... മോൻ വിഷമിക്കണ്ട.... ഇതൊരു താത്കാലിക വിവാഹമാണ്.... നല്ല ആഡംബരമായിട്ട് നമുക്ക് പിന്നീടൊരിക്കൽ നടത്താം....! '" വാസല്ല്യത്തോടെ ചന്ദ്രശേഖർ കണ്ണനെ നോക്കിയൊന്ന് ചിരിച്ചു..... മറുപടിയായി അവനും ഒന്ന് ചിരിച്ചു.... ഒരുമാതിരി വൃത്തികെട്ട ഇളി.... എന്നാൽ പിന്നെ വേഗമാകട്ടെ....! " അംബികയും കൂടെ ഏറ്റു പറഞ്ഞതും കണ്ണനൊന്ന് ദീർഘാമായി നിശ്വസിച്ചു..... ഒരു സൈൻ കൊണ്ടെങ്ങനെ വിവാഹം കഴിയാനാ....! " പുച്ഛത്തോടെ പറഞ്ഞവൻ സ്വയം ആശ്വസിച്ചുകൊണ്ട് പേന കയ്യിൽ പിടിച്ചു....... നിന്ന് താളം ചവിട്ടാതെ ചെല്ല് കുഞ്ഞേ....! "

ആമിയുടെ നെറുകയിലൊന്ന് തലോടി അംബിക ചിരിച്ചു..... ഹം...! " മനസ്സില്ലാ മനസ്സോടെ അവളൊന്ന് മൂളി കൊണ്ട് കണ്ണന്റെ മറുഭാഗത് നിന്നു.... ഇരു വരും സൈൻ ചെയ്ത് കഴിഞ്ഞതും ചന്ദ്രശേഖർ തന്റെ പോക്കറ്റിൽ നിന്നും മഞ്ഞ ചെരടിൽ കോർത്ത ഒരു ആലിലതാലി എടുത്ത് കണ്ണന് നേരെ നീട്ടി.... പകപ്പോടെ അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.... തൊണ്ടവറ്റി വരണ്ടു.... കൈകാലുകൾ വിറക്കാൻ തുടങ്ങി.... ആമിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു.... എങ്ങോട്ടെങ്കിലുമൊന്ന് ഇറങ്ങിയോടാൻ ഇരുവരുടെയും മനസ്സ് തുടിച്ചു.... കണ്ണും കണ്ണും നോക്കലൊക്കെ പിന്നെ.... ഇപ്പൊ ഇതങ്ങു ചാർത്തി കൊട്....! " കളിയോടെ si ചിരിച്ചതും ആമിയയാളെ നോക്കി കണ്ണുരുട്ടി.... പരട്ട പോലീസ്....!" പിറുപിറുത്ത് കൊണ്ടവൾ കണ്ണനെ ദയനീയമായോന്ന് നോക്കി.... അവിടം മുഴുവൻ കലിപ്പ് മോഡ് ... എന്ത് നോക്കി നിൽക്കാ പിള്ളേരെ.... സമയം പോകുന്നു....! " വാതിലിൽ ചാരി നിൽക്കുന്ന വേറൊരു കോൺസ്റ്റബിൾ സഹിക്കെട്ട് ഒടുക്കം അലറി....

അതോടെ കണ്ണന്റെ കയ്യിലുള്ള താലി ആമിയുടെ കഴുത്തിൽ കുരുങ്ങി.... ചുറ്റുമുള്ളവരെ മനസ്സിൽ നന്നായൊന്ന് സ്മരിച്ചു കൊണ്ട് ഇരുവരും നെടുവീർപ്പിട്ടു.... ഇതൂടെ ഉണ്ട് മക്കളെ....! " ഭദ്രമായി കയ്യിൽ കരുതിയ സിന്തൂരചെപ്പ് തുറന്ന് പിടിച്ചു കൊണ്ട് അംബിക കണ്ണനെ നോക്കി ചിരിച്ചു.... ദേ വരുന്നു അടുത്തത്....! " ഒന്ന് തലചൊറിഞ്ഞു കൊണ്ടവൻ അതൂടെ കയ്യിൽ വാങ്ങി ആമിയുടെ നെറ്റിയിൽ ചാർത്തി കൊടുത്തു..... വിയർപ്പ് പറ്റിയ അവന്റെ ചെറു ചൂടുള്ള വിരൽ ആമിയുടെ നെറ്റിയിൽ പതിച്ചതും അറിയാതെ അവളുടെ മിഴികളടഞ്ഞു പോയി.... (അങ്ങനെ പാസ്റ്റ് കഴിഞ്ഞു...🤗) ****** ഓർമകളിൽ അവൻ പോലുമറിയാതെ അവനിൽ ചിരി നിറഞ്ഞു.... മിഴികൾ ബെഡിനോരം ചേർന്ന് മയങ്ങുന്ന ആമിയിൽ തറഞ്ഞു നിന്നു.... മൂക്കിൻ തുമ്പിലെ നീലക്കല്ല് മൂക്കുത്തിക്ക് വല്ലാത്തൊരു വശ്യതയുണ്ടെന്ന് അവന് തോന്നി.... ________♥ എഴുന്നേൽക്ക് അലക്സേ...... മനുഷ്യന് വിശന്നിട്ടു വയ്യ..... " രാവിലെ തന്നെ തുമ്പിപെണ്ണിന്റെ മുറുമുറുപ്പ് കേട്ടാണ് അലക്സ് എഴുന്നേറ്റത്....

ഉറക്ക് മുറിഞ്ഞതിന്റെ ദേഷ്യത്തിൽ അവനവളെ കടുപ്പിച്ചൊന്ന് നോക്കി.... എന്താ തുമ്പീ ഇത്.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ....! " മടുപ്പോടെ അലക്സ് തലയണയിലേക്ക് മുഖമമർത്തി...... വിശന്നിട്ടല്ലേ.....! " ചുണ്ട് പിളർത്തി കൊണ്ടവൾ അവനെ നോക്കി പരിഭവിച്ചു.... കൊച്ചു കുട്ടിയൊന്നും അല്ലല്ലോ.... വിശക്കുന്നേൽ സ്വയം വല്ലതും ഉണ്ടാക്കി തിന്നൂടെ....! " ഗൗരവത്തോടെ പറഞ്ഞവൻ പിന്തിരിഞ്ഞു കിടന്നു.... ഓഹ്.... ഞാനുണ്ടാക്കുന്നത് വല്ലതും തിന്നാൻ വാ.... ബാക്കിയപ്പോ കാണിച്ചു തരാം.... കുരങ്ങൻ മാക്രി അലക്സ്...." പിറുപിറുത്ത് കൊണ്ടവൾ അവന്റെ മുതുകിനിട്ടൊന്ന് കൊടുത്തു..... കാണിക്കുമ്പോ വൃത്തിക്ക് കാണിക്കണേ തുമ്പികുട്ട്യേ.......! " പൊട്ടി വരുന്ന ചിരിയെ അടക്കി പിടിച്ചവൻ കിടന്നു.... വൃത്തികെട്ടത്.....! " പറച്ചിലിനോടൊപ്പം തന്നെ പെണ്ണ് ചവിട്ടി കുലുക്കി അടുക്കളയിലേക്ക് നടന്നു.... ______♥

🎶 savage love did somebody did somebody break your heart lookin like an angel but your savage love when you kiss me i know you don't give two f**s but i still want that 🎶 (song : BTS💜) രാവിലെ തന്നെ ഉച്ചത്തിലുള്ള പാട്ട് കേട്ടുകൊണ്ടാണ് കണ്ണൻ ഉണരുന്നത്.... അസ്വസ്ഥതയോടെ കണ്ണൊന്നു അമർത്തി ഉഴിഞ്ഞു കൊണ്ടവൻ ഹെഡ് റെസ്റ്റിലേക്ക് ചാഞ്ഞിരുന്നു.... പെട്ടെന്നാണ് ആമിയെ ഓർത്തത്.... കൊട്ടി പിടഞ്ഞേഴുന്നേറ്റ് കൊണ്ടവൻ പുറത്തേക്ക് നടക്കാനാഞപ്പോഴാണ് തുറന്നിട്ട ബാൽക്കണി ഡോർ കാണുന്നത്....ചുളിഞ്ഞ മുഖത്തോടെ ബാൽക്കാണിയിലേക്കിറങ്ങിയ കണ്ണൻ അവിടുത്തെ കാഴ്ച കണ്ട് ഒരു നിമിഷം അന്തിച്ചു പോയി...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story