നിന്നോളം.....❣: ഭാഗം 13

ninnolam

എഴുത്തുകാരി: VALLI STAR

മുട്ടോളം ഇറക്കമുള്ള ബ്ലാക്ക് ഷർട്ടും... അഴിഞ്ഞുലഞ്ഞ ചെമ്പൻ മുടികളും... മൂക്കിൻ തുമ്പിലെ നീലകൽ മൂക്കുത്തിയും.... കണ്ണിമചിമ്മാതെ കണ്ണൻ അവളെ നോക്കി നിന്നു.... വല്ലാത്തൊരു വശ്യതയുണ്ടവൾക്ക്.... പാട്ടിനനുസരിച്ചുള്ള ഓരോ ചുവടിലും അവളുടെ മുഖത്ത് മിന്നി മായുന്ന ഭാവങ്ങൾ അവനിൽ കൗതുകമുണർത്തി.... ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെയവൻ മതിമറന്നു തുള്ളുന്നവളുടെ അടുത്തേക്ക് ഓരോ അടിയും വെച്ചു.... 🎶 but i still want thant.... 🎶 ഒന്ന് മൂളിക്കൊണ്ടവൾ തിരിഞ്ഞതും അതാ മുന്നിൽ പനപോലെ നിൽക്കുന്ന ഡോക്ടർ.... ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ അവളൊന്ന് ഇളിച്ചു.... ഡോ... ഡോക്ടറെപ്പോ വന്ന്....! " മുട്ടോളം ഇറക്കമുള്ള ഷർട്ട്‌ ഇരു കൈകൊണ്ട് വലിച്ചു തായ്ത്തി കൊണ്ടവൾ ചുണ്ട് വളച്ചു.... അവളുടെ നിൽപ്പും ഭാവവും കാണെ കണ്ണന് ചിരി പൊട്ടി.... എങ്കിലും ചുണ്ട് കടിച്ചു പിടിച്ചവൻ അവളുടെ ചമ്മി നാറിയ മുഖത്തേക്ക് സസൂക്ഷ്മമം ഉറ്റു നോക്കി....

വിയർപ്പ് പൊടിഞ്ഞ മൂക്കിൻ തുമ്പും നെറ്റിയിലേക്ക് അലസമായി വീണു കിടക്കുന്ന മുടിയിയകളും.... വിറക്കുന്ന ചുണ്ടുകളും.... പിടക്കുന്ന ഉണ്ടക്കണ്ണുകളും... ആകെ പാടെ കാണാനൊരു ചന്തമൊക്കെയുണ്ട്... പറഞ്ഞിട്ടെന്താ കാര്യം പത്തു പൈസേടെ ബുദ്ധിയില്ലല്ലോ.... ആരോട് ചോദിച്ചിട്ടാടി ഉണ്ടമുളകെ നീയെന്റെ ഷർട്ടെടുത്തിട്ടത്... " കണ്ണുരുട്ടി കൊണ്ടവൻ അവളെ ആകമാനം ഒന്ന് നോക്കി.... വേറെ ഇല്ലാഞ്ഞോണ്ടല്ലേ....! " ചുണ്ട് കോട്ടി കൊണ്ടവൾ ബ്ലൂട്ടൂത് സ്പീക്കർ ഓഫ്‌ ചെയ്തു..... ആഹാ തർക്കുത്തരം പറയുന്നോടി.... ഇപ്പൊ ശെരിയാക്കി തരാം..." മനസ്സിൽ പറഞ്ഞവൻ അവളെ നോക്കി വിനയത്തോടെ ചിരിച്ചു.... എന്താ ചിരിക്കുന്നേ....! " ഇരു പുരിക കൊടികളും വളച്ചു കൊണ്ടവൾ അവനെ ഉറ്റു നോക്കി.... ഹ്മ്മ്... " നിഷേധാർത്ഥത്തിൽ തല ഇരുവശത്തേക്കും വെട്ടിച്ചു കൊണ്ടവനൊന്ന് ഇളിച്ചു.... ഈ ഇളി അത്ര പന്തിയില്ലല്ലോ....! " മുറുമുറുത്തു കൊണ്ടവൾ ചുളി മുഖത്തോടെ പിന്തിരിഞ്ഞു രണ്ടടി വെച്ചതും വെച്ചതിനേക്കാൾ വേഗത്തിൽ മലർന്നടിച്ചു തറയിലേക്ക് വീണിരുന്നു..... ഔച്ച്...! "

വേദനായാൽ അലറുന്നവളെ നോക്കി വിജയീ ഭാവത്തിൽ നിൽക്കുകയാണ് കണ്ണൻ.... നാക്കിന്റെ നീളം കുറയാനുള്ള ഒരുചെറിയ ഡോസ് അത്രേയുള്ളൂ....! " കുനിഞ്ഞു അവൾക്കരികെ ഇരുന്നു കൊണ്ടവനൊന്ന് ചിരിച്ചു.... പരട്ട കെട്ട്യോൻ....ഡോക്ടറായത്തിന്റെ അഹങ്കാരമാ....! " പിറുപിറുത്ത് കൊണ്ടവൾ അവനെ ദഹിപ്പിച്ചോന്ന് നോക്കി.... ______♥ കഴിക്ക് അലക്സേ....! " വിനിയിനിയായി അലക്സിനെ ഊട്ടുന്ന തിരക്കിലാണ് തുമ്പിപെണ്ണ്.... എന്നാൽ പെണ്ണിന്റെ ഓവർ ആക്ടിങ് കണ്ട് മുന്നിൽ നിരത്തിവെച്ചത് കഴിക്കണോ വേണ്ടയോ എന്ന സംശയത്തിലാണ് അലക്സ്... വിശപ്പില്ല തുമ്പീ.... നീ കഴിച്ചോ...! " പറച്ചിലിനോടൊപ്പം തന്നെ കസേരയിൽ നിന്നും അവിഞ്ഞ ഇളിയോടെ എഴുന്നേറ്റവനെ കൂർപ്പിച്ചൊരു നോട്ടം കൊണ്ട് തുമ്പി തളച്ചിട്ടു.... മര്യാദക്ക് കഴിച്ചേച് പോയാമതി.... അറിയാലോ തുമ്പിയെ....! "

കൂർപ്പിച്ചു പറഞ്ഞവൾ അടുക്കളയിലേക്ക് വെട്ടി തിരിഞ്ഞൊരു പോക്കായിരുന്നു.... പ്ളേറ്റിലെ രണ്ടു കണ്ണും മൂക്കും ഉള്ള ചപ്പാത്തിയെ കയ്യിലൊതുക്കി കൊണ്ടവൻ തിരിച്ചും മറിച്ചുമൊന്ന് നോക്കി.... ഇതെന്തോന്ന് സാധനം....! " അടക്കിപിടിച്ചു ചിരിച്ചവൻ ഒരു പീസെടുത്തു വായിലേക്ക് വെച്ചത് മാത്രമേ ഓർമ്മയുള്ളൂ..... അങ്ങനെ തന്നെ വേണം.... തുമ്പിയോടെ കളി.... ഹും..." വാഷ്ബേസിലേക്ക് കുമ്പിട്ടു ഒക്കാണിക്കുന്നവനെ നോക്കി തുമ്പിപ്പെണ്ണ് മുറുമുറുത്തു.... എന്നാൽ അവളുടെ അടക്കി പിടിച്ച ചിരികളും കൂർപ്പിച്ച മുഖവുമെല്ലാം മുന്നിൽ ഘടിപ്പിച്ച കണ്ണാടിയിലൂടെ അലക്സ് കാണുന്നുണ്ടായിരുന്നു..... അവന്റെ ചുണ്ടിലും കുസൃതി വിരിഞ്ഞു.... ഇല്ലാത്ത ശര്ധി വരുത്തി കൊണ്ടവൻ മികച്ച അഭിനയം കാഴ്ച വെച്ചു.... തുമ്പിയുടെ മനസ്സമാധാനത്തിന് വേണ്ടി മാത്രം.... പക്ഷെ പാവം അതൊന്നും അറിയാതെ അവന്റെ അഭിനയം വിശ്വസിച്ചു തുള്ളിച്ചാടുകയാണ്.... തുമ്പീ വെള്ളം.....! " ചുമരിൽ കൈ താങ്ങി കൊണ്ടവൻ വാതിലിനോരം നിൽക്കുന്നവളെ ദയനീയമായി നോക്കി....

അടുത്ത നിമിഷം തന്നെ ഒരു ഗ്ലാസ്‌ വെള്ളവും കൊണ്ട് നിഷ്കളങ്കമായ് തുമ്പി അലക്സിന് നേരെ നീട്ടി..... കുഞ്ഞുങ്ങളെ പോലുള്ള അവളുടെ മുഖവും കൂർപ്പിച്ച ചുണ്ടും കാണെ അലക്സിന്റെ ചൊടികളിൽ കള്ളച്ചിരി വിരിഞ്ഞു.... നിമിഷനേരം കൊണ്ടവൻ തുമ്പി നീട്ടി പിടിച്ച കൈയ്യിൽ പിടിച്ച് വലിച്ച് പെണ്ണിനെ നെഞ്ചോട് ചേർത്തു.... അപ്രതീക്ഷിതമായ അവന്റെ വലിയിൽ തുമ്പിയുടെ കയ്യിലുള്ള ഗ്ലാസ് നിലം പതിച്ചു.... കുപ്പി ചില്ലുകൾ നാല് ധിക്കിലേക്കും ചിതറി തെറിച്ചു.... എന്ത് കാണിക്കുവാ അലക്സേ...! " വെപ്രാളവും പേടിയും കൊണ്ടവളൊന്ന് കിടുങ്ങി.... അരയിൽ മുറുകിയ അവന്റെ കൈകൾക്ക് മേൽ തുമ്പിയുടെ കൂർത്ത നഖങ്ങൾ അമർന്നു.... കാണിച്ചില്ല..... കാണിക്കാൻ പോകുന്നതേ ഒള്ളു....! " വശ്യമായ് ചിരിച്ചവൻ അവളെ കൈകളിൽ കോരിയെടുത് കൊണ്ട് മുറിയിലേക്ക് നടന്നു..... _______♥

മനുഷ്യന് നടു വേദനിച്ചിട്ട് വയ്യ..... ഹൂ... ഇതിനുള്ള പണി ഓൺ ദി വേ ആണ് മിസ്റ്റർ..... ഈ ആമിയുടെ തനി കൊണം നിങ്ങൾ കാണാനിരിക്കുന്നതെ ഒള്ളു.... മുറുമുറുത്തു കൊണ്ടവൾ കയ്യിലുള്ള ഓയിൽമെന്റ് നടുവിന് തേച്ചു പിടിപ്പിച്ചുകൊണ്ട് സോഫയിലേക്ക് ചാഞ്ഞു കിടന്നു...... ഇതേ സമയം അവളുടെ ചെഷ്ട്ടികളോരൊന്നും കൗതുകത്തോടെ നോക്കി കാണുകയാണ് കണ്ണൻ.... അവളുടെ വേദന കൊണ്ട് ചുളിഞ്ഞ മുഖം കാണെ കണ്ണന് പാവം തോന്നി... _______♥ * മുൻ MLA ആയിരുന്ന മേലെടത്തു വാസുദേവന്റെ ബോഡി റെയിൽവേ പാളത്തിന് സമീപത്തു നിന്നും കണ്ടെത്തിയിരിക്കുന്നു....!!! * വരുന്ന ഞായറാഴ്ചത്തെ പത്രത്തിൽ ട്രെന്റിങ് ന്യൂസ് ഇതായിരിക്കണം വിഷ്ണു.... വിരലുകൾക്കിടയിൽ കിടന്ന് പുകയുന്ന സിഗരറ്റ് കുറ്റിയിലേക്ക് ഉറ്റു നോക്കി രുദ്രൻ പരിഹാസത്തോടെയൊന്ന് ചിരിച്ചു.... അതെ ചിരി വിഷ്ണുവിലും മിന്നി മാഞ്ഞു.... എന്റെ പെങ്ങളെ പിച്ചി ചീന്തിയവനുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ.....! " രുദ്രന്റെ കണ്ണിൽ പകയെറിഞ്ഞു..... വിഷ്ണുവിൽ നീര്തിളക്കം....

പ്രാണനായവളെ നഷ്ടപ്പെട്ടതിലുള്ള വേദന.... പെട്ടെന്നാണ് രുദ്രന്റെ ഫോണിലേക്കൊരു കാൾ വന്നത്..... സ്‌ക്രീനിൽ തെളിഞ്ഞു നിൽക്കുന്നവളെ കാണെ അവനിലൊരു ചിരി വിരിഞ്ഞു.... കണ്ണിൽ പ്രണയം നിറഞ്ഞു..... * പാറൂസ്.....❤️😘 * സ്ക്രീനിൽ തെളിഞ്ഞ പേരിലേക്കൊന്ന് ചുണ്ടമർത്തി കൊണ്ടവൻ വിഷ്ണുവിനെ നോക്കിയൊന്ന് കണ്ണ് ചിമ്മി..... ______♥ മാറ് അലക്സേ..... എനിക്ക് പേടിയാ....! '" തന്നിലേക്ക് അമരുന്നവനെ വെപ്രാളത്തോടെ തള്ളി മാറ്റാൻ ശ്രമിക്കുകയാണ് തുമ്പി..... മാറില്ല.....! " വിയർപ്പ് തുള്ളികൾ പറ്റി പിടിച്ച അവളുടെ മേൽചുണ്ടിൽ ഒന്ന് തഴുകി കൊണ്ടവൻ കുസൃതിയോടെ ചിരിച്ചു..... തുമ്പിയൊന്ന് ഉമിനീരിറക്കി.... കണ്ണുകൾക്ക് വല്ലാത്ത പിടച്ചിൽ....കവിൾ തടങ്ങളിലേക്ക് കിനിഞ്ഞിറങ്ങുന്ന ചുവപ്പിൻ പാതകൾ..... അലക്സതെല്ലാം ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ നോക്കി കണ്ടു....

ഞാനൊന്നും ചെയ്തില്ലല്ലോ തുമ്പികുട്ട്യേ.... ഇപ്പയേ ഇങ്ങനെ വിറച്ചാലെങ്ങനെയാ.... " സ്ഥാനാം മാറി കിടക്കുന്ന അവളുടെ ദാവണിശീലയ്ക്ക് ഇടയിലൂടെ കാണുന്ന നൂല് പോലുള്ള വെള്ളിയരഞ്ഞാനത്തിൽ അവന്റെ വിരലുകൾ ചുറ്റി..... പേടിയോടെ തുമ്പിപ്പെണ്ണ് ഇരുമിയികളും ചിമ്മിയടച്ചു..... ______♥ ക്ലാസ് കഴിഞ്ഞോടി കുഞ്ഞേ.....! " പ്രണയം ചാലിച്ച രുദ്രന്റെ വാക്കുകൾ..... മറുപ്പുറത് നിന്നും അടക്കി പിടിച്ച ചിരി കേൾക്കാം..... മം......! പതിഞ്ഞ ശബ്ദത്തോടെ അവളൊന്ന് മൂളി.... അപ്പൊ നാളെ കാലത്ത് മാറ്റി ഒരുങ്ങി നിന്നോണം.... ഞാനങ്ങു വന്നേക്കാം.....! " ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ അവൻ അവളുടെ വാക്കുകൾക്കായി കാതോർത്തു.... മം.....! " വീണ്ടും പതുങ്ങിയ മൂളൽ.... ഇങ്ങനെ മൂളാതെ വാ തുറന്ന് വല്ലതും പറയെടി കുശുമ്പി പാറു....! " കളിയോടെ രുദ്രൻ പറഞ്ഞു..... കുശുമ്പൊന്നും ഇല്ല്യ.....! " ചിണുങ്ങലോടെ അവൾ പറഞ്ഞതും അവൻ പൊട്ടിച്ചിരിച്ചു.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story