നിന്നോളം.....❣: ഭാഗം 14

ninnolam

എഴുത്തുകാരി: VALLI STAR

പേടിയാകുന്നു രുദ്രേട്ടാ.... ഇച്ചായൻ വഴക്കാവോ....! " തോളത്തിരുന്ന ഭാഗിൽ അള്ളിപ്പിടിച്ചവൾ രുദ്രനെ ദയനീയമായി നോക്കി.... പെണ്ണിന്റെ പിടപ്പും ഭാവവും കാണെ രുദ്രനിൽ ചിരി മിന്നി.... ഉടുത്തിരുന്ന മുണ്ടൊന്ന് മടക്കി കുത്തിയവൻ പാറുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പടികൾ കയറി.... ഇങ്ങനെയങ് പേടിച്ചാലെങ്ങനെയാ പാറൂട്ട്യേ.... നിന്റെ ഇച്ചായനല്ലേ... വഴക്കിടതൊന്നും ഇല്ല.... ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെയവൻ അവളുടെ നീണ്ടു മെലിഞ്ഞ വിരലുകൾ തന്റേതുമായി കോർത്തിണക്കി.... ______♥ മുള്ളൻകൊല്ലി വേലായുധനാന്നാ വിചാരം... കണ്ടച്ചാലും മതി.... ഹു നടു വേദനിച്ചിട്ട് വയ്യ.... വീഴത്തിയതും പോരാ... എന്നാപ്പിന്നെ ഒന്ന് തടവി തരാ ഏഹേ... ഹോസ്പിറ്റലിൽ കൊണ്ടോവാ ഓഹോ... ഇങ്ങേരെ കെട്ടിയതോട് കൂടി എന്റെ ജീവിതം നായ നക്കിയ കണക്കായി.....! "" ബാൽക്കണിയിലെ ബീൻ ബാഗിൽ ഇരുന്ന് ലൈസും കൊറിച്ചു പിറുപിറുക്കുകയാണ് ആമി....

പൊടുന്നനെ റൂമിലേക്കൊന്ന് എത്തി നോക്കി.... ഹോ ഇരിക്കുന്ന ഇരിപ്പ് കണ്ടില്ലേ... ലോകത്തെങ്ങുമില്ലാത്തൊരു ഡോക്ടർടെ ചേലും കോലോം.... " ബെഡിലിരുന്ന് ലാപ്പിൽ കാര്യമായി എന്തോ നോക്കുകയാണ് കണ്ണൻ... അവനോടുള്ള ദേഷ്യം മുഴുവൻ കയ്യിലിരിക്കുന്ന ലൈസിനോട് തീർക്കുകയാണ് പാവം ആമികൊച്ച് .... ആമീ ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് കൊണ്ട് വാ.... വല്ലാത്ത ക്ഷീണം....! " ഒന്ന് ഞെളിഞ്ഞിരുന്ന് കൊണ്ടവൻ ബാൽകാണിയിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.... അയ്യാ നിങ്ങളെന്താ മനുഷ്യാ എന്നെ വിലക്കെടുത്ത് കെട്ടിയതാണോ.... ഒരു ഉളുപ്പും ഇല്ലാതെ ഓർഡറിടാൻ ഞാൻ നിങ്ങടെ കുഞ്ഞമ്മേടെ മോളല്ല.... കോന്തൻ... " ചവിട്ടി തുള്ളി കൊണ്ടവൾ അവനെ നോക്കി കണ്ണുരുട്ടി..... നോക്കി പേടിപ്പിക്കാതെ പറഞ്ഞ പണി ചെയ്യടി ഉണ്ടമുളകെ...! " പെണ്ണിനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ ലാപ് ഓഫ് ചെയ്ത് വാഷ് റൂമിലേക്ക് നടന്നു....വെട്ടി തിരിഞ്ഞവൾ കിച്ച്നിലേക്കും.... ______♥

എന്നെ നോക്ക് തുമ്പീ.....! കണ്ണ് രണ്ടും ഇറുക്കി അടച്ചു ചുണ്ട് കൂട്ടി പിടിച്ച് തല ചെരിച്ചു കിടക്കുന്നവളെ കാണെ അലക്സിന് പാവം തോന്നി.... അവളുടെ ഉയർന്നു തായുന്ന നെഞ്ചിലേക്ക് അലക്സ് കാതടുപ്പിച്ചു.... തുമ്പി കിടന്ന കിടപ്പിലൊന്ന് പുളഞ്ഞു.... കാതിലേക്ക് തുളച്ചു കയറും വിതമുള്ള അവളുടെ ഹൃദയമിടിപ്പ് കേൾക്കെ അലക്സിന്റെ ചുണ്ടിലൊരു ചിരി മിന്നി.... ഇതിപ്പൊ പുറത്ത് ചാടോ തുമ്പീസേ....! " കളിയോടെ അലക്സ് പെണ്ണിന്റെ ചെവിക്ക് പിന്നിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പ് തുള്ളികളെ വിരൽ കൊണ്ട് തട്ടി തെറുപ്പിച്ചു.... ഹ്ഹ്മ്....! " നിഷേധാർത്ഥത്തിൽ തല ഇരുവശത്തേക്കും വെട്ടിച്ചു കൊണ്ടവൾ ഒന്ന് മൂളി... അപ്പോഴും ആ കണ്ണുകൾ അടഞ്ഞു തന്നെ..... കണ്ണ് തുറക്ക് തുമ്പേ....! " പൊട്ടി വരുന്ന ചിരിയെ ഒരു വിധം അടക്കി കൊണ്ടലക്സ് അവളുടെ നെറുകയിൽ ചുണ്ടമർത്തി.... അടഞ്ഞു കിടക്കുന്ന പോളകൾക്കിടയിലൂടെ കാണുന്നുണ്ടായിരുന്നു പിടപ്പോടെ സഞ്ചരിക്കുന്ന അവളുടെ കൃഷ്ണമണികളെ...

അലക്സിന് ചിരിയടക്കാനായില്ല.... ചുണ്ട് കടിച്ചു പിടിച്ചവൻ അവളുടെ മാറിലേക്ക് മുഖം പൂയ്ത്തി..... പിടഞ്ഞു കൊണ്ടവൾ അലക്സിനെ ഊക്കോടെ തള്ളി മാറ്റി.... അമ്മച്ചീ.....! " പെട്ടെന്നുള്ള ഉന്തിൽ അലക്സ് മലർന്നടിച്ചു തറയിൽ വീണു.... നിനക്കെന്താടി... മനുഷ്യനെപ്പോ അടുത്ത് വന്നാലും തള്ളി തായേ ഇടാമെന്ന് നീ വല്ല നേർച്ചയും നേർന്നിട്ടുണ്ടോ.... എന്റെ നടു പോയി.... അമ്മേ.. " കിടന്നിടത്തു നിന്ന് തന്നെയവൻ തുമ്പിയെ ഉരുട്ടിയൊന്ന് നോക്കി.... വഷളത്തരം കാണിച്ചാൽ ഇനിയും തള്ളും...! " വാശിയോടെ പറഞ്ഞവൾ ദാവണി നേരെയാക്കി കൊട്ടിപിടഞ്ഞെഴുന്നേറ്റു..... അതിന് ഞാനെന്തോന്നാ കാണിച്ചേ....! '" നെറ്റിച്ചുളിച്ചു കൊണ്ടവൻ ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരിയെ മറച്ചു പിടിച്ചു.... എന്നെകൊണ്ടൊന്നും പറയിപ്പിക്കണ്ട.... വൃത്തികെട്ടത്... കുഞ്ഞി കണ്ണുകൾ രണ്ടും ഉരുട്ടി കൊണ്ടവൾ അലക്സിനെ നോക്കി ദഹിപ്പിച്ചു..... ഇതൊക്കെ ഒരു രസമല്ലേ പെണ്ണേ....! "

പെണ്ണിന്റെ നോട്ടത്തിൽ പതറിയ അലക്സ് പെട്ടെന്ന് തന്നെ കളം മാറ്റി ചവിട്ടി.... രസമല്ല സാമ്പാർ.... വഷളൻ....! ' മുറുമുത്തു കൊണ്ടവൾ അവന്റെ കാലിൽ അമർത്തിയൊന്ന് ചവിട്ടി കൊണ്ട് പുറത്തേക്കോടി.... ഡീീീ.....! " മുറിയിൽ നിന്നും അലക്സിന്റെ ഉച്ചത്തിലുള്ള അലർച്ച കേൾക്കെ തുമ്പിക്ക് ചിരി പൊട്ടി.... എന്നോട് കളിച്ചാലെ ഇതുമല്ല ഇതിനപ്പുറവും കിട്ടും.... ഹും....! "😏 ______♥ ഒന്നേ രണ്ടേ മൂന്നേ.... ഇത് മതി....ഇത് മതി....! ' ഓറഞ്ച് ജ്യൂസിലേക്ക് മൂന്ന് ടേബിൾ സ്പൂൺ ഉപ്പും വാരി വിതറി തൃപ്തിയടയുകയാണ് ആമി.... ലാത്തിരി പൂത്തിരി പുഞ്ചിരി ചെപ്പോ കമ്പിതിരി മത്താപ്പോ.... 🎶👹 പാട്ടും പാടി കൊണ്ടവൾ ജ്യൂസ് കപ്പിലേക്ക് ഒഴിച്ചു.... ഇന്നത്തോടെ നിങ്ങളുടെ അഹങ്കാരം ഞാൻ തല്ലികെടുത്തും മനുഷ്യാ.... എന്നെ ഇന്നലെ വീഴത്തിയതിനുള്ള ചെറിയൊരു തിരിച്ചടി... ബാക്കിയൊക്കെ on the way ആണ്.... just wait and see....! "" ഉടുത്തിരിക്കുന്ന ടീ ഷർട്ട്‌ കൊണ്ടവൾ ഗ്ലാസ്സൊന്ന് തുടച്ചു കൊണ്ട് ഇളിച്ചു..... മോളെങ്ങോട്ടാ.....! "

മുഖത്ത് ആവശ്യത്തിലേറെ നിഷ്കളങ്കത വാരി വിതരികൊണ്ടവൾ സ്റ്റയറുകൾ കയറുമ്പോയാണ് പിന്നിൽ നിന്നും ഒരു തേനൂറും വാൽസല്യം..... ഏഹ്.... അങ്ങേർക്ക് ആൾ മാറി പോയോ.... " പിറുപിറുത്ത് കൊണ്ടവൾ സോഫയിൽ ചാഞ്ഞു കിടന്ന് ലാപ്പിൽ കുത്തുന്ന രാമനധിനെ ഏറു കണ്ണിട്ടൊന്ന് നോക്കി..... ഇങ്ങോട്ട് വാ കുട്ട്യേ....! '" ചിരിയോടെ രാമനാഥ്‌ വീണ്ടും വിളിച്ചതും മടിച്ചു മടിച്ചു കൊണ്ടവൾ അയാളുടെ അടുത്തെത്തി.... വിളിച്ചു വരുത്തിയിട്ട് ആളെ പരിഹസിക്കുന്നോഡാ അമ്മായിഅപ്പ.... എങ്ങനെ നന്നാവാനാ ആ അഹങ്കാരന്റെ മകനല്ലേ ഛെ ഛെ പിതാവല്ലേ....i think ഇവരുടെ കുടുംബം മുഴുവൻ ഈ കുന്ത്രാണ്ടതിൽ പെറ്റ് വീണതായിരിക്കും..."" (ആത്മഗതം) എനിക്ക് പ്രഷറാണ് കുഞ്ഞേ ആ വെള്ളമിങ് തന്നെ.....! " കണ്ണട ഊരി മാറ്റിക്കൊണ്ടായാൾ ആമിക്ക് നേരെ കൈ നീട്ടി.... ഇയാളെന്റെ പൊക കണ്ടേ അടങ്ങു...! "

(ആത്മ ) അയ്യോ... ഇതങ്ങനെ എല്ലാവർക്കും കുടിക്കാൻ പറ്റാത്തില്ല അങ്കിൾ.... സ്പെഷ്യൽ ആണ്....." കണ്ണന് മോള് വേറെ ഉണ്ടാക്കി കൊട്.... ഇത് അങ്കിളിനു വേണം വല്ലാത്തക്ഷീണം....! " പറച്ചിലിനൊപ്പം തന്നെ രാമാനാഥ്‌ കപ്പെടുത് ചുണ്ടോട് ചേർത്തു..... ദേ പോണ എന്റെ ജ്യൂസ്....! " ചുളിഞ്ഞ മോദയോടെ ആമി തലയിൽ കൈവെച്ചു..... അയ്യേ...! " വേറെ ഒന്നും അല്ല.... father in low യുടെ അലർച്ച....! ' ഓടിക്കോ ആമി.... അല്ലേൽ അങ്ങേര് നിന്നെ പുഴുങ്ങി തിന്നും....! " (ആത്മ...) പിന്നെ ഒറ്റനിമിഷം പോലും അവിടെ നിന്നില്ല.... PT ഉഷയെ കടത്തി വെട്ടും വിദമുള്ള ഒരു ഒന്നൊന്നര ഓട്ടമത്സരമായിരുന്നു....🤭 ________♥ അലക്സിന്റെ വീട്ടിലേക്കുള്ള കാല്പടവുകൾ കയറുകയാണ് രുദ്രനും പാറുവും.... ഇരുവർക്കും ഒരു കുഞ്ഞി ടെൻഷൻ ഇല്ലാതില്ല..... മുറ്റത്തെത്തിയപ്പോയേ കണ്ടു,,,, ഉമ്മറത്തെ തിണ്ണയിൽ ഇരുന്ന് കാര്യമായി ചിന്തിച്ചു കൂട്ടുന്ന തുമ്പി പെണ്ണിനെ....

പാറുവിൽ നിന്ന് തുമ്പിയെ ഏറെ കുറെ രുദ്രനും അറിയാമായിരുന്നു..... ഹേയ് തുമ്പീസ്.... ചിരിയോടെ രുദ്രൻ നീട്ടി വിളിച്ചതും തുമ്പി കൊട്ടിപിടഞ്ഞെഴുന്നേറ്റു..... മര്യാദക്ക് വിളിച്ചൂടെ.... മനുഷ്യനിപ്പോ ചത്തേനെ...ഹൂ...!" നെഞ്ചിൽ അമർത്തി തടവി കൊണ്ടവൾ രുദ്രനെ ഉരുട്ടി നോക്കി.... അവനാണെൽ ഇതെന്തിന്റെ കുഞ് എന്ന രീതിയിൽ പകച്ചു പണ്ടാരമടങ്ങി നിൽക്കുന്നു.... വരവിന്റെ ഉദ്ദേശം....! " കാര്യഗൗരവത്തോടെയുള്ള തുമ്പിയുടെ ചോദ്യം.... ഇച്ചായൻ എവിടെ......! " പാറുവിന്റെ മറുചോദ്യം.... ഞാൻ പറയൂല വേണേൽ പോയി കണ്ടു പിടി.... അല്ല പിന്നെ.... ഒരു ഇച്ചായൻ വന്നേക്കുന്നു.... ഞാൻ പോലും അങ്ങേരെ അങ്ങനെ വിളിച്ചിട്ടില്ല.... എന്നിട്ടാ...." മുഖം കോട്ടി കൊണ്ടവൾ പഴയ പടി ചിന്തയിലാണ്ടു..................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story