നിന്നോളം.....❣: ഭാഗം 15

ninnolam

എഴുത്തുകാരി: VALLI STAR

ആഹ്... വിട് വേദനിക്കുന്നു...! " വലതു കൈത്തണ്ടയിൽ മുറുകിയ അവന്റെ കൈകളെ വിടുവിക്കാനുള്ള ശ്രമത്തിലാണ് ആമി.... വെളുത്തു തുടുത്ത കൈയെല്ലാം കൂടെ തക്കാളിപ്പയം കണക്ക് ചുവന്നു തുടുത്തിട്ടുണ്ട്.... എന്തോന്നാടി നീയെന്റെ അച്ഛന് കലക്കി കൊടുത്തത്....! " അവളിലേക്കൊന്നൂടെ അമർന്നു കൊണ്ടവൻ ശബ്ദമുയർത്തി.... ഓറഞ്ച് ജ്യൂസ്....! " ചുണ്ട് പിളർത്തി കൊണ്ടവൾ നിഷ്കളങ്കമായി പറഞ്ഞു.... നിന്നോടാരാടി അച്ഛന് ജ്യൂസ് കൊടുക്കാൻ പറഞ്ഞത്....! " കണ്ണ് രണ്ടും കൂർപ്പിച്ചു കൊണ്ടവൻ ആമിയെ നോക്കി പേടിപ്പിച്ചു... നോക്കുന്നത് കണ്ടില്ലേ പരട്ട കെട്ട്യോൻ... നിങ്ങൾ ഒറ്റൊരാൾ കാരണമാ അങ്കിളിന് പ്രഷർ കൂടിയേ...(ആത്മ) വല്ലതും പറയാനുണ്ടേൽ വാ തുറന്ന് പറയെടി ഉണ്ടമുളകെ....! " ചെക്കൻ ഫുൾ കലിപ്പാണ്.... കയ്യീന്ന് വിട് മനുഷ്യാ....! " വേദനകൊണ്ട് കണ്ണെല്ലാം നിറഞ്ഞിട്ടുണ്ട്.... അങ്ങനെയിപ്പോ വിടാൻ ഉദ്ദേശിച്ചിട്ടില്ല....! "

പറഞ്ഞു കഴിയലും ആമിയുടെ പല്ലുകൾ കണ്ണന്റെ കൈ തണ്ടയിൽ ആയ്ന്നിരുന്നു.... അമ്മേഹ്....! " അലർച്ചയോടെ അവൻ കൈ കുടഞ്ഞു.... കിട്ടിയ അവസരം മുതലാക്കി കൊണ്ടവൾ അവന്റെ താടിയും പിടിച്ച് വലിച്ച് പുറത്തേക്കോടി... ഡീീീ... വട യക്ഷി.." വട യക്ഷി നിങ്ങടെ കെട്ട്യോൾ... അയ്യേ അത് ഞാനല്ലേ... ഛെ ആൾ മാറിപ്പോയി...! " മുറുമുത്തു കൊണ്ടവൾ ബാൽക്കണിയിലേക്ക് ഓടി ....🏃‍♀️ _______♥ അ... അത് പിന്നെ ഇച്ചായാ... എനിക്ക് രുദ്രേട്ടനെ ഇഷ്ട്ടമാ.... " ഇരു കയ്യും മാറിൽ പിണച്ചുകെട്ടി ഗൗരവത്തോടെ നിൽക്കുന്ന അലക്സിനെ നോക്കിയവൾ പേടിയോടെ പറഞ്ഞു.... എത്ര നാളായി ഈ സൂക്കേട് തുടങ്ങിയിട്ട്....! " ഗൗരവം വെടിയാതെ അവൻ ഇരുവരെയും ഒന്ന് കടുപ്പിച്ചു നോക്കി.... ആക്ച്വലി കഴിഞ്ഞ രണ്ടു വർഷമായി ഞാനും പാറുവും തമ്മിൽ ഇഷ്ടത്തിലാണ്.... ഇവൾ ഇല്ലാതെ എനിക്ക് പറ്റില്ല അലക്സ്.... അവസ്ഥ മനസ്സിലാക്കി നീ കൂടെ നിൽക്കണം....! "

അലക്സിന്റെ ഇരു കയ്യും കൂട്ടി പിടിച്ചവൻ സൗമ്യമായി പറഞ്ഞു.... അലക്സൊന്ന് പുഞ്ചിരിച്ചു... എന്നാലും നീയെന്നോട് ഇപ്പയാണോ പാറൂട്ട്യേ പറയുന്നത് .... ഒന്നുല്ലെങ്കിലും ഞാൻ നിന്റെ ഇച്ചായനല്ലേ....! " കുസൃതിയോടെ അലക്സൊന്ന് ചിരിച്ചു.... സോറി ഇച്ചായാ.... ഇച്ചായൻ വഴക്കാവൊന്ന് പേടിച്ചിട്ടാ.......! " പറച്ചിലിനൊപ്പം തന്നെ പാറു അവന്റെ നെഞ്ചിലേക്കൊന്ന് ചാഞ്ഞു.... ഉള്ളിൽ പൊട്ടി മുളച്ച കുഞ്ഞ് കുശുമ്പോടെ തുമ്പിയും രുദ്രനും അത് നോക്കി നിന്നു... ______♥ അയ്യേ ഇതെന്ത് വേഷമാ തുമ്പീ...! " ഒരു കുട്ടി കുപ്പായവും തന്റെ തുണിയും ഉടുത്ത് കണ്ണാടിയിൽ നോക്കി ഓരോരോ പോസിടുന്നവളെ അലക്സ് അന്തിച്ചു നോക്കി നിന്നു..,. കണ്ടിട്ട് എന്തോന്നാ തോന്നുന്നേ...! " ചുണ്ട് വളച്ചു കൊണ്ടവൾ അലക്സിനെ നോക്കി പുച്ഛിച്ചു.... തർക്കുത്തരം പറയാതെ ഇതെല്ലാം അയിച്ചു മാറ്റി വേറെ വല്ലതും എടുത്തിട് തുമ്പീ....! " അല്പമൊന്ന് കടുപ്പിച്ചു പറഞ്ഞവൻ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി....

ഓഹ് കൊക്ക്നെ കിട്ടിയപ്പോ ചക്ക്നെ വേണ്ട... മരത്തലയൻ അലക്സ്.... ഇനിയിങ്ങോട്ട് വാ തുമ്പീന്നും വിളിച്ച്.... " (നോക്കണ്ട പിള്ളേരെ കുശുമ്പ് കുത്തി കയറിയതാ...🤭) ______♥ എന്ത് വിധിയിത്..... വല്ലാത്ത ചതിയിത്.... 🎶 ഹാളിലെ സെറ്റിലിരുന്ന് ഉച്ചത്തിൽ പാട്ട് വെച്ച് സ്വയം തൃപ്തിപെടുകയാണ് കണ്ണൻ... നോട്ടം ഷെൽഫിലെ ബുക്ക്സ് എല്ലാം അടുക്കി പെറുക്കി വെക്കുന്ന ആമിയിലാണ്.... ഒരു പിങ്ക് ടീഷർട്ടും വൈറ്റ് പാന്റുമാണ് വേഷം.... മുടിയെല്ലാം കൂടെ അഴിച്ചിട്ടിട്ടുണ്ട്.... തലയിൽ ഒരു മങ്കി ഹെയർ ബാൻഡും.... പെണ്ണിന്റെ കോലം നോക്കി കാണെ കണ്ണന് ചിരി പൊട്ടി.... കീയ്ചുണ്ട് കടിച്ചു പിടിച്ചവൻ പാട്ടിന്റെ വോളിയം അല്പം കൂടി കൂട്ടി.... പണ്ടാരകാലൻ മനപ്പൂർവ്വം മനുഷ്യനെ പ്രാന്ത് പിടിപ്പിക്കാ.... അങ്ങേരുടെ ഒരു പാട്ട്.... മര്യാദക്കാ അമേരിക്കൻ മത്തങ്ങാ തലയനേം കെട്ടി സ്വസ്ഥമായി ജീവിച്ചാൽ മതിയായിരുന്നു.... ഇതൊരുമാതിരി..... വെച്ചിട്ടുണ്ട് ഞാൻ....

എന്നെ കഷ്ടപ്പെടുത്തിയതിനൊക്കെ പലിശ സഹിതം ഞാൻ മേടിക്കും....! " (ആത്മ ) ആ സൗണ്ടൊന്ന് കുറക്കോ....! " ഉള്ളിലുള്ള അമർഷമെല്ലാം അണപ്പലിൽ കടിച്ചമർത്തി കൊണ്ടവൾ കണ്ണനെ നോക്കി ദയനീയമായൊന്ന് ചിരിച്ചു..... നീ പോടീ ഉണ്ടമുളകെ....! " പറച്ചിലിനൊപ്പം തന്നെ വീണ്ടും വോളിയം കൂട്ടി... കണ്ണീച്ചോരയില്ലാത്ത മുരടൻ....! " ______♥ രുദ്രേട്ടന് ഫ്രഷ് ആവണേൽ പിന്നാമ്പുറത്തു കുളമുണ്ട്.... നല്ല തെളിഞ്ഞ വെള്ളമാ.... തണുപ്പും...! " കയ്യിലുള്ള ബാഗ് ടേബിളിൽ വെച്ചവൾ രുദ്രന് നേർക്ക് തിരിഞ്ഞു.... എന്നാപ്പിന്നെ കുളിച്ചേക്കാം ല്ലേ....! " കള്ളചിരിയോടെ രുദ്രൻ താടിയൊന്ന് ഉഴിഞ്ഞു.... ന്താ മോനെ ഒരു കള്ളലക്ഷണം.... " ചുണ്ട് കൂർപ്പിച്ചവൾ അവനെ ഉരുട്ടിയൊന്ന് നോക്കി... ഹ്മ്മ്മ്...!" ഒന്ന് മൂളിക്കൊണ്ടവൻ പെണ്ണിനെ വിലിച്ച് നെഞ്ചിലേക്കിട്ടു..... ഹേയ്... ന്താ രുദ്രേട്ടാ.... വിട്... ഇച്ചായനും തുമ്പിയും ണ്ട്..... കൊഞ്ചാതെ മാറിക്കെ... " സ്നേഹം കൊണ്ടാടി...! " പറച്ചിലിനൊപ്പം തന്നെ അവന്റെ അധരങ്ങൾ പാറുവിന്റെ തുടുത്ത കവിളിൽ പതിഞ്ഞു.... അതെന്താ പെട്ടെന്നൊരു സ്നേഹം....

" ഇരു പുരികങ്ങളും വളച്ചൊടിച്ചവൾ രുദ്രനെ കൂർപ്പിച്ചോന്ന് നോക്കി.... പിണ്ണാക്ക്.... മാറങ്ങോട്ട്.... കുറച്ച് സ്നേഹം തരാന്ന് വിചാരിച്ചപ്പോ പെണ്ണിന് ഒടുക്കത്തെ ജാഡ..." കടുപ്പിച്ചു പറഞ്ഞവൻ തോർത്തും എടുത്ത് പുറത്തേക്ക് നടന്നു.... അവന്റെ പോക്കും നോക്കി അന്തിച്ചു പാറുവും.... _____♥ കണ്ണാ.... അപ്പച്ചിയും അഞ്ചുവും ഇന്ന് വരും.... ദേഷ്യമൊന്നും കാണിച്ചേക്കരുത്....! " സോഫയിൽ മലർന്ന് കിടന്ന് ഫോണിൽ തോണ്ടുന്ന കണ്ണന്റെ അരികിലിരുന്ന് രാമനാഥ്‌ ശാന്തമായി പറഞ്ഞു.... ആ പെണ്ണ് അടങ്ങി നിന്നാൽ ഞാൻ ഒന്നിനും പോകത്തില്ല....! " കടുപ്പിച്ചു പറഞ്ഞവൻ ചരിഞ്ഞു കിടന്നു.... എടാ അവൾ കുഞ്ഞല്ലേ....! " പിന്നേ.... ഇരുപത്തിരണ്ട് വയസ്സായി.... ഇപ്പഴും കുഞ്ഞാന്നും പറഞ്ഞു തലയിൽ വെച്ച് നടന്നിട്ടാ അവളിങ്ങനെ ആയി പോയത്.... " പുച്ഛത്തോടെ പറഞ്ഞവൻ മുകളിലേക്ക് കയറി പോയി...................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story