നിന്നോളം.....❣: ഭാഗം 16

ninnolam

എഴുത്തുകാരി: VALLI STAR

സ്വന്തം ചോരപോലും വേർതിരിച്ചറിയാൻ കഴിയാത്ത നിങ്ങളൊക്കെ ഒരു മനുഷ്യനാണോ ...ഛെ...."" വെറുപ്പോടെ അവർ മുഖം തിരിച്ചു.... പ്ഫ.......... മോളെ.... ഒരിക്കൽ തായ്ന്നു തന്നെന്നു കരുതി വല്ലാണ്ട് വിളച്ചിലെടുത്താൽ പ്രായം മറന്ന് ഞമ്മനങ് കേറിമേയും.... പറഞ്ഞില്ലെന്നു വേണ്ട.... "" ഉടുത്തിരുന്ന മുണ്ട് മുറുക്കി കുത്തിയയാൾ ജാനകിക്ക് നേരെ കയ്യോങ്ങി..... പ്രണയത്തിന് മുന്നിൽ വീട്ടുകാരെ ചതിച്ച് ഇറങ്ങി പോന്നത് നിങ്ങളിലുള്ള വിശ്വാസം കൊണ്ടായിരുന്നു വാസുദേവ്.... പക്ഷെ നിങ്ങളിത്രയും വൃത്തികെട്ടവനാണെന്ന് അറിയില്ലായിരുന്നു..... മൂത്ത മോൾക്ക് കൊടുത്ത പരിഗണന എന്ത് കൊണ്ട് നിങ്ങൾ ഇളയവൾക്ക് കൊടുത്തില്ല... ഹേ... അവളെ മാത്രം എന്തു കൊണ്ട് നിങ്ങൾ മറ്റൊരു കണ്ണിലൂടെ കണ്ടു.... "" കിതച്ചു പോയിരുന്നു അവർ.... ചെന്നിയിലെയും കഴുത്തിലെയും നാഡികൾ തടിച്ചു പൊന്തി.... കാരണം എനിക്കൊരു മകളെയുള്ളു.... തുഷാര... തത്തമോൾ.... മറ്റവൾ എവിടുന്നോ പിഴച്ചു പെറ്റവൾ.... തുഫ്ഫ്.... " കാർക്കിച്ചു തുപ്പി കൊണ്ടയാൾ ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി കൊണ്ട് പുറത്തേക്ക് നടന്നു....

ജാനകിയുടെ കണ്ണിൽ തീയെരിഞ്ഞു അവ ആളികത്തി.....! ഒരു നിമിഷം അയാളെ ഉടലോടെ ചുട്ടെരിക്കാൻ അവരുടെ ഉള്ളം തുടിച്ചു.... _____♥ നീയും വാടി... നമുക്കൊരുമിച്ച് പാട്ടൊക്കെ പാടി ഇങ്ങനെ നീന്തിതുടിക്കാം....! " പടവിൽ ചെറുചിരിയോടെ ഇരിക്കുന്നവളെ നോക്കി രുദ്രൻ കെഞ്ചി... അയ്യടാ ഞാനെങ്ങും ഇല്ല്യ.... നിക്കി നീന്താനൊന്നും അറിയില്യ... " മുഖം ചുളിച്ചു കൊണ്ടവൾ വെള്ളത്തിലേക്ക് കാൽ പാദം ഇറക്കി വെച്ചു.... ഞാൻ പഠിപ്പിക്കാടി...! " കണ്ണിൽ ഒളിപ്പിച്ച കുസൃതിയോടെ രുദ്രനവളെ പ്രേമ പൂർവ്വം നോക്കി.... ഇങ്ങനെ നോക്കല്ലേ രുദ്രേട്ടാ.....! " കവിളിൽ തിളർത് വളർന്നു മൊട്ടിട്ട ചുവപ്പിനെ അവനിൽ നിന്നും മറച്ചു പിടിച്ചവൾ മുഖം കുനിച്ചു.... അതെന്താ നോക്കിയാൽ...! " കള്ളച്ചിരിയാലെ കയ്യിൽ വെള്ളം കോരിയവൻ പെണ്ണിന്റെ മുഖത്തേക്ക് തളിച്ചു.... എന്തോ പോലെയാ.... ഒന്നും പറയാൻ കിട്ടില്ല.... ചിരി വരും.....! " മുഖത്ത് പറ്റിപ്പിടിച്ച വെള്ളത്തുള്ളികളെ തോർത്തു കൊണ്ട് ഒപ്പിയെടുത്തവൾ ചിണുങ്ങി..... അയ്യേ.... ഇപ്പയേ നാണിച്ചാൽ എങ്ങനെയാ പെണ്ണേ....!! '" മൂക്കത്ത് വിരലും വെച്ചവൻ പാറുവിനെ കളിയാലേ നോക്കി..... ഞാൻ പോവാ....

രുദ്രേട്ടൻ കുളിച്ചേച് വന്നാൽ മതി.....! " ചുണ്ട് പിളർത്തി കൊണ്ടവൾ എഴുന്നേറ്റതും കയ്യിൽ രുദ്രന്റെ പിടി വീണിരുന്നു..... എന്റേം കഴിഞ്ഞു.... ഒപ്പം പോയാൽ മതി....! " പറഞ്ഞു കൊണ്ടവൻ തോർത്ത് വാങ്ങി തല തുടച്ചു.... രുദ്രേട്ടന് കഴുത്തിലൊരു മാല ഇട്ടൂടെ.... നല്ല ഭംഗിയാവും...." കഴുത്തിലെ വെള്ളത്തുള്ളികൾ വിരലിനാൽ തട്ടി തെറുപ്പിച്ചു കൊണ്ടവൾ കാര്യമായി ചോദിച്ചു.... മറുപടിയായൊന്ന് ചിരിച്ചതെ ഒള്ളു.... _______♥ എനിക്കൊരു പെട്ടി സിന്തൂരം വേണം.....! " ബാൽക്കെണിയിൽ നിന്ന് വർക്ക്ഔട്ട് ചെയ്യുന്ന കണ്ണന്റെ അരികിൽ നിന്ന് കടുപ്പിച്ചവൾ പറഞ്ഞു.... തേച്ചു കുളിക്കാനാണോ ഒരു പെട്ടി സിന്തൂരം....! " പുച്ഛത്തോടെ പറഞ്ഞവൻ മുഖം ചുളിച്ചു.... " അല്ല കലക്കി കുടിക്കാനാ...."(ആത്മ ) എന്തേലും പറഞ്ഞോ....! " മുഖം ചുളിച്ചു കൊണ്ടവൻ ജിം സെറ്റല്ലാം നീക്കിവെച്ചു.... എനിക്ക് സിന്തൂരം വേണം അത്രതന്നെ....! " കൂർപ്പിച്ചു പറഞ്ഞവൾ വെട്ടിതിരിഞ്ഞതും കയ്യിൽ കണ്ണന്റെ പിടി വീണിരുന്നു.....

അവന്റെ ഒറ്റ വലിയിൽ അവളാ പരുക്കൻ നെഞ്ചിൽ ചെന്നിടിച്ചു.... ആമീ.....! " അത്രമേൽ ആർദ്രമായ അവന്റെ വിളി.... ഹ്മ്....!" ഏതോ സ്വപ്നലോകതെന്ന പോലെ അവൾ മൂളി.... സോറി....! " അവളുടെ കാതരികിലേക്ക് മുഖം ചേർത്തവൻ ആർദ്രമായ് പറഞ്ഞു.... ഹ്മ്....! " വീണ്ടും മൂളൽ.... ഞാനൊന്ന് കെട്ടിപിടിക്കട്ടെ....! " മുഖം കുനിച്ചു നിൽക്കുന്നവളുടെ താടി തുമ്പിൽ പിടിച്ചുയർത്തി കൊണ്ടവൻ ആ കൂമ്പിയടയാൻ വെമ്പുന്ന മിയികളിലേക്ക് ഉറ്റു നോക്കി.... ഹ്മ്....! " ഒന്ന് കുറുകി കൊണ്ടവൾ പുഞ്ചിരിച്ചു.... കണ്ണൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി ദേഹത്തേക്കടുപ്പിച്ചു.... ആമി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... ഇരുവരും വേറേതോ ലോകത്തായിരുന്നു..... """ കണ്ണേട്ടാ........!!!!! """" പെട്ടെന്നാണ് വാതിൽക്കൽ നിന്നും ഒരു അലർച്ച ആമി ഞെട്ടിപിടഞ്ഞുകൊണ്ടവനിൽ നിന്നും അകന്ന് മാറി വാതിൽക്കലേക്ക് നോക്കിയതും കണ്ടു,,,,,,

ചുവന്ന് തുറിച്ച മുഖവുമായി നിൽക്കുന്ന ഒരു പുട്ടി ഭൂതത്തെ.... ആഹാ അഞ്ചു എപ്പോ എത്തി....! " ഉള്ളിലുള്ള ഈർഷ്യം പുറമെ കാണിക്കാതെ കണ്ണൻ ചിരിച്ചു കൊണ്ട് അവൾക്കടുത്തേക്ക് നടന്നു..... എന്നാൽ അഞ്ജലിയുടെ നോട്ടം ചുവന്ന് തുടുത്ത മുഖവുമായി കണ്ണനെ തന്നെ നോക്കി നിൽക്കുന്ന ആമിയിലായിരുന്നു.... ഡി നിന്നോടാ ചോദിച്ചേ.... എപ്പോ എത്തി.... അപ്പച്ചി ഇല്ലേ....! " അവളുടെ രൂക്ഷമായ നോട്ടം ആമിയ്ക്ക് മേലാണെന്ന് അറിഞ്ഞ കണ്ണൻ പെട്ടെന്ന് തന്നെ അഞ്ജലിയുടെ മുന്നിലേക്ക് കയറി നിന്നു.... ഏഹ്.... ആഹ്... ഉണ്ട്.... അമ്മ തായേ...! " പതർച്ചയോടെ പറഞ്ഞവൾ കണ്ണനെ നോക്കിയൊന്ന് ചിരിച്ചു..... എന്നാ വാ തായേ പോകാം.....! " പറച്ചിലിനൊപ്പം തന്നെയവൻ അവളെയും വലിച്ച് പുറത്തേക്ക് നടന്നിരുന്നു..... പോകുന്ന പോക്കിൽ ആമിയെ തിരിഞ്ഞ് നോക്കാനും മറന്നില്ല..... _______♥ ഇങ് താ തുമ്പീ..... ഇത് ഞാൻ ചെയ്യാം...! ചൂട് വെള്ളം ജഗ്ഗിലേക്ക് ഒഴിക്കാൻ പ്രയാസപ്പെടുന്നവളെ നോക്കി പാറു പറഞ്ഞു..... ഹ്മ്മ് ..... ഞാ ചെയ്തോളാം.....! " ചിരിയോടെ പറഞ്ഞവൾ കയ്യിലുള്ളത് കഷ്ട്ടിച്ചു ഗ്ലാസ് ജഗ്ഗിലേക്ക് പകർന്നു...

. ഇച്ചായനല്ലേ ഞാൻ കൊടുത്തോളാം.....! " പറച്ചിലിനൊപ്പം തന്നെ പാറു തുമ്പിയുടെ കയ്യിൽ നിന്നും ജഗ്ഗ്‌ പിടിച്ചു വാങ്ങാൻ നോക്കി...... പെട്ടെന്നുള്ള നീക്കമായതിനാൽ തുമ്പി പിടിവിടുകയും ചെയ്തു.... ഗ്ലാസ് നേരെ ചെന്ന് പാറുവിന്റെ കാലിൽ ചെന്ന് വീണു.... കുപ്പിച്ചില്ല് വലിയൊരു ശബ്ദത്തോടെ നാല് ധിക്കിലേക്കും പറന്നുയർന്നു.... ആഹ്.....! " പാറുവിന്റെ അലർച്ച കേട്ട് അകത്ത് നിന്നും അലക്സും രുദ്രനും ഓടി കിതച്ചു വന്നപ്പോൾ കാണുന്ന കാഴ്ച,,,, തറയിലിരുന്ന് വേദന കടിച്ചു പിടിച്ച് കരയുന്ന പാറുവിനെയും അടുത്ത് പകച്ചു നിൽക്കുന്ന തുമ്പിയെയും ആയിരുന്നു.... അലക്സിന്റെ ഉള്ളിലൊരു കൊള്ളിയാൻ മിന്നി.... നോട്ടം പാറുവിന്റെ കാലിൽ നിന്നും ഒഴുകുന്ന രക്തത്തിലേക്ക് പതിച്ചു.... അവൾക്കടുക്കലേക്ക് ഓടാൻ തുനിഞ്ഞപ്പോയെക്കും രുദ്രനവളെ വാരിയെടുത്ത് ഒഴിഞ്ഞ ചെയറിലേക്ക് ഇരുത്തിയിരുന്നു.... എല്ലാം കണ്ട് പേടിയോടെ നിൽക്കുന്ന തുമ്പിയെ കാണെ രുദ്രന് കലി കയറി....

മുഖം ചുവന്ന് തുടുത്തു..... മുന്നും പിന്നും നോക്കാതെ അലക്സിന്റെ കരുത്തുറ്റ കൈ തുമ്പിയുടെ ഇടത് കവിളിൽ ഊക്കോടെ പതിഞ്ഞിരുന്നു..... അടിയേറ്റ കവിളിൽ കൈ വെച്ച് തുമ്പി ഒരേ നിൽപ്പ് നിന്നു..... കവിളിൽ ഒരുതരം തരിപ്പ്.... ഇറച്ചി പറിഞ്ഞു പോയപോലെ.... മിയികൾ നിറഞ്ഞു കവിഞ്ഞു ഒഴുകി.... ചൊടികൾ വിതുമ്പി വിറച്ചു..... നെഞ്ചിൽ നിന്നുമൊരു ഗദ്ഗതം തൊണ്ടയിൽ എത്തി അലിഞ്ഞു പോകുന്നു..... ഒരുനിമിഷം എല്ലാം കൈവിട്ട് പോയപോലെ ആയിരുന്നു അലക്സിന്..... ദേഷ്യം അടക്കാനായില്ല..... നിനക്ക് സാമാന്യ വിവരം പോലുമില്ലേഡീ.... അറിഞ്ഞു കൊണ്ട് ഇത്രേം ചെയ്യാൻ മാത്രം പാറുവെന്ത് തെറ്റാ നിന്നോട് ചെയ്തത്.... ഹേ... ഇന്ന് ഇങ്ങനെയാണേൽ നാളെ നീ എന്നെയെങ്കിലും ബാക്കി വെക്കോ....

ഹേ.... ഇറങ്ങി പൊയ്ക്കോ.... എങ്ങോട്ടാണെന്ന് വെച്ചാൽ.... ഉള്ള് മുഴുവൻ വിഷം നിറച്ച നിന്നെ പോലെ ഒരു ജന്തുവിനെ ഈ അലക്സിന് വേണ്ടാ.... അലറുകയായിരുന്നു അലക്സ്..... എന്നാൽ എല്ലാം കേട്ട് തറഞ്ഞു നിൽക്കുകയാണ് തുമ്പിപ്പെണ്ണ്.... കണ്ണുനീർ മാത്രം നിലക്കാതെ പെയ്യുന്നു....... നോക്കി നിൽക്കാതെ ഇറങ്ങി പോടീ....!! " പറച്ചിലിനൊപ്പം തന്നെ അലക്സവളെ ഊക്കോടെ തള്ളി..... ഒട്ടും ബലമില്ലാതെ തുമ്പി തറയിലേക്ക് വീണു.... വീഴ്ചയുടെ അഗാതത്തിൽ നെറ്റി ചെറുതായൊന്നു പോറി...... ചുണ്ട് പൊട്ടി..... രക്തം കല്ലിച്ചു....................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story