നിന്നോളം.....❣: ഭാഗം 17

ninnolam

എഴുത്തുകാരി: VALLI STAR

എന്തുതന്നെയായാലും ഇത് തെല്ല് കൂടിപ്പോയി അലക്സ്.... കാര്യം അറിയുന്നതിന് മുന്നേയുള്ള നിന്റെയീ എടുത്ത് ചാട്ടമാണ് എല്ലാത്തിനും കാരണം....ഒന്നും ഇല്ലെങ്കിലും ഒരു മനുഷ്യന്റെ പരിഗണയെങ്കിലും കൊടുക്കാമായിരുന്നു..... "" കുളപ്പടവിൽ മലർന്ന് കിടന്ന് സിഗരറ്റ് പുകക്കുന്നവനെ നോക്കി രുദ്രനാക്രോഷിച്ചു.... രുദ്ര് പ്ലീസ്.....! " അലക്സിന് മറുപടിയില്ലായിരുന്നു.... അവന്റെ കണ്ണുകളിൽ ദയനീയത നിറഞ്ഞു.... സ്വയം ശപിച്ചു.... ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യണമെന്ന് കരുതിയതല്ല.... ആ സമയത്ത് പെട്ടെന്ന് അങ്ങനെയൊക്കെ കണ്ടപ്പോൾ പറ്റി പോയി.... കൂട്ടത്തിൽ പാറുവിന്റെ കരച്ചിലും..... ശരീരം ഒന്നാകെ ചൂട് പിടിക്കുന്നതവൻ അറിഞ്ഞു.... വല്ലാത്തൊരു കുറ്റബോധം..... എല്ലാം പാറു പറഞ്ഞപ്പോഴാണ് അറിയുന്നത്.... ഇല്ലെങ്കിൽ ഇപ്പൊ എന്തുണ്ടാകുമായിരുന്നെന്ന് ചിന്തിച്ചിട്ടുണ്ടോ അലക്സ്.... ബാക്കിയുള്ളവരെ പോലെ വാശിപ്പിടിച്ച് തർക്കിച്ച് നടക്കാനൊന്നും ആ പാവത്തിന് അറിയില്ല.... ഇപ്പൊ തന്നെ നീ പോയൊന്ന് ചേർത്ത് പിടിച്ചാൽ തീരാവുന്നതേയുള്ളു അതിന്റെ പരിഭവം....! " രുദ്രന് തുമ്പിയെ ഓർക്കേ പാവം തോന്നി.... ഡാ ഞാനെങ്ങനെ എന്റെ തുമ്പി... വയ്യ... എങ്ങോട്ടെങ്കിലും ഇറങ്ങിയിയോടാൻ തോന്നുന്നു രുദ്ര്....! " അലക്സിന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.... വാക്കുകൾ ഇടറി തുടങ്ങി...

വല്ലാത്തൊരു സങ്കടം.... പറഞ്ഞ വാക്കും ചെയ്ത പ്രവർത്തികളും ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല അലക്സ്....! " പറച്ചിനൊപ്പം തന്നെ രുദ്ര് പടവുകൾ കയറിയിരുന്നു.... ______♥ ആഹ്....! " വാണ്ട് കല്ലിച്ച നെറ്റിയിൽ ഐസ് ക്യുബ് വെക്കുകയാണ് തുമ്പി.... നീറ്റലുകാരണം ഇടക്കിടക്ക് എങ്ങലടികൾ ഉയരുന്നു.... തുമ്പിയെ മടുത്ത് കാണും... അ.. അതാ ഇറങ്ങി പോകാൻ പറഞ്ഞത്....എനിക്കിവിടെ വേണ്ട....! " പദം പറഞ്ഞവൾ നിറഞ്ഞൊഴുകുന്ന മിയികൾ അമർത്തി തുടച്ചു.... രക്ത കറ പറ്റിയ ചുണ്ടുകളൊന്ന് വിടർത്തി നോക്കി.... വല്ലാത്ത വേദന.... കൈ കാലുകൾക്കൊക്കെ വല്ലാത്ത വിറയൽ .... പിന്തിരിഞ്ഞു രണ്ടടി വെച്ചപ്പോയെ കാലിന്റെ അടിയിൽ നിന്നും ഒരു കുത്തിപറച്ചിൽ.... ഏന്തി വലിഞ് കിടക്കയിലേക്ക് ഇരുന്നു.... കാലെടുത്തു മടിയിൽ വെച്ച് നോക്കി.... കുപ്പിച്ചില്ല് തറച്ചു നിൽക്കുന്നു.... ചെറുതാണെങ്കിലും വല്ലാത്ത കടച്ചിൽ.... രക്തം കെട്ടി കിടക്കുന്നു.... ഉടുത്തിരുന്ന ദാവണി തുമ്പു കൊണ്ടവൾ കണ്ണിറുക്കിയടച്ചു രക്തം ഒപ്പിയെടുത്തു..... ശരീരത്തെക്കാൾ മനസ്സിനാണ് വേദന.... അലക്സ് ഒരിക്കലും ഇങ്ങനെയൊന്നും ചെയ്യുമെന്ന് കരുതിയിരുന്നില്ല.... ______♥

നിനക്കപ്പോയേ വാ തുറന്ന് പറയാമായിരുന്നില്ലേ പാറു....അതിനെത്ര വേദനിച്ചു കാണും....! " നെഞ്ചോട് ചേർന്നിരിക്കുന്നവളെ അടർത്തി മാറ്റി മടുപ്പോടെ രുദ്ര് മറ്റെങ്ങോ ദൃഷ്ട്ടി പതിപ്പിച്ചു.... വേദന കൊണ്ടാ രുദ്രേട്ടാ..... അപ്പൊ ഒന്നും പറയാൻ പറ്റിയ അവസ്ഥല്ലായിരുന്നു.... കാല് നീറിയിട്ട് വാ പോലും തുറക്കാൻ പറ്റിയിട്ടില്ല.... സോറീ....! " വിതുമ്പി കൊണ്ടവൾ വീണ്ടും രുദ്രനിലേക്ക് ചാഞ്ഞു.... എന്നോടല്ല.... തുമ്പിയോട് പോയി പറ....! " കെട്ടിവെച്ച അവളുടെ വലതു കാലിലായി ഒന്ന് തഴുകി കൊണ്ടവൻ പറഞ്ഞു.... ഹ്മ്.... ഞാൻ പറയാം.... പക്ഷെ എന്നോട് വെറുപ്പുണ്ടാകുമോ തുമ്പിക്ക്....! " നെറ്റി ചുളിച്ചു കൊണ്ടവൾ രുദ്രനെ ഉറ്റു നോക്കി.... മറുപടിയായൊന്ന് ചിരിച്ചതെ ഒള്ളു....! " ______♥ എന്തുണ്ട് അപ്പച്ചീ പുതിയ വിശേഷങ്ങൾ....!"" സെറ്റിൽ കാലിൻ മേൽ കാലും കയറ്റി ആഡംബരമായി ഇരിക്കുന്നവരെ ഒന്ന് നോക്കിയവൻ ചോദിച്ചു..... ഓഹ്.... എനിക്കെന്ത് വിശേഷം.... ഇവിടെയല്ലേ പുതിയ വിശേഷവും വിരുന്നും....! " പുച്ഛത്തോടെ പറഞ്ഞവർ മുഖം തിരിച്ചു.... മോളെവിടെ കണ്ണാ....! " വിഷയം മാറ്റാനെന്ന പോൽ രാമാനാഥ്‌ ചോദിച്ചു.....

മുറിയിലുണ്ട്..... ഇപ്പൊ വരും...!" പറയുമ്പോഴും അവന്റെ ചുണ്ടിൽ മായാതൊരു ചിരി തത്തിക്കളിച്ചു.... ഓഹ്... ഏത് നേരത്തും മുറിയിൽ കുത്തിയിരിക്കൽ തന്നെയാണോ പുതിയ മരുമോൾടെ പണി.... അതെങ്ങനെയാ കിട്ടിയത് പുളി കൊമ്പിനെ അല്ലെ....സുഖിച്ചു കിടന്നാ മതിയല്ലോ....! "" പരിഹാസത്തോടെ അവർ മുഖം കോട്ടി.... ലതികേ....! " രാമാനാഥ്‌ ശബ്ദം ഉയർത്തി.... ഓഹ്... മരുമോളെ കിട്ടിയപ്പോ ഏട്ടന് എന്നെയും എന്റെ മോളെയും വേണ്ടായിരിക്കും അല്ലെ....... "" ചുണ്ട് കൊട്ടികൊണ്ടവർ അഞ്ജലിയെയും വലിച്ച് മുറിയിലേക്ക് കയറി പോയി.... _____♥ രാത്രിയിലെപ്പോയോ മുറിയിലേക്ക് കയറി വന്ന അലക്സ് കാണുന്നത് തറയിൽ പായ വിരിച്ച് നിഷ്കളങ്കമായി ഉറങ്ങുന്ന തുമ്പിയെ ആണ്.... അവളുടെ കിടപ്പ് കാണെ അലക്സിന്റെ ഉള്ളിൽ നോവുണർന്നു.... നെഞ്ചിൽ വല്ലാത്തൊരു ഭാരം....അരികിലേക്ക് ചെന്ന് തുമ്പിയെ എടുത്ത് ബെഡിലേക്ക് കിടത്തി.... വീർത്ത് തടിച്ച കവിളിൽ പതിയെ ഒന്ന് തലോടി.... ഉറക്കത്തിലും വിതുമ്പുന്ന ആ ചോര ചുണ്ടുകളിലേക്ക് അലിവോടെ അവൻ ചുണ്ടമർത്തി.... അലക്സിന്റെ കണ്ണുകൾ കലങ്ങി.... തുമ്പിയുടെ കീയ്ചുണ്ടിൽ കട്ട പിടിച്ച രക്ത കറയിലേക്ക് വേദനയോടെ നോക്കി..... നെറ്റിയിലും കവിളിലേ വിരൽ പാടിലേക്കും മതിവരുവോളം ചുണ്ട് ചേർത്തു.....

ഇടക്കെപ്പോയോ അവന്റെ അധരങ്ങളും വിതുമ്പി വിറച്ചു... സോറീ.....! "" കണ്ണീരൊഴുകിയ പാടുകളിലൂടെ വിരലോടിച്ചു കൊണ്ടവൻ ആർദ്രമായ് പറഞ്ഞു..... എത്ര തന്നെ സ്നേഹിച്ചു ലാളിച്ചാലും ഒന്നും ഒന്നിനും പകരമാവില്ല.....!!! ഇടക്കെപ്പോയോ സ്ഥാനം മാറികിടന്ന ദാവണി നേരെയാക്കി എഴുന്നേൽക്കാൻ തുനിഞ്ഞ അലക്സിന്റെ കണ്ണുകൾ തുമ്പിയുടെ കാലിൽ കെട്ടിവെച്ച വെള്ള തുണിലേക്ക് പതിഞ്ഞു....... നെറ്റി ചുളിച്ചു കൊണ്ടവൻ കാൽ പാദം എടുത്തുയർത്തി മടിയിലേക്ക് വെച്ച് പരിശോദിച്ചു.... കെട്ടിവെച്ച തുണിക്ക് ചുറ്റും പരന്നു കിടക്കുന്ന ചോര....! അലക്സിന് സ്വയം ദേഷ്യം തോന്നി..... മുന്നും പിന്നും നോക്കാതെ എടുത്ത് ചാടി..... വേണ്ടിയിരുന്നില്ല..... ഒരുപക്ഷെ പാറുവിനെക്കാളും നൊന്താത് തന്റെ തുമ്പിപെണ്ണിനായിരിക്കും..... നേരം പുലരുവോളം അലക്സ് തുമ്പിയെ ചേർത്തു പിടിച്ച് ഒരേ ഇരുപ്പിരുന്നു..... _______♥ എങ്ങോട്ടാടീ രുക്മിണി ചമഞ്......! "" കയ്യിൽ രണ്ട് കോഫീ കപ്പുമായി തലയും തായ്ത്തി വരുന്ന ആമിയെ കണ്ണൻ ഉരുട്ടി നോക്കി.... ഇങ്ങേരെകൊണ്ട്..... റുക്‌മിണി നിങ്ങടെ കുഞ്ഞമ്മേടെ മോളെ പോയി വിളിയെടോ.... പരട്ട കണവൻ..... """ പല്ല് കടിച്ചവൾ കണ്ണനെ ദഹിപ്പിച്ചൊന്ന് നോക്കി..... മറുപടിയായി അവന്റെ വിരലുകൾ ആമിയുടെ സാരിക്കിടയിലൂടെ നുഴഞ്ഞ് കയറി ഇടുപ്പിൽ അമർത്തിയൊന്ന് പിച്ചി.... സ്സ്.....! " ഉടലാകെ ഒരു തരിപ്പ് കയറി ഇറങ്ങിയ പോലെ ആമി ഒരേ നിൽപ്പ്.... വേദനക്കൊപ്പം വിറയലും..................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story